Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കൂടുതൽ മദ്യവിൽപ്പന നടന്നിരുന്ന ചാലക്കുടി ബിവറേജസ് ഔട്ട്ലെറ്റിൽ ദിവസം വിറ്റിരുന്നത് ശരാശരി 20-23 ലക്ഷം രൂപയുടെ മദ്യം; വെള്ളിയാഴ്ചത്തെ ഇവിടത്തെ വിൽപ്പന 4.50 ലക്ഷം രൂപയും; സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലെല്ലാം എട്ടു ലക്ഷത്തിൽ താഴെ വിൽപ്പന; ബെവ് കോ ആപ്പ് തകർത്തത് ബിവറേജസ് കോർപ്പറേഷനെ; ബാറുകൾക്ക് നേട്ടമുണ്ടാക്കി പൊതുമേഖലാ സ്ഥാപനത്തെ കുത്തുപാള എടുപ്പിച്ച് കൊറോണക്കാലം; മദ്യകച്ചവടം വീണ്ടും വിവാദത്തിലേക്ക്

കൂടുതൽ മദ്യവിൽപ്പന നടന്നിരുന്ന ചാലക്കുടി ബിവറേജസ് ഔട്ട്ലെറ്റിൽ ദിവസം വിറ്റിരുന്നത് ശരാശരി 20-23 ലക്ഷം രൂപയുടെ മദ്യം; വെള്ളിയാഴ്ചത്തെ ഇവിടത്തെ വിൽപ്പന 4.50 ലക്ഷം രൂപയും; സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലെല്ലാം എട്ടു ലക്ഷത്തിൽ താഴെ വിൽപ്പന; ബെവ് കോ ആപ്പ് തകർത്തത് ബിവറേജസ് കോർപ്പറേഷനെ; ബാറുകൾക്ക് നേട്ടമുണ്ടാക്കി പൊതുമേഖലാ സ്ഥാപനത്തെ കുത്തുപാള എടുപ്പിച്ച് കൊറോണക്കാലം; മദ്യകച്ചവടം വീണ്ടും വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കൊറോണക്കാലത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത് നഷ്ടത്തിൽ. ഇത് ആദ്യമായാണ് ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് ഈ ഗതി വരുന്നത്. ഇതോടെ ഒരിക്കലും നഷ്ടത്തിലേക്ക് പോകില്ലെന്ന് കരുതിയ ബിവറേജസ് കോർപ്പറേഷനും നഷ്ടക്കണക്കുകൾ പറയുകയാണ്. കൊറോണക്കാലത്തെ മദ്യവിൽപ്പനയിൽ ബാറുകൾ കൂടി എത്തിയതാണ് ഇതിന് കാരണം. ബെവ്‌കോ ആപ്പിലൂടെ ബാറുകളിലേക്ക് ആളുകൾ എത്തുമ്പോൾ ബിവറേജസ് കോർപ്പറേഷന് അത് വലിയ തിരിച്ചടിയായി.

ഒരു ഔട്ട്ലെറ്റ് ലാഭത്തിൽ പ്രവർത്തിക്കാൻ ദിവസം കുറഞ്ഞത് എട്ടുലക്ഷം രൂപയുടെ വിൽപ്പന നടക്കണമെന്നാണ് കണക്ക്. ഇതിൽ കുറവ് വിൽപ്പനയുള്ള ഔട്ട്ലെറ്റുകൾ മാറ്റിസ്ഥാപിക്കണമെന്ന് ബിവറേജസ് കോർപ്പറേഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലെല്ലാം എട്ടുലക്ഷത്തിൽ താഴെയാണ് വിൽപ്പന.

കേരളത്തിൽ കൂടുതൽ മദ്യവിൽപ്പന നടന്നിരുന്ന ചാലക്കുടി ബിവറേജസ് ഔട്ട്ലെറ്റിൽ ദിവസം ശരാശരി 20-23 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. വെള്ളിയാഴ്ചത്തെ ഇവിടത്തെ വിൽപ്പന 4.50 ലക്ഷം രൂപയുടേത് മാത്രമായിരുന്നു. ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ ശരാശരി ഏഴുലക്ഷത്തിന്റെ വിൽപ്പനയാണ് നടക്കുന്നത്. രണ്ടുലക്ഷത്തിൽ താഴെ വിൽപ്പന നടക്കുന്ന ഒട്ടേറെ ഔട്ട്ലെറ്റുകളും സംസ്ഥാനത്തുണ്ട്. അങ്ങനെ സർവ്വത്ര പ്രതിസന്ധിയിലേക്കാണ് ബിവറേജസ് കോർപ്പറേഷൻ നീങ്ങുന്നത്.

ലോക്ഡൗണിന് മുമ്പ് ദിവസം ശരാശരി 30-32 കോടി രൂപയുടെ വിൽപ്പനയാണ് ദിവസവും ബിവറേജസിന്റെ 266 ഔട്ട്ലെകൾ വഴി നടന്നിരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഇത് 38-40 കോടിയോളമാവും. വ്യാഴാഴ്ചത്തെ വിൽപ്പന 12 കോടിരൂപ മാത്രമാണ്. അതായത് അറുപത് ശതമാനത്തിൽ അധികം വിൽപ്പന കുറഞ്ഞു. ടോക്കൺസംവിധാനമാണ് ഔട്ട്ലെറ്റുകളുടെ പ്രതിസന്ധിക്ക് കാരണം. ആപ്പ് വന്നശേഷം ഒരു ബിവറേജസ് ഔട്ട്ലെറ്റിന് 400 ടോക്കണാണ് നൽകുന്നത്.

ടോക്കൺ ലഭിച്ച 400 പേരും എത്തുകയും ഇവരെല്ലാം രണ്ടായിരംരൂപയ്ക്ക് മദ്യം വാങ്ങുകയും ചെയ്താൽ മാത്രമേ എട്ടുലക്ഷം രൂപയുടെ വിൽപ്പനയുണ്ടാകൂ. എന്നാൽ നിലവിൽ എത്തുന്നത് പകുതിയിൽതാഴെ ടോക്കൺമാത്രമാണ്. ബാറുകൾ നല്ല വിൽപ്പനയിലൂടെ ലാഭംകൊയ്യുകയും ചെയ്യുന്നുണ്ട്. മദ്യം ഏതുവഴി വിറ്റാലും സർക്കാരിന് നികുതി ലഭിക്കും. അതിനാൽ സർക്കാരിന് ഈകാര്യത്തിൽ പ്രശ്‌നമില്ല. എന്നാൽ ബിവറേജസിന്റെ ലാഭം സർക്കാരിനുള്ളത്. ഇതാണ് മദ്യ മുതലാളിമാർക്ക് വേണ്ടി വേണ്ടെന്ന് വയ്ക്കുന്നത്.

ടോക്കൺസംവിധാനം ഒഴിവാക്കുകയോ ടോക്കണുകളുടെ എണ്ണം ഉയർത്തുകയോ ചെയ്താൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂവെന്ന് കോർപ്പറേഷൻ ജീവനക്കാർ പറയുന്നു. ബെവ്‌കോ ആപ്പു വന്നാൽ ഈ പ്രശ്‌നമുണ്ടാകുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ മദ്യക്കച്ചവടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP