Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു; രേഖകളെല്ലാം തയാറാക്കി പറഞ്ഞ വിലയ്ക്ക് ആ ഭൂമി വാങ്ങി; കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത രേഖകൾ കുട്ടികൾക്ക് കൈമാറും; ബോബി മനോരമയോട് പറഞ്ഞത് ഇങ്ങനെ; കൊണ്ടു വന്നത് 100 രൂപയുടെ മുദ്രപത്രവും; ജസ്ലാ മാടശ്ശേരി വായിച്ചറിയാൻ

സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു; രേഖകളെല്ലാം തയാറാക്കി പറഞ്ഞ വിലയ്ക്ക് ആ ഭൂമി വാങ്ങി; കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത രേഖകൾ കുട്ടികൾക്ക് കൈമാറും; ബോബി മനോരമയോട് പറഞ്ഞത് ഇങ്ങനെ; കൊണ്ടു വന്നത് 100 രൂപയുടെ മുദ്രപത്രവും; ജസ്ലാ മാടശ്ശേരി വായിച്ചറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആ സ്ത്രീ ഒപ്പിട്ട് ഞാൻ പൈസ കൊടുത്തു വാങ്ങിയ എഗ്രിമന്റ് പ്രകാരം പറ്റിച്ചിട്ടുണ്ടെങ്കിൽ ഞാൻ കേസു കൊടുക്കും..... നെയ്യാറ്റിൻകരയിൽ മാധ്യമങ്ങളോട് ബോബി പറഞ്ഞത് ഇങ്ങനെയായിരുന്നു. അതിന് മുമ്പ് അവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന ഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ. ഇനി അത് അവർക്ക് സ്വന്തം.... ഇന്നലെ സ്വന്തം വാളിൽ ബോബി ചെമ്മണ്ണൂർ പോസ്റ്റ് ചെയ്ത മനോരമയിലെ വാർത്ത ഇങ്ങനേയും.....-ഇതിന്റെ അടിസ്ഥാനത്തിലാണ് വസ്തു കച്ചവടം ഇന്നലെ ബോബി ചെമ്മണ്ണൂർ നെയ്യാറ്റിൻകരയിൽ നടത്തിയോ എന്ന് മറുനാടൻ അന്വേഷിച്ചത്. എന്നാൽ ഒരു ഇടപാടും രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട് നടന്നില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു.

നൂറു രൂപ പത്രത്തിൽ എഴുതുന്ന കരാറിന് പോലും നിയമ സാധുത വരണമെങ്കിൽ രജിസ്‌ട്രേഷൻ വകുപ്പിൽ അത് രജിസ്റ്റർ ചെയ്യണം. ഇതെല്ലാം ബോബി ചെമ്മണ്ണൂരിന് അറിയാവുന്നതുമായിരിക്കും. ഈ സാഹചര്യത്തിലാണ് പോങ്ങിൽ വസന്തയിൽ നിന്ന് മുദ്ര പത്രത്തിൽ എന്തോ എഴുതി ഒപ്പിട്ടു വാങ്ങി നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട രാജന്റേയും അമ്പിളിയുടേയും മക്കൾക്ക് കൊടുക്കാൻ ശ്രമിച്ചത്. സാറിന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞ് കുട്ടികൾ ഈ സഹായം നിരസിക്കുകയും ചെയ്തു. വസ്തുക്കച്ചവടത്തിലെ ബാലപാഠമെല്ലാം പഠിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വസ്തു രജിസ്‌ട്രേഷൻ നടത്തില്ലെന്ന വാർത്ത മറുനാടൻ നൽകിയത്. വാങ്ങാത്ത വസ്തു എങ്ങനെ അച്ഛനും അമ്മയും ഉറങ്ങുന്ന ഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന ചോദ്യവും ഇപ്പോൾ ബാക്കിയാവുകയാണ്.

വെറും മുദ്രപത്രത്തിൽ എഴുതിയ വസ്തു നൽകാനുള്ള വസന്തരയുടെ സമ്മതം മാത്രമാണ് ബോബി ചെമ്മണ്ണൂർ നൽകിയതെന്ന് സോഷ്യൽ മീഡിയ തിരിച്ചറിയുകയാണ്. കോടതിയിൽ കേസുള്ള വസ്തു എങ്ങനെ ഇത്തരത്തിൽ കരാറാക്കുമെന്ന ചോദ്യത്തിന് ബോബി ചെമ്മണ്ണൂരിന് വേണ്ടി വാദിക്കുന്നവർക്ക് ഉത്തരമില്ല. കഷ്ടം മറുനാടൻ.ആദ്യം agreement formalities നിങ്ങൾ പഠിക്കൂ..-ജെസ്ലാ മാടശ്ശേരിയുടെ ഒരു കമന്റാണ് ഇത്. സോഷ്യൽ മീഡിയയിൽ ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ചിട്ട കമന്റ്. എന്നാൽ കോടതി വ്യവഹാരമുള്ള വസ്തു വാങ്ങാൻ നൂറു രൂപ പത്രത്തിൽ കരാറൊപ്പിട്ട ബോബി ചെമ്മണ്ണൂരിനെ കുറിച്ച് ജെസ്ലയ്ക്ക് ഒന്നും പറയാനുമില്ല. ആ സ്ഥലം യഥാർത്ഥത്തിൽ പുറംപോക്കല്ലേ?എന്തറിഞ്ഞാണ് ബോംബു പുകഴ്‌ത്തൽ ചെമ്മണ്ണൂരിനെ പുകഴ്‌ത്തുന്നത് അവൻ FM ൽ പ റ ഞ്ഞിട്ടുണ്ട് അവന്റെ ഏറ്റവും വലിയ വീക്‌നെസ് കാമം ആണെന്ന്, അതാണോ?-ഈ ചോദ്യത്തിന് ജെസ്ലയ്ക്ക് മറുപടിയുമില്ല. മറിച്ച് മറുനാടന്റെ വായനക്കാർക്ക് ഇത് മതി, അവർ ഇതേ അർഹിക്കുന്നുള്ളൂ-എന്ന പരിഹാസമാണ് ഈ ചോദ്യത്തിനുള്ള മറുപടി.

മറുനാടന്റെ എഫ്ബിയിലാണ് ജെസ്ലാ മാടശേരിയുടെ അഭിപ്രായ പ്രകടനമെത്തിയത്. കോടതിയിൽ പോയാൽ ആ കരാറിന് നിയമസാധ്യതയില്ല എന്നാണ് ഇന്നലെ അജയകുമാർ എന്ന അഡ്വക്കേറ്റ് newshour പറഞ്ഞത് ..പിന്നെ നിയമപരമായി ആ വസ്തു വസന്ത എന്ന സ്ത്രീക്ക് ഉള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്-ഇങ്ങനെ വസ്തുതകൾ ചൂണ്ടിയുള്ള മറുപടിയോട് പ്രതികരിക്കാനും അവർക്ക് കഴിയുന്നില്ല. ർക്ക ഭൂമി എങ്ങനെ ക്രെയവിക്രയം നടത്തുക അതു കൂടി പറയു ഓരോ ഉടയിപ്പ് ആയി ഊള ഇറങ്ങും നന്മമരം കോപ്പ്-എന്ന ചോദ്യത്തിനും ഉത്തരമില്ല. ഏതായാലും രാജന്റേയും അമ്പിളിയുടേയും മക്കൾ നെയ്യാറ്റിൻകരയിൽ കാട്ടിയത് പക്വതയുള്ള ഇടപെടലാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം. കരുതലോടെ തന്നെ വസന്തയുടെ ഭൂമിയാണ് തങ്ങൾ താമസിക്കുന്നതെന്ന് വരുത്താനുള്ള നീക്കം അവർ പൊളിച്ചു.

ഇതു സംബന്ധിച്ച് മനോരമ ഇന്നലെ നൽകിയ വാർത്തയും പിന്നീട് കണ്ടതും

മനോരമ വാർത്ത ഇങ്ങനെ-'ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങൾക്ക് വേണം. ഇവിടെ തന്നെ ഞങ്ങൾക്ക് വീട് വച്ചുതന്നാൽ മതി. ഈ മണ്ണ് വിട്ട് ഞങ്ങൾ എങ്ങോട്ടുമില്ല..' നെയ്യാറ്റിൻകരയിൽനിന്ന് കേട്ട കണ്ണീരിന്റെ ഈ വാക്ക് കേരളത്തിന്റെ ഹൃദയത്തിൽ പതിച്ചിട്ടു ദിവസങ്ങൾ പിന്നിടുമ്പോൾ ആ കുട്ടികൾക്ക് കൈത്താങ്ങായി വ്യവസായി ബോബി ചെമ്മണ്ണൂർ. തർക്കമുന്നയിച്ച ആളിൽനിന്ന് ആ ഭൂമി വാങ്ങി കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്തു. തർക്ക ഭൂമിയും വീടും ഉൾപ്പെടെ 4 സെന്റ് സ്ഥലം ഉടമയ്ക്ക് 5 ലക്ഷം രൂപ നൽകിയാണ് വാങ്ങിയത്. വീടിന്റെ രേഖകൾ കുട്ടികൾക്ക് കൈമാറും. വീടും പുതുക്കിപ്പണിയുമെന്ന് പറഞ്ഞ ബോബി കുട്ടികളുടെ സംരക്ഷണവും ഏറ്റെടുത്തു. കേസ് പിന്നീട് പിൻവലിക്കുമെന്നാണ് ഉടമ അറിയിച്ചത്

പൊലീസ് വീടൊഴിപ്പിക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച നെയ്യാറ്റിൻകര അതിയന്നൂർ വെൺപകൽ നെട്ടത്തോളം ലക്ഷംവീട് കോളനിയിൽ രാജൻ- അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും 10 ലക്ഷം നൽകി സർക്കാർ കനിവ് കാട്ടിയിരുന്നു. 5 ലക്ഷം രൂപ നൽകി യൂത്ത് കോൺഗ്രസും പിന്നാലെ ഒരുപാട് സംഘടനകളും ഒപ്പമെത്തി. 'തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളാണ് എന്നെ വിളിച്ചത്. ആ കുട്ടികൾക്ക് ആ മണ്ണ് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ഞാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവർ പറഞ്ഞ വിലയ്ക്ക് ഞാൻ ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്നു തന്നെ കുട്ടികൾക്ക് കൈമാറും. എന്നിട്ട് ആ കുട്ടികളെ ഞാൻ തൃശൂർ ശോഭ സിറ്റിയിലെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ആ സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ തിരിച്ചുെകാണ്ടുവരും.' ബോബി ചെമ്മണൂർ മനോരമ ന്യൂസ് ഡോട്ട് കോമിനോടു പറഞ്ഞുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു.

ഇത്തരം അവകാശ വാദങ്ങൾ മനോരമയോട് അടക്കം നിരത്തിയ ശേഷമാണ് ബോബി കുട്ടികളെ കാണാൻ വൈകുന്നേരും വീട്ടിൽ എത്തിയത്. അപ്പോഴായിരുന്നു ഈ കരാർ ഞങ്ങൾ വാങ്ങിക്കില്ലെന്ന പ്രഖ്യാപനം. വസ്തു വാങ്ങിയെന്നും രേഖകൾ കുട്ടികൾക്ക് കൈമാറുമെന്നും മനോരമയോട് പറഞ്ഞ ബോബി വീട്ടിലെത്തിയത് 100 രൂപയുടെ മുദ്ര പത്രത്തിലെ കരാറുമായാണ്. ഈ സാഹചര്യത്തിലാണ് ഇതിലെ വസ്തുതകൾ മറുനടൻ അന്വേഷണ വിധേയമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP