Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധ്വാനിച്ചവർക്കായി ഭക്ഷണം വിളമ്പി; ചിലർ കവിത ചൊല്ലി, ചിലർ ആവേശഭരിതരായി; നേതൃത്വം എല്ലാം വീക്ഷിച്ചു; അതൊരു നക്ഷത്ര ഹോട്ടൽ അല്ലെന്ന് കളവ് പറച്ചിലും; ബിജെപിയുടെ ശബരിമല സമരം അവസാനിപ്പിച്ചത് നിശാപാർട്ടിയോടെയെന്ന് സമ്മതിച്ച് മുഖ്യ സംഘാടകന്റെ എഫ്ബി ലൈവ്; ജില്ലാ കമ്മറ്റി ഓഫീസും വിചാരകേന്ദ്രവും തൊട്ടടുത്തുണ്ടായിട്ടും ദ ക്യാപിറ്റൽ എന്നറിയപ്പെടുന്ന പഴയ ഗീത് ഹോട്ടലിൽ 49 ദിവസം റൂമെടുത്തെന്ന വെളിപ്പെടുത്തലിൽ പുതിയ വിവാദം; ലൈവ് നടത്തി വെട്ടിലായി സുരേഷ്‌

അധ്വാനിച്ചവർക്കായി ഭക്ഷണം വിളമ്പി; ചിലർ കവിത ചൊല്ലി, ചിലർ ആവേശഭരിതരായി; നേതൃത്വം എല്ലാം വീക്ഷിച്ചു; അതൊരു നക്ഷത്ര ഹോട്ടൽ അല്ലെന്ന് കളവ് പറച്ചിലും; ബിജെപിയുടെ ശബരിമല സമരം അവസാനിപ്പിച്ചത് നിശാപാർട്ടിയോടെയെന്ന് സമ്മതിച്ച് മുഖ്യ സംഘാടകന്റെ എഫ്ബി ലൈവ്; ജില്ലാ കമ്മറ്റി ഓഫീസും വിചാരകേന്ദ്രവും തൊട്ടടുത്തുണ്ടായിട്ടും ദ ക്യാപിറ്റൽ എന്നറിയപ്പെടുന്ന പഴയ ഗീത് ഹോട്ടലിൽ 49 ദിവസം റൂമെടുത്തെന്ന വെളിപ്പെടുത്തലിൽ പുതിയ വിവാദം; ലൈവ് നടത്തി വെട്ടിലായി സുരേഷ്‌

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള നിരാഹാര സമരം അടിച്ചു പൊളിച്ച് തന്നെ ആഘോഷിച്ചതായുള്ള മറുനാടൻ മലയാളി വാർത്ത ശരിയെന്നു സമ്മതിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷും. ഇന്നലെ മറുനാടൻ മലയാളി വാർത്തയ്ക്കെതിരെ ഫെയ്‌സ് ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടാണ് മറുനാടൻ വാർത്ത ശരിയെന്നു ബിജെപി ജില്ലാ പ്രസിഡന്റ് തന്നെ സമ്മതിക്കുന്നത്. അതുകൊണ്ട് തന്നെ കൊട്ടിഘോഷിച്ച് നടത്തിയ ഫെയ്‌സ് ബുക്ക് പാളുകയും ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ആയ എസ്.സുരേഷ് തന്നെ ശരിയെന്നു സമ്മതിച്ച ഈ വാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സുരേഷ് തന്നെ പറയുന്നതും ഫെയ്‌സ് ബുക്ക് ലൈവിലുണ്ട്. ഈ പാർട്ടിയുടെ പേരിൽ സുരേഷിനെ ആർഎസ്എസ് ശാസിച്ചിരുന്നു. ഇപ്പോൾ ഇത്തരത്തിലെ പാർട്ടി നടത്തിയെന്ന വാർത്ത എൻ എസ് എസിനേയും ചൊടടുപ്പിച്ചിട്ടുണ്ട്.

മറുനാടന്റേത് വ്യാജ വാർത്തയെന്നാണ് സുരേഷ് ആരോപിച്ചത്. ഇങ്ങനെയൊരു പരിപാടിയെ നടന്നിട്ടില്ലെന്ന് ജില്ലാ പ്രസിഡന്റ് പ്രഖ്യാപിക്കുമെന്ന് കരുതിയാണ് പല പ്രവർത്തകരും ഫെയ്സ് ബുക്ക് ലൈവ് കാണാനെത്തിയത്. എന്നാൽ പരിപാടി നടന്നുവെന്നും കവിത ചൊല്ലിയെന്നും സമ്മതിക്കുകയാണ് സുരേഷ് ചെയ്തത്. ഇതോടെ ശബരിമല പ്രക്ഷോഭം ആഘോഷത്തോടെ ബിജെപി നിർത്തിയെന്ന വാർത്ത സ്ഥിരീകരിക്കുകയാണ് ചെയ്തത്. ശബരിമല സമരം അവസാനിച്ച ശേഷം പ്രവർത്തകരെല്ലാം രാത്രിയിൽ ഗീത് ഹോട്ടലിൽ (ഇപ്പോഴത്തെ ദ ക്യാപിറ്റൽ ഹോട്ടൽ) ഒത്തു കൂടി. നോൺ വെജ് ആഹാരം കഴിച്ച് പാട്ടും പാടി അടിച്ചു പൊളിച്ചുവെന്നായിരുന്നു മറുനാടൻ വാർത്ത.

ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു സുരേഷും ഫെയ്സ് ബുക്കിൽ പ്രതികരിച്ചതും. ആഹാരം കഴിച്ചതും ചിലർ കവിത ചൊല്ലിയതുമെല്ലാം സമ്മതിക്കുന്നു. ഇതോടെ ശബരിമല പ്രക്ഷോഭം അവസാനിച്ച ദിവസം തിരുവനന്തപുരം ജില്ലാ കമ്മറ്റി ആഘോഷം സംഘടിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. ശബരിമല പ്രക്ഷോഭ സമരം അവസാനിപ്പിച്ചപ്പോൾ അതിനായി വിയർപ്പ് ഒഴുക്കിയവർക്ക് ഭക്ഷണം നൽകിയെന്നും ലൈവിൽ എസ്.സുരേഷ് പറയുന്നു. ത്രീ സ്റ്റാർ സൗകര്യങ്ങൾ ഉള്ള ഹോട്ടലാണ് ഗീത് എന്ന നക്ഷത്ര ഹോട്ടൽ. ഇപ്പോൾ ഇത് ദ ക്യാപിറ്റൽ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. മുമ്പ് ഗീത് എന്ന പേരിൽ അറിയപ്പെട്ട അതേ ഹോട്ടൽ തന്നെയാണ് ഇപ്പോൾ ദ ക്യാപിറ്റൽ ആയി പുളിമൂട്ടിൽ ഉള്ളത്. ഗീത് ഹോട്ടലിനെ കുറിച്ച് വിവിധ ട്രാവൽ വെബ് സൈറ്റിലുള്ള വിവരങ്ങളിൽ ത്രീ സ്റ്റാർ പദവിയുണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ലൈവിൽ പാർട്ടി നടന്നത് നക്ഷത്ര ഹോട്ടലിൽ അല്ലെന്നാണ് സുരേഷ് വിശദീകരിക്കുന്നത്.

അവിടെയാണ് ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടു നിശാപാർട്ടി നടത്തിയത്. നോൺ അടക്കമുള്ള വിഭവങ്ങൾ ആണ് വിളമ്പിയത് എന്നാണ് മറുനാടൻ വാർത്ത നൽകിയത്. ഭക്ഷണം വിളമ്പിയ കാര്യം സുരേഷ് സമ്മതിക്കുന്നുമുണ്ട്. നിശാപാർട്ടിയിൽ വിളമ്പിയ ഭക്ഷണം ഒരു പ്രവർത്തകന്റെ വീട്ടിൽ പാകപ്പെടുത്തിയതാണ്. ജഗതിയിലെ പ്രവർത്തകന്റെ വീട്ടിലായിരുന്നു ഭക്ഷണം പാചകം ചെയ്തത്. വാർത്തയിൽ പറയുന്ന ഈ കാര്യങ്ങൾ എല്ലാം സുരേഷ് തന്നെ സമ്മതിക്കുന്നു. എന്നിട്ട് പറയുന്നു. ഈ വാർത്ത വസ്തുതാവിരുദ്ധമാണ്. കേരളത്തിലെ ബിജെപിക്ക് നാണക്കേടുണ്ടാക്കിയ, പാർട്ടി പൂർണമായും പരാജയപ്പെട്ട ശബരിമല പോലുള്ള ഒരു സമരത്തിനു ബിജെപി ഭാഷയിൽ പറഞ്ഞാൽ ഇങ്ങിനെയുള്ള സമാരോപ് ആവശ്യമാണോ എന്നാണ് മറുനാടൻ മലയാളി വാർത്തയിൽ ചോദിച്ചത്. വാർത്തയിൽ പറഞ്ഞ കാര്യങ്ങൾ ശരിയെന്നു സമ്മതിച്ച് തന്നെയാണ് സുരേഷ് ഫേസ് ബുക്ക് ലൈവ് അവസാനിപ്പിക്കുന്നതും.

ബിജെപി സമരം ചരിത്രമാണ് എന്നാണ് സുരേഷ് ലൈവിൽ അവകാശപ്പെടുന്നത്. . ഇതിനുമുൻപ് ശിവഗിരി മഠത്തിന്റെ പ്രകാശാനന്ദ നടത്തിയ സമരം 41 ദിവസം മാത്രമായിരുന്നു. പക്ഷെ ആ റെക്കോർഡും രാപകൽ സമരം വഴി ബിജെപി തിരുത്തി. സമരം 49 ദിവസം നീണ്ടുനിന്നു. സമരത്തിനുവേണ്ടി അത്യധ്വാനം ചെയ്ത പ്രവർത്തകരെ വിളിച്ച് ഒരു സൽക്കാരം നടത്തിയതാണ്. ഇത് ബിജെപിയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിനാലാണ് ഒ.രാജഗോപാലും പി.കെ.കൃഷ്ണദാസും ശോഭാ സുരേന്ദ്രനും അടക്കമുള്ള നേതാക്കൾ പങ്കെടുത്തത്. എല്ലാവരും അനുഭവങ്ങൾ ആണ് പങ്കുവെച്ചത്. നേതാവും അണികളും ഒരുമിച്ചാണ് ഈ കാര്യത്തിൽ നിലകൊള്ളുന്നത്. ശബരിമല സമരത്തോട് അനുബന്ധിച്ച് നക്ഷത്ര ഹോട്ടലിൽ ഞങ്ങൾ റൂം എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സൽക്കാരം അവിടെവെച്ച് നടത്തിയത്, ഹോട്ടലിനു ഹോട്ടലിനു നക്ഷത്ര പദവിയില്ല. ഒരു അനൗദ്യോഗിക പാർട്ടിയായാണ് സൽക്കാരം നടത്തിയത്. വാർത്ത വന്നത് ദുഷ്ട്‌ലാക്കോടെയാണ് ആരും ഈ വാർത്തയിൽ വീഴരുത്. ബിജെപിയെ തോൽപ്പിക്കാനോ തകർക്കാനോ ആർക്കും കഴിയില്ല-സുരേഷ് ലൈവിൽ പറയുന്നു.

സുരേഷിന്റെ ലൈവോടെ മറ്റൊരു വിവാദവും ചർച്ചയാകുകയാണ്. ശബരിമല പ്രക്ഷോഭത്തിൽ പ്രവർത്തകർക്കായി ഗീതിൽ വാടകയ്ക്ക് റൂം എടുത്തതാണ് ഇതിന് കാരണം. സെക്രട്ടറിയേറ്റിന് തൊട്ടടുത്താണ് ബിജെപിയുടെ ജില്ലാ കമ്മറ്റി ഓഫീസ്. ഇവിടെ താമസിക്കാനും വസ്ത്രം മാറ്റാനും സൗകര്യമുണ്ട്. ഇതിനൊപ്പം പരിവാർ പ്രസ്ഥാനമായ ഭാരതീയ വിചാരകേന്ദ്രത്തിനും സെക്രട്ടറിയേറ്റിന് മുമ്പിൽ വലിയ ഓഫീസും സംവിധാനങ്ങളും ഉണ്ട്. ഇവിടേയും ആളുകൾക്ക് താമസിക്കാൻ സ്ഥലമുണ്ട്. ബിജെപി ജില്ലാ കമ്മറ്റിയുടെ പല യോഗവും ഇവിടെയാണ് സംഘടിപ്പിക്കാറ്. വിചാര കേന്ദ്രത്തിലും മുറി പരിവാറുകാർക്ക് നൽകാറുണ്ട്. ഈ സംവിധാനം ഉപയോഗിക്കാതെ ഹോട്ടലിലെ റൂമെടുക്കാൽ ഗൂഡ ലക്ഷ്യത്തോടെയാണെന്നാണ് ഉയരുന്ന ആരോപണം. ശബരിമലയിലെ സമരത്തിനായി പ്രവർത്തകർ കഷ്ടപ്പെടുമ്പോൾ ചിലർ ഈ റൂമിൽ അടിച്ചു പൊളിച്ചുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

വാർത്തയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും ശരിയായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് തന്നെ സമ്മതിക്കുന്നത് തെളിയിച്ചു കൊണ്ട് കൂടിയാണ് സുരേഷിന്റെ ലൈവ് അവസാനിപ്പിക്കുന്നത്. ഗീത് എന്ന നക്ഷത്ര ഹോട്ടലിനു നിലവിൽ ത്രീ സ്റ്റാർ പദവിയുണ്ട്. ഈ കാര്യം ഹോട്ടലിനെക്കുറിച്ചുള്ള കുറിപ്പുകളിൽ ഹോട്ടൽ അധികൃതർ തന്നെ മുന്നോട്ടു വയ്ക്കുന്ന കാര്യമാണ്. വാർത്ത തെറ്റാണ് എന്ന് പറയാൻ സുരേഷ് നൽകിയ ലൈവ് കേട്ട ആർക്കും വാർത്തയിൽ പറയുന്ന കാര്യങ്ങൾ അദ്ദേഹം തന്നെ ശരിവയ്ക്കുന്ന എന്ന് മനസിലാക്കും. ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരം സമരം അവസാനിപ്പിച്ചത് ബിജെപി ആഘോഷിച്ചത് നക്ഷത്ര ഹോട്ടലിലെ നോൺ വെജിറ്റേറിയൻ ഹോട്ടലിൽ ആട്ടവും പാട്ടുമായാണ് എന്നാണ് മറുനാടൻ മലയാളി വാർത്ത നൽകിയത്. ഇതിനെ തുടർന്നായിരുന്നു സുരേഷ് ലൈവിലെത്തിയത്.

ബിജെപിക്കാർക്ക് വേണ്ടി മാത്രമായിരുന്നു പാർട്ടി. സംഘപരിവാറുകാരെ ആരേയും വിളിച്ചതുമില്ല. നിരാഹാരത്തിന് വേണ്ടി കഷ്ടപ്പെട്ടവർക്കുള്ള സമ്മാനമായിരുന്നു പരിപാടി. ഒ രാജഗോപാവും പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും വരെ ഈ പാർട്ടിയുടെ ഭാഗമായി. നോൺ വെജ് വിഭവങ്ങളും പാട്ടും നൃത്തവുമെല്ലാം ഉണ്ടായിരുന്നു. വി മുരളീധര പക്ഷത്തെ ആരും പരിപാടിയിൽ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നിരവധി ആർ എസ് എസുകാർ ഇപ്പോഴും ജയിലിലാണ്. സെക്രട്ടറിയേറ്റിന്റെ സമരത്തിനിടെ മണ്ണെണ്ണ ഒഴിച്ച് ഒരാൾ ആത്മഹൂതിയും നടത്തി. വേണുഗാപാലൻ നായരുടെ ബലിദാനം ഹർത്താലിലേക്കും കാര്യങ്ങളെത്തിച്ചു. ഇങ്ങനെ പരിവാർ പ്രസ്ഥാനങ്ങൾക്ക് ഏറെ നഷ്ടങ്ങളുണ്ടാക്കിയ സമരത്തിന്റെ പേരിലെ ആഘോഷം ആർഎസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചു.

ഈ വാർത്തയാണ് ബിജെപിയിൽ കോളിളക്കമുണ്ടാക്കിയത്. ശബരിമല സമരത്തിന്റെ പേരില് നടന്ന നടന്ന സൽക്കാരം വരും നാളുകളിൽ സംഘപരിവാർ രാഷ്ട്രീയത്തിൽ പുകയുമെന്ന കാര്യം ഉറപ്പാണ്. ആർഎസ്എസുമായി ബന്ധമുള്ള പാർട്ടിയിലെ ഉന്നത നേതാക്കൾ വരെ സത്ക്കാരത്തിൽ അതൃപ്തരാണ്. ഈ രോഷം തണുപ്പിക്കാൻ വേണ്ടിയാണ് ജില്ലാ പ്രസിഡന്റ് എസ.സുരേഷ് തന്നെ ലൈവിൽ പ്രത്യക്ഷപ്പെട്ടു ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട സൽക്കാര കാര്യത്തിൽ വിശദീകരണം നൽകിയത്. ഈ വിശദീകരണമാണ് ഇപ്പോൾ തീർത്തും പാളിപ്പോയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP