Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഇടതുപക്ഷം തൃണമൂൽ ഭീകരതക്കെതിരെ പല്ലും നഖവുമുപയോഗിച്ചുള്ള പോരാട്ടത്തിലാണ്; ബിജെപിയുമായോ കോൺഗ്രസ്സുമായോ സഖ്യമോ ധാരണയോ ഉണ്ടാക്കുന്ന പ്രശ്‌നമേയുദിക്കുന്നില്ല; രാമ ബിശ്വാസ് ബിജെപിയുടെ റാലിയിൽ പങ്കെടുത്തുവെന്നത് വ്യാജ വാർത്ത; സഖാവ് പങ്കെടുത്തത് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത റാലിയിൽ: ബംഗാളിൽ സിപിഎമ്മും ബിജെപിയും സഖ്യത്തിലോ? സൈബർ സഖാക്കളുടെ വിശദീകരണം ഇങ്ങനെ

ഇടതുപക്ഷം തൃണമൂൽ ഭീകരതക്കെതിരെ പല്ലും നഖവുമുപയോഗിച്ചുള്ള പോരാട്ടത്തിലാണ്; ബിജെപിയുമായോ കോൺഗ്രസ്സുമായോ സഖ്യമോ ധാരണയോ ഉണ്ടാക്കുന്ന പ്രശ്‌നമേയുദിക്കുന്നില്ല; രാമ ബിശ്വാസ് ബിജെപിയുടെ റാലിയിൽ പങ്കെടുത്തുവെന്നത് വ്യാജ വാർത്ത; സഖാവ് പങ്കെടുത്തത് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത റാലിയിൽ: ബംഗാളിൽ സിപിഎമ്മും ബിജെപിയും സഖ്യത്തിലോ? സൈബർ സഖാക്കളുടെ വിശദീകരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

കൊച്ചി: ബംഗാളിൽ സിപിഎമ്മും ബിജെപിയും സഖ്യത്തിലാണോ? കേരളത്തിൽ ചർച്ച കൊഴുക്കുകയാണ്. ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ചുവരെഴുത്ത് മനോരമ വാർത്തയായതോടെയാണ് സൈബർ ലോകം വിഷയത്തിൽ ചർച്ച തുടങ്ങിയത്. ബിജെപിയുമായി തന്ത്രപരമായ അടവു നയമാണ് സിപിഎം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എടുക്കുന്നതെന്നായിരുന്നു ഉയർന്ന ചർച്ച. ഇതിനെ പ്രതിരേധിച്ച് സൈബർ സഖാക്കളും രംഗത്ത് വരികയാണ്. ആശയ കുഴപ്പം ഒഴിവാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതിനായി പാർട്ടി ഗ്രൂപ്പുകളിൽ ബംഗാളിൽ സംഭവിക്കുന്നതിൽ വിശദീകരണം എത്തിക്കുകയാണ് സിപിഎം.

വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന സന്ദേശം ഇങ്ങനെ

എന്താണീ ചിത്രത്തിന്റെ സത്യാവസ്ഥയെന്ന് സഖാക്കളറിയേണ്ടതുണ്ട്. ബംഗാളിലെ 'ഇടത് -ബിജെപി സഖ്യം' എന്ന വാർത്തയെ പറ്റി പലരും ചോദിക്കുകയുണ്ടായി. അവരുടെ അറിവിലേക്കായി ചിലകാര്യങ്ങൾ പറയണം എന്ന് വിചാരിക്കുന്നു. ആദ്യമായി മനസ്സിലാക്കേണ്ടത് പഞ്ചായത്ത് തിരഞെടുപ്പ് വ്യാപകമായ ആക്രമണങ്ങൾ അഴിച്ചുവിട്ട് തൃണമൂൽ അണികൾ മൊത്തത്തിൽ അട്ടിമറിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വെറും പ്രഹസനമായി മാറി.

തൃണമൂൽ അണികൾ പ്രതിപക്ഷ സ്ഥാനാർത്ഥികളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്നും തടയുന്നു, അസഭ്യവർഷം നടത്തുന്നു,പലരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു.നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മുന്നോട്ടുവരുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും തോക്കിൻ മുനയിൽ നിർത്തുകയോ നാമനിർദ്ദേശ പത്രിക പിന്വലിക്കുന്നതുവരെ തട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്നു. ആക്രമണങ്ങളുടെ ഭാഗമായി ഒരു ബിജെപി സ്ഥാനാർത്ഥി കൊല്ലപ്പെട്ടു. ഒരുപാടു ഇടതു പക്ഷ പ്രവർത്തകരും ബിജെപിക്കാരും മാരകമായി പരിക്കേറ്റു കിടക്കുകയാണ്. ഗർഭിണികൾക്ക് ഗർഭഛിദ്രം നടത്തേണ്ടുന്ന അവസ്ഥവരെയുണ്ടായി. ചുരുക്കിപറഞ്ഞാൽ ബംഗാൾ രക്തത്തിൽ കുതിർന്നു കിടക്കുകയാണ്.

ക്രമാസമാധാനത്തിന്റെയോ നിയമവാഴ്ചയുടെയോ തരിമ്പു പോലും ബംഗാളിൽ കാണാൻ സാധിക്കില്ല. ക്രമസമാധാനം നിലനിർത്താൻ ബാധ്യതയുള്ള പൊലീസാകട്ടെ തൃണമൂൽ അണികളുടെ സജീവ പങ്കാളികളായി വർത്തിച്ചുകൊണ്ട് ഈ ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ്. ഏറ്റവും ചുരുങ്ങിയത് എല്ലാത്തിനും മൂകസാക്ഷികളായി നിൽക്കുകയാണ് പൊലീസുകാർ. നിഷ്പക്ഷവും നിർഭയവുമായി തിരഞ്ഞെടുപ്പ് നടത്തുകയെന്ന ഭരണഘടനാ ബാധ്യത നിറവേറ്റാനാകാതെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇരുട്ടിൽ തപ്പുകയാണ്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞപ്പോൾ തന്നെ തൃണമൂൽ 34% സീറ്റുകളിൽ എതിരില്ലാതെ 'വിജയിച്ചു'. നാമനിർദ്ദേശ പത്രിക സമർപ്പിക്കപ്പെട്ടയിടങ്ങളിൽ എതിരാളികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ അവർ തുടരുകയാണ്. അതുകൊണ്ടുതന്നെ 'എതിരില്ലാതെ വിജയിച്ച' തൃണമൂൽ സ്ഥാനാർത്ഥികളുടെ ശതമാനം ഇനിയും ഉയരും. അത്തരമൊരു സന്ദർഭത്തിൽ സ്വാഭാവികമായി ഉല്പാദിപ്പിക്കപ്പെടുന്ന പ്രതിപക്ഷ കക്ഷികളുടെ ഏകീകരണമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. ഒരു സീറ്റിൽ തൃണമൂലിനെതിരെ പ്രതിപക്ഷ കക്ഷികളുടെ ഒരൊറ്റ സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. ഒന്നുകിൽ ഇടതുപക്ഷം അല്ലെങ്കിൽ കൊണ്‌ഗ്രെസ്സ് അല്ലെങ്കിൽ ബിജെപി. അതാണ് ഇവിടെ സംഭവിക്കുന്നത്.

അങ്ങനെ വരുമ്പോൾ എവിടെയൊക്കെയാണോ ബിജെപിയും കോൺഗ്രസ്സും മത്സരിക്കുന്നത് അവിടെയൊക്കെ തൃണമൂൽ വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനായി പ്രചാരണ പ്രവർത്തനത്തിൽ സിപിഎമ്മിന്റെ ചിഹ്നം ഉപയോഗിക്കപ്പെടുന്നു. അതിൽ ഇടതുപക്ഷത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ചുവരെഴുത്തുകൾ ഇടതുപക്ഷ സ്ഥാനാര്ഥികളുടേതല്ല. അതൊക്കെ ഒന്നുകിൽ കോൺഗ്രെസ്സിന്റെയോ അല്ലെങ്കിൽ ബിജെപിയുടെയോ ആണ്. അവരാണ് ഇടതുപക്ഷ പിന്തുണ അവകാശപ്പെടുന്നത്. തിരിച്ച് ഇടതുപക്ഷം ഒരിടത്തും ബിജെപിയുടെയോ കോൺഗ്രെസ്സിന്റെയോ പിന്തുണ അവകാശപ്പെടുകയോ പ്രചാരണങ്ങളിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ഇത്രയുമാണ് ഇവിടെ സംഭവിക്കുന്നത്. അല്ലാതെ ഇടതുപക്ഷം ബിജെപിയുമായും കോൺഗ്രെസ്സുമായും തിരഞ്ഞെടുപ്പ് സഖ്യത്തിൽ ഏർപ്പെടാൻ പോകുന്നു എന്നൊക്കെയുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇടതുപക്ഷം തൃണമൂൽ ഭീകരതക്കെതിരെ പല്ലും നഖവുമുപയോഗിച്ചുള്ള പോരാട്ടത്തിലാണ്. ബിജെപിയുമായോ കോൺഗ്രെസ്സുമായോ സഖ്യമോ ധാരണയോ ഉണ്ടാക്കേണ്ട പ്രശ്‌നമേയുദിക്കുന്നില്ല. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ രാമ ബിശ്വാസ് ബിജെപിയുടെ റാലിയിൽ പങ്കെടുന്നു എന്ന തരത്തിലുള്ള നിറം പിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കപ്പെടുന്നത് കാണാൻ ഇടയായി. തീർത്തും വ്യാജമായ വർത്തയാണത്. സഖാവ് ബിശ്വാസ് പങ്കെടുത്തത് തൃണമൂൽ ഭീകരതക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത റാലിയിലാണ്.

ആശങ്കപ്പെടാൻ ഒന്നുമില്ല സഖാക്കളേ.. ഇടതുപക്ഷം ബംഗാളിൽ പോരാടുക തന്നെയാണ്.

ഇൻക്വിലാബ് സിന്ദാബാദ് ... വിപ്ലവം നീണാൾ വാഴട്ടെ ...

Debraya mukhopadhyay യുടെ ഫേസുബുക്ക് പോസ്റ്റിന്റെ മലയാളം പരിഭാഷ :

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP