Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരോഹിതരുടെ പീഡനത്തിൽ കത്തോലിക്കാ സഭ 'ഇരകൾക്കൊപ്പം' നിലപാട് സ്വീകരിച്ചത് കോളിളക്കമായ ഫ്രാങ്കോ കേസിനെ തുടർന്നോ? കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ച വാർത്ത അന്തർദേശീയ തലത്തിൽ ചർച്ചയായതും ഫ്രാൻസിസ് പാപ്പയുടെ കർശന നിലപാടിന് പിന്നിലെന്ന് സൂചന; വിചാരണ നടപടികൾക്കായി ജലന്തർ ബിഷപ് ഇന്ന് പാലാ കോടതിയിലെ പ്രതിക്കൂട്ടിലെത്തും; അട്ടിമറി ശ്രമങ്ങളെ അതിജീവിച്ചും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസ് മുന്നോട്ട്

പുരോഹിതരുടെ പീഡനത്തിൽ കത്തോലിക്കാ സഭ 'ഇരകൾക്കൊപ്പം' നിലപാട് സ്വീകരിച്ചത് കോളിളക്കമായ ഫ്രാങ്കോ കേസിനെ തുടർന്നോ? കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ച വാർത്ത അന്തർദേശീയ തലത്തിൽ ചർച്ചയായതും ഫ്രാൻസിസ് പാപ്പയുടെ കർശന നിലപാടിന് പിന്നിലെന്ന് സൂചന; വിചാരണ നടപടികൾക്കായി ജലന്തർ ബിഷപ് ഇന്ന് പാലാ കോടതിയിലെ പ്രതിക്കൂട്ടിലെത്തും; അട്ടിമറി ശ്രമങ്ങളെ അതിജീവിച്ചും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസ് മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കത്തോലിക്കാ സഭയിലെ പീഡന സംഭവങ്ങളിൽ ഇനി 'ഇരകൾക്കൊപ്പം' എന്ന കർശന നിലപാടാണ് പോപ്പ് ഫ്രാൻസിസ് സ്വീകരിച്ചത്. ഈ നിലപാടിലേക്കായിരുന്നു. ഈ നിലപാടിലേക്ക് അദ്ദേഹം എത്തിച്ചേരാൻ കാരണമായ സംഭവങ്ങളിൽ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ബിഷപ്പ് ഫ്രാങ്കോയുടെ പീഡന സംഭവവും ഉണ്ടെന്നാണ് സൂചന. കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ച വാർത്ത അന്തർദേശീയ തലത്തിൽ ചർച്ചയായതോടു കൂടിയാണ് ഫ്രാൻസിസ് പാപ്പ കർശന നിലപാട് സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

സഭയിൽ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും പുത്തൻ മാർഗനിർദ്ദേശങ്ങളുമായി ഫ്രാൻസിസ് മാർപ്പാപ്പ. ഇതിനായി എല്ലാ രൂപതകളിലും പരാതി സെല്ലുകൾ ഉണ്ടാക്കും. പരാതിപ്പെടുന്നവർക്കെതിരെ പ്രതികാരനടപടികൾ പാടില്ലെന്നും അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കി വത്തിക്കാനെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ മാർപാപ്പ വ്യക്തമാക്കി വ്യാഴാഴ്‌ച്ചയാണ് ഇത് സംബന്ധിച്ച് നിർദ്ദേശമിറക്കിയിരുന്നു.

സഭയിൽ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനം ശ്രദ്ധിയിൽപെട്ടാൽ ഇവ റിപ്പോർട്ട് ചെയ്യാനുള്ള പ്രത്യേക സംവിധാനവും ഉണ്ടാക്കുമെന്നാണ് മാർപാപ്പ അറിയിച്ചിരിക്കുന്നത്. ഇതിന് പ്രേരണയായത് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവവും എന്നാണ് വിലയിരുത്തൽ. അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ വിചാരണ ഘട്ടത്തിലേക്ക് കടക്കുകയാണ്. കടുത്ത സമ്മർദ്ദത്തെയും അതിജീവിച്ചു കൊണ്ടാണ് കേസ് മുന്നോട്ടു പോകുന്നത്. വിചാരണ നടപടികൾക്കായി ഇന്നു ബിഷപ്പ് ഹാജരാകും. ഹാജരാകാൻ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനു പാലാ മജിസ്ട്രേട്ട് കോടതിയുടെ സമൻസ് അയച്ചിരുന്നു. കോടതിയിൽ ഹാജരായി ജാമ്യം തേടുകയോ അഭിഭാഷകൻ മുഖേന അവധിക്ക് അപേക്ഷിക്കുകയോ ചെയ്യാം. പാലാ കോടതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് കോട്ടയം ജില്ലാ കോടതിയിലേക്കു വിചാരണയ്ക്കായി മാറ്റേണ്ടതുണ്ട്.

3 വർഷം വരെ പരമാവധി തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകൾ മാത്രമാണു മജിസ്‌ട്രേട്ട് കോടതിയിൽ പരിഗണിക്കാൻ കഴിയുക. ബിഷപ്പിനെതിരെ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇതുകൊണ്ടാണു കേസ് ജില്ലാ കോടതിയിലേക്കു മാറ്റുന്നത്. വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കുറ്റപത്രം സമർപ്പിച്ചത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ള 83 സാക്ഷി മൊഴികളും 10 പേരുടെ രഹസ്യ മൊഴികളും കോടതിയിൽ സമർപ്പിച്ചു.

കർദിനാളിനു പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും 7 മജിസ്‌ട്രേട്ടുമാരും പ്രധാന സാക്ഷികളാണ്. ലാപ് ടോപ്, മൊബൈൽ ഫോൺ, സന്ദർശക രജിസ്റ്റർ ഉൾപ്പെടെ 5 വസ്തുക്കളും തെളിവായി ഹാജരാക്കി. 2018 ജൂൺ 26നാണു കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയത്. 4 മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ബിഷപ്പിന് ജാമ്യം ലഭിച്ചത്.

2018 ജൂൺ 28-നാണ് വൈക്കം ഡിവൈ.എസ്‌പി. കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങുന്നത്. എൺപതു പേജോളമുള്ള കുറ്റപത്രത്തോടൊപ്പം 83 സാക്ഷിമൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ അഞ്ചു കന്യാസ്ത്രീകൾ, മൂവാറ്റുപുഴയിലെ മഠത്തിലെ മറ്റൊരു കന്യാസ്ത്രീ, ഡ്രൈവർ പ്രവീൺ, ആരോപണമുന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനും സഹോദരിയും, ഭഗത്പൂർ ബിഷപ്പ് കുര്യൻ വലിയകണ്ടത്തിൽ ഉൾപ്പെടെ 10 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴി രേഖപ്പെടുത്തിയ ഏഴ് ജഡ്ജിമാരും കേസിൽ സാക്ഷികളാണ്. 25 കന്യാസ്ത്രീകളും 11 പുരോഹിതരും പാലാ ബിഷപ്പ്, ഉജ്ജയിൻ ബിഷപ്പ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരും സാക്ഷികളാണ്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ മുപ്പതോളം രേഖകൾ എന്നിവയും അന്വേഷണസംഘം ശേഖരിച്ചിരുന്നു.

അന്വേഷണസംഘം ആവശ്യപ്പെട്ട ലാപ്‌ടോപ്പുകളിലൊന്ന് ബിഷപ്പ് ഹാജരാക്കിയിരുന്നില്ല. ജലന്ധർ രൂപതയുടെ കീഴിലുള്ള മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റകാര്യങ്ങളിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളും പൊലീസ് കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. അച്ചടക്കനടപടി സ്വീകരിച്ചതുകൊണ്ടാണ് തനിക്കെതിരേ കന്യാസ്ത്രീ ആരോപണം ഉന്നയിക്കുന്നതെന്നാണ് ബിഷപ്പിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP