Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ നിവേദനങ്ങളും അപേക്ഷകളും ഫലം കണ്ടു; കെഎസ്ആർടിസിയിൽ ബോണസ് വിതരണത്തിന് പണം അനുവദിച്ച് സർക്കാർ; വൈകിയാണെങ്കിലും ബോണസ് ലഭിക്കുന്ന ആശ്വാസത്തിൽ ജീവനക്കാർ; ബോണസ് ലഭിക്കുക 21000ൽ താഴെ ശമ്പളം ലഭിക്കുന്നവർക്ക്; പ്രതിസന്ധികൾക്കിടയിലും ബോണസ് നൽകാൻ കഴിഞ്ഞ സന്തോഷത്തിൽ തച്ചങ്കരിയും

ഒടുവിൽ നിവേദനങ്ങളും അപേക്ഷകളും ഫലം കണ്ടു; കെഎസ്ആർടിസിയിൽ ബോണസ് വിതരണത്തിന് പണം അനുവദിച്ച് സർക്കാർ; വൈകിയാണെങ്കിലും ബോണസ് ലഭിക്കുന്ന ആശ്വാസത്തിൽ ജീവനക്കാർ; ബോണസ് ലഭിക്കുക 21000ൽ താഴെ ശമ്പളം ലഭിക്കുന്നവർക്ക്; പ്രതിസന്ധികൾക്കിടയിലും ബോണസ് നൽകാൻ കഴിഞ്ഞ സന്തോഷത്തിൽ തച്ചങ്കരിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുടർച്ചായായ നിവേദനങ്ങളും അപേക്ഷകളും ഫലം കണ്ടപ്പോൾ ഒടുവിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ബോണസ് നൽകാൻ ഉത്തരവായി. 21000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. ഇതിനുള്ള തുക സർക്കാർ പാസ്സാക്കി കഴിഞ്ഞു. ഓണം കഴിഞ്ഞതിന് ശേഷമാണ് ബോണസ് തുക ലഭിക്കുന്നതെങ്കിലും താഴ്ന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ജീവനക്കാരനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസം തന്നെയാണ്. കെഎസ്ആർടിസി ജവനക്കാർക്ക് ക്രിത്യമായി ശമ്പളം ലഭിച്ച് തുടങ്ങിയിട്ട് കുറച്ച് കാലം മാത്രമെ ആയിട്ടുള്ളു. അതുകൊണ്ട്തന്നെയാണ് കുറഞ്ഞ ശമ്പളം ലഭിക്കുന്നലവർക്ക് ഈ നടപടി വലിയ ആശ്വാസം പകരുന്നതും.

ബോർഡിന്റെയും സിഎംഡിയുടേയും നിരന്തരമായ ഇടപെടലിന്റെ ഫലമായിട്ടാണ് പണം അനുവദിച്ചത്. ശമ്പള തുക നേരത്തെ തന്നെ അനുവദിച്ചെങ്കിലും പ്രതിസന്ധി കാരണം ഓണത്തിന് മുൻപ് വിതരണം ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. താവ്ന്ന വരുമാനമുള്ള ജീവനക്കാർക്ക് ബോണസ് നൽകുവാനായി 4 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം മഹാപ്രളയത്തിൽ അകപ്പെട്ടതിനെ തുടർന്ന് ഈ വർഷം ഉത്സവ ബത്തയും സർക്കാർ ജീവനക്കാർക്ക് വിതരണം ചെയ്തിരുന്നില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ഉത്സവബത്തയായി ലഭിച്ച തുക ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. പ്രളയക്കെടുതി കാരണം വൈകിയാണ് ബോണസ് ലഭിക്കുന്നതെങ്കിലും ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇത് വളരെ ആശ്വാസകരം തന്നെയാണ്.തിങ്കളാഴ്ച മുതൽ ബോണസ് വിതരണം ചെയ്ത് തുടങ്ങും എന്നാണ് ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

ടോമിൻ ജെ തച്ചങ്കരി സിഎംഡിയായി ചുമതലയേറ്റെടുത്ത ശേഷമാണ് ജീവനക്കാർക്ക് കൃത്യമായി വീണ്ടും ശമ്പളം ലഭിച്ച് തുടങ്ങിയത്. മുങ്ങുന്ന കപ്പലിനെ കരയിലെത്തിക്കാൻ തന്നാൽ ആകുന്നതെല്ലാം ചെയ്യുന്ന തച്ചങ്കരി ഒരിക്കൽകൂടി ജീവനക്കാർക്ക് ഒപ്പം നിൽക്കുന്ന തീരുമാനമാണ് കൈക്കൊണ്ടത്. ശമ്പളം കുറച്ച് ലഭിക്കുന്ന ജീവനക്കാർക്ക് ഓണം കഴിഞ്ഞാണെങ്കിൽ പോലും ബോണസ് ലഭിക്കുന്നത് വലിയ കാര്യം തന്നെയാണ്. ഈ തീരുമാനത്തോട് മറ്റ് ജീവനക്കാർക്കും വലിയ യോജിപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP