Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുരക്ഷിതമെന്ന് കരുതുന്ന കൈകളിൽ നിന്നും ആപത്തുണ്ടായാൽ എങ്ങോട്ട് ഓടി രക്ഷപ്പെടുമെന്ന് സിസ്റ്റർ ജെസ്മി; ഐപിസി 376 പ്രകാരം കേസെടുത്താൽ അറസ്റ്റ് ചെയ്യാമെന്നിരുന്നിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുന്നതെന്തിനെന്ന് അഡ്വ. വിനീത് കുമാർ; ഒരു കന്യാസ്ത്രീ ബലാത്സംഗം ചെയതെന്ന് പറഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ അതിനപ്പുറം എന്തു തെളിവാണ് വേണ്ടതെന്ന് ആളൂർ വക്കീൽ; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതികരണവുമായി പ്രമുഖർ

സുരക്ഷിതമെന്ന് കരുതുന്ന കൈകളിൽ നിന്നും ആപത്തുണ്ടായാൽ എങ്ങോട്ട് ഓടി രക്ഷപ്പെടുമെന്ന് സിസ്റ്റർ ജെസ്മി; ഐപിസി 376 പ്രകാരം കേസെടുത്താൽ അറസ്റ്റ് ചെയ്യാമെന്നിരുന്നിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുന്നതെന്തിനെന്ന് അഡ്വ. വിനീത് കുമാർ; ഒരു കന്യാസ്ത്രീ ബലാത്സംഗം ചെയതെന്ന് പറഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ അതിനപ്പുറം എന്തു തെളിവാണ് വേണ്ടതെന്ന് ആളൂർ വക്കീൽ; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതികരണവുമായി പ്രമുഖർ

ന്യൂസ് ഡെസ്‌ക്‌

സുരക്ഷിത കരങ്ങളിൽ നിന്നുമാണ് ആപത്തുണ്ടാകുന്നത് അവിടെ നിന്നും ഞങ്ങൾ എങ്ങോട്ട്് ഓടി രക്ഷപ്പെടുമെന്ന് സിസ്റ്റർ ജെസ്മി; ഐപിസി 376 പ്രകാരം കേസ് എടുത്താൽ അറസ്റ്റ് ചെയ്യാമെന്നിരുന്നിട്ടും എന്തുകൊണ്ടാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുന്നതെന്ന് അഡ്വ. വിനീത് കുമാർ; ഒരു കന്യാസ്ത്രീ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ അതിനും അപ്പുറം ശാസ്ത്രീയമായ എന്തു തെളിവുകളാണ് വേണ്ടതെന്ന് ആളൂർ വക്കീൽ; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതികരണവുമായി പ്രമുഖർ

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധം പുകയുകയാണ്. അറസ്റ്റ് ചെയ്യാൻ തക്ക തെളിവുകൾ ഉണ്ടായിട്ടും ജാമ്യം പോലും ലഭിക്കാത്ത കുറ്റമായിട്ടും എന്തുകൊണ്ടാണ് ഒരു ബിഷപ്പിനെ തൊടാൻ നമ്മുടെ പൊലീസും സർക്കാരും മടിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകുന്ന ഈ സർക്കാർ ഒരു ബിഷപ്പ് പ്രതിസ്ഥാനത്ത് വന്നപ്പോൾ എന്തുകൊണ്ടാണ് കേസ് എടുക്കാൻ മടിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം. ജനങ്ങൾക്ക് നീതി ലഭിക്കുന്ന കാര്യത്തിൽ സർക്കാർ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും പല കോണുകളിൽ നിന്നും അഭിപ്രായം ഉയരുന്നുണ്ട്.

കോൺഗ്രസ് എംഎൽഎ എം വിൻസെന്റിനേയും നടൻ ദിലീപിനെയും അറസ്റ്റ് ചെയ്യാൻ കാണിച്ച ചങ്കൂറ്റം പക്ഷേ ബിഷപ്പിന്റെ കാര്യത്തിലും ഷൊർണൂർ എംഎൽഎ പികെ ശശിയുടെ കാര്യത്തിലും പൊലീസ് രണ്ട് നീതിയാണ് കാണിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് സർ്കകാർ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നതെന്നാണ് ഇന്ന് മറുനാടൻ മലയാളി ചർച്ച ചെയ്തത്. ഇതിൽ പ്രമുഖരായ അഭിഭാഷകന്മാരും വൈദികരും അടക്കം നിരവധി പേർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. അറസ്റ്റ് ചെയ്യാനുള്ള എല്ലാ പഴുതുകളും ഉണ്ടായിട്ടും എന്തുകൊണ്ടാണ് പൊലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത്. ഇത് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണ് സഹായിക്കുന്നതെന്ന ആശങ്കയാണ് എല്ലാവരും പങ്കുവെച്ചത്.

സിസ്റ്റർ ജെസ്മി
ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നൽകിയപ്പോൾ എന്തുകൊണ്ട് ഇത്രയും കാലം പരാതിപ്പെട്ടില്ല എന്ന് പലരും ചോദിക്കുന്നു എന്നാൽ ഇത്രയും നാൾ കഴിഞ്ഞ് പരാതിപ്പെട്ടിട്ട് എന്തുണ്ടായി. പിന്നെ പരാതി നൽകാൻ വൈകി എന്ന് പറയുന്നതിൽ എന്താണ് അർത്ഥം. അന്ന് പരാതിപ്പെട്ടിരുന്നെങ്കിൽ ഇത്രയും പോലും നടപടി ഉുണ്ടാവുമായിരുന്നില്ല. ഇനി പരാതിപ്പെട്ടാലും അത് അറിയാതെ കൈ കൊണ്ടതാണ് അതൊന്ന് ക്ഷമിച്ചു കൂടെ എന്ന് പറഞ്ഞ് ഒതുക്കി തീർത്തെനെ. സഹികെട്ടിട്ട് മാത്രമാണ് അവർ പരാതിയുമായി വന്നത്.

പലരും ചോദിക്കും ഇതെന്താ വെള്ളരിക്കാ പട്ടണമോ നിങ്ങൾക്ക് ഓടി രക്ഷപ്പെട്ടു കൂടെ എന്ന്. എന്നാൽ എവിടേക്കാണ് ഓടി രക്ഷപ്പെടേണ്ടത്. സുരക്ഷിതമെന്ന് കന്യാസ്ത്രീകൾ വിശ്വസിക്കുന്ന കരങ്ങളിൽ നിന്നാണ് അപകടം ഉണ്ടാവുന്നത്. അവിടെ നിന്നും എവിടേക്കാണ് ഓടിച്ചെല്ലേണ്ടതെന്നും സിസ്റ്റർ ജെസ്മി ചോദിക്കുന്നു. നമ്മൾ സുരക്ഷിതമെന്ന് വിശ്വസിക്കുന്ന കൈകളിൽ നിന്നും അരക്ഷിതാവസ്ഥ വന്നാൽ പിന്നീട് എവിടേക്ക് ഓടണം. ഒരു കന്യാസ്ത്രീയെ സംബന്ധിച്ചിടത്തോളം അതൊരു വല്ലാത്ത പ്രശ്‌നമാണ്. സാധാരണ സ്ത്രീകൾക്ക് ലഭിക്കുന്നത് പോലെ ശ്രദ്ധയൊന്നും ഒരു കന്യാസ്ത്രീക്ക് വീട്ടുകാരിൽ നിന്നും ലഭിക്കില്ല. അവർ പിന്നെ ആരോട് കരയും.

എന്നാൽ ഈ കേസിൽ ഇരയായ കന്യാസ്ത്രീക്കൊപ്പം കുടുംബം ഒന്നടങ്കം നിൽക്കുന്നു. അവരൊക്കെ സഹികെട്ടിട്ടാണ് ബിഷപ്പിനെതിരെ രംഗത്ത് വന്നത്. മറ്റ് സിസ്‌റ്റേഴ്‌സൊക്കെ നിവർത്തി കെട്ടിട്ടാണ് അനുവാദം ഇല്ലാതെ ആലിംഗനം ചെയ്തു എന്ന് പറഞ്ഞത്. അവർക്ക് അത്രയ്‌ക്കൊക്കെയെ പറയാൻ കഴിയൂ. അവരുടെയൊക്കെ പലതും നഷ്ടമായിക്കാണും പക്ഷേ അവർക്ക് പറയാൻ കഴിയില്ലെന്നും സിസ്റ്റർ ജെസ്മി പറയുന്നു. ഒരു ബിഷപ്പിനെ കാണാൻ ചെന്നപ്പോൾ വളരെ പുണ്യമുള്ള ഒരു ബിഷപ്പ് എന്നെ ആലിംഗനം ചെയ്തിട്ടുണ്ട്. എന്നിട്ട് അതിനെ വേറെരു അർത്ഥം കൊടുക്കേണ്ട എന്ന് പറഞ്ഞു. ഈ കേസിൽ കോടികളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ കേസ് അന്വേഷിക്കുന്ന ഈ ഡിവൈഎസ്‌പിയും എസ്‌പിയും ഇത് വാങ്ങാൻ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നതെന്നും സിസ്റ്റർ ജെസ്മി പറയുന്നു.

അഡ്വ. വിനീത് കുമാർ (മുൻ പബ്ലിക് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ)
376 ഐപിസി പ്രകാരം കേസ് എടുത്തു കഴിഞ്ഞാൽ തീർച്ചയായും ഒരാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ പൊലീസിന് അധികാരം ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് പൊലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം. ജാമ്യം പോലും ലഭിക്കാത്ത കുറ്റമായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കാരണമാവും. മാത്രമല്ല ബിഷപ്പ് ഫ്രാങ്കോ മുളക്കൻ ഫാ.എർട്ടെയിൽ വഴി സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയതിന്റെ തെളിവുകൾ വരെ പുറത്ത് വന്നിരുന്നു എന്നിട്ടും പൊലീസ് നോക്കു കുത്തികളാവുകയാണ്.

ഇനിയും കന്യാസ്ത്രീയുടെ പരാതിയിൽ എത്രത്തോളം വിശ്വാസ്യതയുണ്ട് എന്ന് പൊലീസ് അന്വേഷിക്കുന്നു എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്. ഇത്രയും തെളിവുകൾ ലഭിച്ചിട്ടും എന്തിനാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്നും അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകൻ കൂടിയായ വിനീത് കുമാർ ചോദിക്കുന്നു.

ഫാ.ജിജോ കുര്യൻ (നാടുകാണി കപ്പൂച്ചിൻ ആശ്രമത്തിലെ വൈദികൻ)
ഇതൊരു ആരോപണം എന്ന നിലയിൽ തന്നെയാണ് ഇപ്പോഴും കാണുന്നത്. അതിന്റെ സത്യാവസ്ഥയൊക്കെ തെളിയപ്പെടേണ്ട സംഗതിയാണ്. പക്ഷേ ഒരു സ്ത്രീ പീഡന ആരോപണം ഉന്നയിച്ചു കഴിഞ്ഞാൽ സാധാരണ ഒരു അന്വേഷണ കമ്മീഷൻ എടുക്കേണ്ട നിലപാടുകൾ ഈ കേസിൽ എടുത്തിട്ടില്ല. അത് എന്തുകൊണ്ടെന്ന് അറിയാൻ എല്ലാവർക്കും താൽപര്യമുണ്ട്. ഈ ഒരു പ്രത്യേക കേസിൽ അധികാരമോ സ്വാധീനമോ ഉള്ളതു കൊണ്ടോ ആവാം ഈ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ കാലമിത്രയും കഴിഞ്ഞിട്ടും വൈകുന്നത്. ഇരയെന്ന് വിളിക്കുന്ന ആൾ നീതി ചോദിച്ചിട്ടും അത് നൽകാൻ സർക്കാരിന്റെ ഭാഗത്തു നിന്നും വനിതാ കമ്മീഷൻ പോലുള്ള ഏജൻസിയുടെ ഭാഗത്തു നിന്നും എത്രയും പെട്ടെന്ന് തന്നെ ഇടപെടൽ ഉണ്ടാവണം.

അഡ്വ.ബി.എ ആളൂർ
മുടന്തൻ ന്യായങ്ങൾ പറഞ്ഞു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന്റെ കഴിവുകേടിനെ മറച്ചു വെക്കാനാണ് ഇത്തരത്തിലുള്ള അന്യായങ്ങൾ പൊലീസുകാർ കോടതിയിലും പൊതുജനങ്ങളുടെ മുന്നിലും പറയുന്നത്. തീർച്ചയായും ഒരു കന്യാസ്ത്രീ ഒരു ബിഷപ്പിനെ കുറിച്ച് വ്യക്തമായിട്ടുള്ള തെളിവുകൾ പറഞ്ഞിരിക്കും. ആ പറഞ്ഞതിനെ കുറിച്ചുള്ള സാഹചര്യങ്ങൾ പൊലീസ് അന്വേഷിച്ചു കണ്ട് പിടിച്ചിരിക്കും. വലിയ ഒരു ക്രൈമാണ് നടന്നിരിക്കുന്നത്. ഇവിടെ കന്യാസ്ത്രീയുടെ മൊഴിമാത്രം വെച്ചു കൊണ്ട് ഡിവൈഎസ്‌പിയുടെ റാങ്കിലുള്ള അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാവുന്നതാണ്.

ഇത് പൊലീസിന്റെ കഴിവില്ലായ്മയാണ്. കന്യാസ്ത്രീ തന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞാൽ അതിന് അപ്പുറത്ത് ശാസ്ത്രീയമായ എന്തു തെളിവുകളാണ് വേണ്ടത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുക. ഒരു പ്രതിയെ 24 മണിക്കൂർ പൊലീസിന് ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ട്. 167 അനുസരിച്ച് കസ്റ്റഡിയിൽ എടുക്കാനും അധികാരം ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് പൊലീസ് ആ നടപടിയിലേക്ക് കടക്കുന്നില്ല. ഇരയ്ക്ക് നീതി കിട്ടാൻ ഹൈക്കോടതിയെ സമീപിച്ച് ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്ത് നടപടിയുമായി മുന്നോട്ട് പോകാം. ഇത് ഇരയ്ക്ക് നീതി നിഷേധിക്കുകയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ ഒരിക്കലും സർക്കാർ ഇടപെടുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് അറസ്റ്റ് വൈകുന്നതെന്നും ആളൂർ വക്കീൽ പറഞ്ഞു.

ഹരിശങ്കർ (കോട്ടയം എസ്‌പി)
അതേസമയം പൊലീസ് അന്വേഷണം തൃപ്തികരമായ രീതിയിലാണ് നടക്കുന്നതെന്ന് കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു. പൊലീസിന്റെ അന്വേഷണം വളരെ തൃപ്തികരമാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നത്. സത്യത്തിലേക്ക് എത്തുന്നതിനുള്ള തെളിവ് ശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ച ശേഷമണ് അറസറ്റ് ചെയ്യുകയെന്നും എസ്‌പി ഹരിശങ്കർ പറഞ്ഞു. എന്നാൽ അന്വേഷണം വളരെ രഹസ്യമായതിനാൽ അതേ പറ്റി കൂടുതൽ ചർച്ച ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരയായ കന്യാസ്ത്രീയുടെ ബന്ധുവായ വൈദികൻ
കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവം തുടക്കം മുതൽ തന്നെ പൊലീസുമായി തുറന്ന് സംസാരിക്കുന്നുണ്ട്. കുറഞ്ഞത് എട്ടു മണിക്കൂർ ആദ്യ ദിവസം തന്നെ സിസ്റ്ററുമായി പൊലീസ് സംസാരിച്ചു. അതിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നിലും സിസറ്റർ ഇതെല്ലാം വെളിപ്പെടുത്തിയിരുന്നു. എന്ന് എങ്ങനെയാണ് എന്തെല്ലാം വാക്കുകളിലൂടെയാണ് പറഞ്ഞ് നിർബന്ധിച്ച് ചെയ്യിപ്പിച്ചതെന്നെല്ലാം മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്.

കുറുവിലങ്ങാട്ടെ പാരിഷ് പ്രീസ്റ്റിനോടാണ് ആദ്യം സംഭവം വെളിപ്പെടുത്തിയത്. പിന്നീട് അദ്ദേഹം തന്നെയാണ് പാലാ പിതാവിനോട് പറയാൻ പറഞ്ഞത്. കുറുവിലങ്ങാട് പള്ളിയിൽ വച്ചാണ് പാലാ പിതാവിനോട് കാര്യങ്ങളെല്ലാം സിസ്റ്റർ വെളിപ്പെടുത്തിയത്. അങ്ങനെ പാലാ പിതാവ് കർദിനാളിനോട് പറയാൻ നിർദ്ദേശിച്ചു. ആ റെഫറൻസോട് കൂടിയാണ് കർദിനാളിന് കത്തയച്ചത്. മറുപടി ഇല്ലാത്തതിനാൽ പിന്നീട് നേരിട്ട് പോയി കണ്ടു 15 മിനിറ്റോളം സിസ്റ്റർ മാത്രം സംസാരിച്ചു. പലവട്ടം മഠത്തിൽ വന്ന് എന്നെ നിർബന്ധിച്ച് ഉപയോഗിക്കുകയായിരുന്നു എന്നെല്ലാം പറഞ്ഞു. പിന്നീട് കർദിനാളിനെ ഫോൺ ചെയ്തും പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. പിന്നീടാണ് പോപ്പിന്റെ മൂന്ന് ഡിപ്പാർട്ട്‌മെന്റിലേക്ക് കത്തയച്ചത്. എന്നിട്ടും പ്രതികരണം ഉണ്ടായില്ല. പിന്നീട് സിസ്റ്ററിനും സിസ്റ്ററിന്റെ കുടുംബത്തിനെതിരെ പരാതി ബിഷപ്പ് കൊടുക്കുകയായിരുന്നു.

അഡ്വ ശാന്താറാം.ബിജെപി
നിയമം എല്ലാവർക്കും ഒരു പോലെയാവണം. സിസ്റ്ററുടെ പരാതി കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കിൽ നടപടിയെടുക്കണം. ഇപ്പോഴത്തെ നിയമം അനുസരിച്ച് ഒരു സ്ത്രീ പരാതി കൊടുത്താലും പ്രാഥമിക അന്വേഷണം നടത്തണം. അതിൽ പരാതി വാസ്തവം ആണെന്ന് കണ്ടെത്തിയാൽ നടപടി വേണം. പരാതി വന്നാൽ നേരെ കയറി അറസ്റ്റ് നടത്തണമെന്നില്ല. രാഷ്ട്രീയ സ്വാധീനത്തിന് വശം വധമാകരുത്. എല്ലാവർക്കും നിയമം ഒരു പോലെയാണ്. ബിഷപ്പിന് പ്രത്യേക പരിഗണന കൊടുക്കുന്നുണ്ടെന്ന് തന്നെയാണ് തോന്നുന്നതെന്നും അഡ്വ. ശാന്താറാം പറഞ്ഞു.

രഞ്ജിത് എബ്രഹാം
ലോകത്തിലെ തന്നെ മുഴുവൻ ക്രൈസ്തവ സഭയ്ക്ക് ആകമാനം അപമാനം ഉണ്ടാക്കിയ സംഭവമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉണ്ടായ ലൈംഗിക ആരോപണം. ബിഷപ്പിനെതിരെ കന്യാസ്ത്രീ ലൈംഗികാരോപണം ഉന്നയിച്ച് രണ്ട് മാസം പിന്നിട്ടിട്ടും പഞ്ചാബിലെ ജലന്ധറിൽ ബിഷപ്പ് സസുഖം വാഴുകയാണ്. നടൻ ദിലീപിനെ 84 ദിവസം പിടിച്ച് അകത്തിട്ടു. ഇവിടെ പരാതി കിട്ടി തെളിവുകൾ ഉണ്ടായിട്ടും ഈ സർക്കാർ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനോ ജയിലിലിടാനോ ഒന്നും തയ്യാറാകുന്നില്ല. രാജ്യത്തിന്റെ നിയമങ്ങൾക്ക് മേലെയല്ല സഭയുടെ നിയമം. ഒരു കന്യാസ്ത്രിക്ക് സംരക്ഷണം നൽകേണ്ട ഒരാൾ തന്നെ പീഡിപ്പിച്ചത് ഇവിടുത്തെ ക്രൈസ്തവ വിശ്വാസികൾക്ക് പോലും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇടപെടൽ നടത്തി എന്ന കാര്യത്തിൽവ്യക്തത വരുത്തണം. വിദേശങ്ങളിൽ നിന്നു പോലും കുറ്റവാളികളെ കേരളത്തിൽ എത്തിക്കാറുണ്ട്. പക്ഷെ എന്തുകൊണ്ടാണ് ജലന്ധറിൽ നിന്നും ഒരു ബിഷപ്പിനെ കേരളത്തിൽ എത്തിക്കാൻ സാധിക്കാത്തത്. എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ എല്ലാം ഈ വിഷയത്തിൽ നിസംഗ മനോഭാവം പുലർത്തുന്നത്. ബിഷപ്പിന്റെ വിഷയത്തിൽ പലരും മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്നും സനോജ് എന്ന വായക്കാരൻ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP