Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാർട്ടിക്കാരെ മുഴുവൻ പടിക്ക് പുറത്ത് നിറുത്തി കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം തകൃതി; ബൂത്ത് തലം മുതൽ ചലിപ്പിക്കാനുള്ള ചുമതല സ്വകാര്യ കമ്പനികൾക്ക്; കേന്ദ്ര-സംസ്ഥാന തലത്തിലുള്ള നിർദ്ദേശങ്ങൾ താഴെതട്ടിൽ നടപ്പാക്കുന്നതും കമ്പനികൾ; തലസ്ഥാനത്ത് പ്രചരണകേന്ദ്രം പ്രവർത്തിക്കുന്നത് സെക്രട്ടേറിയേറ്റിന് സമീപം ഐ.ടി സ്ഥാപനത്തിന്റെ ഓഫീസെന്ന പേരിൽ; കേരളത്തിൽ നടപ്പാക്കുന്നത് കഴിഞ്ഞ തവണ മോദി പരീക്ഷിച്ച് വിജയിച്ച പ്രൊഫഷണൽ പി.ആർ തന്ത്രങ്ങൾ

പാർട്ടിക്കാരെ മുഴുവൻ പടിക്ക് പുറത്ത് നിറുത്തി കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം തകൃതി; ബൂത്ത് തലം മുതൽ ചലിപ്പിക്കാനുള്ള ചുമതല സ്വകാര്യ കമ്പനികൾക്ക്; കേന്ദ്ര-സംസ്ഥാന തലത്തിലുള്ള നിർദ്ദേശങ്ങൾ താഴെതട്ടിൽ നടപ്പാക്കുന്നതും കമ്പനികൾ; തലസ്ഥാനത്ത് പ്രചരണകേന്ദ്രം പ്രവർത്തിക്കുന്നത് സെക്രട്ടേറിയേറ്റിന് സമീപം ഐ.ടി സ്ഥാപനത്തിന്റെ ഓഫീസെന്ന പേരിൽ; കേരളത്തിൽ നടപ്പാക്കുന്നത് കഴിഞ്ഞ തവണ മോദി പരീക്ഷിച്ച് വിജയിച്ച പ്രൊഫഷണൽ പി.ആർ തന്ത്രങ്ങൾ

പി വിനയചന്ദ്രൻ

തിരുവനന്തപുരം : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ച് ബിജെപി. മേൽ തട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ നടപ്പാക്കാത്ത പ്രവർത്തകരാണ് സംസ്ഥാനത്ത് പാർട്ടിയുടെ ശാപമെന്ന് മനസിലാക്കിയ മോദി - അമിത്ഷാ സംഘം പൂർണമായും പ്രൊഫഷണൽ രീതിയിലാണ് ഇക്കുറി കേരളത്തിലും പ്രചരണം നടത്തുന്നത്. പബ്ലിക് റിലേഷൻ (പി.ആർ) ഹ്യൂമൻ റിസോഴ്സ് (എച്ച്.ആർ) മേഖലകളിൽ പ്രാവീണ്യം നേടിയ സ്വകാര്യ കമ്പനികൾക്കാണ് പ്രചാരണ ചുമതല നൽകിയിരിക്കുന്നത്.

ഏജൻസിയെയും പാർട്ടിയെയും തമ്മിൽ ഏകോപിപ്പിക്കാനുള്ള ചുമതല എം ടി.രമേശിനാണ്. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർഎസ്എസ് നേതാവ് സന്തോഷിനാണ് കേരളത്തിന്റെ ചുമതല. ദേശീയതലത്തിൽ ഭൂപേന്ദ്രയാദവാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വിവരങ്ങൾ യഥാസമയം അപ്ലോഡ് ചെയ്യാൻ പ്രത്യേക ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്.

വിജയസാദ്ധ്യതയുള്ള തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. അതീവരഹസ്യമായാണ് പ്രവർത്തനങ്ങൾ. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് സമീപം ഉപ്പളം റോഡിൽ സ്വകാര്യ ഐ.ടി സ്ഥാപനത്തിന്റെ ഓഫീസെന്ന പേരിലാണ് പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ട് ഷിഫ്റ്റിലായി 30തോളം ജീവനക്കാരാണ് ഇവിടെയുള്ളത്. ടെലികോളർമാരെന്ന പേരിലാണ് ജീവനക്കാരെ എടുത്തിരിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളുടെ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ഓഫീസ് പ്രവർത്തനം മൊത്തത്തിൽ ഏകോപിപ്പിക്കാൻ ഐ.ടി രംഗത്ത് പ്രാവീണ്യമുള്ള ആളെ അഡ്‌മിൻ എന്ന പേരിൽ നിയോഗിച്ചിട്ടുണ്ട്.

മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ രണ്ട് സൂപ്പർ വൈസർമാരുമുണ്ട്. ഇവർക്ക് കീഴിലാണ് ടെലികോളർമാരുടെ പ്രവർത്തനം. കേന്ദ്ര സർക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുക, കൃത്യമായി യോഗങ്ങൾ വിളിച്ചു ചേർക്കുക, വോട്ടർമാരുടെ വിവരങ്ങൾ ശേഖരണം തുടങ്ങിയ കാര്യങ്ങൾ ബൂത്ത്, മണ്ഡലം, ജില്ലാ, വിവിധ മോർച്ചാ ഭാരവാഹികൾ എന്നിവരെ കൃത്യമായി അറിയിക്കുകയും നിരന്തരം അവരുമായി ബന്ധപ്പെട്ട് റിപ്പോർട്ട് യഥാസമയം ശേഖരിക്കുകയുമാണ് പ്രധാനജോലി. ഏൽപ്പിക്കുന്ന ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് അടിസ്ഥാന ലക്ഷ്യം. കേരളത്തിൽ തിരഞ്ഞെടുപ്പിനായി കോടികൾ ചിലവഴിക്കുന്നത അല്ലാതെ ബൂത്ത് തലത്തിൽ അടിസ്ഥാനവിവരശേഖരണം പോലും നടന്നിട്ടില്ലെന്ന് സ്വകാര്യ ഏജൻസികൾ കണ്ടെത്തി. ഇക്കാര്യം കേന്ദ്ര നേതാക്കൾക്ക് കൈമാറുകയും ചെയ്തു.

കൂടാതെ സോഷ്യൽ മീഡിയയിൽ അനുകൂല തരംഗം സൃഷ്ടിക്കുന്നതിനാവശ്യമായ പോസ്റ്റുകളും കമന്റുകളും കൂടുതൽ പേരിൽ എത്തിക്കാനുള്ള ചുമതലയും ഇവർക്കാണ്. ടെലികോളർമാർക്ക് 10000 മുതൽ 12000 രൂപവരെയാണ് ഇവരുടെ ശമ്പളം. സൂപ്പർ വൈസർമാർക്കും അഡ്‌മിനും ഇതിലും കൂടുതലാണ്. നിലവിൽ തിരഞ്ഞെടുപ്പ് കഴിയും വരെയാണ്് ഓഫീസിന്റെ പ്രവർത്തനം നിശ്ചയിച്ചിരിക്കുന്നത്.
ഓരോ കേരളത്തിൽ ഒരു സീറ്റെങ്കിലും നേടിക്കഴിഞ്ഞാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ഓഫീസിന്റെ പ്രവർത്തനം തുടരും. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ സ്ഥിരം സംവിധാനമായി ഓഫീസ് മാറ്റാനും ആലോചനയുണ്ട്.

പാർട്ടിയോട് അനുഭാവമുള്ള യുവതി-യുവാക്കളെയാണ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും മോദി പരീക്ഷിച്ച് വിജയിച്ച പ്രൊഫഷണൽ തന്ത്രങ്ങൾ കേരളത്തിൽ എത്രത്തോളം വിജയിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്. സംസ്ഥാനത്ത് അടുത്തിടെ പ്രധാനമന്ത്രി രണ്ട് തവണ വന്ന് പോയത് ഉൾപ്പെടെ തിരഞ്ഞെടുപ്പിന് അനുകൂല ഘടകമാക്കി മാറ്റാനുള്ള ശ്രമങ്ങളും സ്വകാര്യ ഏജൻസികളിലുടെ നടപ്പാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP