Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹങ്ങൾ അടക്കമുള്ള ചടങ്ങുകളിൽ ചിക്കന് പകരം മറ്റുവിഭവങ്ങൾ; ഹോട്ടലുകളിലും ചിക്കൻ വിഭവങ്ങൾ കിട്ടാനില്ല; ഫാമുകളിലേതിന് പുറമേ വീടുകളിൽ ഒളിപ്പിച്ച് വച്ച പക്ഷികളെയും പിടികൂടി നശിപ്പിക്കാൻ തുടങ്ങി; ലൗ ബേർഡ്‌സുകളെയും പ്രാവുകളെയും അടക്കം വളർത്ത് പക്ഷികളെ കൊന്നൊടുക്കുന്നതിൽ സങ്കടത്തോടെ ചിലർ; പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കോഴിക്കോട്ട് കർഷകർക്ക് നഷ്ടപരിഹാരവും

വിവാഹങ്ങൾ അടക്കമുള്ള ചടങ്ങുകളിൽ ചിക്കന് പകരം മറ്റുവിഭവങ്ങൾ; ഹോട്ടലുകളിലും ചിക്കൻ വിഭവങ്ങൾ കിട്ടാനില്ല; ഫാമുകളിലേതിന് പുറമേ വീടുകളിൽ ഒളിപ്പിച്ച് വച്ച പക്ഷികളെയും പിടികൂടി നശിപ്പിക്കാൻ തുടങ്ങി; ലൗ ബേർഡ്‌സുകളെയും പ്രാവുകളെയും അടക്കം വളർത്ത് പക്ഷികളെ കൊന്നൊടുക്കുന്നതിൽ സങ്കടത്തോടെ ചിലർ; പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കോഴിക്കോട്ട് കർഷകർക്ക് നഷ്ടപരിഹാരവും

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ നിശ്ചിത ചുറ്റളവിലുള്ള വീടുകളിൽ പരിശോധന നടത്തി ഒളിപ്പിച്ചുവെച്ച പക്ഷികളെ പിടികൂടി നശിപ്പിക്കുക എന്നതാണ് രണ്ടാം ഘട്ട പ്രവർത്തനം. നേരത്തെ ഫാമുകളിലുള്ള കോഴികളെ പിടികൂടി നശിപ്പിച്ചിരുന്നു. ഈ ഘട്ടത്തിൽ പ്രതിരോധപ്രവർത്തനങ്ങളുമായി സഹകരിക്കാത്തവരുടെ പക്ഷികളെയാണ് ഇന്ന് പിടികൂടുന്നത്.

കുന്ദമംഗലം ബ്ലോക്കിന് കീഴിലുള്ള കൊടിയത്തൂർ, കോഴിക്കോട് കോർപറേഷൻ പരിധിയിലെ വേങ്ങേരി എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്. രോഗം സ്ഥിതീകരിച്ച രണ്ടിടങ്ങളിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും പിടികൂടി നശിപ്പിക്കുന്ന പ്രക്രിയ തുടർന്നുകൊണ്ടിരിക്കുകാണ്. ഈ പ്രദേശങ്ങളിൽ കോഴിയിറച്ചി വിൽപനക്കുള്ള നിരോധനവും തടരുന്നുണ്ട്. നിരോധനമേർപ്പെടുത്തിയ പ്രദേശങ്ങൾക്ക് പുറമെ സമീപ പ്രദേശങ്ങളിലെയും ചിക്കൻ വ്യാപാരികൾ കടകളടച്ചിട്ട് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലും ചുറ്റുവട്ടങ്ങളിലും വ്യാപാരം നിർത്തിവെക്കാനാണ് തീരുമാനമെന്ന് കേരളചിക്കൻവ്യാപാരിസമിതി ഭാരവാഹികൾ മറുനാടനോട് പറഞ്ഞു. ചിക്കൻ വ്യാപാരം നിർത്തിവെച്ചത് ഹോട്ടൽ വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മേഖലകളിലെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ കിട്ടാനില്ല. നേരത്തെ തീരുമാനിച്ച കല്യാണങ്ങളടക്കമുള്ള ചടങ്ങുകളിൽ ചിക്കന് പകരം മറ്റു വിഭവങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്.

അതേ സമയം സ്ഥിതി നിയന്ത്രണ വിധേയമായി വരുന്നുണ്ടെന്ന് കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർ സിപി സുരേഷ്ബാബു പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ നല്ല നിലയിൽ പുരോഗമിക്കുന്നുണ്ട്. പരിശോധനക്കെത്തിയ കേന്ദ്ര സംഘം രോഗം സ്ഥിതീകരിച്ച പ്രദേശങ്ങൾ സന്ദർശിച്ച് കൊണ്ടിരിക്കുകയാണ്. കോഴികർഷകർക്ക് സർക്കാറിൽ നിന്ന് ധനസഹായം ലഭിക്കുമെന്നതിനാൽ കോഴികളെ നശിപ്പിക്കുന്നതിന് അവർ തടസ്സം നിൽക്കുന്നില്ല. എന്നാൽ വളർത്തുപക്ഷികളെ നശിപ്പിക്കാൻ പലരും തയ്യാറാകാത്ത സ്ഥിതിയുണ്ട്. ലൗബേർഡ്സ്, പ്രാവ് തുടങ്ങിയ പക്ഷികളെ നശിപ്പിക്കണമെന്ന് പറയുമ്പോൾ പലരും വൈകാരികമായാണ് പ്രതികരിക്കുന്നത്. ഇതുവരെ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് ഈ അസുഖം പടർന്നിട്ടില്ലെങ്കിലും അതിനുള്ള സാഹചര്യമുണ്ടെന്നതിനാൽ അതീവ ജാഗ്രതയിലാണ് ആരോഗ്യ പ്രവർത്തകരെന്നും സിപി സുരേഷ്ബാബു മറുനാടനോട് പറഞ്ഞു.

ഇതിനിടെ പക്ഷിപ്പനിയുടെ സാഹചര്യത്തിൽ കർഷകർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. നശിപ്പിക്കപ്പെട്ട 2 മാസം പ്രായമുള്ള കോഴി ഒന്നിന് 200 രൂപ വീതവും, രണ്ട് മാസത്തിൽ താഴെയുള്ളവക്ക് 100 രൂപ വീതവുമാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നശിപ്പിക്കപ്പെട്ട മുട്ട ഒന്നിന് 5 രൂപ വീതവും നഷ്പരിഹാരം നൽകുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP