Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നമ്പി നാരായണനെ പത്മഭൂഷൺ അവാർഡിന് ശുപാർശ ചെയ്തത് രാജീവ് ചന്ദ്രശേഖർ; ബിജെപി എംപി ശുപാർശ ചെയ്തതിന്റെ രേഖയും പുറത്ത്; കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് പുരസ്‌കാരം നൽകിയിട്ടും സെൻകുമാർ എതിർപ്പുമായി വന്നതിന്റെ ഞെട്ടലിൽ എൻഡിഎ ക്യാമ്പ്; അമൃതിൽ വിഷം കലക്കിയത്‌പോലെയെന്ന പ്രസ്താവനയിൽ പ്രതികരിക്കാനില്ലെന്ന് ശ്രീധരൻപിള്ള; മുൻ പൊലീസ് മേധാവിയുടെ പ്രസ്താവനയിൽ ബിജെപിക്ക് അതൃപ്തി

നമ്പി നാരായണനെ പത്മഭൂഷൺ അവാർഡിന് ശുപാർശ ചെയ്തത് രാജീവ് ചന്ദ്രശേഖർ; ബിജെപി എംപി ശുപാർശ ചെയ്തതിന്റെ രേഖയും പുറത്ത്; കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് പുരസ്‌കാരം നൽകിയിട്ടും സെൻകുമാർ എതിർപ്പുമായി വന്നതിന്റെ ഞെട്ടലിൽ എൻഡിഎ ക്യാമ്പ്; അമൃതിൽ വിഷം കലക്കിയത്‌പോലെയെന്ന പ്രസ്താവനയിൽ പ്രതികരിക്കാനില്ലെന്ന് ശ്രീധരൻപിള്ള; മുൻ പൊലീസ് മേധാവിയുടെ പ്രസ്താവനയിൽ ബിജെപിക്ക് അതൃപ്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാരക്കേസിൽ കുറ്റവിമുക്തനായി അഗ്നിശുദ്ധി വരുത്തിയ പ്രസിദ്ധ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെയുള്ള സെൻ കുമാറിന്റെ ആരോപണം ബിജെപി ക്യാമ്പിനെപ്പോലും ഞെട്ടിക്കുന്ന ഒന്നായിരുന്നു. വെറും ശരാശരിയിൽ താഴെ മികവ് മാത്രമുള്ള ഒരു ശാസ്ത്രജ്ഞനാണ് എന്ന പ്രസ്താവന വലിയ വിവാദങ്ങൾ ഉയർത്തുന്നതിനിടയിൽ ഇപ്പോൾ പുറത്തുവരുന്ന വിവരം നമ്പി നാരായണനെ പുരസ്‌കാരത്തിന് ശുപാർശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖർ ആണ് എന്നതാണ്

നമ്പി നാരായണനെ പത്മഭൂഷൺ ബഹുമതിക്കു ശുപാർശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖറാണെന്നതിന്റെ പകർപ്പും പുറത്തുവന്നു. നമ്പി നാരായണനെ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസും അറിയിച്ചിട്ടുണ്ട്. അതിനിടെ, നമ്പി നാരായണനു പത്മഭൂഷൺ നൽകിയതിനെ വിമർശിച്ച് ടി.പി.സെൻകുമാർ രംഗത്തെത്തി. നമ്പി നാരായണന് പുരസ്‌കാരം നൽകിയത് അമൃതിൽ വിഷം വീണതുപോലെയാണ്. അവാർഡ് നൽകിയവർ കാരണം വിശദീകരിക്കണം. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മവിഭൂഷൺ നൽകാം. ഈ മാനദണ്ഡമനുസരിച്ച് അമിറുൽ ഇസ്‌ലാമിനും പുരസ്‌കാരത്തിന് അർഹതയുണ്ടെന്നും സെൻകുമാർ പരിഹസിച്ചിരുന്നു.

മുൻ ഡിജിപി സെൻകുമാർ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപിയുടെ സഹയാത്രികനായി പൊതുവേദിയിൽ നിറഞ്ഞുനിൽക്കുന്നിനിടെയാണ് മോദി സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് സെൻകുമാറിന്റെ പരാമർശം.

ഇതിനു പിന്നാലെ സെൻകുമാറിനു മറുപടിയുമായി നമ്പി നാരായണനും രംഗത്തെത്തി. സെൻകുമാർ ആരുടെ ഏജന്റാണെന്ന് അറിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. താൻ നൽകിയ നഷ്ടപരിഹാരക്കേസിൽ പ്രതിയാണ് സെൻകുമാർ. ചാരക്കേസ് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്താനാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരിക്കുന്നത്. സെൻകുമാറിന്റെ കൈശമുണ്ടെന്നു പറയുന്ന രേഖകൾ സമിതിയിൽ ഹാജരാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.എന്ത് ചെയ്തതിന്റെ പേരിലാണ് അവാർഡെന്ന് ചോദിച്ച സെൻകുമാർ ഇങ്ങനെ പോയാൽ ഗോവിന്ദചാമിക്കും അടുത്തവർഷം അവാർഡ് കിട്ടുമെന്ന് പരിഹസിച്ചു.

എന്ത് സംഭവാനയാണ് ബഹിരാകാശ രംഗത്ത് നമ്പി നാരായണൻ നൽകിയ്ത്? എന്തിനാണ് 1994ൽ ഇയാൾ വിരമിക്കാൻ കത്ത് നൽകിയത്? ചാരക്കേസിൽ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി അന്വേഷണം പൂർത്തിയാക്കും വരെ കാത്തിരിക്കാതെ ധൃതിപിടിച്ച് പുരസ്‌കാരം നൽകിയത് എന്തിനാണെന്നും സെൻകുമാർ ചേദിച്ചു.

താൻ കൊടുത്ത നഷ്ടപരിഹാരക്കേസിലെ എതികക്ഷി പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് നമ്പി നാരായണൻ സെൻകുമാറിന് മറുപടി നൽകിയിരുന്നു. ചാരക്കേസ് അന്വേഷിക്കാനല്ല, കേസ് കെട്ടിച്ചമച്ചതിലെ അന്വേണ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്താനാണ് സുപ്രീംകോടതിയുടെ സമിതിയെന്ന കാര്യം സെൻകുമാറിന് അറിയില്ലെ എന്ന് നമ്പി നാരായണൻ ചോദിച്ചു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സമിതിക്ക് മുന്നിലോ താൻ കോടുത്ത നഷ്ടപരിഹാര കേസിൽ എതിർകക്ഷി എന്ന നിലയിൽ കോടതിയിലോ ആണ് പറയേണ്ടത്. താൻ വികസിപ്പിച്ച വികാസ് എഞ്ചിനാണ് ഇന്ത്യക്ക് ഒരുകാലത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കിയതെന്നും നമ്പി നാരായണൻ വ്യക്തമാക്കി. എന്തുകൊണ്ടാണ് തനിക്ക് പുരസ്‌കാരം നൽകിയതിൽ സെൻകുമാറിന് ഇത്ര വെപ്രാളമെന്ന് അറിയില്ലെന്നും നമ്പി നാരായണൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP