Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരഞ്ഞെടുപ്പിൽ ബിജെപിയെ വെട്ടിലാക്കി സാമ്പത്തിക തട്ടിപ്പ് ആരോപണം; കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഉയർന്ന പദവി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയത് അമിത്ഷായുടെ പിൻഗാമിയായി പാർട്ടി വളർത്തുന്ന പി.മുരളീധർ റാവു; ദേശീയ ജനറൽ സെക്രട്ടറി കുടുങ്ങിയത് നിർമലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട രേഖ കാട്ടി തട്ടിപ്പ് നടത്തിയതോടെ; കേരളാ ചുമതലയുള്ള നേതാവ് ഹൈദ്രാബാദ് സ്വദേശികളിൽ നിന്ന് തട്ടിയത് 2.17 കോടി; കോടതി നിർദ്ദേശത്തിൽ ക്രിമിനൽ കേസെടുത്ത് പൊലീസ്‌

തിരഞ്ഞെടുപ്പിൽ ബിജെപിയെ വെട്ടിലാക്കി സാമ്പത്തിക തട്ടിപ്പ് ആരോപണം; കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഉയർന്ന പദവി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയത് അമിത്ഷായുടെ പിൻഗാമിയായി പാർട്ടി വളർത്തുന്ന പി.മുരളീധർ റാവു; ദേശീയ ജനറൽ സെക്രട്ടറി കുടുങ്ങിയത് നിർമലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട രേഖ കാട്ടി തട്ടിപ്പ് നടത്തിയതോടെ; കേരളാ ചുമതലയുള്ള നേതാവ് ഹൈദ്രാബാദ് സ്വദേശികളിൽ നിന്ന് തട്ടിയത് 2.17 കോടി; കോടതി നിർദ്ദേശത്തിൽ ക്രിമിനൽ കേസെടുത്ത് പൊലീസ്‌

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ വെട്ടിലാക്കി വീണ്ടും സാമ്പത്തിക തട്ടിപ്പ് ആരോപണം. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്രസർക്കാരിന് കീഴിയുള്ള സ്ഥാപനത്തിൽ ഉന്നത പദവിയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവുവിനെതിരെ ഹൈദരാബാദ് പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിൽ നിന്ന് 2.17 കോടി സെക്രട്ടറി അടങ്ങുന്ന സംഘം തട്ടിച്ചെന്നാണ് പരാതിയെന്ന് പൊലീസ് അറിയിച്ചു. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്്റ്റർ ചെയ്തതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട രേഖ കാട്ടിയാണ് മുരളീധർ റാവു തങ്ങളിൽ നിന്ന് പണം തട്ടിയെന്നും പരാതിക്കാർ ആരോപിക്കുന്നു. ഇതിൽ വിശ്വാസിച്ചാണ് തങ്ങൾ പണം നൽകിയതെന്നും പരാതിക്കാർ വ്യക്തമാക്കി. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്നുമാണ് മുരളീധർ റാവുവിന്റെ പക്ഷം. നിർമ്മല സീതാരാമൻ വ്യവസായ വാണിജ്യമന്ത്രിയായിരിക്കുന്ന കാലത്താണ് സംഭവം നടന്നിരിക്കുന്നത്. വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനുമാണ് കേസ്

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള നേതാവാണ് മുരളീധര റാവു.കേന്ദ്രസർക്കാരിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ എക്‌സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ പദവി വാഗ്ദ്ധാനം ചെയ്ത് തങ്ങളിൽ നിന്ന് 2.17 കോടി തട്ടിയെടുത്തതായി ആരോപിച്ച് ഹൈദരാബാദ് സ്വദേശികളായ ടി.പ്രവർണ റെഡ്ഡി, ഭാര്യ മഹിപാൽ റെഡ്ഡി എന്നിവരാണ് പൊലീസിനെ സമീപിച്ചത്.

തുടർന്ന് വിവിധ വകുപ്പുകൾ ചുമത്തി മുരളീധർ റാവു അടക്കമുള്ള എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. മുരളീധർ റാവുവിന്റെ അടുത്ത അനുയായിയായ കൃഷ്ണ കിഷോറിനെ തനിക്ക് നേരിട്ടറിയാമെന്ന് അവകാശപ്പെട്ട് 2015ലാണ് ഈശ്വർ റെഡ്ഡിയെന്ന മാധ്യമ പ്രവർത്തകൻ തങ്ങളെ സമീപിക്കുന്നതെന്ന് പരാതിക്കാർ പറയുന്നു. കേന്ദ്രസർക്കാരിന് കീഴിലുള്ള ഉന്നത പദവികളിൽ ആളെ നിയമിക്കുന്നതിൽ കൃഷ്ണക്ക് ഇടപെടാൻ കഴിയുമെന്ന് അവർ തങ്ങളെ വിശ്വാസിപ്പിച്ചു. കേന്ദ്രത്തിന് കീഴിലുള്ള ഉന്നത പദവി ലഭിക്കുന്നതിന് എത്ര പണം വേണമെങ്കിലും മുടക്കാൻ തങ്ങൾ തയ്യാറുമായിരുന്നു. തുടർന്ന് സംഘം തങ്ങളെ നിർമലാ സീതാരാമന്റെ കയ്യൊപ്പുള്ള രേഖ കാട്ടി വിശ്വാസം നേടിയെടുത്തു.

ഫാർമസ്യൂട്ടിക്കൽ എക്‌സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ തനിക്ക് നൽകാമെന്ന് വാഗ്ദ്ധാനം ചെയ്തു. ഇതിന് വേണ്ടി 2.17 കോടി സംഘത്തിന് നൽകി. എന്നാൽ ഇത്രയും നാളായിട്ടും നിയമനം നടന്നില്ലെന്നും സംഘം വഞ്ചിച്ചെന്നുമാണ് പരാതി.അതേസമയം, പരാതിക്കാരി മൂന്ന് വർഷം മുമ്പ് തന്നെ വിളിച്ചിരുന്നുവെന്നും ജോലി വാഗ്ദ്ധാനം ചെയ്ത് ചിലർ സമീപിച്ചതായി പറഞ്ഞിരുന്നതായും മുരളീധർ റാവു പ്രതികരിച്ചു. എന്ന് തന്നെ അവരോട് പൊലീസിനോട് പരാതിപ്പെടാൻ പറഞ്ഞിരുന്നതാണ്. എന്നാൽ അന്ന് അവർ പരാതിപ്പെടാൻ തയ്യാറായില്ല. ആരോപണ വിധേയരിൽ ചിലർ പണ്ട് തനിക്കൊപ്പം ജോലി ചെയ്തിരുന്നു. എന്നാൽ ഈ കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തതെന്നും അന്വേഷണം നടത്തുമെന്നും ഹൈദരാബാദാ സരൂർനഗർ പൊലീസ് ഇൻസ്പെക്ടർ ഇ.ശ്രീനിവാസ റെഡ്ഡി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP