Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജഗോപാലിനെ സംഘർഷ സ്ഥലത്ത് എത്തിച്ചത് കൃത്യമായ പ്ലാനോടെ; ഒന്നുമിറിയാത്ത നേതാവിനെ കത്തിക്കുത്ത് കേസിൽ കുടുക്കിയത് ഗ്രൂപ്പിസം; എ എൻ ആറിനെതിരെ പടനയിക്കാൻ ഉറച്ച് 'മുത്തു'; എറണാകുളത്ത് ബിജെപിയിൽ കലാപം

രാജഗോപാലിനെ സംഘർഷ സ്ഥലത്ത് എത്തിച്ചത് കൃത്യമായ പ്ലാനോടെ; ഒന്നുമിറിയാത്ത നേതാവിനെ കത്തിക്കുത്ത് കേസിൽ കുടുക്കിയത് ഗ്രൂപ്പിസം; എ എൻ ആറിനെതിരെ പടനയിക്കാൻ ഉറച്ച് 'മുത്തു'; എറണാകുളത്ത് ബിജെപിയിൽ കലാപം

അർജുൻ സി വനജ്

കൊച്ചി: ഇടക്കാലത്തിന് ശേഷം എറണാകുളം ബിജെപി കമ്മിറ്റിയിൽ കുടിപ്പകശക്തമാകുന്നു.ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതാവ് ജിനീഷിനിനെ വടുതലയിൽ കുത്തി പരിക്കേൽപ്പിച്ച കേസിൽ ബിജെപി മണ്ഡലം പ്രസിഡന്റ് സിജി രാജഗോപാലിനെ കുടുക്കിയത് ജില്ലയിലെ തന്നെ മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എൻ രാധാകൃഷ്ണനാണെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്ന മുത്തുവെന്ന രാജഗോപാലാണിപ്പോൾ കേസിലെ രണ്ടാം പ്രതി. എ.എൻ രാധാകൃഷ്ണനും സെൻട്രൽ സിഐയും ജില്ലയിലെ സി.പി.എം നേതൃത്വവും ചേർന്നാണ് സംഭവത്തിൽ നേരിട്ട് പങ്കില്ലാത്തെ മണ്ഡലം പ്രസിഡന്റിനെ കുരുക്കിയതെന്നാണ് രാജഗോപാലിന്റെ ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. മികച്ച സംഘാടകനും ബിജെപിയുടെ എറണാകുളത്തെ പൊതുമുഖവുമായ രാജഗോപാലും എ.എൻ രാധാകൃഷ്ണനും തമ്മിൽ പലപ്പോഴും വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്.

സംസ്ഥാന തലത്തിലേക്കുള്ള രാജഗോപാലിന്റെ ഉയർച്ചയ്ക്ക് പലപ്പോഴും സംസ്ഥാന കമ്മിറ്റിയിൽ ഇരുന്ന എതിർ ശ്ബദം മുഴക്കിയതും ഇതേ നേതാവായിരുന്നു. എന്നാൽ എ.എൻ രാധാകൃഷ്ണനുള്ള ഗുണ്ടാ ബന്ധങ്ങളും കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മറ്റ് ജില്ലയിൽ ഉള്ള ചില ആളുകളെ എറണാകുളത്ത് എത്തിച്ച് താമസിപ്പിച്ച്, ചെറിയ ചുമതകൾ നൽകി, അനധികൃതമായി ഫണ്ട് പ്രവർത്തനം നടത്തിയത് തെളിവുകൾ സഹിതം സംസ്ഥാന കമ്മിറ്റിക്ക് മുന്നിൽ എത്തിച്ചായിരുന്നു രാജഗോപാലിന്റെ നീക്കം. ഇതോടെയാണ് നിർദ്ദേശം ലഭിക്കുന്ന മുറയ്ക്കേ, ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കാവു എന്നും വാർത്ത സമ്മേളനം വിളിക്കാവൂ എന്നും എ.എൻ രാധാകൃഷ്ണന് സംസ്ഥാന കമ്മിറ്റി വാക്കാൽ നിർദ്ദേശിച്ചത്.

കൃത്യമായ തയ്യാറാക്കിയ പദ്ധതി പ്രകാരം നഗരത്തിന്റെ മറ്റൊരു പ്രദേശത്ത് ഉണ്ടായിരുന്ന രാജഗോപാലിനെ സംഘർഷ സമയത്ത് രാധാകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ചില നേതാക്കൾ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് ആരോപണം. എട്ട മണിയോടെയാണ് ഡിവൈഎഫ്ഐ നേതാവിന് കുത്തേൽക്കുന്നത്. സംഘർഷം നടക്കുന്നത് അറിഞ്ഞ് ഓട്ടോറിക്ഷയിൽ വടുതലയിൽ വന്നിറങ്ങിയ രാജഗോപാലിനെ ഒരു സംഘം സി.പി.എം പ്രവർത്തകർ വടിവാളുമായി ഓടിച്ചു. ഭയന്നുവിറച്ച് സെൻട്രൽ വനിത സ്റ്റേഷനിൽ എത്തിയ രാജഗോപാലിനെ സംരക്ഷണാർത്ഥം അവിടെയിരുത്തി. പിന്നീട് വെള്ളിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പിന്നീട് രണ്ടാം പ്രതിയാക്കി 14 ദിവസത്തേക്ക് റിമാന്റും ചെയതു.

രാജഗോപാൽ ഉൾപ്പടെ ഒൻപത് പേരെ വെള്ളിയാഴചയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വടുതല കളരിക്കൽ വീട്ടിൽ ബിനോജ്, പുളയനാത്ത് മുരുകൻ, വേലിപ്പറമ്പത്ത് രജ്ഞിത്ത്, പച്ചാളം കോലോത്ത് വീട്ടിൽ ബിനിൽ, വടുതല വട്ടത്തിപറമ്പ് വീട്ടിൽ ശശികുമാർ, തെരുവിൽ പറമ്പിൽ ഷൈജു, കടവുകാട് വീട്ടിൽ അനുദാസ്, പച്ചാളം കൃഷ്ണകൃപയിൽ അഭിജു സുരേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്. അതേ സമയം പ്രധാന പ്രതി അനിൽ ഇതുവരെ പിടിയിലായിട്ടുമില്ല. ഇയാളാണ് ജിനീഷിനെ കുത്തിയത്.

ഡൽഹി എകെജി ഭവനിൽ സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അടുത്ത വന്ന് രണ്ട് ഹിന്ദുസേന പ്രവർത്തകർ സി.പി.എം വിരുദ്ധ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് വടുതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സന്ധ്യയ്ക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവ സ്ഥലത്ത് ബിജെപി പ്രവർത്തകരും സംഘടിച്ചു. പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സി.പി.എം പ്രവർത്തകരുമായി ബിജെപി പ്രവർത്തകർ തർക്കത്തിലും, പിന്നീട് ഉന്തും തള്ളിലേക്കുമെത്തി. ഇതിനിടെയാണ് ഒന്നാം പ്രതി ജിനീഷിനെ കുത്തിയത്. ജിനീഷ് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേ സമയം സംഘർഷം നടക്കുമ്പോൾ സിജി രാജഗോപാൽ നഗരത്തിന്റ മറ്റൊരു ഭാഗത്തായിരുന്നു എന്നാണ് ഇയാളുടെ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.

മുമ്പ് കേരളത്തിന് പുറത്തുള്ള എഞ്ചിനീയറിംങ്് കോളേജുകളിൽ അഡ്‌മിഷൻ വാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി പത്ത് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ രാജഗോപാൽ ആരോപണം നേരിട്ടിരുന്നു. തട്ടിപ്പ് കേസിലെ പ്രതികളായ ജയേഷ് ജെ കുമാറും ഭാര്യ രാരിയുമായി കുടുംബസമേതം യാത്രകൾ ചെയ്യുന്ന ചിത്രങ്ങളാണ് ആരോപണത്തിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിഞ്ഞതോടെ രാജഗോപാലിനെ നിയമനടപടികൾ എടുത്തില്ല. ഈ ആരോപണത്തിന് പിന്നിലും എഎൻ രാധാകൃഷ്ണന് പങ്കുണ്ടെന്നായിരുന്നു സിജി രാജഗോപാലിന്റെ അന്നത്തെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP