Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2000 ത്തോളം കോടി രൂപ; ഈ രണ്ട് വർഷങ്ങളിൽ കോൺഗ്രസിന് ലഭിച്ചത് 350 കോടി മാത്രം; ഇരു പാർട്ടികളുടെയും പാതിയോളം ഫണ്ടിന്റെ സോഴ്സ് ആർക്കുമറിയില്ല; ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്നത് ഞെട്ടിപ്പിക്കുന്ന സംഭാവന: വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറാൻ നിർദ്ദേശിച്ച് സുപ്രീംകോടതിയും; പാർട്ടികൾക്ക് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടൽ

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2000 ത്തോളം കോടി രൂപ; ഈ രണ്ട് വർഷങ്ങളിൽ കോൺഗ്രസിന് ലഭിച്ചത് 350 കോടി മാത്രം; ഇരു പാർട്ടികളുടെയും പാതിയോളം ഫണ്ടിന്റെ സോഴ്സ് ആർക്കുമറിയില്ല; ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്നത് ഞെട്ടിപ്പിക്കുന്ന സംഭാവന: വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറാൻ നിർദ്ദേശിച്ച് സുപ്രീംകോടതിയും; പാർട്ടികൾക്ക് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ സമീപകാലത്തായി ഇന്ത്യയിലെ വൻ പാർട്ടികൾ മുമ്പില്ലാത്ത വിധത്തിൽ വൻ തുകകൾ സംഭാവനയായി കൈവശപ്പെടുത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2000 ത്തോളം കോടി രൂപയാണ്. എന്നാൽ ഈ രണ്ട് വർഷങ്ങളിൽ കോൺഗ്രസിന് ലഭിച്ചത് 350 കോടി മാത്രമാണെന്നും വെളിപ്പെട്ടിരിക്കുന്നു. ഇരു പാർട്ടികളുടെയും പാതിയോളം ഫണ്ടിന്റെ സോഴ്സ് ആർക്കുമറിയില്ലെന്നതും ആശങ്കയുയർത്തുന്നു. ഈ കേസിൽ സംഭാവനയുടെ വിശദാംശങ്ങൾ പാർട്ടികൾ അറിയിക്കണമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വിവരങ്ങളെല്ലാം പുറത്തു വിടേണ്ടി വരും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന, എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഇലക്ഷൻ കമ്മീഷന്റെ സീനിയർ അഡ്വക്കേറ്റായ രാകേഷ് ദ്വിവേദിയാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭാവന കണക്കുകൾ ബോധിപ്പിച്ചിരിക്കുന്നത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് അഥവാ എഡിആർ സമർപ്പിച്ച പെറ്റീഷനെ തുടർന്നാണ് ഇത് സംബന്ധിച്ച ഹിയറിങ് അരങ്ങേറിയത്. ഇലക്ടോറൽ ബോണ്ടുകളിലൂടെ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളിൽ സുതാര്യത വേണമെന്ന് വാദിക്കുന്ന ഗ്രൂപ്പാണ് എഡിആർ. ഈ കേസിലാണ് വിവരങ്ങൾ അറിയിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. സീൽ ചെയ്ത കവറിൽ വിവരങ്ങൾ കൈമാറാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ പാർട്ടികളുടെ ഞെട്ടിപ്പിക്കുന്ന സംഭാവന കണക്കുകൾ ഇത്തരത്തിൽ പുറത്ത് വരുമ്പോൾ സത്യസന്ധമായ ജനാധിപത്യത്തിന് നേരെ ചോദ്യങ്ങളുയരുന്നുവെന്നും നിരവധി പേർ എടുത്ത് കാട്ടുന്നു. സുപ്രീകോടതിയിൽ ഇലക്ഷൻ കമ്മീഷനാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭാവന കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം 2016-17ൽ ബിജെപിക്ക് ലഭിച്ചിരിക്കുന്നത് 997 കോടി രൂപയും 2017-18ൽ 990 കോടി രൂപയുമാണ്. ഇതേ കാലത്ത് കോൺഗ്രസിന് ലഭിച്ച സംഭാവനയേക്കാൾ അഞ്ചിരട്ടി കൂടുതലാണിത്.

ഇത്തരത്തിൽ സോഴ്സുകൾ വെളിപ്പെടുത്താതെ പാർട്ടികൾ സ്വീകരിക്കുന്ന വൻ സംഭാവനകൾ അഴിമതി, കള്ളപ്പണം എന്നിവയ്ക്ക് പ്രേരകമാകുമെന്നും ഈ ഗ്രൂപ്പ് ആരോപിക്കുന്നു. ഇലക്ടോറൽ ബോണ്ടുകൾ കോർപറേറ്റ് ഹൗസുകൾ, വ്യവസായപ്രമുഖർ എന്നിവർക്ക് നേട്ടമുണ്ടാക്കുന്നതിനാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് എഡിആറിന്റെ കൗൺസെലായ പ്രശാന്ത ഭൂഷൺ വാദിച്ചത്. ഇത്തരത്തിൽ ബിസിനസുകാരും കോർപറേറ്റുകളും ഭരിക്കുന്ന പാർട്ടിക്ക് ഉറവിടം വ്യക്തമാക്കാതെ സംഭാവന നൽകി ഭരണത്തെ തങ്ങളുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി സ്വാധീനിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഉറവിടം വെളിപ്പെടുത്താത്ത സംഭാവനകളാണ് ഇക്കാലത്തിനിടെ ബിജെപി സ്വീകരിച്ച് പണത്തിലേറെയുമെന്നും പ്രശാന്ത് വാദിക്കുന്നു. എന്നാൽ പ്രശാന്തിന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വാദിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാലും രംഗത്തെത്തിയിരുന്നു. എന്നാൽ പ്രശാന്തിന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നതിന് രാകേഷ് ദ്വിവേദി രണ്ട് പേജ് വരുന്ന രേഖ ബെഞ്ചിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഇത് പ്രകാരം ബിജെപി സ്വീകരിച്ചിരിക്കുന്ന സംഭാവനകളിൽ കടുത്ത ആശങ്കയുണ്ടെന്നും ദ്വിവേദി ബോധിപ്പിക്കുന്നു.

ഇത് പ്രകാരം 2017-18ൽ ബിജെപി 222 കോടി മൂല്യമുള്ള 520 ബോണ്ടുകൾ സ്വീകരിച്ചുവെന്നും ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇഷ്യൂ ചെയ്തിരിക്കുന്നതെന്നും ബോധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ 221 കോടി രൂപ മൂല്യമുള്ള മറ്റൊരു 511 ബോണ്ടുകളും ബിജെപി സ്വീകരിച്ചിട്ടുണ്ട്. ഇലക്ടോറൽ ബോണ്ടുകളിലൂടെ നേടിയ 210 കോടി രൂപയുടെ റസീറ്റ് ബിജെപി കാണിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പാർ്ട്ടികൾ സ്വീകരിച്ച് സംഭാവനയിൽ 95 ശതമാനം വരുമിതെന്നു ഇലക്ഷൻ കമ്മീഷൻ പറയുന്നു. 2017-18ൽ ബിജെപി 210 കോടി രൂപ വാങ്ങിയപ്പോൾ മറ്റെല്ലാ പാർട്ടികൾക്കുമായി ഇലക്ടോറൽ ബോണ്ടുകളിലൂടെ 11 കോടി മാത്രമാണ് ലഭിച്ചതെന്നും ഇതിലൂടെ വ്യക്തമാകുന്നുവെന്നും ദ്വിവേദി ബോധിപ്പിക്കുന്നു.

2016-17 കാലത്ത് ബിജെപി 997 കോടിയാണ് വാങ്ങിയത്. ഇതിൽ 468 കോടി അജ്ഞാതരായ വ്യക്തികളിൽ നിന്നും സംഭാവനയായി വാങ്ങിയതാണ്. അതേ സമയം കോൺഗ്രസ് 180 കോടി സംഭാവന വാങ്ങി. ഇതിൽ 138 കോടി പേര് വെളിപ്പെടുത്താത്തവരിൽ നിന്നാണ്. 2017-18കാലത്ത് ബിജെപി 990 കോടി രൂപ സംഭാവന വാങ്ങിയെന്നും ഇതിൽ 342 കോടി പേര് വെളിപ്പെടുത്താത്ത വ്യക്തികളിൽ നിന്നുള്ള സംഭാവനയാണെന്നും 210 കോടി ഇലക്ടോറൽ ബോണ്ടുകളിലൂടെയാണെന്നും ബോധിപ്പിക്കപ്പെട്ടു.

ഇതേ കാലത്ത് കോൺഗ്രസ് സംഭാവനയായി സ്വീകരിച്ചത് 168 കോടി രൂപയാണെന്നും ഇതിൽ 141. 50 കോടി രൂപ ചെറിയ ഡൊണേഷനുകളിലൂടെയും ഇത് പേര് വെളിപ്പെടുത്താത്തവരിൽ നിന്നാണ് സ്വീകരിച്ചതെന്നും ഇലക്ടോറൽ ബോണ്ടുകളിലൂടെ പ ാർട്ടി അഞ്ച് കോടി വാങ്ങിയെന്നും ബോധിപ്പിക്കപ്പെട്ടിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP