Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

റിയ ചക്രവർത്തി ബോളിവുഡ് ലഹരി മാഫിയയിലെ ഒരു ചെറിയ മീൻ മാത്രം; ബോളിവുഡിലെ ഉന്നതർക്ക് ലഹരി മരുന്ന് എത്തിച്ചിരുന്നത് സൂപ്പർ മോഡലായി തിളങ്ങിയ ശേഷം നായകനായ താരം; ദീപിക പദുക്കോൺ അടക്കമുള്ള നടിമാരുടെ അറസറ്റിൽ എൻസിബി ഉടൻ തീരുമാാനമെടുക്കും: മകളെ കൈ വിട്ട് കരീനയ്ക്കും കുഞ്ഞിനുമൊപ്പം ഡൽഹിയിലേക്ക് പറന്ന് സെയ്ഫ് അലി ഖാൻ

റിയ ചക്രവർത്തി ബോളിവുഡ് ലഹരി മാഫിയയിലെ ഒരു ചെറിയ മീൻ മാത്രം; ബോളിവുഡിലെ ഉന്നതർക്ക് ലഹരി മരുന്ന് എത്തിച്ചിരുന്നത് സൂപ്പർ മോഡലായി തിളങ്ങിയ ശേഷം നായകനായ താരം; ദീപിക പദുക്കോൺ അടക്കമുള്ള നടിമാരുടെ അറസറ്റിൽ എൻസിബി ഉടൻ തീരുമാാനമെടുക്കും: മകളെ കൈ വിട്ട് കരീനയ്ക്കും കുഞ്ഞിനുമൊപ്പം ഡൽഹിയിലേക്ക് പറന്ന് സെയ്ഫ് അലി ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡിനെ പിടിച്ചു കുലുക്കിയ ലഹരി മരുന്നു കേസിൽ റിയാ ചക്രവർത്തി ചെറിയ മീൻ മാത്രം. വമ്പൻ സ്രാവ് ബോളിവുഡിലെ ഒരു പ്രധാന നായക നടനാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു കാലത്ത് സൂപ്പർ മോഡലായി തിളങ്ങുകയും പിന്നീട് ബോളിവുഡിൽ അതിവേഗം ചുവടുറപ്പിക്കുകയും ചെയ്ത നായകനിലേക്ക് അന്വേഷണം നീങ്ങുന്നതായി എൻസിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യം റിപ്പോർട്ട് ചെയ്തു. ഈ നടനാണ് ബോളിവുഡിലെ പ്രമുഖർക്ക് ലഹരി മരുന്ന് എത്തിക്കുന്നതെന്നാണ് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ആരോപണ വിധേയനായ നടൻ ആരാണെന്ന് എൻസിബിയോ അഭിമുഖം പുറത്തു വിട്ട മാധ്യമമോ വെളിപ്പെടുത്തിയില്ല. ബോളിവുഡിലെ ഉന്നതർക്ക് ലഹരി മരുന്ന് എത്തിച്ചിരുന്നത് ഈ നടനാണെന്നും കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതായത് ബോളിവുഡ് ലഹരി മാഫിയയ്ക്ക് പ്രമുഖ നടന്മാരുമായും അടുത്ത ബന്ധമുണ്ടെന്നുള്ള സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബോളിവുഡിലെ ഈ ഉന്നത നായക നടനെതിരെയുള്ള തെളിവുകൾ ശേഖരിക്കുകയാണ് എൻസിബി.

ലഹരി ഇടപാടുകാരുമായി ബന്ധം പുലർത്തിയ ബോളിവുഡിലെ മൂന്ന് പ്രമുഖരുടെ വിവരം ലഭിച്ചതായി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) വ്യക്തമാക്കി. എന്നാൽ ഈ പറയുന്ന നടൻ ആരെന്ന് എൻസിബി വ്യക്തമാക്കിയിട്ടില്ല. അതേസമയം കേസിൽ നേരത്തെ ചോദ്യം ചെയ്ത നടിമാരുടെ അറസ്റ്റ്, ബോളിവുഡ് നടന്മാരടക്കം കൂടുതൽപ്പേരുടെ ചോദ്യം ചെയ്യൽ എന്നിവയടക്കം തുടർനടപടികളെക്കുറിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തി ബോളിവുഡിലെ പ്രമുഖരെ ലഹരിമരുന്ന് മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്ന വാദം എൻസിബി ആവർത്തിക്കുകയും ചെയ്തു.

സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുൾപ്പെട്ട ലഹരിക്കേസിന്, നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി കാര്യമായ ബന്ധമില്ലെന്നാണ് ഇപ്പോൾ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നിലപാട്. നടന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്താനായില്ലെന്നു ഡൽഹി എംയിസിലെ ഫൊറൻസിക് സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെയാണ് ഈ അറിയിപ്പ്. മരണത്തിലേക്കു നയിച്ചത് ലഹരിമരുന്നല്ല എന്ന സൂചനകളാണു രണ്ട് വെളിപ്പെടുത്തലുകളും നൽകുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളെ പ്രതിക്കൂട്ടിലാക്കി നടി റിയ ചക്രവർത്തിയുടെ പേരിൽ പ്രചരിക്കുന്ന മൊഴികൾ കളവാണെന്നും റിയ അത്തരമൊരു മൊഴി ആർക്കും നൽകിയിട്ടില്ലെന്നും റിയയുടെ അഭിഭാഷകൻ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

ലഹരിക്കേസിൽ കഴിഞ്ഞ ദിവസം എൻസിബി ചോദ്യം ചെയ്യലിനായി വിളിപ്പിച്ച നടി ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നീ നടിമാർക്കു ക്ലീൻ ചിറ്റ് നൽകിയെന്ന പ്രചാരണം എൻസിബി തള്ളിയിരുന്നു. ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരിൽ നിന്ന് ലഹരിമരുന്നു കണ്ടെടുത്തിട്ടില്ലാത്തതിനാൽ ഫോൺവിളി, ചാറ്റ് എന്നിങ്ങനെ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം ഇവർക്കെതിരെയുള്ള തുടർനടപടികൾ തീരുമാനിക്കാൻ. ലഹരി ഇടപാടുകാരുമായി നടിമാർക്കു നേരിട്ടു ബന്ധമുള്ളതായും കണ്ടെത്തിയിട്ടില്ല. ബോളിവുഡിലെ ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ 'ക്വാൻ' കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണമുണ്ടാകും.

അതേസമയം ബോളിവുഡിലെ സൂപ്പർ നായികമാരെ ചോദ്യം ചെയ്യലിന് വിളിച്ചതോടെ അവർക്ക് വേണ്ടി ഉന്നതങ്ങളിൽ നിന്നുള്‌ല സമ്മർദ്ദവും ശക്തമാണ്. എന്നാൽ ഇതിൽ സാറ അലി ഖാനെ കേസിൽ സഹായിക്കില്ലെന്ന നിലപാടിലാണ് അച്ഛനും നടനുമായ സെയ്ഫ് അലി ഖാൻ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിനായി അമ്മ അമൃതയ്‌ക്കൊപ്പമായിരുന്നു സാറ എൻസിബിയുടെ ഓഫിസിൽ എത്തിയിരുന്നത്. അച്ഛൻ സെയ്ഫ് മകളുടെ മയക്കു മരുന്ന് ബന്ധത്തിൽ വ്യത്യസ്ത നിലപാടാണുള്ളത്. മകളെ സഹായിക്കില്ലെന്ന നിലപാടിലാണ് സെയ്ഫ്.

സെയ്ഫിന്റെ മുൻഭാര്യയും സാറയുടെ അമ്മയും നടിയുമായ അമൃത സിങ്ങ് ഇക്കാര്യത്തിൽ സഹായം തേടി സെയ്ഫിനെ സമീപിച്ചുവെന്നും ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഭാര്യ കരീനയ്ക്കും മകൻ തൈമൂറിനുമൊപ്പം മുംബൈ വിട്ട് ഡൽഹിയിലേക്ക് പറന്നിരിക്കുകയാണ് സെയ്ഫ്. ലാൽ സിങ്ങ് ചദ്ദ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് കരീനയുടെ ഡൽഹി യാത്ര. സാറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്ന് വിട്ട് നിൽക്കാനാണ് സെയ്ഫും മുംബൈ വിട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കേദാർനാഥ് എന്ന തന്റെ ആ?ദ്യ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് സുശാന്തുമായി പ്രണയത്തിലായിരുന്നു താനെന്നും സുശാന്തിനൊപ്പം തായ്‌ലൻഡിൽ പോയിരുന്നുവെന്നും സാറ എൻസിബിയുടെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അതുപോലെ വല്ലപ്പോഴും സുശാന്ത് കഞ്ചാവ് പുകച്ചിരുന്നതായും സാറ വ്യക്തമാക്കി,. എന്നാൽ താൻ ഇതേവരെ ലഹരി ഉപയോ?ഗിച്ചിട്ടില്ലെന്ന നിലപാടിലാണ് സാറ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP