Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ഇതിന് പിന്നിലും പിതാവിനെ വക വരുത്താൻ അരമന മന്ദിരത്തിലേക്ക് ബോംബെറിഞ്ഞ ടെലിഫോണിൽ നിരന്തരം അസഭ്യ വർഷം ചൊരിഞ്ഞ അതേ ദുഷ്ട ശക്തികളും നികൃഷ്ട ജീവികളും; രാഷ്ട്രീയ വൈര്യം മാനസിക വൈകല്യത്തെക്കാൾ ഭയാനകമാണ് എന്ന് ഇവർ തെളിയിച്ചു! മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കില്ലെന്ന തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം ചർച്ച ചെയ്ത് വാട്‌സാപ്പ് സന്ദേശങ്ങൾ; ഇടുക്കി രൂപതയുടെ പ്രഥമ ബിഷപിന്റെ കബറടക്കം കോവിഡ് മാനദണ്ഡം പാലിച്ച് മാത്രം

ഇതിന് പിന്നിലും പിതാവിനെ വക വരുത്താൻ അരമന മന്ദിരത്തിലേക്ക് ബോംബെറിഞ്ഞ ടെലിഫോണിൽ നിരന്തരം അസഭ്യ വർഷം ചൊരിഞ്ഞ അതേ ദുഷ്ട ശക്തികളും നികൃഷ്ട ജീവികളും; രാഷ്ട്രീയ വൈര്യം മാനസിക വൈകല്യത്തെക്കാൾ ഭയാനകമാണ് എന്ന് ഇവർ തെളിയിച്ചു! മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കില്ലെന്ന തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം ചർച്ച ചെയ്ത് വാട്‌സാപ്പ് സന്ദേശങ്ങൾ; ഇടുക്കി രൂപതയുടെ പ്രഥമ ബിഷപിന്റെ കബറടക്കം കോവിഡ് മാനദണ്ഡം പാലിച്ച് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെയ്ക്കില്ല. കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്ന് ഇടുക്കി രൂപതാ പി.ആർ.ഒ. ഫാ. ജോസ് പ്ലാച്ചിക്കൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് സർക്കാരിന്റെ നിർദ്ദേശം ലഭിച്ചത്. അതിനിടെ ഇത് വിവാദമായി മാറുന്നുണ്ട്. ബിഷപ്പിന്റെ കബറടക്ക ശുശ്രൂഷകൾ നാളെ 2.30 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടക്കും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കില്ലെന്ന് ഇടുക്കി രൂപത അറിയിച്ചു. ഇന്നലെ രാത്രി വന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് അനുസരിച്ചാണ് മുൻ നിശ്ചയിച്ച പൊതുദർശന പരിപാടികൾ ഒഴിവാക്കിയത്. അതിനിടെ മൃതദേഹത്തോട് വൈരാഗ്യം തീർക്കാൻ മാനസിക വൈകല്യം ഉള്ളവർക്ക് പോലും കഴിയുമോ എന്ന് സംശയമുണ്ടെന്ന ചർച്ച വിശ്വാസികൾക്കിടയിൽ ഒരു കൂട്ടർ ചർച്ചയാക്കുന്നുണ്ട്. എന്നാൽ ഇടുക്കിയിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിനും അണികൾക്കും അത് കഴിയും എന്ന് അവർ തെളിയിച്ചുവെന്നാണ് ആരോപണം. ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് വെക്കുന്നത് സംബന്ധിച്ച് രൂപത പിആർഒ ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇത് പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതാണ് വിവാദത്തിന് കാരണം.

കൊറോണയുടെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് ഓരോ ഇടവകയിൽ നിന്നും പരിമിതമായ ആളുകൾ (പത്തിൽ താഴെ മാത്രം) പങ്കെടുക്കുന്ന വിധത്തിൽ ആണ് കാര്യങ്ങൾ ക്രമീകരിച്ചിരുന്നത്. പിതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ഇടുക്കിയിലെ സാധാരണ ജനങ്ങളെ, പിതാവിനെ സ്‌നേഹിക്കുന്ന കർഷക സമൂഹത്തെ അനുവദിക്കില്ല എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ രാവിലേ മുതൽ ചിലരുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വൈകുന്നേരത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് മാത്രമേ മൃതസംസ്‌കാരം നടത്താൻ കഴിയൂ എന്ന് നിർദ്ദേശം വന്നു. പിതാവിനെ വക വരുത്താൻ അരമന മന്ദിരത്തിലേക്ക് ബോംബെറിഞ്ഞ, ടെലിഫോണിൽ നിരന്തരം അസഭ്യ വർഷം ചൊരിഞ്ഞ, ഭീഷണിപെടുത്തിയ അതേ ദുഷ്ട ശക്തികൾ, അതേ നികൃഷ്ട ജീവികൾ ആണ് ഇതിന് പിന്നിലും പ്രവർത്തിച്ചത്. രാഷ്ട്രീയ വൈര്യം മാനസിക വൈകല്യത്തെക്കാൾ ഭയാനകമാണ് എന്ന് ഇവർ തെളിയിച്ചു-ഇതാണ് പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശം.

പിതാവ് അർഹിക്കുന്ന ഒരു യാത്രയയപ്പ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ എണ്ണിപെറുക്കി ആളെ പങ്കെടുപ്പിച്ച് പൊതു ദർശനം നടത്താതിരിക്കുന്നത് തന്നെയാണ് നല്ലത് എന്ന് പിതാവിനെ സ്‌നേഹിക്കുന്ന ആളുകൾ അഭിപ്രായപ്പെട്ടിരുന്നു. അതിന് ഈ വിഷ ജന്തുക്കൾ കാരണമായി എന്ന് മാത്രം. അതിനായി കേന്ദ്ര ആരോഗ്യ വകുപ്പിനെ, കേന്ദ്ര ആഭ്യന്തര വകുപ്പിനെ, കേരള ചീഫ് സെക്രട്ടറിയെ ഒക്കെ സമീപിച്ച നേതാക്കന്മാർക്ക് നല്ല നമസ്‌കാരം-എന്നാണ് വാട്‌സാപ്പ് സന്ദേശത്തിലെ പരിഹാസം. ഏതായാലും ഈ വിഷയം ക്രൈസ്തവ വിശ്വാസികളായ ഇടുക്കിക്കാർക്കിടയിൽ ചർച്ചയാവുകായണ്. പൊതു ദർശനം അനുവദിച്ചാൽ അത് ഏത് സാഹചര്യത്തിൽ വേണമെങ്കിലും ലോക് ഡൗൺ ലംഘനമായി മാറുമെന്ന് തന്നെയാണ് സർക്കാരിന്റെ വിലയിരുത്തൽ.

പുതിയ ക്രമീകരണമനുസരിച്ച്, കബറടക്കം നടക്കുന്ന വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിലേക്ക് നാളെ ഭൗതികശരീരം എത്തിക്കും. അവിടെയും പൊതുദർശനം ഉണ്ടായിരിക്കില്ല. കബറടക്കത്തിന്റെ ചടങ്ങുകൾ തൽസമയം സംപ്രേഷണം ചെയ്യുമെന്ന് ഇടുക്കി രൂപത വികാരി ജനറൽ ഫാ.ജോസ് പ്ലാച്ചിക്കൽ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ കബറടക്കം നടക്കും. ഇതിന്റെ തത്സമയസംപ്രേഷണം ഉണ്ട്. ഹൈറേഞ്ചുകാരുടെ മനസ്സറിഞ്ഞു പ്രവർത്തിച്ച ബിഷപ്പായിരുന്നു മാർ ആനിക്കുഴിക്കാട്ടിൽ. ഇടുക്കിക്കാരുടെ ഭൂപ്രശ്നങ്ങളിലും പട്ടയവിഷയത്തിലും ശ്രദ്ധേയമായ ഇടപെടൽ നടത്തി ജാതി-മത ഭേദമെന്യേ ഏവരുടെയും ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കർഷകന്റെയും സാധാരണക്കാരന്റെയും ശബ്ദമായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. മലയോര ജനതയുടെ സമഗ്രവളർച്ച ലക്ഷ്യമിട്ടു പ്രവർത്തിച്ച മെത്രാൻ വിദ്യാസന്പന്നരും നേതൃപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ ജാഗ്രതയോടെ പരിശ്രമിച്ചിരുന്നു.

രാഷ്ട്രീയ വിവാദങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു ബിഷപ്പ് മാർ ആനിക്കുഴിക്കാട്ടിൽ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ടി തോമസിന് സീറ്റ് നിഷേധിക്കാൻ ഇടയായിലെ മുഖ്യവ്യക്തിത്വം ബിഷപ്പിന്റതായിരുന്നു. യുഡിഎഫുമായുള്ള സൗഹൃദം ഉപേക്ഷിച്ചു ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചു നിൽക്കുകയായിരുന്നു.ഹൈറേഞ്ച് സംരക്ഷണത്ത സമിതി ഉണ്ടാക്കി ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയായിരുന്നു അദ്ദേഹം. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ ഡീൻ കുര്യാക്കോസിനെ പരസ്യമായി വിമർശിച്ചും ബിഷപ്പ് വിവാദത്തിൽ ചാടി. കോൺഗ്രസുകാർക്ക് ധാർഷ്ട്യമാണെന്നായിരുന്നു ബിഷപ്പിന്റെ വിമർശനം. ജോയ്‌സ് ജോർജിനെ സ്ഥാനാർത്ഥിയാക്കി ഇടുക്കിയെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പക്ഷത്താക്കി ഇടതിന് നേട്ടമുണ്ടാക്കിയ തന്ത്രവും ബിഷപ്പിന്റേതായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ് ഇടുക്കിയിലെ ലോക്‌സഭാ അംഗമായതും ചരിത്രം. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ സംസ്‌കാര ചടങ്ങിനെ വിവാദത്തിലേക്ക് ഒരു കൂട്ടർ എത്തിക്കുന്നതെന്ന ആരോപണവും ഉണ്ട്.

മിശ്ര വിവാഹത്തെ വിമർശിച്ചും വിവാദത്തിൽ ചാടിയ വ്യക്തിത്വമായിരുന്നു ബിഷപ്പ് ആനിക്കുഴിക്കാട്ടിലിന്റേത്. ക്രൈസ്തവ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോകാൻ എസ്.എൻ.ഡി.പി യോഗത്തിന് നിഗൂഢ അജൻഡയുണ്ടെന്ന വിവാദ പ്രസ്താവനയുടെ പേരിലും അദ്ദേഹം ഏറെ വിമർശനം നേരിട്ടു. വെള്ളാപ്പള്ളി അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തിയപ്പോൾ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഖേദം പ്രകടിപ്പിച്ചു. മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസംഗം ദുരുദ്ദേശപരമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തേയോ സമുദായത്തേയോ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും ആനിക്കുഴിക്കാട്ടിൽ പറഞ്ഞു. പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം. മതവിദ്വേഷം പടർത്തുന്ന പ്രസ്താവന നടത്തിയതിന് ബിഷപ്പിനെതിരെ കേസ് എടുക്കണമെന്ന പരാതിയും പൊലീസിന് ലഭിച്ചിരുന്നു. ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ തുടർന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) ഖേദം പ്രകടിപ്പിക്കേണ്ടി വന്നിരുന്നു.

ബിഷപ്പിന്റെ വാക്കുകൾ ഏതെങ്കിലും സമുദായത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും കെ.സി.ബി.സി പറഞ്ഞിരുന്നു. ലൗ ജിഹാദ് വിവാദങ്ങളെ കുറിച്ചു തുടക്കം മുതൽ പറഞ്ഞ വ്യക്തി കൂടിയായിരുന്നു ആനിക്കുഴിക്കാട്ടിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP