Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിന്ന് ചികിൽസാ കേന്ദ്രങ്ങൾക്കു പിന്നിൽ മുജാഹിദ് സംഘടനകളിൽ നിന്നും വിട്ടുപോയ തീവ്ര ഗ്രൂപ്പുകളോ? കെഎൻഎമ്മു വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ തുടങ്ങിയ പ്രമുഖ സംഘടനകളും അംഗീകരിക്കുന്നല്ലെങ്കിലും ജിന്നു ചികിത്സകർ പ്രവർത്തിക്കുന്നത് സലഫിസത്തിന്റെ മറവിൽ; മഞ്ചേരിയിലെ മന്ത്രവാദ കേന്ദ്രത്തിലെ ഫിറോസിന്റെ മരണം വിവാദമായതോടെ പ്രതിഷേധം ശക്തം; ആടുമേക്കൽ സംഘങ്ങൾക്കും ഐഎസ് റിക്രൂട്ട്‌മെന്റിനും പിന്നാലെ സലഫിസത്തെ പ്രതിക്കൂട്ടിൽനിർത്തി ജിന്ന് വിവാദവും

ജിന്ന് ചികിൽസാ കേന്ദ്രങ്ങൾക്കു പിന്നിൽ മുജാഹിദ് സംഘടനകളിൽ നിന്നും വിട്ടുപോയ തീവ്ര ഗ്രൂപ്പുകളോ? കെഎൻഎമ്മു വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ തുടങ്ങിയ പ്രമുഖ സംഘടനകളും അംഗീകരിക്കുന്നല്ലെങ്കിലും ജിന്നു ചികിത്സകർ പ്രവർത്തിക്കുന്നത് സലഫിസത്തിന്റെ മറവിൽ; മഞ്ചേരിയിലെ മന്ത്രവാദ കേന്ദ്രത്തിലെ ഫിറോസിന്റെ മരണം വിവാദമായതോടെ പ്രതിഷേധം ശക്തം; ആടുമേക്കൽ സംഘങ്ങൾക്കും ഐഎസ് റിക്രൂട്ട്‌മെന്റിനും പിന്നാലെ സലഫിസത്തെ പ്രതിക്കൂട്ടിൽനിർത്തി ജിന്ന് വിവാദവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സാക്ഷരകേരളത്തെ ലജ്ജിപ്പിക്കുന്ന രീതിയിൽ അന്ധവിശ്വാസ ചികിൽസകൾ തിരിച്ചുവരുന്നതിന് പിന്നിൽ ചില തീവ്ര മതസംഘടനകളോ? മഞ്ചേരി ചെരണിയിൽ പട്ടർകുളം സ്വദേശികളായ സഹോദരങ്ങൾ നടത്തുന്ന മന്ത്രവാദകേന്ദ്രത്തിലെ കൊടിയ പീഡനംമൂലം രോഗം മൂർഛിച്ച് കരുളാതി സ്വദേശിയായ ഫിറോസ് മരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയതോടെയാണ് ഈ സംഭവങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ ഇസ്ലാമിക സംഘടകൾ തന്നെ മുൻകൈയെടുക്കുന്നത്.

കേരളത്തിലെ മുജാഹിദ് വിഭാഗത്തിൽനിന്ന് പല ഘട്ടങ്ങളിലായി വിട്ടുപോയ തീവ്രചിന്താഗതിക്കാരാണ് പലയിടത്തും ഇത്തരം കേന്ദ്രങ്ങൾ നടത്തിവരുന്നതെന്നാണ് ആരോപണം. മുജാഹിദ് സംഘടനയിലെ പ്രബല മൂന്നു വിഭാഗങ്ങളും , കെ.എൻ.എം, മർകസുദ്ദഅ്വ, വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ എന്നിവ ഇതിനെ അനുകൂലിക്കുന്നില്ലെങ്കിലും ജിന്ന് ചികിത്സാ കേന്ദ്രങ്ങൾ പല സ്ഥലങ്ങളിലും സജീവമാണ്. നിലവിൽ പതിനൊന്ന് സംഘങ്ങളുള്ള ഇവർ കേരളത്തിൽ മാത്രം മുപ്പതോളം ഇടത്ത് ചികിൽസ നടത്തുന്നുണ്ട്.

വിവിധ കാലഘട്ടങ്ങളിലായി മുജാഹിദ് പ്രസ്ഥാനത്തോടുള്ള ആശയ വിയോജിപ്പുകാരണം ഇവർ കളംമാറ്റി ചവിട്ടുകയായിരുന്നു. ഇസ്ലാമിക ഗ്രനഥങ്ങളും വ്യാഖ്യാനങ്ങളും പ്രകാരം ജിന്ന് എന്നത് യാഥാർഥ്യമാണെന്നാണ് ഇവർ പറയുന്നത്. ജിന്നുകളും മലക്കുകളുമൊക്കെ ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളവരാണെന്നും പൗരാണിക ഇസ്ലാമിൽ ഇത്തരം ചികിൽസകൾ ഉണ്ടായിരുന്നെന്നമാണ് ഇവർ പ്രചരിപ്പിക്കുന്നത്. അലോപ്പതി മരുന്നുകൾപോലുള്ളവ പരീക്ഷിക്കുന്നതിനു പകരം, യഥാർഥ ഇസ്ലാമിക ചികിൽസയാണ് തങ്ങൾ പിന്തുടരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗിക്ക് മരുന്ന് നിഷേധിച്ചത്.

എന്നാൽ പ്രമുഖ സുന്നികൾ അടക്കമുള്ള ഒരു കൂട്ടരും ഈ വാദങ്ങളെ അംഗീകരിക്കുന്നില്ല. ഇസ്ലാമിനെ സലഫിസത്തിന്റെ പേരിൽ ഇവർ വളച്ചൊടിക്കയാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഈ ന്യായീകരണ ബുദ്ധി നിഷ്‌ക്കളങ്കമല്ലെന്നും ആടുമേക്കൽ ആശയക്കാർക്കുവരെ വഴിമരുന്നിടുന്നത് അതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സലഫികളെന്നു പറഞ്ഞാൽ പ്രവാചകൻ എങ്ങിനെയാണോ ജീവിച്ചത് അങ്ങിനെ തന്നെ ജീവിക്കണമെന്ന നിലപാടാകണമെന്ന ന്യായീകരണത്തിൽ നിന്നാണ് ആടിനെ മേക്കുന്നതിലേക്ക് ഈ വിഭാഗം എത്തപ്പെട്ടതെന്ന് സുന്നി തേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മൂന്ന് വർഷം മുമ്പായിരുന്നു ഇത്തരത്തിലുള്ള ഒരു വിഭാഗം മുജാഹിദ് നേതാവ് സുബൈൽ മങ്കടയുടെ നേതൃത്വത്തിൽ രൂപം കൊണ്ടത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി സഖരിയ സലാഹിയുടെ നേതൃത്വത്തിൽ വലിയ വിഭാഗവും ഈ ആശയത്തിലേക്ക് എത്തിയിട്ടുണ്ടത്രെ. പ്രവാചകന്റെ മൂന്ന് തലമുറയിൽപ്പെട്ടവരെ പിൻപറ്റുന്നതാണ് സലഫികളെന്നായിരുന്നു ഇവർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പ്രവാചകനെ നേരിട്ട് അറിയലാണ് യഥാർത്ഥ സലഫിസമെന്നാണ് ഇക്കൂട്ടർ പറയുന്നത്.

ഏഴാം നൂറ്റാണ്ടിലേതു പോലെ ജീവിക്കുകയാണ് യഥാർത്ഥ ഇസ്ലമാമെന്ന് ഇവർ വിശ്വസിക്കുന്നു. നേരത്തെ നിലമ്പൂരിനടുത്ത് ഇത്തരത്തിൽ ആടിനെ മേക്കുന്നതിനായി പ്രത്യേക ഭൂമി തന്നെ കേരളത്തിലെ സലഫി നേതാക്കൾ വാങ്ങിയിരുന്നതായി വിവരങ്ങളുണ്ട്. ഇതേ ചിന്ത വച്ചുപുലർത്തുന്നവർ തന്നെയാണ് യമനിലെ ദമ്മാജിൽ പോയി ഹദീസ് പഠിച്ചാൽ മാത്രമെ യഥാർത്ഥ ഇസ്ലാമാകൂ എന്ന് വിശ്വസിക്കുന്നവരും. ഇവിടത്തെ ദാറുൽ ഹദീസ് എന്ന സ്ഥാപനത്തിലേക്ക് മലയാളികളായ നിരവധി പേർ പോയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഹൂത്തി അക്രമത്തിൽ ദമ്മാജ് തകർന്നതോടെ അന്ന് അവിടെയുണ്ടായിരുന്ന 12 പേർ കേരളത്തിലേക്കു തന്നെ മടങ്ങിയിരുന്നു.

എന്നാൽ ഈ സാഹചര്യത്തിലായിരുന്നു തീവ്ര സലഫികൾ ഹദീസ് പഠിക്കുന്നതിനായി പുതിയ സ്ഥാപനം ശ്രീലങ്കയിൽ കണ്ടെത്തുന്നത്. മതം പഠിക്കാനായി ഹാഫിസുദ്ധീനെ പോലുള്ളവർക്ക് യമനിൽ പോകാൻ പ്രചോദിതമായിരിക്കുന്നത് ഇത്തരം തീവ്ര ചിന്തകൾ തന്നെയാണ്. ഇത്തരത്തിൽ ഹദീസ് പഠനം എന്ന പേരിൽ യമനിലേക്കും ശ്രീലങ്കയിലേക്കും എത്രപേർ കടന്നുവെന്നതിന് കൃത്യമായ കണക്കുകളില്ല. ഇവരെല്ലാം തിരിച്ചെത്തിയോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമാണോ എന്നും അറിവില്ല.

പ്രവാചകന്റെ കാലത്ത് സംഘടനയില്ലാത്തതിനാൽ സംഘടന വേണ്ട എന്ന നിലപാടിലാണ് കേരള സലഫിസത്തിന്റെ അവസാന ഗ്രൂപ്പ് ഈ രൂപത്തിൽ നിലകൊള്ളുന്നത്. എന്നാൽ ഇത് ഏറെ അപകടം ചെയ്യുമെന്നാണ് ഈ മേഖലയിൽ പഠനം നടത്തിയവർ പറയുന്നത്. സംഘടനാപരമായി അധപതനത്തിലെത്തിയ മൗലവി മുജാഹിദ് വിഭാഗത്തിൽ നിന്നുള്ള വലിയൊരു വിഭാഗം ഇത്തരം തീവ്ര സലഫി ആശയങ്ങളിൽ ആകൃഷ്ടരായതായി റിപ്പോർട്ടുകളുണ്ട്. തുഴ നഷ്ടപ്പെട്ട തോണിയെന്ന പോലെ ഇത്തരം തീവ്രമായ ആശയങ്ങൾ വച്ചു പുലർത്തുന്ന യുവാക്കളും നിരവധിയാണ്.ഇവരെ മുതലെടുക്കാനായി സമാന ആശയമുള്ള ഐഎസ് പോലുള്ള തീവ്രവാദസംഘടനകൾ വലവീശുന്നതാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

അതായത്് ജിന്നുകേന്ദ്രങ്ങളും ഫലത്തിൽ സലഫിസത്തിന് വളംവെക്കുകയാണ്. ഇത് അതീവ അപകടകരമായ അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സലഫിസം ആഗോള തീവ്രവാദത്തിന്റെ സിംമ്പലായെന്നും ഇനി സലഫിസം് വേണ്ടെന്നും കേരള നദ് വത്തുൽ മുജാഹിദ്ദീനിൽ നിന്ന് അടുത്തിടെ വിഭജിച്ച് രൂപംകൊണ്ട കെഎൻഎം മർസ്സുദ്ദവ ഇയിടെ നിർദ്ദേശിച്ചിരുന്നു. പകരം ഇസ്ലാഹി എന്ന് ഉപയോഗിച്ചാൽ മതിയെന്ന് മർക്കസുദ്ദവ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി പറയുന്നു. ഇസ്ലാഹി എന്ന വാക്കാണ് നമ്മൾ നേരത്തെ മുതൽ ഉപയോഗിച്ചിരുന്നത്. സലഫിസം ആഗോള മുസ്ലിം തീവ്രാവാദത്തിന്റെ സിംബലായാണ് ഇപ്പോൾ കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇസ്ലാഹി എന്ന വിശേഷണം മതി മുജാഹിദുകൾക്കെന്ന് ഉമർ സുല്ലമി പറയുന്നു.മർക്കസുദ്ദവയുടെ പുതിയ സംസ്ഥാന കൗൺസിൽ അടു്ത്ത ദിവസം നിലവിൽ വരും. പുതിയ കൗൺസിൽ ഇക്കാര്യം ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും ഉമർ സുല്ലമി പറഞ്ഞു.

എന്നാൽ സലഫിസത്തെ വെടിഞ്ഞുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്നാണ് അബ്ദുള്ളക്കോയ മദനി നേതൃത്വം നൽകുന്ന കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട്. സലഫികളിൽ ചിലർ ഐഎസിൽ ചേർന്നുവെന്നുവെച്ച് ഭക്തരായ പ്ര പിതാമഹന്മാർ കാണിച്ച പാത വെടിയാനാവില്ലെന്ന ഉറച്ച നിലപാടിലാണ് അബ്ദുള്ളക്കോയ മദനിയുടെ നേതൃത്വത്തിലുള്ള കെഎൻഎം വിഭാഗം വ്യക്തമാക്കിയിരുന്നത്. പക്ഷേ ഈ രണ്ടു സംഘടനകളും ഒപ്പം കെഎൻഎമ്മും പക്ഷേ ജിന്നു ചികിൽസയെ ഒരുപോലെ എതിർക്കുകയാണ്. പക്ഷേ ഇവർ നിങ്ങളുടെ വിഘടിത വിഭാഗമാണെന്നോ, സമ്മതിക്കാനോ, ആശയപരമായി ഇവരെ നേരിടാൻ എന്തുചെയ്യണമെന്നോ ഈ സംഘങ്ങളും വ്യക്താമാക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP