Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് നഗരത്തിൽ ഒന്നും രണ്ടുമല്ല ബ്ലാക്ക്മാന്മാർ 30! രണ്ടാഴ്ചക്കുള്ളിൽ് പിടിയിലായ യുവാക്കളുടെ ലിസ്റ്റ് കണ്ട് അമ്പരന്ന് പൊലീസ്; പിടിയിലായവരിൽ ചിലർ മോഷ്ടാക്കളും ലഹരി മരുന്ന് ഉപയോഗിക്കുന്നവരും; ലോക്ഡൗണിൽ പകൽ പുറത്തിറങ്ങാൻ കഴിയാഞ്ഞതോടെ ലഹരി കൈമാറ്റം രാത്രിയിൽ; ശ്രദ്ധതിരിക്കാൻ ചിലർ മുഖംമൂടി വേഷവും കെട്ടുന്നു; ബ്ലാക്ക് മാന് പിന്നിൽ ശംഭുവും ഹാൻസും കിട്ടാത്തതിന്റെ വിഭ്രാന്തിയോ?

കോഴിക്കോട് നഗരത്തിൽ ഒന്നും രണ്ടുമല്ല ബ്ലാക്ക്മാന്മാർ 30! രണ്ടാഴ്ചക്കുള്ളിൽ് പിടിയിലായ യുവാക്കളുടെ ലിസ്റ്റ് കണ്ട് അമ്പരന്ന് പൊലീസ്; പിടിയിലായവരിൽ ചിലർ മോഷ്ടാക്കളും ലഹരി മരുന്ന് ഉപയോഗിക്കുന്നവരും; ലോക്ഡൗണിൽ പകൽ പുറത്തിറങ്ങാൻ കഴിയാഞ്ഞതോടെ ലഹരി കൈമാറ്റം രാത്രിയിൽ; ശ്രദ്ധതിരിക്കാൻ ചിലർ മുഖംമൂടി വേഷവും കെട്ടുന്നു; ബ്ലാക്ക് മാന് പിന്നിൽ ശംഭുവും ഹാൻസും കിട്ടാത്തതിന്റെ വിഭ്രാന്തിയോ?

കെ വി നിരഞ്ജൻ

കോഴിക്കോട്: പാൻപരാഗ്, ശംഭു, ഹാൻസ തുടങ്ങിയ ലഹരിവസ്തുക്കൾ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും അത് ഇപ്പോഴും പലയിടത്തും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പൊടുന്നനെയുള്ള ലോക്ഡൗൺ വന്നതോടെ ഇത്തരം സ്ാധനങ്ങൾ ഉപയോഗിച്ച് പഠിച്ചവരെല്ലാം ശരിക്കും ഭ്രാന്ത് പി്ടിക്കുന്ന അവസ്ഥയിലാണ്. ഇവരുടെ പരക്കംപാച്ചിലാണ് പലയിടത്തും ബ്ലാക്ക്മാനായും മറ്റും വിലയിരുത്തപ്പെടുന്നതെന്നാണ് പൊലീസ് പറയുന്നത്. രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് ഗരപരിധിയിൽ മാത്രം 30 പേരാണ് രാത്രിയിൽ ദുരൂഹസാഹചര്യത്തിൽ പൊലീസിന്റെ പിടിയിലായത്. ഇവരിൽ പലരുടെയും വിഷയം ലഹരിയാണ്. പന്തീങ്കാവിൽ പിടിയിലായ യുവാവിന്റെ മുറിയിൽ നിന്നു കറുത്ത മുഖംമൂടിയും വസ്ത്രങ്ങളും കണ്ടെത്തിയുട്ടുണ്ട്.ബ്ലാക്ക് മാനായി പേടിപ്പിക്കുക ഇയാളുടെ രീതിയായിരുന്നു.

ലോക്ഡൗണായതിനാൽ പകൽ ഒത്തുചേരലും ലഹരിമരുന്നു കൈമാറ്റവും നടക്കാത്തതിനാൽ രാത്രിയിൽ പുറത്തിറങ്ങുന്നതാണെന്നു പൊലീസ് പറയുന്നു. മോഷണശ്രമങ്ങളും ഒളിഞ്ഞുനോട്ടവും ഇതിനൊപ്പമുണ്ട്. ബേപ്പൂരിൽ കഴിഞ്ഞ ദിവസം പിടിയിലായ യുവാവിന്റെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. മലയമ്മയിൽ ശുചിമുറിയുടെ ഭിത്തിയിൽ ഒളിക്യാമറ സ്ഥാപിച്ചയാളെയും പൊലീസ് കണ്ടെത്തി.

നഗരത്തിൽ പലയിടത്തും അജ്ഞാതരൂപങ്ങളെ കണ്ടെന്നുള്ള പ്രചാരണം തുടങ്ങിയത് മൂന്നാഴ്ച മുൻപാണ്. ജനലുകളിലും അടുക്കളവാതിലിലും മുട്ടുക, വാതിൽ തുറക്കുമ്പോൾ ഓടിമറയുക. വീടുകൾക്കു നേരെ കല്ലും വടികളും എറിയുക, പൈപ്പ് തുറന്നിടുക തുടങ്ങിയവയായിരുന്നു അജ്ഞാതരുടെ കലാപരിപാടികൾ. ഒരേ സമയത്ത് പല സ്ഥലങ്ങളിൽ കണ്ടതിനാൽ ഒന്നിലേറെ ആളുകളുണ്ടെന്നും കഥകൾ പരന്നു.ഭീതിയിലായ നാട്ടുകാർ രാത്രി ഉറക്കമൊഴിച്ചു കാവൽ നിന്നതോടെ ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു. ബ്ലാക്മാനെ പിടികൂടാനായി വാട്സാപ് ഗ്രൂപ്പുകൾ വരെയുണ്ടായി. രാത്രിയിൽ ബ്ലാക്മാനെ പിടികൂടാനെന്ന പേരിൽ ലോക്ഡൗൺ ലംഘിച്ചു പുറത്തിറങ്ങി കൂട്ടംകൂടി നിന്നവർക്കെതിരെ കസബ പൊലീസ് കേസെടുത്തു. നാട്ടുകാരുടെ പരാതി വ്യാപകമായതോടെ പൊലീസ് പരിശോധന കർശനമാക്കി.

ബേപ്പൂർ,മാറാട്,പന്തീരങ്കാവ്, നല്ലളം, കസബ സ്റ്റേഷൻ പരിധിയിൽ നിന്നാണ് 30 പേരെ പൊലീസ് പിടികൂടിയത്. ഇവർ സ്ഥിരമായി കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്നു പൊലീസ് പറയുന്നു. പിടിയിലാകുമ്പോൾ എല്ലാവരും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. 14നു പാലാഴി ജംക്ഷനിൽ പിടിയിലായ യുവാവിനാണ് നാട്ടിൽ പ്രചരിക്കുന്ന ബ്ലാക്മാൻ കഥകളുമായി കൂടുതൽ സാമ്യം. .ഇയാളുടെ വാടകമുറിയിൽ നിന്നു കറുത്ത കോട്ടും മുഖംമൂടിയും ലഭിച്ചു. രാത്രി ഇതുമിട്ടു പുറത്തിറങ്ങി നാട്ടുകാരെ പേടിപ്പിക്കാറുണ്ടെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു. ഇതിനു പിന്നാലെയാണ് ബേപ്പൂരിൽ അർധരാത്രി മാരകായുധങ്ങളുമായി കറങ്ങിനടന്ന യുവാവ് പിടിയിലായത്. മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു പൊലീസ് പറയുന്നു. പിടിയിലായവർക്കെതിരെ ലോക്ഡൗൺ ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് പാൻപരാഗ്, ഹാൻസ്, തുടങ്ങിയവയുടെ ഉപയോഗം വെളിപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP