Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെദികൻ സ്വയം സൂക്ഷിക്കണമെന്നു പറയുന്നത് ശരി തന്നെ; പള്ളിക്കു വെളിയിൽ ഇടവകക്കാരോ ജീവനക്കാരോ ലൈംഗികാതിക്രമം നടത്തില്ലെന്ന് വൈദികന് എങ്ങനെ ഉറപ്പിക്കാനാകും? അതു പൊലീസിന്റെ ചുമതല; വൈദികന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടാകരുതെന്നു പറയുമ്പോൾ വിശ്വാസികൾ അദ്ദേഹത്തിന്റെ സദാചാരത്തെക്കുറിച്ച് തെറ്റായ നിഗമനത്തിലെത്തുമെന്നും വാദം; മാനന്തവാടി മെത്രാൻ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് വിവാദത്തിൽ

വെദികൻ സ്വയം സൂക്ഷിക്കണമെന്നു പറയുന്നത് ശരി തന്നെ; പള്ളിക്കു വെളിയിൽ ഇടവകക്കാരോ ജീവനക്കാരോ ലൈംഗികാതിക്രമം നടത്തില്ലെന്ന് വൈദികന് എങ്ങനെ ഉറപ്പിക്കാനാകും? അതു പൊലീസിന്റെ ചുമതല; വൈദികന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടാകരുതെന്നു പറയുമ്പോൾ വിശ്വാസികൾ അദ്ദേഹത്തിന്റെ സദാചാരത്തെക്കുറിച്ച് തെറ്റായ നിഗമനത്തിലെത്തുമെന്നും വാദം; മാനന്തവാടി മെത്രാൻ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാനന്തവാടി രൂപതയിലെ വൈദികർക്കു നൽകിയ സ്ഥലംമാറ്റ ഉത്തരവിലെ (പത്തേന്തി) പരാമർശം വിവാദത്തിൽ. സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്തവർക്കും ദുർബലർക്കുമെതിരേ ഒരുതരത്തിലുള്ള അതിക്രമവും വൈദികന്റെ ഭാഗത്തുനിന്നോ ഇടവക ജനത്തിന്റെ, പ്രത്യേകിച്ച് ഇടവക ശുശ്രൂഷകരുടെ ഭാഗത്തുനിന്നോ ഉണ്ടാകുന്നില്ലെന്ന് വൈദികൻ ഉറപ്പാക്കണമെന്നുള്ള നിർദേശമാണ് ചർച്ചയാകുന്നത്. 89 വൈദികർക്കാണ് സ്ഥലംമാറ്റം നൽകിയത്. ചിലരൊക്കെ വിവാദ ഭാഗം വിട്ടുകളഞ്ഞാണ് പള്ളികളിൽ വായിച്ചത്.

അതിനിടെ റോമും സി.ബി.സിഐ.യും സിനഡും പുറപ്പെടുവിച്ചിട്ടുള്ള പൊതുനിർദേശങ്ങൾ ഉൾക്കൊണ്ടാണ് ഉത്തരവ് തയ്യാറാക്കിയതെന്ന് രൂപതാ പി.ആർ.ഒ. ഫാ. ജോസ് കൊച്ചറയ്ക്കൽ പറഞ്ഞു. ആദ്യമായതിനാലാണ് എതിർപ്പുയരുന്നത്. വരുംവർഷങ്ങളിൽ മറ്റു രൂപതകളും ഇതു മാതൃകയാക്കും. ഇത്തരം നിയമങ്ങൾ പഠിപ്പിക്കുന്ന കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയാലേ വിദേശരാജ്യങ്ങളിൽ ഇടവകകളിൽ പ്രാക്ടീസ് ചെയ്യാനാകൂ. ഇവിടെ രൂപത മാതൃക കാണിക്കുകയാണു ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു. മെത്രാൻ ജോസ് പൊരുന്നേടത്ത് ഇറക്കിയ ഉത്തരവാണ് വിവാദമാകുന്നത്.

എതായാലും പുതിയ ഉത്തരവ് പള്ളിയിൽ വായിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വൈദികരെ അവിശ്വസിക്കുന്നതരത്തിലാണ് ഉത്തരവിലെ പരാമർശങ്ങളെന്നാണ് വിലയിരുത്തൽ. ഇടവകയുടെ സ്ഥാവര-ജംഗമ സ്വത്തുക്കൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും അവ അന്യാധീനപ്പെട്ടു പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഉത്തരവ് വൈദികസമൂഹത്തിന്റെ പ്രതിച്ഛായ തകർക്കുമെന്നാണ് പരാതി.

വൈദികരെ പ്രതിനിധാനംചെയ്ത് ഒരാൾ, ഉത്തരവിറക്കിയ ബിഷപ്പിന് അതൃപ്തിയറിയിച്ച് കത്തുനൽകിയിരുന്നു. അതിൽ പറയുന്ന ചില ആരോപണങ്ങൾ ഇവയാണ്: വൈദികൻ സ്വയം സൂക്ഷിക്കണമെന്നു പറയുന്നത് ശരി തന്നെ. പക്ഷേ, പള്ളിക്കു വെളിയിൽ ഇടവകക്കാരോ ജീവനക്കാരോ ലൈംഗികാതിക്രമം നടത്തില്ലെന്ന് വൈദികന് എങ്ങനെ ഉറപ്പിക്കാനാകും? അതു പൊലീസിന്റെ ചുമതലയാണെന്ന് പരാതിയിൽ പറയുന്നു.

വൈദികന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടാകരുതെന്നു പറയുമ്പോൾ വിശ്വാസികൾ അദ്ദേഹത്തിന്റെ സദാചാരത്തെക്കുറിച്ച് തെറ്റായ നിഗമനത്തിലെത്തും. മെത്രാൻ വൈദികനെ കാണുന്നത് എങ്ങനെയാണെന്ന സംശയവുമുയരും. ഈ ഉത്തരവ് പള്ളിയിൽ വായിക്കുന്ന വൈദികന്റെ ആത്മാഭിമാനത്തിനു മുറിവേൽക്കുമെന്നും വിലയിരുത്തലുകൾ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP