Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി; പരമോന്നത നീതി പീഠം അതിവേഗം ഹർജി തള്ളിയത് വിചാരണ വൈകിപ്പിക്കാനാണ് വിടുതൽ ഹർജിയെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച്; ജലന്ദർ ബിഷപ്പിന് സുപ്രീംകോടതിയിൽ നിന്ന് കിട്ടിയത് വമ്പൻ തിരിച്ചടി; ബലാത്സംഗക്കേസിൽ ബിഷപ്പ് പ്രതിയായി തുടരും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി; പരമോന്നത നീതി പീഠം അതിവേഗം ഹർജി തള്ളിയത് വിചാരണ വൈകിപ്പിക്കാനാണ് വിടുതൽ ഹർജിയെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച്; ജലന്ദർ ബിഷപ്പിന് സുപ്രീംകോടതിയിൽ നിന്ന് കിട്ടിയത് വമ്പൻ തിരിച്ചടി; ബലാത്സംഗക്കേസിൽ ബിഷപ്പ് പ്രതിയായി തുടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. അന്തിമ തീരുമാനം വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടാണ് ഹർജി നൽകിയത്. എന്നാൽ ഹർജിയിലെ വാദങ്ങൾ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് മുഖവിലയ്‌ക്കെടുത്തില്ല.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. തനിക്കെതിരെ തെളിവുകളില്ല. കേസിന് പിന്നിൽ വ്യക്തിവിദ്വേഷമാണ്. കന്യാസ്ത്രീയുടെ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് കാരണമായി. സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ട്. ആരോപണങ്ങളിൽ വസ്തുത ഇല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല.

Stories you may Like

തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സർക്കാരും തടസഹർജി സമർപ്പിച്ചിരുന്നു, ഇത് കൂടി പരിഗണിച്ചാണ് തീരുമാനം. വിചാരണ വൈകിപ്പിക്കാനാണ് വിടുതൽ ഹർജിയെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രിംകോടതിയെ സമീപിച്ചത്.

വിചാരണയ്ക്ക് ആവശ്യമുള്ള തെളിവുകളുണ്ട് തുടങ്ങിയ പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ഹർജി തള്ളിയത്. ഇത് സുപ്രീംകോടതിയും അംഗീകരിക്കുകയായിരുന്നു. ഇതോടെ ഇനി വിചാരണ കോടതി വിചാരണയിലേക്ക് കടക്കും. അതിവേഗ വിചാരണയാകും നടക്കുക. ബലാത്സംഗ കേസിൽ വിചാരണയ്ക്ക് ഹാജരാകാതിരിക്കാൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കള്ളസത്യവാങ്മൂലം നൽകിയെന്ന് റിപ്പോർട്ട് നേരത്തെ ചർച്ചയായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചെന്നും വാർത്ത എത്തി.

തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും കേസ് കെട്ടിച്ചതാണെന്നുമാണ് ഫ്രാങ്കോ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇരയായ കന്യാസ്ത്രീയും സംസ്ഥാന സർക്കാരും തടസഹർജി നൽകിയിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് തടസ്സഹർജിയിലെ ആവശ്യം. ഇതെല്ലാം പരിഗണിച്ചാണ് സുംപ്രീംകോടതി തീരുമാനം. നിലവിൽ കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

കേസിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി അറിയിച്ചെങ്കിലും ജലന്ദറിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഫ്രാങ്കോ ഹാജരായില്ല. ഇതേ തുടർന്ന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കോടതി നടപടികളിൽ സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടു കൂടി വാറന്റ് നിലവിൽ വരും. ജാമ്യവും റദ്ദാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP