Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

ഒരു തരി സ്വർണം പോലും അണിയാതെ സ്വർണ്ണ മുതലാളിയുടെ മകൾ; ആളും ആരവവും വേണ്ടെന്ന് വച്ച് ലളിത ചടങ്ങ്; മിന്നുകെട്ട് പുറത്തറിയുന്നത് വരനായ സിനിമാ നടനിലൂടെ; ആഡംബരം ഒഴിവാക്കി മകളെ കെട്ടിച്ചു വിട്ട് ബോബി ചെമ്മണ്ണൂർ; സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന വിവാഹക്കഥ

ഒരു തരി സ്വർണം പോലും അണിയാതെ സ്വർണ്ണ മുതലാളിയുടെ മകൾ; ആളും ആരവവും വേണ്ടെന്ന് വച്ച് ലളിത ചടങ്ങ്; മിന്നുകെട്ട് പുറത്തറിയുന്നത് വരനായ സിനിമാ നടനിലൂടെ; ആഡംബരം ഒഴിവാക്കി മകളെ കെട്ടിച്ചു വിട്ട് ബോബി ചെമ്മണ്ണൂർ; സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന വിവാഹക്കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബോബി ചെമ്മണ്ണൂർ... ഇന്ന് ബോചെയാണ്. സ്വയം ട്രോളുന്ന സ്വർണ്ണ കടമുതലാളി. ബോബി ചെമ്മണ്ണൂരിന്റെ സ്വഭാവത്തെ കുറിച്ച് എല്ലാ മലയാളിക്കും അറിയാം. എന്നാൽ കുടുംബ വിവരങ്ങളിൽ ഇന്നും ആർക്കും വിലയ വ്യക്തതകളില്ല. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം സോഷ്യൽ മീഡിയയിൽ എത്തിയത്.

മലയാളികൾ വിവാഹം നടത്തുന്നത് വളരെ ആർഭാടമായിട്ടാണ്. ഇതിന് സമാനമായ ആഡംബര ജീവിതമാണ് ബോബി ചെമ്മണ്ണൂർ നടത്തുന്നതും. എന്നാൽ മകളുടെ വിവാഹത്തിന് ആഡംബരമൊന്നും ഇല്ല. കോടിശ്വരൻ ആയ ബോബി ചെമ്മണൂർ അങ്ങനെ വ്യത്യസ്ഥൻ ആയി. കോടികണക്കിന് രൂപ ഉണ്ടായിട്ടും മകളുടെ വിവാഹം വളരെ ലളിതമായിട്ടാണ് ബോബി ചെമ്മണ്ണൂർ നടത്തിയിരിക്കുന്നത്. ഇതാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച.

ബോബി ചെമ്മണ്ണൂരിന്റെയും സ്മിതയുടെയും ഏക മകൾ ആണ് അന്ന ബോബി, അന്ന ബോബിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്‌ച്ചയിൽ അധികമായി. അന്ന ബോബിയുടെ കഴുത്തിൽ മിന്ന് ചാർത്തിയത് മലയാള സിനിമയിലെ സഹ നടനും സംവീധായകനുമായ സാം സിബിൻ ആണ്. സാം തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ഇതോടെയാണ് വിവാഹവും സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

2018ൽ പുറത്തിറങ്ങിയ ക്വീൻ, 2019ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്നീ ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് സാം സിബൻ. ഡിജോ ജോസ് ആന്റണിയുടെ സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിൽ ജിമ്മൻ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഇത് ഏറെ കൈയടിയും നേടി. ബോബിയുടെ മകളുമായി പ്രണയ വിവാഹമായിരുന്നോ സാം സുബിന്റേത് എന്നത് അടക്കമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലുണ്ട്. എന്നാൽ ഇതിനൊന്നും ആരും മറുപടി നൽകുന്നില്ല.

കേരളത്തിലെ അറിയപ്പെടുന്ന സ്വർണ ഗ്രൂപ്പായിട്ടും ബോബി ചെമ്മണൂറിന്റെ മകൾ വിവാഹത്തിന് ഒരു തരി സ്വർണം പോലും അണിഞ്ഞിരുന്നില്ല, വെള്ള നെക്ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിൽ അണിഞ്ഞിരുന്നത്, വളരെ ലളിതമായ നടന്ന വിവാഹത്തെ ആളും ആരവും ഒന്നും ഇല്ലായിരുന്നു, ഏക മകളുടെ വിവാഹം ഇങ്ങനെ നടത്തിയതിന് നിരവതി പേരാണ് ബോബി ചെമ്മണ്ണൂറിന് അഭിനന്ദനം അറിയിക്കുന്നത്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP