Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലവാരം കുറഞ്ഞ ആയുധങ്ങൾ നിരവധി പട്ടാളക്കാരുടെ ജീവൻ നഷ്ടപ്പെടുത്തി; ആറ് വർഷമായി സർക്കാർ നിയന്ത്രണത്തിലുള്ള ആയുധനിർമ്മാണ ഫാക്ടറി ബോർഡ് നൽകിയ ആയുധങ്ങൾ വഴി നഷ്ടം 960 കോടി; ആയുധങ്ങളിലെ പ്രശ്നങ്ങൾ മൂലം 2014 മുതൽ ഇതുവരെ 403 അപകടങ്ങൾ സംഭവിച്ചു; 27പാട്ടാളക്കാരും മരിച്ചു; കേന്ദ്രത്തിന് എതിരെ സൈന്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിർമ്മാണ ഫാക്ടറി ബോർഡ് നൽകിയ തോക്ക് അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്നങ്ങളും തുറന്നുകാട്ടി ഇന്ത്യൻ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങൾക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും 960 കോടി രൂപയുടെ നഷ്ടമാണ് ഇതുണ്ടാക്കിയതെന്നും സൈന്യത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഈ ആയുധങ്ങൾ നിരവധി അപകടങ്ങൾക്കും പട്ടാളക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിനും ഇടയാക്കിയെന്നും സൈന്യം ചൂണ്ടിക്കാണിക്കുന്നു.
പ്രതിരോധ മന്ത്രാലയത്തിന് അയച്ച ആഭ്യന്തര റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

2014-2020 വരെ സർക്കാർ നിയന്ത്രണത്തിലുള്ള ആയുധനിർമ്മാണ ഫാക്ടറി ബോർഡ് (ഓർഡനൻസ് ഫാക്ടറി ബോർഡ്-ഒ.എഫ്.ബി) നൽകിയ നിലവാരം കുറഞ്ഞ ആയുധങ്ങൾക്കായി ചെലവാക്കിയ തുകയുടെ നഷ്ടം കണക്കാക്കിയാൽ 960 കോടി രൂപ വരും. ഈ തുക ഉപയോഗിച്ച് നൂറ് 155-എംഎം മീഡിയം ആർട്ടിലറി തോക്കുകൾ വാങ്ങാനാകുമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് പ്രൊഡക്ഷൻ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് ഒ.എഫ്.ബി പ്രവർത്തിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പുരാതന സർക്കാർ നിയന്ത്രിത ആയുധനിർമ്മാണശാലയായ ഒ.എഫ്.ബിയാണ് ഇന്ത്യൻ സൈന്യത്തിനുള്ള ആയുധങ്ങൾ പ്രധാനമായും നിർമ്മിക്കുന്നത്. 2014-2020 വരെയുള്ള വർഷങ്ങളിൽ ഒ.എഫ്.ബിക്ക് കീഴിലുള്ള ഫാക്ടറികളിൽ നിന്നും നിർമ്മിച്ചു നൽകിയ 23-എംഎം എയർ ഡിഫൻസ് ഷെൽസ്, ആർട്ടിലറി ഷെൽസ്, 125-എംഎം ടാങ്ക് റൗണ്ട്സ് തുടങ്ങിയ നിരവധി ആയുധങ്ങൾക്കാണ് ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് ആർമി വെളിപ്പെടുത്തിയത്.

സാമ്പത്തിക നഷ്ട്ടം മാത്രമല്ല, നിലവാരം കുറഞ്ഞ ഉപകരണങ്ങൾ അപകടങ്ങൾക്കും കാരണമാകുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉത്തരവാദിത്തമില്ലായ്മയും നിലവാരം കുറഞ്ഞ നിർമ്മാണവും തുടർച്ചയായ അപകടങ്ങളുണ്ടാക്കുന്നു. സൈനികർക്ക് ഗുരുതര പരിക്കേൽക്കാനും മരണത്തിനും ഇത് കാരണമാകുകയാണ്. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഇത്തരത്തിൽ നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

'ഒ.എഫ്.ബി ആയുധങ്ങൾ മൂലമുണ്ടായ അപകടങ്ങൾ' എന്ന ഭാഗത്തിൽ അപകടങ്ങളുടെ കൃത്യമായ കണക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളിലെ പ്രശ്നങ്ങൾ മൂലം 2014 മുതൽ ഇതുവരെ 403 അപകടങ്ങളാണ് നടന്നത്. ഈ അപകടങ്ങളിൽ 27 പട്ടാളക്കാർ കൊല്ലപ്പെട്ടു. 159 പേർക്ക് ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടതടക്കമുള്ള ഗുരുതര അപകടങ്ങളുണ്ടായി. സൈന്യത്തിന്റെ ഭാഗത്ത് നിന്നുതന്നെ പ്രതിരോധമന്ത്രാലയത്തിനെതിരെ ഗുരുതര ആരോപണങ്ങളുയർന്നത് കേന്ദ്രസത്തെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP