Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ്പയ്ക്ക് പിന്നാലെ കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി കരിമ്പനിയും; പനി പടർത്തുന്ന വില്ലനായി മണൽ ഈച്ച; നിപ്പ ഭീതി വിതച്ച പേരാമ്പ്രയിലെ സൂപ്പിക്കടയിൽ കരിമ്പനി സ്ഥിരീകരിച്ചു; അസുഖം ബാധിച്ച നാൽപ്പതുകാരൻ എറണാകുളത്ത് ചികിത്സയിൽ; ഈച്ചകളുടെ സാമ്പിൾ പരിശോധനയ്ക്കയച്ച് ആരോഗ്യ വകുപ്പ്

നിപ്പയ്ക്ക് പിന്നാലെ കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി കരിമ്പനിയും; പനി പടർത്തുന്ന വില്ലനായി മണൽ ഈച്ച; നിപ്പ ഭീതി വിതച്ച പേരാമ്പ്രയിലെ സൂപ്പിക്കടയിൽ കരിമ്പനി സ്ഥിരീകരിച്ചു; അസുഖം ബാധിച്ച നാൽപ്പതുകാരൻ എറണാകുളത്ത് ചികിത്സയിൽ; ഈച്ചകളുടെ സാമ്പിൾ പരിശോധനയ്ക്കയച്ച് ആരോഗ്യ വകുപ്പ്

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: നിപ്പ വൈറസ് വ്യപനത്തിന് തുടക്കമായ കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പിക്കടയിൽ കരിമ്പനി പരത്തുന്ന മണലീച്ചയുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു. സൂപ്പിക്കടയിൽ നാൽപതുകാരന് കരിമ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് എൻഡമോളജി വകുപ്പ് നടത്തിയ പരിശോധനയിലാണ് കരിമ്പനി പരത്തുന്ന മണലീച്ചയെ കണ്ടെത്തിയത്. ഇവിടെ നിന്നും ശേഖരിച്ച മണലീച്ചകളെ വിദഗ്ധ പരിശോധനക്കായി കോട്ടയം വിസിആർസിയിലേക്ക് അയച്ചിട്ടുണ്ട്. മണലീച്ചകളെ നശിപ്പിക്കാനായി ഇവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ആരോഗ്യപ്രവർത്തകർ നശീകരണ ലായനി തളിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, കോഴിക്കോട് സോണൽ എൻഡമോളജി യൂണിറ്റ് എന്നിവർ സംയുക്തമായി രോഗം സ്ഥിരീകരിച്ച ആളുടെ സമീപപ്രദേശങ്ങളിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മണലീച്ചകളെ കണ്ടെത്തിയത്.

അതേ സമയം കരിമ്പനി ബാധിച്ച സൂപ്പിക്കട സ്വദേശി ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ ഇയാൾ ആശുപത്രി വിടും. രോഗിയുടെ സമീപവാസികളായ നിരവധി പേരുടെ രക്തസാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

ഈർപ്പമുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന മണലീച്ചകളുടെ ആയുസ്സ് പരമാവധി രണ്ട് മാസമാണ്. മറ്റു ഈച്ചകളെ അപേക്ഷിച്ച് പറക്കുന്നതിന് ചാടിച്ചാടിയാണ് ഇവ സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ പരമാവധി ആറടി ഉയരത്തിൽ മാത്രമേ ഇവക്ക് സഞ്ചരിക്കാൻ കഴിയൂ. ഈർപ്പമുള്ള പ്രതലങ്ങളിൽ മുട്ടയിട്ട് വിരിയുന്ന മണലീച്ചകളിൽ പ്രായമായവ അടുക്കിവെച്ച കല്ലുകൾ, പലകകൾ ഇവക്കിടയിലാണ് കാണപ്പെടാറ്. രാജ്യത്ത് നിർമ്മാർജ്ജനം ചെയ്യാനായി കേന്ദ്രം പദ്ധതി തയ്യാറാക്കിയ അസുഖമാണ് കരിമ്പനി. രണ്ട് വർഷത്തോളം അസുഖത്തിന് കാരണമായി വൈറസുകൾ ശരീരത്തിലുണ്ടാകുമെന്നതാണ് ഈ അസുഖത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ചികിത്സയും ചിലവേറിയതാണ്.

നേരത്തെ കൊല്ലം, തൃശൂർ, പാലക്കാട് തുടങ്ങിയിവിടങ്ങളിലും അസുഖം സ്ഥിരീകരിച്ചിരുന്നു. കാടുമായി ചേർന്ന് ജീവിക്കുന്നവരിലാണ് നേരത്തെ ഈ അസുഖം കണ്ടെത്തിയിരുന്നത്. രാജ്യത്ത് ഒഡിഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുൽ കരിമ്പനി റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 2105ന് ശേഷം ഇപ്പോഴാണ് വീണ്ടും കരിമ്പനി പ്രത്യക്ഷപ്പെടുന്നത്. ആശങ്കപ്പെടേണ്ട രോഗമല്ലെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് പറയുമ്പോഴും അതീവ ജാഗ്രതയുണ്ടാകണമെന്ന് അവർതന്നെ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

സീനിയർ എന്റമോളജിസ്റ്റ് അഞ്ജുവിശ്വനാഥന്റെ നേതൃത്വത്തിലാണ് സൂപ്പിക്കടയിൽ പരിശോധന നടത്തിയത്. സംഘത്തിൽ എൻസമോളജിസ്റ്റുകളായ സിപി ബാലൻ, എസ് ഷിഫ,വെക്ടർ കൺട്രോൾ യൂണിറ്റിലെ എംസി രാമചന്ദ്രൻ, എൻകെ ജിമേഷ്, എകെ ദീ, കെ സഫീഫ്, ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെഎച്ച് ഐ പികെ യൂസഫ് തുടങ്ങിയവരുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP