Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യ കൊലപാതകം 11-ാം വയസ്സിൽ; മൂന്ന് ഭർത്താക്കന്മാരെയും കൊന്നു തള്ളിയത് പുഷ്പം പോലെ; അമേരിക്കയെ വിറപ്പിച്ച മയക്കു മരുന്ന് മാഫിയയുടെ തലൈവ; ഇരയുടെ ആഗ്രഹം ചോദിച്ചറിഞ്ഞ് ആ രീതിയിൽ കൊലനടത്തുന്ന കൊടുംക്രൂര; ചില്ലുമുറികളിൽ മയക്കുമരുന്നു നൽകി ആളുകളെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്ന കാമാസക്ത; 1984ൽ അമേരിക്കൻ സർക്കാർ തലയ്ക്ക് നാല് മില്യൺ ഡോളർ വിലയിട്ട ഗ്രിസൽഡയുടെ ജീവിതം സിനിമയാകുമ്പോൾ

ആദ്യ കൊലപാതകം 11-ാം വയസ്സിൽ; മൂന്ന് ഭർത്താക്കന്മാരെയും കൊന്നു തള്ളിയത് പുഷ്പം പോലെ; അമേരിക്കയെ വിറപ്പിച്ച മയക്കു മരുന്ന് മാഫിയയുടെ തലൈവ; ഇരയുടെ ആഗ്രഹം ചോദിച്ചറിഞ്ഞ് ആ രീതിയിൽ കൊലനടത്തുന്ന കൊടുംക്രൂര; ചില്ലുമുറികളിൽ മയക്കുമരുന്നു നൽകി ആളുകളെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്ന കാമാസക്ത; 1984ൽ അമേരിക്കൻ സർക്കാർ തലയ്ക്ക് നാല് മില്യൺ ഡോളർ വിലയിട്ട ഗ്രിസൽഡയുടെ ജീവിതം സിനിമയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഗ്രിസെൽഡ ബ്ലാങ്കോ എന്ന പേര് അമേരിക്കയ്ക്കും കൊളമ്പിയയ്ക്കും ഇപ്പോഴും ഒരു പേടി സ്വപ്‌നമാണ്. ഒരു പക്ഷെ ലോകം കണ്ട ഏറ്റവും കൊടുംക്രൂരയായ ഒരു സ്ത്രീയുടെ പേരായതിനാലാവാം ആ പേര് ഇന്നും അമേരിക്കയ്ക്ക് ഒരു പേടി സ്വപ്‌നമായി നിൽക്കുന്നത്. നൂറു കണക്കിന് ആളുകളെ കൊന്നൊടുക്കിയും അമേരിക്കയിലുട നീളം മയക്കു മരുന്ന് വിതരണം ചെയ്തും അമേരിക്കൻ അധോലോക നേതാവായി മാറിയ ഗ്രിസൽഡ ബ്ലാങ്കോ എന്ന സ്ത്രീയുടെ കൊടുംക്രൂരതകളുടെ കഥ കേട്ടാൽ ആരും ഒന്നു ഞെട്ടും.

തന്റെ പതിനൊന്നാം വയസ്സിലാണ് ഗ്രിസൽഡ ആദ്യത്തെ കൊലപാതകം നടത്തുന്നത്. അതും ഒരു കൊച്ചു കുട്ടിയെ കുരുതി നൽകി ചോരയോടുള്ള അറപ്പ് തീർത്ത ഗ്രിസൽഡ പിന്നീട് നടത്തിയ കൊലപാതക പരമ്പരകൾ ആരെയും ഞെട്ടിക്കും. പണത്തിന് വേണ്ടി ഒരു സമ്പന്ന കുടുംബത്തിലെ പയ്യനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയാണ് ആദ്യത്തെ കൊലപാതകം നടത്തിയത്. പിന്നീട് മൂന്ന് ഭർത്താക്കന്മാരെ അടക്കം നൂറു കണക്കിന് ആളുകളെ കൊന്നു തള്ളി. ഇതോടെ ബ്ലാക് വിഡോ എന്ന പേരിലും അറിയപ്പെട്ടു.

ഗോഡ്മദർ ഓഫ് കൊക്കെയ്ൻ, ബ്ലാക്ക് വിഡോ, ലാ മാഡ്രീന, കൊക്കെയ്ൻ റാണി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഗ്രിസെൽഡയുടെ ജീവിതം സിനിമയാകുകയാണ്. ജെന്നിഫർ ലോപ്പസാണ് ഗ്രിസെൽഡയുടെ വേഷം അവതരിപ്പിക്കുന്നത്. ഒരു ഹൊറർ സിനിമ കാണുംപോലെ ആരെയും അതിശയിപ്പിക്കുന്നതാണ് ഗ്രിസൽഡയുടെ ജീവിത കഥ. കൊളംബിയയിലെ ഒരു ചേരിയിൽ ജനിച്ച് കൊടുംപട്ടിണിയിൽ വളർന്ന ഗ്രിസെൽഡ പിന്നീട് തലസ്ഥാനമായ മെഡലിൻ മുതൽ മിയാമിയിലും ന്യൂയോർക്കിലും വരെ നീണ്ടു കിടക്കുന്ന മയക്കുമരുന്നു മാഫിയയുടെ തലൈവ ആകുകയായിരുന്നു. ഏതാണ്ട് 250 ഓളം കൊലപാതകങ്ങളാണ് ഗ്രിസെൽഡ നേരിട്ട് ഇടപെട്ട് നടത്തിയിട്ടുള്ളത്.

തന്റെ 14-ാമത്തെ വയസിലാണ് ഗ്രിസെൽഡ മയക്കുമരുന്നു വ്യാപാരത്തിലേക്ക് എത്തുന്നത്. അതിനായി ഉപയോഗിച്ചതാകട്ടെ സ്ത്രീകളെയും. അറകളുള്ള അടിവസ്ത്രം തുന്നിച്ച് അതിനുള്ളിൽ കിലോകണക്കിനു കൊക്കെയ്ൻ കടത്തുന്ന രീതിയാണ് അവർ അവലംബിച്ചിരുന്നത്. എഴുപതുകളുടെ മധ്യത്തിൽ എതിരാളികളെ വകവരുത്താൻ ബൈക്കിൽ തോക്കുമായി അനുയായികളെ അയയ്ക്കുന്ന രീതി തുടങ്ങിവച്ചത് ഗ്രിസെൽഡയാണ്. ഒടുവിൽ അവർ വീണതും ആ വഴിക്കു തന്നെ. എട്ടു വർഷം മുൻപ് കൊളംബിയയിൽ ഷോപ്പിങ്ങിനിടെ ബൈക്കിലെത്തിയ അക്രമി തലയ്ക്കു വെടിവച്ചു വീഴ്‌ത്തിയതോടെയാണ് ഗ്രിസെൽഡയുടെ കറുത്തയുഗം അവസാനിച്ചത്.

ക്രൂരതയുടെ അവസാനവാക്കായിരുന്നു അവർ. തന്നെ എതിർക്കുന്നവരെ എല്ലാം അരിഞ്ഞഅ വീഴ്‌ത്താൻ ലോസ് പിസ്റ്റൊലെറോസ് എന്ന ഒരു കൊലയാളി സംഘത്തെ തന്നെ അവർ സജ്ജമാക്കിയിരുന്നു. കൊല്ലുന്നവരുടെ ചെവിയോ വിരലോ മുറിച്ചു മാറ്റി അവർക്ക് എത്തിക്കണമായിരുന്നു. ചെറിയൊരു അനിഷ്ടമുണ്ടായാൽ പോലും ആളുകളുടെ ജീവനെടുക്കുയെന്നതായിരുന്നു ഗ്രിസെൽഡയുടെ പതിവ്. എന്നാൽ ഇരയ്ക്ക് അവർ ഒരു ഔദാര്യം അനുവദിച്ച് നൽകിയിരുന്നു. തന്റെ മരണെ എങ്ങനെ വേണമെന്ന് സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശം അവർ നൽകിയിരുന്നു. വെടിവെച്ചുള്ള മരണമാണ് ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെ. അതോ വെട്ടിയോ കുത്തിയോ വേണമെങ്കിൽ അങ്ങനെയും ഇരയുടെ ആഗ്രഹ പ്രകാരം കൊലപാതകം നടത്തും.

1943-ൽ കൊളംബിയയിലെ ഷാന്റിയിൽ ഒരു ചേരിയിലാണ് ഗ്രിസെൽഡ ജനിച്ചത്. രാജ്യത്ത് ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ മരിച്ചുവീഴുന്നവരെ സംസ്‌കരിക്കാൻ കുഴികളെടുത്തിരുന്നത് ഗ്രിസെൽഡയും കൂട്ടുകാരും ചേർന്നായിരുന്നു. പിന്നീടു പോക്കറ്റടി തുടങ്ങിയ ഗ്രിസെൽഡ പതിനൊന്നാം വയസിൽ ആദ്യ കൊലപാതകം നടത്തി. ചോരയോടുള്ള അറപ്പ് തീർന്നതോടെ ലോകം കണ്ട ഏറ്റവും വലിയ കൊടുംക്രൂരയായി അവർ പരിണമിച്ചു. പണത്തിനായി സമ്പന്ന കുടുംബത്തിലെ ഒരു കുട്ടിയെ തട്ടിയെടുക്കാൻ ഗ്രിസെൽഡ സഹായിച്ചു. എന്നാൽ ചോദിച്ച പണം കുടുംബക്കാർ നൽകാതെ വന്നതോടെ ഗ്രിസെൽഡ പയ്യനെ വെടിവച്ചു കൊന്നു.

ഒരു വർഷത്തിനകം വേശ്യാവൃത്തിയിലേക്കു തിരിഞ്ഞ ഗ്രിസെൽഡ കാർലോസ് ട്രൂജിലോ എന്നയാളെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ടായതിനു ശേഷം അവർ പിരിഞ്ഞു. ഒരു തർക്കത്തിനൊടുവിൽ ഗ്രിസെൽഡ തന്നെ കാർലോസിനെ കൊന്നു. അറുപതുകളിൽ കൊക്കെയ്ൻ ഡീലറായിരുന്ന ആൽബെട്രോ ബ്രാവോ എന്നയാളാണ് രണ്ടാമത് ഗ്രിസെൽഡയുടെ ജീവിതത്തിലേക്കു കടന്നുവന്നത്. ഇരുവരും അനധികൃതമായി ന്യൂയോർക്കിലെ ക്യൂൻസിലേക്കു കടന്നു. ബ്രാവോയുടെ തുണി ഇറക്കുമതി കമ്പനിയുടെ മറവിൽ മയക്കുമരുന്ന് കടത്ത് സജീവമാക്കി. പ്രത്യേക അറകളുള്ള അടിവസ്ത്രങ്ങൾ തയറാക്കി അതിനുള്ളിൽ കൊക്കെയ്ൻ കടത്താൻ സ്ത്രീകളെയാണ് ഉപയോഗിച്ചിരുന്നത്.

അമേരിക്കയിലെ ജീവിതം സുരക്ഷിതമല്ലെന്ന് കണ്ട് 32-ാം വയസിൽ അവർ കൊളംബിയയിലേക്കു കടന്നു. ഭർത്താവ് ബ്രാവോ തന്നെ വഞ്ചിച്ച് കോടികൾ ബിസിനസിൽനിന്നു കടത്തുന്നുവെന്ന സംശയത്തിൽ അയാളെയും വകവരുത്താൻ ഗ്രിസെൽഡ തീരുമാനിച്ചു. ഒരു കാർ പാർക്കിങ്ങിലേക്കു കൂടിക്കാഴ്ചയ്ക്കായി ബ്രാവോയെ വിളിച്ചുവരുത്തി. തന്റെ ചെരുപ്പിൽ ഒളിപ്പിച്ചിരുന്ന പിസ്റ്റൾ കൊണ്ടാണ് ഗ്രിസെൽഡ ബ്രാവോയെ വെടിവച്ചു വീഴ്‌ത്തിയത്. എന്നാൽ അതിനിടെ ബ്രാവോയുടെ വെടി ഗ്രിസെൽഡയുടെ വയറ്റിൽ ഏറ്റിരുന്നു. ബ്രാവോയുടെ കൈയിലുണ്ടായിരുന്ന മെഷീൻഗൺ പിടിച്ചുവാങ്ങി അയാളുടെ ആറ് അംഗരക്ഷകരെയും ഗ്രിസെൽഡ വെടിവച്ചുവീഴ്‌ത്തി.

1978-ൽ ഡാരിയോ സെപുൽവേദയെന്നയാളെ ഗ്രിസെൽഡ വിവാഹം കഴിച്ചു. തന്റെ ഭർത്താവിന്റെയൊപ്പം ശയിക്കുന്നുവെന്ന സംശയത്തിൽ നാലു സ്ത്രീകളെ അവർ കൊന്നിരുന്നു. 1983-ൽ ഭർത്താവ് ഡാരിയോ അവരെ വിട്ട് കൊളംബിയയിലേക്കു കടന്നു. പണത്തിനു വേണ്ടി സ്വന്തം മകനെ അയാൾ തട്ടിക്കൊണ്ടുപോയി. അതോടെ മുന്നാമത്തെ ഭർത്താവിനെയും ഗ്രിസെൽഡയുടെ കൊലയാളികൾ ഒരു കാറിനുള്ളിൽ വച്ച് വെടിവച്ചുകൊന്നു. മകൻ തൊട്ടടുത്ത സീറ്റിലിരിക്കുമ്പോഴായിരുന്നു കൊലപാതകം.

കണ്ണുചിമ്മി തുറക്കും മുൻപ് ഇറ്റാലിയൻ മാഫിയയെ മറികടന്ന് കൊളംബിയൻ ബന്ധം ഉപയോഗിച്ച് ഗ്രിസെൽഡ കോടികൾ വാരിക്കൂട്ടി. സ്വന്തം വിമാനത്തിൽ അമേരിക്കയിലേക്കു വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ചു തുടങ്ങി. 1500 ഏജന്റുമാരാണ് ഗ്രിസെൽഡയ്ക്കു കീഴിൽ പ്രവർത്തിച്ചിരുന്നത്. ഈ സമയത്ത് അവരും മയക്കുമരുന്നിന് അടിമയായിക്കഴിഞ്ഞിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ, തന്നെ അറസ്റ്റ് ചെയ്യാൻ അമേരിക്കൻ ഏജൻസികൾ തയ്യാറെടുക്കുന്നത് അറിഞ്ഞതോടെ ഒരു സ്വകാര്യ ജെറ്റ് ഏതു സമയവും ഇന്ധനം നിറച്ച് പൈലറ്റ്മാർ ഉൾപ്പെടെ അവർ സജ്ജമാക്കി നിർത്തിയിരുന്നു.

കാക്കെയ്ൻ ഉപയോഗം മൂലം അവരുടെ മുഖഛായ തന്നെ മാറിയിരുന്നു. പഴയ ചിത്രം ഉപയോഗിച്ച് അവരെ തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. ഡാരിയോയ്ക്കൊപ്പം ഗ്രിസെൽഡ മിയാമിയിലേക്കു കടന്നു. കൊടുംക്രൂരത കൊണ്ട് മിയാമിയും ഗ്രിസെൽഡയുടെ ചൊൽപടിയിലായി. പൊലീസുകാർക്കു റിവോൾവർ മാത്രം ഉണ്ടായിരുന്നമപ്പാൾ മെഷീൻ ഗണ്ണുകളും റൈഫിളുകളുമായി ഗ്രിസെൽഡയുടെ സംഘം മിയാമിയിൽ തേർവാഴ്ച നടത്തി.

1979-ൽ ഒരു വാനിൽ ആയുധങ്ങളുമായെത്തിയ സംഘം ഷോപ്പിങ് മാളിനു വെളിയിൽ ശക്തമായ വെടിവയ്പാണു നടത്തിയത്. രണ്ട് എതിരാളികൾ മരിച്ചുവീണു. നിരവധി നാട്ടുകാർക്കു പരുക്കേറ്റു. 'കൊക്കെയ്ൻ കൗബോയ്സ്' എന്നാണു പിന്നീട് സംഘം അറിയപ്പെട്ടിരുന്നത്. മിയാമിയുടെ തെരുവിൽ നിരവധി പേർ പിടഞ്ഞുവീണു. മൃതദേഹങ്ങൾ മാറ്റാൻ ബർഗർ കിങ്ങിന്റെ ഒരു ശീതികരിച്ച ട്രക്ക് പൊലീസിന് വാടകയ്ക്ക് എടുക്കേണ്ടിവന്നു.

എൺപതുകളിലാണ് ഗ്രിസെൽഡയുടെ മയക്കുമരുന്നു സാമ്രാജ്യം ഏറെ ശക്തിപ്പെട്ടത്. പ്രതിമാസം 1500 കിലോയിലധികം കൊക്കെയ്ൻ ആണ് അവരുടെ സംഘം കടത്തിയിരുന്നത്. ആഡംബര കാറുകളുടെ വമ്പൻ ശേഖരമാണ് അവർക്കുണ്ടായിരുന്നത്. സിനിമാ താരങ്ങളും രാജ്ഞിമാരും അണിഞ്ഞിരുന്ന ആഭരണങ്ങൾ തന്നെയാണ് അവർ തിരഞ്ഞെടുത്തിരുന്നത്. ലൈംഗികവൈകൃതങ്ങളും അവരുടെ ഒരു ബലഹീനതയായിരുന്നു. സ്വന്തം കൊട്ടാരത്തിൽ ചില്ലുമുറികളിൽ മയക്കുമരുന്നു നൽകി ആളുകളെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അവർ നിർബന്ധിച്ചിരുന്നു.

തൊട്ടടുത്ത വർഷം അവരുടെ തലയ്ക്ക് ഭരണകൂടം നാല് മില്യൺ ഡോളർ വിലയിട്ടു. ഇതോടെ അവർ കലിഫോർണിയയിലേക്കു കടന്നു. ഒളിവിൽ കഴിഞ്ഞെങ്കിലും 1985ൽ അറസ്റ്റിലായി. മൂന്നു കൊലപാതക കേസിൽ വർഷങ്ങളോളം ഗ്രിസെൽഡ ജയിലിൽ കഴിഞ്ഞു. എന്നാൽ ജയിലിൽ കിടന്നും മക്കൾ വഴി അവർ മയക്കുമരുന്നു വ്യാപാരം നിയന്ത്രിച്ചു. 2004-ൽ ജയിൽ മോചിതയായി. അപ്പോഴേക്കും അവരുടെ രണ്ടു മക്കളെ എതിർവിഭാഗം കൊന്നിരുന്നു. തുടർന്ന് ഗ്രിസെൽഡയെ നാടുകടത്തി. തൊട്ടടുത്ത ദിവസം തന്നെ എതിരാളികൾ അവരെ വകവരുത്തുമെന്നാണ് അധികൃതർ ഉൾപ്പെടെ പലരും കരുതിയിരുന്നത്. എന്നാൽ എട്ടു വർഷം അവർ പിടിച്ചുനിന്നു.

കൊളംബിയൻ തലസ്ഥാനത്ത് അംഗരക്ഷകരൊന്നും ഇല്ലാതെ അവർ കഴിയുകയായിരുന്നു. 2012 സെപ്റ്റംബറിൽ ഒരു ഇറച്ചിക്കടയിൽനിന്നു മടങ്ങുമ്പോൾ ബൈക്കിലെത്തിയ അക്രമി ഗ്രിസെൽഡയുടെ തലയ്ക്കു നേരെ രണ്ടും വട്ടം വെടിവച്ചു വീഴ്‌ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി മരണസമയത്ത് ഒരു ബൈബിൾ അവരുടെ കൈയിൽ കൊടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP