Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു സാധാരണക്കാരനായ ചേട്ടന് ഇങ്ങനയെ ചെയ്യാൻ പറ്റൂ! കൊല്ലത്തെ കൊലയാളി സ്‌കൂളിൽ ഡി. ഡോസ് അറ്റാക്ക് നടത്തി വെബ് സൈറ്റിന്റെ ബാൻഡ് വിഡ്ത്ത് ഇല്ലാതാക്കി സൈബർ വാരിയേഴ്‌സ് വീണ്ടും; ട്രിനിറ്റി സ്‌കൂളിന്റെ വെബ്‌സൈറ്റിൽ ഇപ്പോഴുള്ളത് ബാൻസ് വിഡ്ത്ത് ലിമിറ്റ് എക്‌സീഡഡ് എന്ന സന്ദേശം: അദ്ധ്യാപക പീഡനത്തിൽ ആത്മഹത്യ ചെയ്ത ഗൗരിയുടെ മരണത്തിൽ സൈബർ ലോകത്തെ പ്രതിഷേധം ഇങ്ങനെ

ഒരു സാധാരണക്കാരനായ ചേട്ടന് ഇങ്ങനയെ ചെയ്യാൻ പറ്റൂ! കൊല്ലത്തെ കൊലയാളി സ്‌കൂളിൽ ഡി. ഡോസ് അറ്റാക്ക് നടത്തി വെബ് സൈറ്റിന്റെ ബാൻഡ് വിഡ്ത്ത് ഇല്ലാതാക്കി സൈബർ വാരിയേഴ്‌സ് വീണ്ടും; ട്രിനിറ്റി സ്‌കൂളിന്റെ വെബ്‌സൈറ്റിൽ ഇപ്പോഴുള്ളത് ബാൻസ് വിഡ്ത്ത് ലിമിറ്റ് എക്‌സീഡഡ് എന്ന സന്ദേശം: അദ്ധ്യാപക പീഡനത്തിൽ ആത്മഹത്യ ചെയ്ത ഗൗരിയുടെ മരണത്തിൽ സൈബർ ലോകത്തെ പ്രതിഷേധം ഇങ്ങനെ

കൊല്ലം: പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ഗൗരി അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ആളിപ്പടരുകയാണ്. ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദും നടത്തുകയാണ്. ഇതിനിടയിൽ സൈബർ പോരാളികളായ കേരളാ സൈബർ വാരിയേഴ്‌സ് ട്രിനിറ്റി ലൈസിയം സ്‌ക്കൂളിന്റെ വെബ്‌സൈറ്റ് തകർത്താണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ഡി. ഡോസ് അറ്റാക്ക് നടത്തി വെബ് സൈറ്റിന്റെ ബാൻഡ് വിഡ്ത്ത് ഇല്ലാതാക്കി. ഇതോടെ വെബ് സൈറ്റ് തുറക്കുന്നവർക്ക് ബാൻസ് വിഡ്ത്ത് ലിമിറ്റ് എക്‌സീഡഡ് എന്ന് മാത്രമേ കാണാൻ സാധിക്കൂ. ഒരു സാധാരണക്കാരനായ ചേട്ടന് ഇങ്ങനയെ ചെയ്യാൻ പറ്റൂ എന്ന തലക്കെട്ടോടുകൂടി കേരളാ സൈബർ വാരിയേഴ്‌സ് അംഗം ശ്യാം പ്രസാദ് (യഥാർത്ഥ പേരല്ല) ഗ്രൂപ്പിൽ സംഭവം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം ഇന്ന് നടക്കുന്ന കെ.എസ്.യു വിദ്യാദ്യാസ ബന്ദിൽ എല്ലാ വിദ്യാദ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികൾ സമരം ചെയ്ത് അടപ്പിച്ചു. കൊല്ലത്ത് ഇന്നും ട്രിനിറ്റി ലൈസിയം സ്‌ക്കൂളിനും ബെൻസിഗർ ഹോസ്പിറ്റലിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു സഭവം. ഇളയ സഹോദരി പഠിക്കുന്ന ഇതേ സ്‌കൂളിലെ എട്ടാം ക്ലാസിൽ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ ഗൗരി ഇടപെട്ടതിന്റെ വിരോധത്തിൽ അദ്ധ്യാപികമാർ പരസ്യമായി അപമാനിച്ചതിനെ തുടർന്ന് സ്‌കൂളിലെ മൂന്നാം നിലയിൽ നിന്ന് ഗൗരി എടുത്ത് ചാടുകയായിരുന്നു. കൊല്ലം ബൻസിഗർ ആശുപത്രിയിൽ എത്തിച്ച ശേഷം രാത്രിയോടെ തിരുവനന്തപുരത്തേക്ക് മാറ്റിയ ഗൗരി വെന്റിലേറ്ററിന്റെ സഹായത്തിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.

സംഭവത്തിൽ ക്രസന്റ്, സിന്ധു എന്നീ അദ്ധ്യാപകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. കുറ്റക്കാരായ അദ്ധ്യാപകരെ പുറത്താക്കാതെ സ്‌കൂൾ തുറക്കാൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് സൈബർ വാരിയേഴ്‌സിന്റെ ഇടപെടലും. പൊതു ജനങ്ങളെ വിഷയത്തിൽ ബോധവൽക്കരണം നടത്താനാണ് ഈ ഇടപെടൽ. നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നെഹ്റു കോളേജുകളുടെ സൈറ്റുകൾ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബർ വാരിയേഴ്സായിരുന്നു. നിരവധി സൈബർ ആക്രമണങ്ങളിലൂടെ പ്രശസ്തരാണ് കേരളാ സൈബർ വാരിയേഴ്സ് ഹാക്കർമാർ.

തെരുവുനായ വിഷയത്തിൽ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്സൈറ്റ് ഇവർ തകർത്തിരുന്നു. സമകാലിക വിഷയങ്ങളിൽ സൈബർ ആക്രമണത്തിലൂടെ പ്രതികരിക്കുന്ന ഒരുകൂട്ടം മലയാളി ഹാക്കർമാരാണ് കേരള സൈബർ വാരിയേഴ്‌സ്. രാജ്യത്തിനെതിരായ പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്കെതിരെ നിരന്തര ആക്രമണമാണ് ഇവർ നടത്തുന്നത്. പാക്കിസ്ഥാന്റെ ആയിരക്കണക്കിന് വെബ്‌സൈറ്റുകളാണ് കേരള സൈബർ വാരിയേഴ്‌സിന്റെ ബ്ലൂ ആർമി തകർത്തത്. കോളേജ് വിദ്യാർത്ഥികൾ മുതൽ സിസ്റ്റം അഡ്‌മിനിസ്റ്റേഴ്സ് വരെ ഉൾപ്പെടുന്ന ഹാക്കർമാരുടെ ഒരു കൂട്ടായ്മയാണ് കേരള സൈബർ വാരിയേഴ്‌സ്.

വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിൽ ഹാക്കിങ് ഉപയോഗിക്കുന്ന വിഭാഗമല്ല ഇവർ. മറിച്ച, വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഹാക്കിങ് നടത്തുന്നു. സമൂഹത്തിലെ അനീതികൾക്ക് എതിരെയാണ് കേരള സൈബർ വാരിയേഴ്സിന്റെ പ്രവർത്തനം. 2015 ഒക്ടോബർ മുതലാണ് കേരള സൈബർ വാരിയേഴ്സ് പ്രവർത്തനം ആരംഭിച്ചത്. 28 അംഗ ഹാക്കേഴ്സ് ഗ്രൂപ്പാണ് കേരളാ സൈബർ വാരിയേഴ്സ്.

ഇവരുടെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദഗ്ധരെ ചേർത്ത് ഗ്രൂപ്പ് വിപുലീകരിക്കാനും ഹാക്കേഴ്സ് സന്നദ്ധമാണ്. ഫേസ്‌ബുക്കിൽ 10000ൽ കൂടുതൽ ഫോളോവേഴ്‌സ് ഉണ്ട്. ഇവരിൽ പലരുമാണ് പരാതി നൽകുന്നത്. ആ പരാതികൾക്ക് മേലാണ് പരിഹാരം കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP