Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ആകാശത്തിന്റെ ഇരുട്ടിൽ നിന്നും ഒരു പറക്കുംതളിക താണിറങ്ങി വന്നു! തൃശ്ശൂരിലാണോ അമേരിക്കയിലാണോ എന്നു പറയാൻ പറ്റുന്നില്ല; മനുഷ്യനുമായി വിദൂര സദൃശ്യമുള്ള നാലഞ്ചു ജീവികൾ പുറത്തിറങ്ങുന്നു; കാലാവസ്ഥ പിടിക്കാത്തതിനാൽ വെപ്രാളപ്പെട്ട് തളികയിലേക്ക് വിചിത്രജീവികൾ തിരികെപോയി; അന്യഗ്രഹ ജീവികൾ വന്നതിന് ശേഷമാണോ കൊറോണ വൈറസ് ഭൂമിയിൽ പടർന്നത് ബോബി ചെമ്മണ്ണൂരിന്റെ കോവിഡ് സ്വപ്‌ന സഞ്ചാരങ്ങളുമായി കേരളാ കൗമുദി; ലോക്ക് ഡൗൺ കാലത്ത് വാർത്തകളിൽ നിറയാൻ പൊടിക്കൈകളുമായി ബോബി

ആകാശത്തിന്റെ ഇരുട്ടിൽ നിന്നും ഒരു പറക്കുംതളിക താണിറങ്ങി വന്നു! തൃശ്ശൂരിലാണോ അമേരിക്കയിലാണോ എന്നു പറയാൻ പറ്റുന്നില്ല; മനുഷ്യനുമായി വിദൂര സദൃശ്യമുള്ള നാലഞ്ചു ജീവികൾ പുറത്തിറങ്ങുന്നു; കാലാവസ്ഥ പിടിക്കാത്തതിനാൽ വെപ്രാളപ്പെട്ട് തളികയിലേക്ക് വിചിത്രജീവികൾ തിരികെപോയി; അന്യഗ്രഹ ജീവികൾ വന്നതിന് ശേഷമാണോ കൊറോണ വൈറസ് ഭൂമിയിൽ പടർന്നത് ബോബി ചെമ്മണ്ണൂരിന്റെ കോവിഡ് സ്വപ്‌ന സഞ്ചാരങ്ങളുമായി കേരളാ കൗമുദി; ലോക്ക് ഡൗൺ കാലത്ത് വാർത്തകളിൽ നിറയാൻ പൊടിക്കൈകളുമായി ബോബി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ''ആകാശത്തിന്റെ ഇരുട്ടിൽ നിന്ന് ഒരു പറക്കുംതളിക താണിറങ്ങി വരുന്നു. തൃശൂരിലാണോ അമേരിക്കയിലാണോ എന്നൊന്നും തിരിച്ചറിയാൻ പറ്റുന്നില്ല. മനുഷ്യനുമായി വിദൂര സാദൃശ്യമുള്ള നാലഞ്ചു ജീവികൾ പുറത്തിറങ്ങുന്നു. പക്ഷേ, അവർക്ക് കാലാവസ്ഥ പിടിക്കുന്നില്ലെന്ന് മുഖഭാവത്തിൽ മനസ്സിലായി. വെപ്രാളപ്പെട്ട് തളികയിലേക്കു തിരികെക്കയറി വിചിത്രജീവികൾ പറന്നുപോയി!  അന്യഗ്രഹ ജീവികൾ വന്നതിനു ശേഷമാണോ കൊറോണ വൈറസ് ഭൂമിയിൽ പടർന്നത് അറിയില്ല.''- ലോക്ക് ഡൗണ്ഡ കാലത്ത് ശോഭ സിറ്റിയിലെ വില്ലയിൽ ലോക്ക് ഡൗൺ ദിനങ്ങൾ തുടങ്ങിയ സമയത്ത് സ്വർണവ്യാപാരി ബോബി ചെമ്മണ്ണൂർ കണ്ട രാത്രി സ്വപ്‌നത്തെ കുറിച്ച് കേരളാ കൗമുദി ദിനപത്രം വിവരിച്ചിരിക്കുന്ന രംഗം ഇങ്ങനെയാണ്. വാർത്തകളിൽ നിറയാൻ വേണ്ടി തെലുങ്കാനയിലെ ജയിലിൽ കിടക്കുകയും പട്ടിപിടിക്കാൻ രംഗത്തിറങ്ങുകയും ചെയ്ത ബോബി ചെമ്മണ്ണൂർ കോവിഡ് കാലത്ത് പുതുയ നമ്പറുമായി എത്തിയ രംഗമാണിത്.

ബോബി കണ്ട സ്വപനങ്ങളെ കുറിച്ചും മാറഡോണ ഇടയ്ക്കിടെ ഫോണിൽ വിളിക്കുന്നതിനെ കുറിച്ചുമൊക്കെയുള്ള ഒരു പ്രാഞ്ചിയേട്ടൻ കഥ. പരസ്യങ്ങളില്ലാതെ ശൂന്യമായ മാധ്യമങ്ങളിൽ പേജുതികയ്ക്കാനുള്ള മാർഗ്ഗം കൂടിയായ ബോബി ചെമ്മണ്ണൂർ പ്രശംസ. എല്ലാക്കാലവും വാർത്തകളിൽ ഇടംപിടിക്കാൻ വേണ്ടി രംഗത്തുള്ള ബോബി ശോഭസിറ്റിയിൽ ഇരുന്നു കാണുന്ന വിചിത്ര സ്വപ്‌നമെന്ന വിധത്തിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ലോകം മുഴുവൻ കോവിഡ് പടർന്നതോടെ ഒരു മാസത്തേക്കുള്ള അരിയും പച്ചക്കറികളും, വച്ചു വിളമ്പാൻ ജോലിക്കാരൻ പയ്യനുമായി തൃശൂർ ശോഭാ സിറ്റിയിലെ വില്ലയിലേക്ക് ഒരു മുങ്ങുകയായിരുന്നു ബോബി എന്നാണ് പത്രഭാഷ്യം.

ലോക്ക് ഡൗണിലും ബോബിയുടെ ദിനചര്യകൾക്ക് മാറ്റമില്ലെന്നും കൗമുദി ലേഖനം കുറിക്കുന്നു. രാവിലെ എട്ടിന് ഉണർന്നാലുടൻ ബോബീസ് സ്പെഷ്യൽ എനർജി ഡ്രിങ്ക്. ഇഞ്ചിയും മുളകും തുളസിനീരും ചെറുനാരങ്ങയുമൊക്കെ ചേർത്ത് നല്ല കടുപ്പത്തിൽ. പിന്നെ പത്രംവായന, പത്തു മണി കഴിയുമ്പോൾ ട്രാക്കിലേക്കിറങ്ങും. മൂന്നു നാലു കിലോമീറ്റർ ഓട്ടം. വർക്ക് ഔട്ട്, വായന, ധ്യാനം, ഉറക്കം. കൊവിഡ് 19 ൽ ബിസിനസ് കുടുങ്ങിയതിനെക്കുറിച്ച് കടുത്ത ആശങ്കയൊന്നുമില്ലെന്നുംപത്രം വിശദീകരിക്കുന്നു.

മറഡോണയുമായുള്ള ബിസിനസ് പാർട്‌നർഷിപ്പ് നിലനിൽക്കുന്നതായാണ് ബോബി അഭിമുഖത്തിൽ പറയുന്നത്. അതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പാർട്ണറും ബ്രാൻഡ് അംബാസഡറുമാണ് ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ. അദ്ദേഹത്തിന്റെ നാടായ അർജന്റീനയും കൊവിഡ് 19 വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിലാണ്. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ആദ്യ ഓവർസീസ് ഔട്ട്‌ലെറ്റ് ദുബായിലെ കരാമ സെന്ററിൽ ഉദ്ഘാടനം ചെയ്തത് മറഡോണ ആയിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ മറഡോണ സംസാരിച്ചതു മുഴുവൻ കൊവിഡ് 19-നെ കുറിച്ച്. അവിടെ മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ ഏപ്രിൽ പകുതി വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണെന്നും മറഡോണ പറഞ്ഞതായി ബോബി പറയുന്നുണ്ട്.

കോവിഡ് കാലത്ത് സ്വയം പുകഴ്‌ത്തലുമായി രംഗത്തെത്തിയ ബോബി ചെമ്മണ്ണൂരിന് ട്രോളുമായി സോഷ്യൽ മീഡിയയും രംഗത്തുണ്ട്. പ്രളയകാലത്ത് പോലും രക്ഷകനായി അവതരിച്ചു മാധ്യമങ്ങളിൽ സ്വയം നിറഞ്ഞ വ്യക്തിയാണ് ബോബി. അതുകൊണ്ട് തന്നെ കോവിഡ് കാലത്തും ബോബി പുതിയ സ്വപ്‌നവുമായി എത്തുന്നതിൽ തെറ്റില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP