Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കിൽ ഇടത് ഭരണത്തിൽ ആർക്കും തീവ്രത കുറഞ്ഞ പീഡനം നടത്തി രക്ഷപ്പെടാം; പിണറായി ഭരണകാലത്ത് വനിതാ സംരക്ഷകരെല്ലാം വായിൽ പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുന്നതു കൊണ്ട് ദൈവകൃപയാൽ സ്ത്രീകളെല്ലാം സുരക്ഷിതരായി കഴിയുന്നുണ്ട്; സ്‌തോത്രം! മകനെ പഠിത്തത്തിൽ സഹായിക്കാൻ ഡൽഹി റെസിഡന്റ് കമ്മീഷണറാകാൻ മോഹിച്ച ബിശ്വാഥ് സിൻഹയെ അപ്രധാന വകുപ്പിലേക്ക് മാറ്റിയത് എന്തിന്? ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പരാതി ചർച്ചയാക്കി സോഷ്യൽ മീഡിയ

താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കിൽ ഇടത് ഭരണത്തിൽ ആർക്കും തീവ്രത കുറഞ്ഞ പീഡനം നടത്തി രക്ഷപ്പെടാം; പിണറായി ഭരണകാലത്ത് വനിതാ സംരക്ഷകരെല്ലാം വായിൽ പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുന്നതു കൊണ്ട് ദൈവകൃപയാൽ സ്ത്രീകളെല്ലാം സുരക്ഷിതരായി കഴിയുന്നുണ്ട്; സ്‌തോത്രം! മകനെ പഠിത്തത്തിൽ സഹായിക്കാൻ ഡൽഹി റെസിഡന്റ് കമ്മീഷണറാകാൻ മോഹിച്ച ബിശ്വാഥ് സിൻഹയെ അപ്രധാന വകുപ്പിലേക്ക് മാറ്റിയത് എന്തിന്? ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പരാതി ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുഭരണം, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ താരതമ്യേന പ്രാധാന്യം കുറഞ്ഞ സൈനികക്ഷേമം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത് ചർച്ചയാക്കി സോഷ്യൽ മീഡിയ. താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കിൽ ഇടത് ഭരണത്തിൽ ആർക്കും തീവ്രത കുറഞ്ഞ പീഡനം നടത്തി രക്ഷപ്പെടാം - രക്ഷിക്കാൻ എകെ - പി കെ കമ്മീഷനുകൾ സദാ റെഡി. പിണറായി ഭരണകാലത്ത് വനിതാ സംരക്ഷകരെല്ലാം വായിൽ പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുന്നതു കൊണ്ട് ദൈവകൃപയാൽ സ്ത്രീകളെല്ലാം സുരക്ഷിതരായി കഴിയുന്നുണ്ട്. സ്‌തോത്രം!മാധ്യമ പ്രവർത്തകനായ റോയി മാത്യു എഴുതിയ കുറിപ്പ് വൈറലാകുകയാണ്. ബിശ്വനാഥ് സിൻഹയെ മാറ്റിയ പത്ര കട്ടിംഗുകൾ സഹിതമാണ് റോയി മാത്യുവിന്റെ പോസ്റ്റ്.

ബിശ്വനാഥ് സിൻഹ മോശമായി പെരുമാറിയെന്ന ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പരാതിയെത്തുടർന്നാണു സ്ഥാനമാറ്റം എന്നാണു സൂചന പുറത്തു വന്നതോടെയാണ് സോഷ്യൽ മീഡിയ ചർച്ച തുടങ്ങിയത്. ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ റസിഡന്റ് കമ്മിഷണർ ആയി നിയമിക്കാനുള്ള നീക്കത്തിനിടെയാണു പരാതികൾ ഉയർന്നത്. ബിശ്വനാഥ് സിൻഹയുടെ മകൻ ഡൽഹിയിൽ പഠിക്കുകയാണ്. അതുകൊണ്ട് തനിക്ക് ഡൽഹിയിലേക്ക് സ്ഥലം മാറ്റം വേണമെന്ന ആവശ്യം സർക്കാരിന് മുമ്പിൽ ബിശ്വനാഥ് സിൻഹ വച്ചിരുന്നു. ഇതിനിടെയാണ് പരാതി എത്തുന്നത്. ഇതോടെ മാറ്റം അപ്രധാന വകുപ്പിലേക്കായി. കോളടിച്ചത് കെഎസ് ആർ ടി സിയെ നഷ്ടത്തിലേക്ക് നയിക്കുന്ന ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാലിനും.

ചില യുവ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരാണ് അനൗദ്യോഗിമായി സിൻഹക്കെതിരെ മോശം പെരുമാറ്റത്തിന് പരാതി നൽകിയതെന്നാണ് സൂചന. മസൂറിയിൽ നിന്നെത്തിയവരും സമാന പരാതി ഉന്നയിച്ചതായും സൂചന. ഇതോടെ സിപിഎം സംഘടന ബിശ്വനാഥ് സിൻഹയെ മാറ്റണമെന്ന വാദവുമായി രംഗത്തെത്തി. എന്നാൽ മുഖ്യമന്ത്രി പിന്തുണച്ചതോടെ സംഘടനയുടെ ശ്രമം പരാജയപ്പെട്ടു. ഇതോടെ പാർട്ടിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സംഘടനാ നേതൃത്വം എ.കെ.ജി സെന്ററിലുമെത്തി. ഇതോടെ സംഘടനയുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. മുഖ്യമന്ത്രി വിദേശ സന്ദർശനത്തിനു പോകുന്നതിനു മുൻപ് വിളിച്ച യോഗത്തിൽ സിൻഹയെ മാറ്റണമെന്ന ആവശ്യം സംഘടനയിലെ വനിതാ നേതാക്കളടക്കം ഉന്നയിച്ചു.

നേരത്തെ സിപിഎം സംഘടനയിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ബിശ്വനാഥ് സിൻഹയ്ക്കുണ്ടായിരുന്നു. എന്നാൽ ഭിന്നത മറന്നു ഇരുവരും ആവശ്യപ്പെട്ടതോടെ ബിശ്വനാഥ് സിൻഹയെ മാറ്റാൻ സർക്കാർ തീരുമാനിച്ചു. തീരുമാനം വന്നപ്പോൾ പൊതുഭരണ സെക്രട്ടറിയെന്ന ഗസ്റ്റ്ഹൗസിലെ മുഖ്യമന്ത്രിയും വകുപ്പുതലവന്മാരും ഉൾപ്പെട്ട യോഗത്തിന്റെ ഏകോപന ചുമതലയിലായിരുന്നു. നേരത്തെയും സംഘടനാ സമ്മർദത്തെ തുടർന്നു പൊതുഭരണ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയെങ്കിലും ശക്തമായ സിൻഹ തിരിച്ചെത്തിയിരുന്നു.

ബിശ്വനാഥ് സിൻഹയ്ക്കു പകരം ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു പൊതുഭരണം, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധികച്ചുമതല നൽകി. കൃഷി സ്പെഷൽ സെക്രട്ടറി ഡോ.രത്തൻ യു.ഖേൽക്കർക്കു ദേശീയ ആരോഗ്യ മിഷന്റെ സംസ്ഥാന ഡയറക്ടറുടെ അധികച്ചുമതല നൽകി. ബിശ്വനാഥ് സിൻഹ സെക്രട്ടേറിയറ്റിൽ നടപ്പാക്കി വരുന്ന പഞ്ചിങ് അടക്കമുള്ള പരിഷ്‌കരണ നടപടികൾക്കെതിരെ നേരത്തേ മുതൽ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഇടതു സംഘടന രംഗത്തുണ്ട്. സംഘടനയുടെ എതിർപ്പിനു പുറമേ പൊതുഭരണ വകുപ്പിൽ നിന്നു തന്നെ ഉയർന്ന പരാതികളെത്തുടർന്നു സിൻഹയെ ഇവിടെ നിന്ന് അപ്രധാന വകുപ്പായ പാർലമെന്ററി കാര്യത്തിലേക്കു നേരത്തെ മാറ്റിയിരുന്നു.

തുടർന്നു മുഖ്യമന്ത്രി താൽപര്യമെടുത്ത് ഏതാനും മാസങ്ങൾക്കു ശേഷം പൊതുഭരണ വകുപ്പിലേക്കു തിരികെ കൊണ്ടുവന്നു. എന്നാൽ അദ്ദേഹം പരിഷ്‌കരണ നടപടികൾ തുടർന്നതോടെ ഇടതു സംഘടനാ നേതൃത്വം പരസ്യമായി ലഘുലേഖ വരെ ഇറക്കി. യുഡിഎഫ് സംഘടന തുടക്കം മുതലേ അദ്ദേഹത്തിനെതിരായിരുന്നു.

റോയി മാത്യുവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

തീവ്രത കുറഞ്ഞ ഐഎഎസ് പീഡനം

സ്ത്രീ സുരക്ഷയ്ക്കു വേണ്ടി സദാ സമർപ്പിത സേവനം നടത്തുന്ന ഇടത് പക്ഷ സർക്കാരിന്റെ കാലത്ത്. ഐ എ എസ് കാരായ സ്ത്രീകൾക്കും രക്ഷയില്ല - മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ ജുനിയർ വനിതാ ഐഎ എസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന അനൗദ്യോഗിക പരാതി അന്തരീക്ഷത്തിൽ അലടിക്കാൻ തുടങ്ങിയിട്ട് ഏറെ ദിവസങ്ങളായിരുന്നു.പൊതുഭരണ വകുപ്പിൽ നിന്ന് തൽക്കാലത്തേക്ക് ഒഴിവാക്കി അയാളെ രക്ഷപ്പെടുത്തി. നിയമ നടപടികളിൽ നിന്ന് രക്ഷിക്കാനുള്ള കളികളാണ് ഉന്നത തലത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇയാളുടെ മൂരി ശൃംഗാരങ്ങളെ ക്കുറിച്ച് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു - ഒരു നടപടിയും എടുത്തില്ല.

കാരണം അയാൾ ഭരണക്കാരുടെ വേണ്ടപ്പെട്ടവനായിരുന്നു. മസൂറി ഐ എ എസ് അക്കാദമി മേലുദ്യോഗസ്ഥർ വരെ പരാതിപ്പെട്ടിട്ടും ഒന്നും സംഭവിച്ചില്ല - കാരണം ഇയാൾ ഭരണക്കാരുടെ ബഡാ ദോസ്ത് - അതേ ഗഫൂർ കാ ദോസ്ത്. 10 മാസം മുമ്പും സിൻഹയെ പൊതുഭരണ വകുപ്പിൽ നിന്ന് ഇതേ പോലെ സമാന ആക്ഷേപങ്ങളുടെ പേരിൽ മാറ്റിയിരുന്നു - മൂന്ന് മാസം കഴിഞ്ഞ് വീണ്ടും അയാളെ GAD യിലേക്ക് തിരിച്ചു കൊണ്ടുവന്നു. സെക്രട്ടറിയേറ്റിലെ സഖാക്കളുടെ യൂണിയൻ എതിർത്തിട്ടും സിൻഹാ ജി പഴയ ലാവണത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രിക്കാണ് പൊതുഭരണ വകുപ്പിന്റെ ചുമതല. സിൻഹ ഓരോ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ ഗുട്ടൻസ് ഇതൊക്കെയാണ്.

താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കിൽ ഇടത് ഭരണത്തിൽ ആർക്കും തീവ്രത കുറഞ്ഞ പീഡനം നടത്തി രക്ഷപ്പെടാം - രക്ഷിക്കാൻ എകെ - പി കെ കമ്മീഷനുകൾ സദാ റെഡി.
പിണറായി ഭരണകാലത്ത് വനിതാ സംരക്ഷകരെല്ലാം വായിൽ പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുന്നതു കൊണ്ട് ദൈവകൃപയാൽ സ്ത്രീകളെല്ലാം സുരക്ഷിതരായി കഴിയുന്നുണ്ട്. സ്‌തോത്രം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP