Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത നമ്പരുമായി ബോബി ചെമ്മണ്ണൂർ രംഗത്ത്; ആയിരം വീടുകൾ നിർമ്മിച്ച് നൽകാൻ ഭവന യാചന യാത്രയുമായി സ്വർണ്ണക്കട മുതലാളി; പത്ത് ദിവസത്തിനകം കേരളം മുഴുവൻ കറങ്ങി കാശു പിരിക്കുമെന്ന് ബോബിയുടെ അറിയിപ്പ്; കേരളം മുഴുവൻ ഓടിയെന്ന് അവകാശപ്പെട്ട് തുടങ്ങിയ ബ്ലെഡ് ബാങ്കിന്റെ വിവരങ്ങൾ എന്തെങ്കിലും നൽകുമോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; പേരെടുക്കാൻ വേണ്ടി എന്തും ചെയ്യുന്ന ബോബി ചെമ്മണ്ണൂരിനെ ട്രോളി വീണ്ടും ചർച്ചകൾ

അടുത്ത നമ്പരുമായി ബോബി ചെമ്മണ്ണൂർ രംഗത്ത്; ആയിരം വീടുകൾ നിർമ്മിച്ച് നൽകാൻ ഭവന യാചന യാത്രയുമായി സ്വർണ്ണക്കട മുതലാളി; പത്ത് ദിവസത്തിനകം കേരളം മുഴുവൻ കറങ്ങി കാശു പിരിക്കുമെന്ന് ബോബിയുടെ അറിയിപ്പ്; കേരളം മുഴുവൻ ഓടിയെന്ന് അവകാശപ്പെട്ട് തുടങ്ങിയ ബ്ലെഡ് ബാങ്കിന്റെ വിവരങ്ങൾ എന്തെങ്കിലും നൽകുമോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; പേരെടുക്കാൻ വേണ്ടി എന്തും ചെയ്യുന്ന ബോബി ചെമ്മണ്ണൂരിനെ ട്രോളി വീണ്ടും ചർച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തൃശൂർ ആസ്ഥാനമായ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് മറഡോണയെ ബ്രാൻഡ് അംബാസിഡറാക്കിയതിന് പുറമെ 2014ൽ രക്തദാനസന്ദേശവുമായി സംസ്ഥാനമൊട്ടാകെ കൂട്ടയോട്ടം സംഘടിപ്പിച്ചതും വലിയ മാധ്യമ പ്രാധാന്യം നേടി. ഇതിനെല്ലാം നിക്ഷേപകരുടെ പണമാണ് ബോബി ചെമ്മണ്ണൂർ ചെലവക്കിയത്. 800 കിലോ മീറ്റർ 'ഓടി' റിക്കോർഡ് ഇട്ട ബോബി ചെമ്മണ്ണൂർ കേരളം മുഴുവൻ ബ്ലെഡ് ബാങ്കുകൾ തുടങ്ങുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇപ്പോഴിതാ വീണ്ടും യാത്രയ്ക്കിറങ്ങുകയാണ് ചെമ്മണ്ണൂർ മുതലാണി. പഴയ ഓട്ടത്തിന്റെ പുതിയ രൂപം. രണ്ടുവർഷം തുടർച്ചയായുണ്ടായ പ്രളയത്തിലൂടെ വീടുനഷ്ടപ്പെട്ട 1000 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകാൻ കേരള ഭവനയാചനയാത്ര സംഘടിപ്പിക്കുമെന്ന് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലറി ഉടമ ബോബി ചെമ്മണ്ണൂർ പറഞ്ഞു

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ് ബോബി ഓടി ഉണ്ടാക്കിയ ബോബി ഫ്രണ്ട്സ് ബ്ലഡ് ബാങ്ക് ഒക്കെ വെറുതെയാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. കോഴിക്കോട് വച്ച നടന്ന സംഭവം ഒരു ഫേസ് ബുക്ക് സുഹൃത്ത് തന്റെ പോസ്റ്റ് ആയി വിശദീകരിച്ചിരുന്നു. രക്തത്തിനായി സമീപിച്ചപ്പോൾ ബോബി ഫ്രണ്ട്സ് ആരും ദാനം ചെയ്യാൻ തയ്യാറായില്ലത്രെ. കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ഒരു രോഗിക്ക് വേണ്ടിയായിരുന്നു. മൂന്ന് യൂണിറ്റ് ബി നെഗറ്റീവ് രക്തമായിരുന്നു ആവശ്യം. ബോബിയുടെ ഡയറക്ടറി നോക്കി 13 പേരെയാണത്രെ വിളിച്ചത്. ഒരാളുപോലും രക്ത ദാനത്തിന് എത്തിയില്ല. ഇതെല്ലാം സോഷ്യൽ മീഡിയ ചർച്ചയാക്കിയതോടെയാണ് കള്ളി പൊളിഞ്ഞത്. സത്യത്തിൽ ബോബി ചെമ്മണ്ണൂർ ഈ അറനൂറ് കിലോമീറ്റർ ഓടിയത് എന്തിനായിരുന്നുവെന്ന് ആർക്കും പിടികിട്ടിയിട്ടില്ല.. ബോബി ഫ്രണ്ട്സ് ബ്ലഡ് ബാങ്കിൽ വെറുതേ ആളുകളുടെ പേരെഴുതി ചേർക്കാനോ... ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് ഉണ്ടാക്കാനിറങ്ങി പണി പാളിപ്പോയതാണോ, അതോ പബ്ലിസിറ്റി തന്നെയായിരുന്നോ ലക്ഷ്യം.-ഇതെല്ലാം സോഷ്യൽ മീഡിയ ചർച്ചയാക്കി.

ഇതേ സോഷ്യൽ മീഡിയയാണ് കേരള ഭവനയാചനയാത്രയേയും സംശയത്തോടെ കാണുന്നത്. നിലമ്പൂർ മേഖലയിലെ ദുരിതബാധിതപ്രദേശങ്ങൾ കാണാൻ പോകുന്നതിനുമുൻപ് പി.വി. അൻവർ എംഎ‍ൽഎ, പാലോളി മുഹമ്മദ് കുട്ടി എന്നിവരുമായി നടത്തിയ ചർച്ചകൾക്കുശേഷം മാധ്യമപ്രവർത്തകരോടാണ് കേരള ഭവന യാചനയാത്രയെ കുറിച്ച് വിശദീകരിച്ചത്. 10 ദിവസത്തിനുള്ളിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്ര ആരംഭിക്കും. നിരവധി സംഘടനകളിലെയും ക്ലബുകളിലെയും ചെറുപ്പക്കാർ പിന്തുണ അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു ഫണ്ട് പിരിക്കാൻ ഇറങ്ങുന്നത്. ഫണ്ട് ലഭിക്കുന്നതനുസരിച്ച് വീടുകൾ നിർമ്മിച്ചുനൽകിക്കൊണ്ടാണ് യാത്ര മുന്നോട്ടു പോകുക. ഇങ്ങനെ കിട്ടുന്ന ഫണ്ടിന് കണക്കുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. പണം പിരിച്ചെടുക്കാനുള്ള തന്ത്രമായും ഇതിനെ കാണുന്നവരുണ്ട്.

12 കോടി രൂപയുടെ ഒരു പദ്ധതിയാണ് ചെമ്മണ്ണൂർ തയ്യാറാക്കുന്നത്. യാത്രയിൽ കൂടെക്കൂടാൻ താത്പര്യമുള്ളവർക്കെല്ലാം ചേരാം. നിലവിൽ കേരളത്തിൽ ഏഴുജില്ലകളിൽ ബോബി ചെമ്മണ്ണൂരിന്റെ ഫാൻസ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ പിന്തുണയുമുണ്ടാകും. ജനക്കൂട്ടങ്ങളുള്ളിടത്തായിരിക്കും പിരിവ് നടത്തുക. ബസ്സ്റ്റാൻഡ്, കോളേജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽനിന്ന് പിരിവു ശേഖരിക്കുമെന്നാണ് പ്രഖ്യാപനം. അതായത് കൈനിറയെ പണം പിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതാണ് സംശയത്തിന് ഇടനൽകുന്നത്. പിരിച്ചെടുക്കുന്നത് മുഴുവൻ ഖജനാവിലേക്ക് എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. ബ്ലെഡ് ബാങ്കിലെ ചതി വീണ്ടും നടത്താനാണ് ശ്രമമെന്നാണ് ഉയരുന്ന ആരോപണം. ഏറെ പ്രളയനഷ്ടം സംഭവിച്ച നിലമ്പൂരിന്റെ കാര്യം പി.വി. അൻവർ എംഎ‍ൽഎ. ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും 1000 വീടുകളിൽ നിലമ്പൂരിന് മുന്തിയ പരിഗണന നൽകുമെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. വയനാട്ടിൽ നേരത്തെ അദ്ദേഹം പോയിരുന്നു. ഭൂമി നഷ്ടപ്പെട്ടവർക്ക് രണ്ടേക്കർ അവിടെ വിതരണം ചെയ്തിരുന്നുവെന്നും ചെമ്മണ്ണൂർ ഗ്രൂപ്പ് പറയുന്നു. ഏതായാലും ഈ യാത്രയേയും സോഷ്യൽ മീഡിയ സംശയത്തോടെയാണ് കാണുന്നത്.

തൃശൂർ ആസ്ഥാനമായ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് മറഡോണയെ ബ്രാൻഡ് അംബാസിഡറാക്കിയതിന് പുറമെ 2014ൽ രക്തദാനസന്ദേശവുമായി സംസ്ഥാനമൊട്ടാകെ കൂട്ടയോട്ടം സംഘടിപ്പിച്ചതും വലിയ മാധ്യമ പ്രാധാന്യം നേടി. ഇതിനെല്ലാം നിക്ഷേപകരുടെ പണമാണ് ബോബി ചെമ്മണ്ണൂർ ചെലവക്കിയത്. ഈ ബാധ്യതകൾ തീർക്കാനാണ് വീണ്ടും വീണ്ടും നിക്ഷേപം സ്വീകരിച്ചതും വിവാദമായി. ഇത്തരത്തിലൊരു മുതലാളിയാണ് പിരിവെടുക്കാൻ കേരം മുഴുവൻ ഓടുന്നത്. റൺ ബോബി റൺ അടക്കമുള്ള പരിപാടികൾക്കായി കോടികൾ ആണ് വാരിക്കോരി ചെലവാക്കിയത്. മറഡോണയെപോലെയുള്ളവരെ എത്തിക്കാനും വിമാനത്തിൽ അടക്കം പരസ്യം നൽകാനും മനുഷ്യചങ്ങല എന്ന പരിപാടി നടത്തി പേര് ഉണ്ടാക്കുവാനും കോടികൾ ആണ് മുടക്കിയത്. ഇതെല്ലാം സാധാരണക്കാരുടെ പണമാണ്. ഇതുപയോഗിച്ച് മാധ്യമങ്ങളെ ഉപയോഗിച്ച് ഇമേജ് വർദ്ധനവിൽ മാത്രമാണ് ബോബി ചെമ്മണ്ണൂർ ശ്രമിച്ചത്. ഇതിന്റെ പുതിയ പതിപ്പാണ് ഭവന യാചന യാത്രയും. നേരത്തെ ഓകിസിജൻ സിറ്റിയെന്ന പ്രഖ്യാപനവും ബോബി ചെമ്മണ്ണൂർ നടത്തിയിരുന്നു. ഇതും ഇതുവരെ നടന്നിട്ടില്ല.

മണ്ണുത്തിക്കു സമീപം വാർത്തകളിൽ ബോബി ചെമ്മണ്ണൂർ പണിയുമെന്നു പ്രഖ്യാപിച്ച ഓക്സിജൻ സിറ്റിയെക്കുറിച്ച മറുനാടൻ പ്രതിനിധി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഇത് കേരളം കണ്ട ഏറ്റവും വിലയ തട്ടിപ്പിനുള്ള തുടക്കമാണെന്നാണ്. ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരിക്കുന്ന 19 കമ്പനികളുടെയും മൂലധനമായി കാണിച്ചിരിക്കുന്ന ഒരേ വസ്തുവാണ് ഒല്ലൂക്കര വില്ലേജിൽ തൃശൂർ പാലക്കാട് ദേശിയ പാത നാൽപ്പത്തിയേഴിനോടടുത്തായാണ് വട്ടക്കല്ലിൽ 62 ഏക്കർ ഭൂമി. 58 ഏക്കർ ഭൂമിയാണ് കമ്പനിയുടെ പേരിൽ ആധാരത്തിൽ ഉള്ളത്. നാല് ഏക്കർ പുറമ്പോക്ക് കൂടി കൂട്ടിയാണ് 62 വരുന്നത്. ഈ ഭൂമിയിൽ നഗരം പണിയണമെങ്കിൽ ആദ്യം വേണ്ടത് കമ്പനി ഷെയർഹോൾഡർമാർ ചേർന്ന് റസലൂഷൻ പാസാക്കി അതിന് അനുമതി നൽകുകയാണ്. ഇങ്ങനെ ഒരു റസലൂഷൻ ടന്നിട്ടില്ലെന്ന് കമ്പനി രജിസ്റ്റർ ഓഫീസിൽ ഞങ്ങൾ നടത്തിയ അന്വേഷണം തെളിയിക്കുന്നു. നിരവധി ആളുകളുടെ പണം ശേഖരിച്ച ഷെയർ ഹോൾഡേഴ്സ് ആക്കിയാണ് ഇയാളുടെ കമ്പനികൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ കമ്പനി ഷെയർഹോൾഡേഴ്സിന്റെ അനുമതി ഇല്ലാതെ വമ്പൻ ബാധ്യത ഉള്ള ഈ കമ്പനി സ്ഥലത്ത് മണ്ണ് നീക്കാൻ അനുമതി ലഭിക്കില്ല.

പട്ടിക്കാടിന് സമീപമുള്ള ഈ ഭൂമിയിൽ മുമ്പ് മണ്ണെടുക്കാൻ അനുമതി നിഷേധിക്കപ്പെട്ടതാണ്. 175 മീറ്റർ ഉയർന്നുള്ള വലിയ കുന്നാണിത്. നിരവധി പ്രലോഭനങ്ങൾ ഉണ്ടായിട്ടും വീഴാതെ ബോബി ചെമ്മണ്ണൂരിനെതിരെ സന്ധിയില്ലാ സമരം നടത്താൻ പൊതു പ്രവർത്തകൻ ജോയ് കൈതാരത്തിനോടൊപ്പം മറുനാടൻ ലേഖകൻ ഈ ഭൂമി സന്ദർശിച്ചിരുന്നു. ഈ മലയിടിക്കാൻ വി എസ് സുനിൽകുമാർ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഒരു തുള്ളി മണ്ണ് മാന്താൻ അനുമതി കിട്ടില്ലെന്നു ഉറപ്പ്. മുമ്പ് ഇതിന് നടത്തിയ ശ്രമങ്ങൾ നാട്ടുകാർ തന്നെ ചെറുത്തു തോല്പിച്ചു. ഈ മലയെ എങ്ങനെ നീക്കിയാലും ബോബി പറയുന്നത് പോലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസപിറ്റലും പഞ്ചനക്ഷത്ര ഹോട്ടലും, മ്യൂസിയവും, അമ്യൂസ്മെന്റ് പാർക്കും, ഐടി പാർക്കുമായി മാറ്റുക അസാധ്യമാണ് എന്ന് ഇത് കാണുന്നവർക്ക് മനസിലാവും. ഇത്തരം തട്ടിപ്പുകളെല്ലാം വീണ്ടും സോഷ്യൽ മീഡിയ സംശയത്തോടെ ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. പ്രളയത്തിലെ പിരിവ് എങ്ങോട്ട് പോകുമെന്നാണ് അവർ ഉയർത്തുന്ന സംശയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP