Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃശൂരിലെ പാറമടയിൽ വൻ സ്ഫോടനം; ഒരു മരണം, നാലുപേർക്ക് ഗുരുതര പരിക്ക്; അപകടം, ക്വാറിയിൽ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്; സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ

തൃശൂരിലെ പാറമടയിൽ വൻ സ്ഫോടനം; ഒരു മരണം, നാലുപേർക്ക് ഗുരുതര പരിക്ക്; അപകടം, ക്വാറിയിൽ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്; സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂർ മുള്ളൂർകര വാഴക്കോട് ക്വാറിയിൽ വൻ സ്ഫോടനം. ഒരാൾ മരിച്ചു. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകൻ അബ്ദുൾ നൗഷാദാണ് മരിച്ചത്. പാറമട ഉടമയുടെ സഹോദരനാണിയാൾ.

ക്വാറിയിൽ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയോടെയാണ് സ്ഫോടനം. ഒന്നര വർഷമായി പൂട്ടിക്കിടക്കുന്ന ക്വാറിയിലാണ് അപടകമുണ്ടായത്. സ്ഫോടനത്തിൽ സമീപമുള്ള നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കേളേജിലേക്കും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രിയിലേക്കുമാണ് മാറ്റി. കോലോത്തുകുളം അലിക്കുഞ്ഞ് എന്നയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സ്ഫോടനം നടക്കുമ്പോൾ ക്വാറി ഉടമ നൗഷാദ് ഉൾപ്പെടെ നാല് പേരാണ് സമീപമുണ്ടായിരുന്നത്. ക്വാറിക്ക് അകത്ത് മീൻ വളർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇവർ ക്വാറയിലെത്തിയതെന്നാണ് സൂചന.

വലിയ തോതിൽ സ്ഫോടക വസ്തുക്കൾ ക്വാറിക്കുള്ളിൽ സൂക്ഷിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റിന്റേതാണ് ക്വാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP