കഴിഞ്ഞ വർഷം ഹെലികോപ്ടർ തകർന്ന് കൊല്ലപ്പെട്ടത് തായ്വാൻ സൈനിക മേധാവി; ഇന്ത്യൻ ചീഫ് ഓഫ് സ്റ്റാഫ് ബിപിൻ റാവത്തിനും സമാന ദുരന്തം; കൊല്ലപ്പെട്ടത് ചൈനയുമായി നിരന്തരം പോർമുഖത്തുള്ള രാജ്യങ്ങളിലെ സൈനിക മേധാവിമാർ എന്നതും യാദൃശ്ചികം; സംശയങ്ങളുടെ തിയറി ഇങ്ങനെയും

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യൻ സംയുക്ത സൈനിക സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ ലോകത്തിന്റെ നാനാകോണിൽ നിന്നും ആദരാജ്ഞലികൾ പ്രവഹിക്കുന്നുണ്ട്. ലോകരാജ്യങ്ങൾ സംഭവത്തിൽ ഞെട്ടൽ രേഖപ്പടുത്തിയിട്ടുണ്ട്. കോടമഞ്ഞു കാരണമാണ് ഹെലികോപ്ടർ അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാൻ വിശദമായ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അപകടം സംബന്ധിച്ച് സേനകളുടെ സംയുക്ത സംഘമാണ് അന്വേഷിക്കുന്നത്. എയർ മാർഷൽ മാനവേന്ദ്ര സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
അപകടം എങ്ങനെ സംഭവിച്ചു എന്നതിലെ അന്വേഷണം തുടങ്ങുമ്പോഴും സൈബർ ലോകത്ത് ഒരു അപ്രതീക്ഷിത യാദൃശ്ചികത ചർച്ചയാകുകയാണ്. ഇത് അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന തിയറിയിലേക്ക് അടക്കം ചർച്ചകൾ നയിക്കുകയും ചെയ്യുന്നു. ചൈനയുമായി പോർമുഖത്തുള്ള രാജ്യങ്ങളിലെ സൈനിക മേധാവിമാരാണ് സമാനമായ ഹെലികോപ്ടർ അപകടങ്ങളിൽ കൊല്ലപ്പെട്ടത് എന്നാണ് സൈബർ ലോകം ചർച്ച ചെയ്യുന്ന ആ യാദൃശ്ചികത. തായ്വാൻ സൈനിക മേധാവി കഴിഞ്ഞ വർഷം ആദ്യം മരിച്ചത് ഹെലികോപ്ടർ അപകടത്തിലായിരുന്നു. ഇപ്പോൾ സമാനമായ അപകടത്തിൽ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കൊല്ലപ്പെട്ടു.
ഇരുവർക്കും ഒപ്പം അപകടത്തിൽ മറ്റു സൈനിക ഉദ്യോഗസ്ഥരും മരിച്ചു എന്നതും യാദൃശ്ചികത വർധിപ്പിക്കുന്നു. തായ്വാൻ ദ്വീപിന്റെ വടക്കൻ ഭാഗത്തുള്ള പർവത പ്രദേശത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നു വീണാണ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഷെൻ യി മിങും ഏഴ് സൈനികരും അപകടത്തിൽ മരിച്ചത്. കോപ്റ്റർ അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് തായ്വാൻ വ്യോമസേന അന്ന് വിശദീകരിച്ചത്. തായ്വാനിൽ പ്രസിഡന്റ്, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് അന്ന് സൈനിക മേധാവി ഹെലികോപ്ടർ അപടത്തിൽ മരിച്ചത്. അപകടത്തിൽ അഞ്ച് പേർ രക്ഷപെട്ടു. പറന്നുയർന്ന ഹെലികോപ്ടർ, 13 മിനുട്ടിനകം റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
ചൈനയുമായി യുദ്ധമുഖത്തിലാണ് തായ്വാൻ. ഈ അവസരത്തിലായിരുന്നു സൈനിക മേധാവി ഹൈലികോപ്ടറിൽ അപകടത്തിൽ പെട്ടത്. ഇന്ത്യയുടെ കാര്യം പരിശോധിച്ചാൽ ലഡാക്കിലും അരുണാചൽപ്രദേശിലും അടക്കെ ചൈനീസ് കടന്നുകയറ്റം വ്യക്തമാണ്. ഇതിനിടെയാണ് ബിപിൻ റാവത്തിന്റെ ഹെലികോപ്ടർ അപകട മരണവും. ഇക്കാരങ്ങൾ കൊണ്ടു തന്നെ സംശയങ്ങളുടെ തിയറിയിൽ ചൈനീസ് ഇടപെടലിലേക്കുമാണ് സോഷ്യൽ മീഡിയ കടക്കുന്നത്.
പാക് പട്ടാളഭരണമേധാവിയും ഭരണാധികാരിയുമായിരുന്ന സിയാ ഉൾ ഹക്കിന്റെ അന്ത്യത്തിനിടയാക്കിയ വിമാനഅപകടത്തെ ഓർമ്മിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. കാർമേഘവും മൂടൽമഞ്ഞുമാണ് ഈ സംശയങ്ങളിൽ ഉയർന്നിരുന്നത്. റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ വിവിഐപികൾ ഉപയോഗിക്കുന്നതാണ്. അന്തരീക്ഷം എത്ര കലുഷിതമാണെങ്കിലും ഒരു കുലുക്കവുമില്ലാതെ പറക്കാനുള്ള ശേഷിയും അപകടസാദ്ധ്യതകൾക്കെതിരായ കവചസംവിധാനവുമുള്ള അത്യാധുനിക ട്രാൻസ്പോർട്ട് ഹെലികോപ്റ്ററായ എം.ഐ 17 വി5 എങ്ങനെ ഒരു ദുരന്തത്തിലേക്ക് കൂപ്പുകുത്തിയെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.
അതിപ്രമുഖർക്ക് സഞ്ചരിക്കാൻ സജ്ജമാക്കുന്ന വാഹനങ്ങളിൽ കേടുപാടുകളുടെ തരി പോലുമില്ലെന്ന് വിദഗ്ദ്ധർ ഉറപ്പാക്കും. റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ പുറപ്പെട്ട സുലൂർ വ്യോമത്താവളത്തിൽ ഈ രംഗത്തെ വിദഗ്ദ്ധരുടെ പട തന്നെയുണ്ട്. അവർ അശ്രദ്ധ കാട്ടിയോ അതോ പൈലറ്റിന് സംഭവിച്ച പിഴവാണോ? ഇങ്ങനെയുള്ള ചോദ്യങ്ങളും നിരവധിയായി ഉയരുന്നുണ്ട്. യാത്രാലക്ഷ്യമായ വെല്ലിങ്ടൺ പ്രതിരോധ സർവീസസ് കോളേജിലേക്ക് സുലൂരിൽ നിന്ന് അധികദൂരമില്ല. 580 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനും 13 ടൺ ഭാരം വരെ വഹിക്കാനും കെല്പുള്ള കോപ്റ്ററാണ്. 6,000 മീറ്റർ വരെ ഉയരത്തിൽ പറക്കാനാവും. രണ്ട് എൻജിനാണ്. ഇവയൊന്നും പ്രയോജനപ്പെട്ടില്ലേ? ദുരന്തത്തിലേക്ക് പതിക്കും മുമ്പ് പൈലറ്റ് എന്തെങ്കിലും അപായസൂചന നൽകിയോ? നൽകിയെങ്കിൽ എന്തു സന്ദേശമാണ് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭ്യമായിട്ടില്ല.
എന്തൊക്കെ ഉത്തരങ്ങൾ ലഭിച്ചാലും ദുരൂഹതകളുടെ പുകപടലം പൂർണ്ണമായും കെട്ടടങ്ങില്ലെന്നാണ് സിയയുടെ ചരിത്രം നൽകുന്ന പാഠം.സിയയുടെ അകാലഅന്ത്യത്തിന് ഇടയാക്കിയ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം കൃത്യമായ ഒരു ഉത്തരത്തിലും എത്തിച്ചേരാതെ ആന്റിക്ലൈമാക്സിൽ കലാശിക്കുകയായിരുന്നു. അപകടത്തിനു പിന്നിൽ അട്ടിമറിയാണെന്ന് കണ്ടെത്തി. എന്നാൽ, അട്ടിമറിക്കു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യ, ഇസ്രയേൽ, സോവിയറ്റ് യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ ചാരസംഘടനകളെയാണ് അന്ന് സംശയിച്ചത്. ഇപ്പോൾ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെടുമ്പോൾ ഭാരതീയരുടെ സംശയങ്ങൾ ദൂരീകരിക്കാൻ തക്ക കൃത്യമായ അന്വേഷണ റിപ്പോർട്ടാണ് വേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- 'മനുഷ്യാവകാശത്തിന്റെ പേരിൽ മദനിയെ ന്യായീകരിച്ചതിൽ ലജ്ജിക്കുന്നു; മദനി അർഹിക്കുന്നയിടത്തു തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത്' എന്ന് ന്യൂസ് അവർ ചർച്ചയിൽ വിനു വി. ജോൺ; പിന്നാലെ വിനുവിനെ ടാർഗെറ്റു ചെയ്തു ഇസ്ലാമിസ്റ്റുകളും; വിനുവിനെ വിമർശിച്ച് മദനിയുടെ കുറിപ്പ്; പിന്നാലെ ഏഷ്യാനെറ്റ് അവതാരകനെതിരെ സൈബർ ആക്രമണവും
- മാതു പീപ് സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം; ഞാൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേർഷൻ; ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ എന്നാണ് ഉപയോഗിച്ചത്; ലാൽ കുമാറിന്റെ വിശദീകരണത്തിന് പിന്നാലെ വീഡിയോ നീക്കം ചെയ്തു മാതൃഭൂമി
- റോയലായി സഞ്ജുവിന്റെ ഫൈനൽ എൻട്രി ആഘോഷമാക്കി മലയാളികൾ; 'ഫൈനലിൽ കളിക്കാൻ അവർക്ക് തന്നെയാണ് അർഹത' എന്ന് ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞതിൽ കൂൾ ക്യാപ്ടനുള്ള കൈയടിയും; ഷ്വെയ്ൻ വോൺ ആദ്യ ഐപിഎൽ കപ്പുയർത്തുമ്പോൾ കേരളത്തിലെ അണ്ടർ 16 കളിക്കാരനായ സഞ്ജുവിന് ഇത് ഇതിഹാസത്തിനൊപ്പം എത്താനുള്ള അസുലഭ അവസരം
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- ബ്യൂട്ടിപാർലറിന് മുന്നിൽ നിന്നും മൊബൈലിൽ സംസാരിച്ചു; മകളുടെ മുന്നിലിട്ട് യുവതിയെ തല്ലിച്ചതച്ച് പാർലർ ഉടമ: വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്
- പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ; പള്ളുരുത്തിയിലെ വീട്ടിലെത്തി പൊലീസ് നടപടി; ഒളിവിൽ പോയതായിരുന്നില്ല, ടൂറിലായിരുന്നെന്ന് വിശദീകരിച്ചു മാതാപിതാക്കൾ; ഇരട്ട നീതിയെന്ന് ആരോപിച്ചു പ്രതിഷേധ പ്രകടനവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ
- സംഭവ ബഹുലമായിരുന്നു ഈ വർഷം, ഇപ്പോൾ സമാധാനത്തിലാണെന്ന് അഭയ ഹിരൺമയിയുടെ പിറന്നാൾ ദിന പോസ്റ്റ്; വേദനയുടെ കാലം കഴിഞ്ഞു, ഇനി മനോഹര യാത്ര'യെന്ന് അമൃതയും ഗോപി സുന്ദറും പറയുമ്പോൾ ആശംസകളുമായി സോഷ്യൽ മീഡിയയും; അവർ രണ്ടാളും ഹാപ്പിയാണെങ്കിൽ പിന്നെന്ത് പ്രശ്നമെന്നും ചോദ്യം
- ജാമ്യ വാർത്ത വരും വരെ ജയിലിൽ ഒരേ കിടപ്പ്; വെള്ളിയാഴ്ച ഉച്ചവരെ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞ് ആശുപത്രി സെല്ലിൽ കിടന്ന ജോർജ് ഒന്ന് ചിരിച്ചത് ജാമ്യ വാർത്ത വാർഡന്മാർ അറിയിച്ചപ്പോൾ; രാത്രിയിലെ കൊതുക് ശല്യത്തിൽ സൂപ്രണ്ടിനോടു പരിഭവം പറഞ്ഞ് ജോർജ്; മാധ്യമങ്ങൾ രഹസ്യം ചോർത്തിയെന്ന് ഷോൺ ജോർജിന്റെ പരാതിയും; പിസിയുടെ ജയിൽ താമസം ഇങ്ങനെ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍