Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നീല ജുബ്ബയും പാന്റും ധരിച്ച് പുഞ്ചിരിച്ച മുഖവുമായി ജയിൽ ഗേറ്റിനുള്ളിലൂടെ അകത്തേക്ക്; അഴിക്കുള്ളിൽ അടയ്ക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യ ബിഷപ്പെന്ന കുപ്രസിദ്ധി നേടിയിട്ടും ഒന്നും സംഭവിച്ചില്ലെന്ന മട്ടിലുള്ള ബോഡി ലാംഗ്വേജ്; ജനക്കൂട്ടത്തിന്റെ കൂക്കുവിളിക്കും ചാനൽ ക്യാമറകളുടെ സൂമിംഗും മൈൻഡ് ചെയ്യാതെ ബിഷപ്പ് ഫ്രാങ്കോ; വിലങ്ങ് അണിയിക്കാത്തതിനാൽ കൈവീശി ജയിലിന് ഉള്ളിലേക്ക്; അൾത്താരയിൽ നിന്നും മെത്രാൻ പാല ജയിലിന്റെ തടങ്കലിൽ ആകുമ്പോൾ വിജയിക്കുന്നത് കന്യാസ്ത്രീകളുടെ നിശ്ചയദാർഢ്യം

നീല ജുബ്ബയും പാന്റും ധരിച്ച് പുഞ്ചിരിച്ച മുഖവുമായി ജയിൽ ഗേറ്റിനുള്ളിലൂടെ അകത്തേക്ക്; അഴിക്കുള്ളിൽ അടയ്ക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യ ബിഷപ്പെന്ന കുപ്രസിദ്ധി നേടിയിട്ടും ഒന്നും സംഭവിച്ചില്ലെന്ന മട്ടിലുള്ള ബോഡി ലാംഗ്വേജ്; ജനക്കൂട്ടത്തിന്റെ കൂക്കുവിളിക്കും ചാനൽ ക്യാമറകളുടെ സൂമിംഗും മൈൻഡ് ചെയ്യാതെ ബിഷപ്പ് ഫ്രാങ്കോ; വിലങ്ങ് അണിയിക്കാത്തതിനാൽ കൈവീശി ജയിലിന് ഉള്ളിലേക്ക്; അൾത്താരയിൽ നിന്നും മെത്രാൻ പാല ജയിലിന്റെ തടങ്കലിൽ ആകുമ്പോൾ വിജയിക്കുന്നത് കന്യാസ്ത്രീകളുടെ നിശ്ചയദാർഢ്യം

മറുനാടൻ മലയാളി ബ്യൂറോ

പാല: ഒടുവിൽ അതു സംഭവിച്ചു...! പലർക്കും വിശ്വസിക്കാൻ പോലും കഴിയാത്ത കാര്യം. സഭയുടെ കരുത്തും അധികാരത്തിലുള്ളവരെ പോലും വിറപ്പിക്കുന്ന ഇച്ഛാ ശക്തിയുമുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിക്കുള്ളിൽ ജയിൽപുള്ളിയായി മാറി. പാല സബ് ജയിലിലെ ജയിലിൽ കിടക്കുന്ന ആദ്യത്തെ വിഐപിയായി മാറി ഫ്രാങ്കോ. കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കൊണ്ട് കോടതി ഉത്തരവ് പുറത്തുവന്നതിന് ശേഷം കോടതിയിൽ നിന്നും പൊലീസ് വാഹനത്തിൽ പാല മീനച്ചിൽ സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

അഴിക്കുള്ളിലാകാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടും ആ ശ്രമങ്ങളെല്ലാം പാളിയതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിക്കുള്ളിലായത്. പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ തന്നെ പൊലീസിനോട് സഹകരിക്കാതിരുന്ന ബിഷപ്പ് തനിക്ക് ജയിൽവാസം തന്നെയാണെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ എന്തിനെയും നേരിടാമെന്ന ഭാവത്തിൽ കൂളായി തന്നെയായിരുന്നു അദ്ദേഹം കോടതി മുറിയിലേക്ക് കയറി പോയതും.

പാല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് കയറിപ്പോയപ്പോഴും തിരികെ ഇറങ്ങിയപ്പോഴും ചെറിയ ജാള്യത കലർന്ന പുഞ്ചിരിയായിരുന്നു ബിഷപ്പിന്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ ആയിരുന്നതിനാൽ ജയിൽപുള്ളി ബിഷപ്പ് എന്ന ചീത്തപ്പേര് ബിഷപ്പിനുണ്ടായിരുന്നില്ല. പൊലീസ് കസ്റ്റഡിയിൽ പൊലീസ് ക്ലബ്ബിലെ എ സി മുറിയിൽ കഴിയാൻ അവസരം ഉണ്ടാകുകയും ചെയ്തു. പൊലീസ് കസ്റ്റഡി നീട്ടി വാങ്ങിയാൽ മാത്രമേ ബിഷപ്പിന് പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നുള്ളൂ. എന്നാൽ തങ്ങളെ വട്ടം ചുറ്റിക്കുന്ന ബിഷപ്പ് അഴിക്കുള്ളിൽ കുറച്ചു ദിവസം കിടക്കട്ടെ എന്ന് പൊലീസും തീരുമാനിച്ചിരുന്നു.

അതുകൊണ്ട് തന്നെ അവർ വീണ്ടും കസ്റ്റഡി ആവശ്യം ഉന്നയിച്ചില്ല. ഇതോടെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിധികേട്ട് പുറത്തിറങ്ങിയ ബിഷപ്പിന് നേരെ മൈക്ക് നീട്ടി ചാനലുകൾ എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചെങ്കിലും അതുണ്ടായില്ല. ഒന്നും പറയാനില്ലെന്ന് കൈ ഉയർത്തി ഒന്നും പറയാനില്ലെന്ന് പറഞ്ഞു. വിലങ്ങു വെക്കാൻ പൊലീസ് തയ്യാറാകാത്തതു കൊണ്ട് കൂളായി തന്നെ ബിഷപ്പിന് നടക്കാൻ കഴിഞ്ഞു.

ജീപ്പിൽ പൊലീസുകാർക്ക് നടുവിലേക്കാണ് ബിഷപ്പ് വന്നിറങ്ങിയത്. നീല ജുബ്ബയും പാന്റുമായിരുന്നു വേഷം. ജയിൽ പരിസരത്ത് കൂടി നിന്ന ചാനൽ കാമറകളെയും ജനക്കൂട്ടത്തിന്റെ കൂക്കുവിളികളെയും വകവെക്കാതെയാണ് ബിഷപ്പ് പൊലീസുകാർക്കൊപ്പം ജയിലിന് ഉള്ളിലേക്ക് കയറിയത്. അൾത്താരയിൽ മെത്രാനായി വിശുദ്ധ കർമ്മങ്ങൾ ചെയ്തിരുന്ന ബിഷപ്പ് ഇതോടെ ജയിലിനുള്ളിൽ അടക്കപ്പെടുന്ന ആദ്യത്തെ ബിഷപ്പായി മാറി ഫ്രാങ്കോ. ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് നീട്ടിവെച്ചതു കൂടിയായപ്പോൾ ബിഷപ്പിന് അഴിക്കുള്ളിൽ കഴിയുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലാതായി മാറി.

കന്യാസ്ത്രീകളുടെ നിശ്ചയദാർഢ്യമാണ് ബിഷപ്പ് ഫ്രാങ്കോയെന്ന് ബലാത്സംഗ വീരനെ അഴിക്കുള്ളിലാക്കിയത്. സ്വന്തമായി ഒരു അധോലോകം തന്നെ തീർത്ത മെത്രാനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങിയതോടെയാണ് കേസ് ശക്തിപ്രാപിക്കുന്നതും ഒടുവിൽ അഴിക്കുള്ളിലാകുന്നതും. പൊതുസമൂഹത്തിൽ നിന്നും ലഭിച്ച വലിയ പിന്തുണയും ബിഷപ്പിന്റെ അറസ്റ്റിലേക്ക് നയിക്കുന്നതിൽ നിർണായയ ഘടകങ്ങളായി മാറി.

നേരത്തെ പീഡനപരാതിയിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പൊലീസിനെ സ്വതന്ത്ര്യമായി അന്വേഷിക്കാൻ വിടണം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാത്പ്പര്യ ഹർജികൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താത്പ്പര്യമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. പൊലീസ് വ്യാജതെളിവുകൾ സൃഷ്ടിക്കുകയാണെന്നു ജാമ്യഹർജിയിൽ ബിഷപ് ആരോപിക്കുന്നുണ്ട്.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനൽ നടപടി ചട്ടങ്ങൾ പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള്‌ള അപേക്ഷയെ ബിഷപ് എതിർക്കുകയാണെങ്കിൽ അതു മറ്റൊരു സാഹചര്യതെളിവാക്കാനാണ് പൊലീസിന്റെ ആലോചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP