Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ പക്ഷിസമ്പത്തിനു ഭീഷണി? മധ്യകേരളത്തിൽ കൊക്കു വർഗത്തിലുള്ള പക്ഷികൾ വ്യാപകമായി ചത്തൊടുങ്ങുന്നതായി സർവേ; ഡോ. സുഗതന്റെ നേതൃത്വത്തിൽ സമഗ്രപഠനം തുടങ്ങി

കേരളത്തിലെ പക്ഷിസമ്പത്തിനു ഭീഷണി? മധ്യകേരളത്തിൽ കൊക്കു വർഗത്തിലുള്ള പക്ഷികൾ വ്യാപകമായി ചത്തൊടുങ്ങുന്നതായി സർവേ; ഡോ. സുഗതന്റെ നേതൃത്വത്തിൽ സമഗ്രപഠനം തുടങ്ങി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സംസ്ഥാനത്ത് വ്യാപകമായി പക്ഷികൾ ചത്തൊടുങ്ങുന്നു. ബേർഡ് മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തിൽ പഠനം തുടങ്ങി. പക്ഷിപ്പനിയാണെന്ന അഭ്യൂഹങ്ങളും വ്യാപകം. ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ കൊക്കുവർഗത്തിൽപ്പെട്ട പക്ഷികൾ ചത്തുവീഴുന്നതായിട്ടാണ് ബന്ധപ്പെട്ട അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. കാലിമുണ്ടി, ചേരകൊക്കൻ, ചാരമുണ്ടി തുടങ്ങിയ ഇനത്തിൽപ്പെട്ട പക്ഷികളാണ് ചത്തുവീഴുന്നത്. തൃശൂർ, കോട്ടയം , പത്തനംതിട്ട ജില്ലകളിലേക്കും ഇതേപ്പറ്റിയുള്ള സർവേ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. തൃശൂർ സൈലന്റ് വാലിയിലെ നിരീക്ഷണപ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസമാണ് സമാപിച്ചത്.

തട്ടേക്കാട് ആസ്ഥാനമായി രൂപീകരിക്കപ്പെട്ടിട്ടുള്ള ബേർഡ് മോണിറ്ററിങ് സെൽ മേധാവിയും പ്രമുഖ പക്ഷിനീരീക്ഷകനുമായ ഡോ ആർ സുഗതന്റെ നേതൃത്വത്തിലാണ് സംഭവം സംബന്ധിച്ച് പഠനം നടന്നുവരുന്നത്. ഇടുക്കിയിൽ തേക്കടിയിൽ നിന്നും എറണാകുളത്ത് കടമക്കുടിയിൽ നിന്നുമാണ് കൊക്കുകളെ ചത്തനിലയിൽ കണ്ടെടുത്തത്.

സംസ്ഥാന മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ചാണ് ഗവേഷണ-നിരീക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നതെന്നും ചത്തനിലയിൽ കണ്ടെത്തിയ പക്ഷികളുടെ ശരീരാവശിഷ്ടങ്ങൾ തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ പരിശോധിച്ചുവരികയാണെന്നും ഡോ സുഗതൻ മറുനാടനോട് വ്യക്തമാക്കി. പക്ഷിനിരീക്ഷകർ മാത്രം ശ്രമിച്ചാൽ ഇക്കാര്യത്തിൽ പരിഹാരമുണ്ടാവാൻ സാദ്ധ്യതയില്ലെന്നു ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ബൃഹദ് കർമ്മപദ്ധതിയിൽ മൃഗസംരക്ഷണ വുകുപ്പിന്റെ സഹകരണം തേടിയതെന്നും ഡോ സുഗതൻ തുടർന്നു പറഞ്ഞു.

ആലപ്പുഴയിൽ താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും കൂട്ടത്തോടെ ഇവയെ കൊന്നൊടുക്കുകയും ചെയ്തതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ മേഖകളിൽ പക്ഷികൾ ചത്തുവീഴുന്നതായുള്ള വിവരം പുറത്തുവന്നത്. പക്ഷികളിലേക്കും രോഗം പടർന്നതായുള്ള അഭ്യൂഹങ്ങൾ പല കോണുകളിൽ നിന്നും ഉയർന്ന സാഹചര്യത്തിലാണ് ബേർഡ് മോണിറ്ററിങ് സെൽ പഠനം ആരംഭിച്ചിട്ടുള്ളത്. ചത്ത പക്ഷികളുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നാണ്് ലഭ്യമായ വിവരം.

വിശദമായ പരിശോധനകൾക്കായി പക്ഷികളുടെ ശരീരഭാഗങ്ങൾ വിവിധ ലാബുകളിലേക്ക് അയച്ചിരിക്കുകയാണെന്നും ഇതിന്റെ റിപ്പോർട്ടുകൂടി ലഭിച്ചാൽ മാത്രമേ പക്ഷികൾ ചത്തുവീഴുന്നതിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്നും ഡോ സുഗതൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP