Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'വെളുക്കാൻ തേച്ചത് പാണ്ടായി'; തൊഴിലാളി ദിന ട്രോളിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; ഖേദം രേഖപ്പെടുത്തിയത് ലാൽ ആരാധകരിൽ നിന്നും പ്രതിഷേധം കനത്തപ്പോൾ; തമാശ രൂപേണയാണ് ആ ട്രോളിനെ കണ്ടതെന്നും പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്നും ശബ്ദസന്ദേശവുമായി ബോബി

'വെളുക്കാൻ തേച്ചത് പാണ്ടായി'; തൊഴിലാളി ദിന ട്രോളിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; ഖേദം രേഖപ്പെടുത്തിയത് ലാൽ ആരാധകരിൽ നിന്നും പ്രതിഷേധം കനത്തപ്പോൾ; തമാശ രൂപേണയാണ് ആ ട്രോളിനെ കണ്ടതെന്നും പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്നും ശബ്ദസന്ദേശവുമായി ബോബി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക തൊഴിലാളി ദിനത്തിൽ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും ട്രോളുന്ന പോസ്റ്റർ സമൂഹമാധ്യമത്തിൽ പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ബോബിചെമ്മണ്ണൂർ.  മോഹൻലാൽ ആരാധകരുടെ ഇടയിൽ നിന്നും ഉണ്ടായ വലിയ പ്രതിഷേധത്തെ തുടർന്നാണ് ബോബി ചെമ്മണ്ണൂർ വിഷയത്തിൽ ഖേദം രേഖപ്പെടുത്തിയത്. ബോബി ചെമ്മണ്ണൂർ ട്രോൾ പോസ്റ്റ് ചെയ്തതോടെ നിരവധിപേരാണ്അത് ഷെയർ ചെയ്തത്. സംഭവം വൻ ഹിറ്റാവുകയും ചെയ്തു.

ഇടോടെ ട്രോളിനെതിരെ പ്രതിഷേധവുമായി നിരവധിപേരാണ് രംഗത്ത് വന്നത്. ഈ സാഹചര്യത്തിലാണ് ബോബിയുടെ പ്രതികരണം.'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന അടിക്കുറിപ്പോടെ സ്വന്തം ശബ്ദത്തിലുള്ള വിഡിയോ സന്ദേശം പങ്കുവച്ചായിരുന്നു മാപ്പ് പറച്ചിൽ.
തമാശരൂപേണയാണ് ആ ട്രോളിനെ കണ്ടതെന്നും പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്നും ബോബി പറഞ്ഞു.

ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ:

പ്രിയ സുഹൃത്തുക്കളെ ശത്രുക്കളെ, 'വെളുക്കാൻ തേച്ചത് പാണ്ടായി'

തൊഴിലാളി ദിന ആശംസ പോസ്റ്റ്, ഫോർവേഡ് ആയി വന്നത് എന്റെ സോഷ്യൽമീഡിയയിലൂടെ ഷെയർ െചയ്യപ്പെട്ടു. ഒരു തമാശരൂപേണയാണ് ഞാൻ അതിനെ കണ്ടത്. ഞാൻ എപ്പോഴും ട്രോളുകളിൽ നിറഞ്ഞു നിൽക്കുകയും, നിങ്ങളെ ചിരിപ്പിക്കുകയുമാണല്ലോ പതിവ്. ഈ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് തരണമേയെന്ന് ഞാൻ അപേക്ഷിക്കുന്നു. ലാലേട്ടൻ വലിയ നടനാണ്. ആന്റണി പെരുമ്പാവൂർ സ്വന്തം കഴിവുകൊണ്ടും അധ്വാനം കൊണ്ടും വളർന്നു വന്ന വലിയ നിർമ്മാതാവാണ്. ഞാൻ അവരെ ബഹുമാനിക്കുന്നു.

ഒരുവിധം എല്ലാ മലയാള സിനിമകളും ഞാൻ കാണാറുണ്ട്. എനിക്ക് എല്ലാ സിനിമാക്കാരെയും ഇഷ്ടമാണ്. എന്റെ മുദ്രാവാക്യം സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക എന്നതാണ്. ഞാൻ എല്ലാവരേയും സ്‌നേഹിക്കാൻ ശ്രമിക്കാറുണ്ട്. എനിക്ക് കക്ഷി രാഷ്ട്രീയമില്ല. എല്ലാ പാർട്ടിക്കാരോടും നല്ല രീതിയിലുള്ള ബന്ധമാണ്. ഞാൻ ഇന്നുവരെ വോട്ട് ചെയ്തിട്ടില്ല. തെറ്റാണെന്നറിയാം. എങ്കിലും ശീലമായിപ്പോയി. എനിക്ക് പ്രത്യേക ജാതിയോ മതമോ ഇല്ല. എന്റെ ജാതി മനുഷ്യജാതി. മതം സ്‌നേഹമതം.

ജനിക്കുമ്പോൾ ആരും വലിയവനായി ജനിക്കുന്നില്ല. അധ്വാനവും കഴിവും ഭാഗ്യവും ഒത്തുചേരുമ്പോൾ നമ്മൾ വിജയം കൊയ്യുന്ന നേതാക്കന്മാരായി മാറുന്നു. എന്റെ കമ്പനിയിൽ സെയിൽസ് ഓഫിസേഴ്‌സായി വന്ന പലരും മാസം 13 ലക്ഷം വരെ സമ്പാദിക്കുന്ന പങ്കാളികളും ഡയറക്ടേർസും ആയി മാറിയിട്ടുണ്ട്. ഞാൻ ജോലിക്കാരെ മിത്രങ്ങളായാണ് കാണുന്നത്. എനിക്ക് ശത്രുക്കളില്ല. ശത്രുക്കൾ ഉണ്ടാകല്ലേ എന്നാണ് എന്റെ പ്രാർത്ഥന സ്‌നേഹിക്കുക. സ്‌നേഹിക്കപ്പെടുക എന്നത് ഭയങ്കര സുഖമാണ്. അതിനു പകരം വയ്ക്കാൻ ഈ ലോകത്ത് ഒന്നും തന്നെയില്ല.

 

മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച കോടീശ്വരനായ തൊഴിലാളി എന്നതായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മെയ് ദിനാശംസാ പോസ്റ്റ്. അതായത് മലയാള സിനിമയിലെ പ്രധാനപ്പെട്ട നിർമ്മതാക്കളിൽ ഒരാളായ ആന്റണിയുടെ വിജയത്തിന് പിന്നിൽ മോഹൻലാൽ ആണെന്ന് പറയുകയാണ് ബോബി. കളിയാക്കലാണോ പുകഴ്‌ത്തലാണോ എന്ന് പോലും ആർക്കും മനസ്സിലാകാത്ത ട്രോൾ. ട്രോൾ അതിവേഗം വൈറലാകുകയും ചെയ്തു.

മോഹൻലാൽ ഫാൻസുകാർക്ക് തീരെ പിടിച്ചിട്ടല്ലെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. ബോച്ചേ നി അനുഭവിക്കും ഈ പറഞ്ഞതിന് എന്ന് പോലും കമറ്റ് എത്തിയിരുന്നു. മുതലാളിയെ തൊഴിലാളി ആക്കാൻ പറ്റുമോ എന്ന സംശയവും ഉയർത്തുന്നു. അതാണ് point.... മുതലാളിയെ വെച്ച് പടം എടുത്തു അതെല്ലാം സാമ്പത്തിക വിജയം ആയി ആന്റണി ചേട്ടൻ കോടീശ്വരൻ ആയി.... ഇവിടെ വേറെ ചില കോടീശ്വരന്മാർ പ്രമുഖന്മാരെ വെച്ച് പടം എടുത്തു ഇപ്പോൾ Uber വണ്ടിയിൽ ഡ്രൈവർ ആയി ജീവിക്കുന്നു. സ്വന്തം ജോലി പോലും അനിയൻകുട്ടന്മാർക്ക് വീതിച്ചു നൽകുന്ന യഥാർത്ഥ കഠിനാധ്വാനിയുടെ മെയ് ദിന ആശംസകൾ-ഇങ്ങനെയായിരുന്നു കമന്റുകൾ.

അതിനും വേണം കഴിവ് ... അല്ലാതെ തട്ടിപ്പും വെട്ടിപ്പും നടത്തിയല്ലല്ലോ .. മുതലാളിയും തൊഴിലാളിയും ഹാപ്പി ആണേൽ പിന്നെന്ത് ..-ഇതാണ് ലാൽ ഫാൻസ് ഉയർത്തുന്ന വിമർശനം. ഏതെങ്കിലും ചാനലിൽ പോയി ഡാൻസ് കളിച്ചു കോമഡി പറഞ്ഞു സോഷ്യൽ മീഡിയയിൽ ഫേമസ് ആയി അങ്ങനെ നിക്കും. കൂട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും ??കുറച്ചു ദിവസത്തെ ഗ്യാപ്പ് നികത്താൻ ഇന്ന് ഒരു പോസ്റ്റിലൂടെ വീണ്ടും സജീവമായി ???????? ഇത് ഒരാഴ്ച ഓടും അല്ലേ ബോ ഛേ...??-ഇതാണ് പരിഹാസം. തൊഴിലാളികളും കോടീശ്വരന്മാർ ആയിക്കോട്ടെ എന്ന് വിചാരിക്കുന്ന നല്ല മനസ്സുള്ളവർ അങ്ങനെ ചെയ്യും...താങ്കൾക്ക് ആ മനസ്സ് ഇല്ലാത്തതു ഒരു അലങ്കാരമായി കാണരുത് Bro....എന്നും കൂട്ടിച്ചേർക്കുന്നു.

മോഹൻലാലിന്റെ ഡ്രൈവറായി കൂടെ കൂടിയ വ്യക്തിയാണ് അന്റണി പെരുമ്പാവൂർ. പിന്നീട് ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങി. എല്ലാം മോഹൻലാലിന്റെ അനുഗ്രഹത്തോടെയാണെന്ന് ആന്റണി തന്നെ പറഞ്ഞിട്ടുമുണ്ട്. മെയ് ദിനത്തിൽ ആന്റണിയും ലാലുമായുള്ള ഈ ബന്ധമാണ് പോസ്റ്റിലൂടെ ചർച്ചയാക്കുന്നത്. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനും തന്റെ ബ്രാൻഡ് ചർച്ചയാക്കാനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് മോഹൻലാൽ ഫാൻസിന്റെ വിലയിരുത്തൽ.

യഥാർത്ഥ തൊഴിലാളി. തന്റെ തൊഴിലാളി വെറും ഒരു തൊഴിലാളി മാത്രമല്ല എന്നും തന്നെ പോലെ വളരണം എന്നും ചിന്തിച്ച പച്ച മനുഷ്യനെ ട്രോളാൻ ഈ ദിനം തന്നെ തെരഞ്ഞെടുക്കണമായിരുന്നോ സാർ. ഒരു ഗുണവും ഇല്ലാത്ത പ്രവർത്തി മെയ് ദിനം കളിയാക്കിയ മുതലാളി എന്നെ ജനം വിലയിരുത്തൂ.. ഏത് തൊഴിലാളിക്കും മുതലാളി ആയി വളരാം വളർത്താംമെന്ന് കാണിച്ച മാതൃക ഒരു കോമഡിയായി കാണരുത്.ബേബി സാർ എത്ര തൊഴിലാളികളെ മുതലാളിമ്മാർ ആക്കിയിട്ടുണ്ട്. ?? എത്ര കാർ ഡ്രൈവർമ്മാർ വന്ന് പോയിട്ടുണ്ട്. , ?? അറിയാനാണ്. ഇതൊരു ചലഞ്ചായിക്കോട്ടെ.-ഇതാണ് ഫാൻസുകാർക്ക് പറയാനുള്ളത്. ലാലെന്ന മഹാ നടൻ ഒരു പാട് നന്മ ചെയ്യുനുണ്ട്. അത് നിന്നെ പോലെ സ്വന്തം ബിസിനസ്സ് വളർത്താൻ ഉപയോഗിക്കുന്നില്ല. അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കാനുള്ള യോഗ്യത നിനക്കുണ്ടോ എന്നും ഫാൻസുകാർ ദേഷ്യത്തോടെ പ്രതികരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP