Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

രാജ്യത്തുള്ളതിൽ 40 ശതമാനവും ദേശാടനകിളികൾ; ഇവ കേരളത്തിലെ കടൽത്തീരത്തും ഒട്ടുമിക്ക ജില്ലകളിലും പറന്നെത്തുന്നു; തട്ടേക്കാട് പക്ഷി സങ്കേതത്തിലെ നിരീക്ഷണത്തിലും പക്ഷിപ്പനി ഇല്ല; കോട്ടയത്തും ആലപ്പുഴയിലും മാത്രം രോഗം കാരണം എങ്ങനെ ദേശാടനക്കിളികളാകും? വേണ്ടത് ശാസ്ത്രീയ പഠനം; പക്ഷിപ്പനിയിൽ ആശങ്ക തുടരുമ്പോൾ

രാജ്യത്തുള്ളതിൽ 40 ശതമാനവും ദേശാടനകിളികൾ; ഇവ കേരളത്തിലെ കടൽത്തീരത്തും ഒട്ടുമിക്ക ജില്ലകളിലും പറന്നെത്തുന്നു; തട്ടേക്കാട് പക്ഷി സങ്കേതത്തിലെ നിരീക്ഷണത്തിലും പക്ഷിപ്പനി ഇല്ല; കോട്ടയത്തും ആലപ്പുഴയിലും മാത്രം രോഗം കാരണം എങ്ങനെ ദേശാടനക്കിളികളാകും? വേണ്ടത് ശാസ്ത്രീയ പഠനം; പക്ഷിപ്പനിയിൽ ആശങ്ക തുടരുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളാണെന്നുള്ള മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന്റെ വെളിപ്പെടുത്തലിൽ പ്രമുഖ പക്ഷിനിരീക്ഷകർക്കും ഗവേഷകർക്കും വിയോജിപ്പ്. ഏത് ഇനം ദേശാടന പക്ഷിയിലാണ് വൈറസ് കണ്ടെത്തിയത് , പരിശോധന നടത്തിയത് എവിടെയാണ് , കാഷ്ഠത്തിൽ നിന്നാണോ സ്രവത്തിൽ നിന്നാണോ വൈറസിനെ കണ്ടെത്തിയത് തുടങ്ങിയ കാര്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലന്നും ഇതുകൂടി വ്യക്തമാക്കണമെന്നുമാണ് വിദഗ്ധരുടെ നിലപാട്.

2014 മുതൽ പക്ഷിപ്പനി റിപ്പോർട്ടുചെയ്യുമ്പുഴെല്ലാം ദേശാടനപക്ഷികളെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച കാര്യമായ ശാസ്ത്രീയ പഠനങ്ങൾ നടന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നില്ല. ആലപ്പുഴയിലെയും കോട്ടയത്തെയും ചില പ്രദേശങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി റിപ്പോർട്ടുചെയ്തതായി കാണുന്നുള്ളു. ഇപ്പോഴും ഈ രണ്ട് ജില്ലകളിൽ നിന്നാണ് പക്ഷിപ്പിനി റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുള്ളത്.
രാജ്യത്തുള്ളതിൽ 40 ശതമാനത്തോളം ദേശാടന പക്ഷികളാണ്.

ഇവയിൽത്തന്നെ 18 ശതമാനത്തോളം രാജ്യന്തര ദേശാടകരാണ്. ഓരോ ഇനത്തിലുമായി ആയിരക്കണക്കിനോ അതിനു മുകളിലോ ദേശാടന പക്ഷികൾ കേരളത്തിൽ എത്തുന്നുണ്ട്. കടൽത്തീരങ്ങളിലും ഒട്ടുമിക്ക ജില്ലകളിലും ഇവയുടെ സാന്നിദ്ധ്യവുമുണ്ട്. എന്നിട്ടും ആലപ്പുഴയിലും കോട്ടയത്തും മാത്രമാണ് തുടർച്ചയായ വർഷങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ടുചെയ്യപ്പെടുന്നത്. ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്നും ഇതുവരെ പക്ഷിപ്പനി റിപ്പോട്ടുചെയ്യപ്പെട്ടതായുള്ള വിവരവും പുറത്തുവന്നിട്ടില്ല-പക്ഷി നിരീക്ഷകരും ഗവേഷകരും ചൂണ്ടിക്കാട്ടി.

പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ കടമക്കുടി, ചെല്ലാനം എന്നിവിടങ്ങളിലും തൃശൂർ ജില്ലയിലെ കോൾനിലങ്ങളിലും റിസർവ്വ് വനമേഖലകളിലും നൂറകണക്കിന് പക്ഷികളെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് നിരീക്ഷിച്ചെന്നും ഇവയിൽ ഒന്നിനുപോലും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലന്നും ഇവർ വ്യക്തമാക്കുന്നു. കൃത്യമായ ശാസ്ത്രീയ പരിശോധനകൾ നടത്തി രോഗം എത്തിയത് എങ്ങിനെയെന്ന് സ്ഥിരീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

ഇതുവഴി മാത്രമെ ഫലപ്രദമായ പരിഹാരമാർഗ്ഗങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ കഴിയുമെന്നും നഷ്ടപരിഹാരം നൽകി കാര്യങ്ങൾ അവസിനിപ്പിക്കുന്ന രീതിയാണ് കാണുന്നതെന്നും ഇതിന്റെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ സർക്കാർ കാര്യമായി ഇടപെടുന്നില്ലന്നുമാണ് ഇക്കൂട്ടരുടെ ആക്ഷേപം. കേരളത്തിലെ പക്ഷിനിരീക്ഷകരും ഗവേഷകരും പ്രധാനമായും ആശ്രയിക്കുന്നത് സംസ്ഥാനത്തെ റിസർവ്വ് വനമേഖലകളെയാണ്. ഈ സാഹചര്യത്തിൽ ആരും പരസ്യ വിമർശനത്തിനും തയ്യാറല്ല.

മന്ത്രിയുടെ പ്രസ്താവനയെ എതിർത്താൽ ഈ ഒരു അനുകൂലസാഹചര്യം നഷ്ടപ്പെടുമെന്നാണ് ഇവിരിൽ ഏറെപ്പേരും ഭയപ്പെടുന്നത്. പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളാണെന്നും ഇതിന് കാരണമായ എച്ച-5 എൻ -8 വൈറസിന് ജനിതകമാറ്റം സംഭവിച്ച് അത് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത കൈവെടിയരുതെന്നുമായിരുന്നു ഇന്നലെ മന്ത്രി അറിയിച്ചത്. പത്ത് ദിവസം കൂടി നിരീക്ഷണം തുടരും.കൊന്നൊടുക്കുന്നത് രണ്ട് ദിവസം കൊണ്ട് പൂർത്തിയാവും .ഈ ദിവസങ്ങളിൽ പത്ത് കിലോമീറ്റർ പ്രദേശം നിരീക്ഷണത്തിലാക്കും.കോഴി ഫാം, താറാവു ഫാം ഇറച്ചി വിൽപന എന്നിവ ഈ പ്രദേശങ്ങളിൽ അനുവദിക്കില്ല.

എച്ച്-5 എൻ-8 വൈറസുകൾ മനുഷ്യരിലേക്ക് പടർന്ന ചരിത്രമില്ല. എന്നാൽ വൈറസിന് എപ്പോൾ വേണമെങ്കിലും ജനിതക മാറ്റമുണ്ടാവാം.മനുഷ്യരിലേക്ക് പടരുന്ന വൈറസാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കണം. പ്രഭവ കേന്ദ്രത്തിലെ 400 ലധികം വീടുകൾ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചിട്ടുണ്ട്. അവിടെ നാലു പേർക്ക് പനിയുള്ളതായി കണ്ടെത്തി.എന്നാൽ പനി വന്നവർക്ക് പക്ഷിപ്പനിയുമായി ബന്ധമില്ല. അതിനാൽ ആശങ്കപ്പെടേണ്ടതില്ല.പക്ഷെ ജാഗ്രത തുടരണം. മന്ത്രി വ്യക്തമാക്കി.ആലപ്പുഴ കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിനുശേഷമാണ് മന്ത്രി മാധ്യമങ്ങളുമായി ഇക്കാര്യം പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP