Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

നൂറനാട് എസ്എൻഡിപി യോഗം ഗുരുമന്ദിരം എറിഞ്ഞുതകർത്തെന്ന ശാഖ സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കി; യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച പരാതിയിൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി; ബിഡിജെഎസിനെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് കേസിൽ കുടുങ്ങിയ മുരളീധരൻ

നൂറനാട് എസ്എൻഡിപി യോഗം ഗുരുമന്ദിരം എറിഞ്ഞുതകർത്തെന്ന  ശാഖ സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കി; യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച പരാതിയിൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി; ബിഡിജെഎസിനെ തകർക്കാനുള്ള  ഗൂഢാലോചനയെന്ന് കേസിൽ കുടുങ്ങിയ മുരളീധരൻ

ആർ പീയൂഷ്

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ഗുരുമന്ദിരം എറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതിചേർത്ത ശാഖാ സെക്രട്ടറി നിരപരാധിയാണെന്നും സംഭവത്തിലെ യഥാർത്ഥ പ്രതികളെ ഉടൻ കണ്ടെത്തണമെന്നും കാട്ടി പ്രധാനമന്ത്രിക്ക് അയച്ച പരാതിയിൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചു. നൂറനാട് ഇടക്കുന്നം എസ്.എൻ.ഡി.പി യോഗം മുൻ സെക്രട്ടറി മുരളീധരനെ കള്ളക്കേസിൽ കുടുക്കിയതാണ് എന്നാരോപിച്ച് ഭാര്യ രെഷ്നി മുരളീധരന്റെ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ആലപ്പുഴ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.

കഴിഞ്ഞ മെയ് 17 നാണ് ഗുരുമന്ദിരത്തിലെ ചില്ലുകൾ എറിഞ്ഞുടച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ശാഖാ അംഗങ്ങൾ നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂലൈ 22 ന് ഹരി സുഭാഷ് എന്ന വ്യക്തിയെ കേസിലെ പ്രതിയായി നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. മുൻ ശാഖാ സെക്രട്ടറി മുരളീധരൻ പറഞ്ഞിട്ടാണ് താൻ ഗുരുമന്ദിരം എറിഞ്ഞ് തകർത്തതെന്ന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരളിധരനെ പ്രതിചേർത്തത്. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാ്യത്തിലിറങ്ങിയ ശേഷം ഒന്നാം പ്രതിയായ ഹരിയോട് മുരളീധരൻ സംസാരിച്ചപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്നും എല്ലാം മറ്റു ചിലരുടെ ആസൂത്രണങ്ങളായിരുന്നു എന്നുമാണ് പറഞ്ഞത്. തുടർന്നാണ് തന്നെ കുടുക്കാൻ സ്ഥലത്തെ സിപിഎം - കോൺഗ്രസ് നേതാക്കൾ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് മനസ്സിലായത്.

അടുത്തിടെ ബി.ഡി.ജെ.എസ്സിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മുരളീധരൻ രംഗത്തിറങ്ങുകയും സജീവമായി ജനങ്ങളുടെ പ്രശ്നങ്ങൾക്കായി മുന്നിട്ട് നിൽക്കുകയും ചെയ്തിരുന്നു. എസ്.എൻ.ഡി.പി അംഗങ്ങൾ ബി.ഡി.ജെ.എസ്സിലേക്ക് പോയാൽ സിപിഎമ്മിനും കോൺഗ്രസ്സിനും വലിയ കോട്ടം തട്ടുമെന്ന് മനസ്സിലായപ്പോൾ എങ്ങനെയും ബി.ഡി.ജെ.എസ്സിനെ തകർക്കണമെന്ന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുരളീധരനെ ഗുരുമന്ദിരം അടിച്ചു തകർത്തു എന്ന കേസിൽ പെടുത്തി ശ്രീനാരായണീയരെ ബി.ഡി.ജെ.എസ്സിന് എതിരാക്കി മാറ്റാം എന്ന് അവർ പദ്ധതിയിച്ചു. ഇതാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് മുരളീധരൻ പറയുന്നു. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന്റെ ഫോൺ സന്ദേശങ്ങളും മറ്റും തന്റെ പക്കൽ തെളിവായിട്ടുണ്ട് എന്നും മുരളീധരൻ പറഞ്ഞു.

കൂടാതെ ഇടക്കുന്നം 306-ാം നമ്പർ എസ്എൻഡിപി യോഗത്തിന്റെ ഇലക്ഷനുമായി ബന്ധപ്പെട്ടും പല വിഷങ്ങൾ ഉണ്ടായി. ഇലക്ഷനിൽ ഔദ്യോഗിക പാനലിനെ പരാജയപ്പെടുത്തിയാണ് മുരളീധരൻ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് പലരിലും അതൃപ്തി ഉളവാക്കി. ശാഖ ഇലക്ഷനിൽ മത്സരിച്ച് പരാജയപ്പെട്ട എതിർ സ്ഥാനാർത്ഥി മനോഹരനെ തൽസ്ഥാനത്തേക്ക് കൊണ്ടുവരാൻ വേണ്ടിയും കൂടിയാണ് ഇത്തരം ഒരു കള്ളക്കേസ് തന്റെ മേൽ ചാർത്തിയത് എന്നും മുരളി വെളിപ്പെടുത്തുന്നു. ഈ സംഭവത്തിന് ശേഷം മനോഹരനെ ശാഖയുടെ കൺവീനറായി നിശ്ചയിക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതിയായ ഹരി ഫേസ്‌ബുക്കിലൂടെ ലൈവിൽ മുരളി കേസിലെ പ്രതി അല്ലെന്നും മുരളിയുടെ പേര് പൊലീസുകാർ പീഡിപ്പിച്ച് പറയിപ്പിച്ചത് ആണെന്നും, അതിനു പിന്നിൽ ഉന്നതർ ഉണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മുരളിയുടെ ഭാര്യ പ്രധാനമന്ത്രിക്ക് കത്തയച്ചത്. കൂടാതെ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിലും 11271/സി.ആർ / 2020 എന്ന നമ്പരിൽ പരാതി ഫയലിൽ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐ.ജിയുടെ നിർദ്ദേശപ്രകാരം ആലപ്പുഴ എസ്‌പി ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിരിക്കുകയാണ്. കേസിലെ യഥാർത്ഥ പ്രതികളെ ഉടൻ പൊലീസ് പിടികൂടും എന്ന പ്രതീക്ഷയിലാണ് മുരളീധരനും കുടുംബവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP