Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണ്ട് ശബരിമലയിൽ ചാക്കിൽ കയറ്റി യുവതിളെ കേറ്റിയവർ ഇപ്പോൾ വീട്ടിൽ യുവതി കയറാതിരിക്കാൻ ശബരിമലയിൽ എത്തി പ്രാർത്ഥന നടത്തുന്നു! അല്ല സഖാവെ എപ്പോഴും കൂട്ടുള്ള അമ്മയെ എന്തേ മല കയറിയപ്പോൾ കൂടെ കൂട്ടാതിരുന്നത്? മകൻ ശബരിമലയ്ക്ക് പോയി അച്ഛനെ സിഐടിയു സസ്പെൻഡ് ചെയ്തു! ബിനോയി കോടിയേരിയുടെ ശബരിമല സന്ദർശനത്തെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ

പണ്ട് ശബരിമലയിൽ ചാക്കിൽ കയറ്റി യുവതിളെ കേറ്റിയവർ ഇപ്പോൾ വീട്ടിൽ യുവതി കയറാതിരിക്കാൻ ശബരിമലയിൽ എത്തി പ്രാർത്ഥന നടത്തുന്നു! അല്ല സഖാവെ എപ്പോഴും കൂട്ടുള്ള അമ്മയെ എന്തേ മല കയറിയപ്പോൾ കൂടെ കൂട്ടാതിരുന്നത്? മകൻ ശബരിമലയ്ക്ക് പോയി അച്ഛനെ സിഐടിയു സസ്പെൻഡ് ചെയ്തു! ബിനോയി കോടിയേരിയുടെ ശബരിമല സന്ദർശനത്തെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മകൻ ശബരിമലയ്ക്ക് പോയതിന് ചുമട്ടുതൊഴിലാളിയായ അച്ഛനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സിപിഎമ്മിന്റെ സജീവ പ്രവർത്തകൻ കഞ്ചിക്കോട് മായപ്പള്ളം ലക്ഷംവീട് കോളനിയിൽ മണിയെയാണ് സസ്പെൻഡ് ചെയ്തത്. 39 വർഷമായി സിഐടിയു പുതുശ്ശേരി യൂണിറ്റിലെ ചുമട്ട്തൊഴിലാളിയാണ്-2018 ഡിസംബറിൽ ജന്മഭൂമിയിൽ വന്ന വാർത്തയാണ് ഇത്. ഈ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് വീണ്ടും സോഷ്യൽ മീഡിയയിൽ എത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ശബരിമല ദർശനവുമായി ബന്ധപ്പെട്ടാണ് ട്രോളുകൾ. പണ്ട് ശബരിമലയിൽ ചാക്കിൽ കയറ്റി യുവതിളെ കേറ്റിയവർ ഇപ്പോൾ വീട്ടിൽ യുവതി കയറാതിരിക്കാൻ ശബരിമലയിൽ എത്തി പ്രാർത്ഥന നടത്തുന്നു! അല്ല സഖാവെ ഇപ്പോഴും കൂട്ടുള്ള അമ്മയെ എന്തേ മല കയറിയപ്പോൾ കൂടെ കൂട്ടാതിരുന്നത്?-എന്നീ പരിഹാസവും സജീവം. ബിനോയ് കോടിയേരി ശബരിമലയ്ക്ക് പോയപ്പോൾ ഭാര്യയെ കൊണ്ടു പോകാത്തത് എന്തേ? നവോത്ഥാനം വേണ്ടേ എന്ന കമന്റുകളും പാറിപറക്കുന്നു.

ബിഹാർ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തിയത് സോഷ്യൽ മീഡിയയിൽ ആഘോഷമാണ്. കെട്ടുനിറച്ച് പതിനെട്ടാംപടി ചവിട്ടിയാണ് ബിനോയ് കോടിയേരി ശബരിമലയിൽ എത്തിയത്. മാധ്യമങ്ങൾ കാണാതിരിക്കാനായി തല തോർത്തുകൊണ്ട് മറച്ചിരുന്നു. ഉച്ചയ്ക്ക് തന്നെ ബിനോയ് ശബരിമലയിൽ എത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളെ ഒഴിവാക്കാനായി ഗസ്റ്റ് ഹൗസിൽ നിന്നും അദേഹം പുറത്തിറങ്ങിയിരുന്നില്ല. വൈകിട്ട് നട തുറന്ന ഉടനാണ് ബിനോയ് തൊഴാനായി എത്തിയത്. ഇത് മാധ്യമ കണ്ണുകളിൽ പതിഞ്ഞു. ഇതോടെയാണ് സംഭവം പുറത്ത് എത്തുന്നത്. കഴിഞ്ഞ മാസമാണ് ബിനോയ് കോടിയേരി പീഡനപരാതിയിൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകിയത്. ഇതിന്റെ ഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെയാണ് ശബരിമലയിൽ എത്തിയത്. ഈ വിവാദമാണ് ട്രോളുകൾ കൂട്ടുന്നതും.

യുവതീപ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് തുലാമാസ പൂജാ സമയത്ത് ശബരിമലയിൽ നടന്ന പ്രതിഷേധങ്ങളിൽ കഞ്ചിക്കോട് മായപ്പള്ളം ലക്ഷംവീട് കോളനിയിൽ മണിയുടെ മകൻ അനീഷ് പങ്കെടുത്തിരുന്നു. പിന്നീട് പൊലീസ് പുറത്തുവിട്ട നിലയ്ക്കലിലെ ചിത്രത്തിൽ അനീഷും ഉൾപ്പെട്ടിരുന്നു. സ്വന്തം താത്പര്യപ്രകാരമായിരുന്നു അനീഷും സുഹൃത്തുക്കളും നിലയ്ക്കലിലെ പരിപാടികളിൽ പങ്കെടുത്തത്. തിരികെയെത്തിയ അനീഷിനെ നവംബർ 12ന് പുലർച്ചെ ഒരു സംഘം പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. തുടർന്ന് വീട്ടുകാരോട് തൊട്ടടുത്തുള്ള വാളയാർ സ്റ്റേഷനിലെത്താൻ പറഞ്ഞു. എന്നാൽ, അനീഷിനെ കണ്ടില്ല. പിന്നീട് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. അനീഷിനെ മലമ്പുഴ സ്റ്റേഷനിൽ നിന്ന് മണ്ണുത്തിയിലേക്കും തുടർന്ന് പത്തനംതിട്ട സ്റ്റേഷനിലേക്കും കൊണ്ടുപോയി.

അനീഷിനെ അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിസവമാണ് മണിയെ സസ്പെൻഡ് ചെയ്തത്. ഫോണിൽ വിളിച്ചാണ് വിവരം പറഞ്ഞത്. മകൻ പാർട്ടിനയത്തിനെതിരെ പ്രവർത്തിച്ചുവെന്നാണ് കാരണം പറഞ്ഞത്. സസ്പെൻഷൻ കാലയളവ് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ പുതുശ്ശേരി ലോക്കൽ സെക്രട്ടറി, മണിയെ വിളിച്ച് ഭീഷണിപ്പെടുത്തി. മകനോട് സിപിഎമ്മിൽ ചേരാൻ പറയണമെന്നും ഇത്തരം കാര്യങ്ങളിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ടു. അനീഷിനെ അറസ്റ്റ് ചെയ്യാൻ ചില പ്രാദേശിക നേതാക്കൾ വാളയാർ പൊലീസിൽ സമർദ്ദം ചെലുത്തിയിരുന്നതായും പറയുന്നു. 18 ദിവസങ്ങൾക്ക് ശേഷമാണ് അനീഷ് ജയിൽമോചിതനായത്-ഇതായിരുന്നു 2018ലെ ജന്മഭൂമി വാർത്ത. അന്ന് മകന്റെ ശബരിമല യാത്രയിൽ തനിക്ക് പങ്കില്ലെന്ന് അച്ഛൻ പറഞ്ഞിരുന്നു. എന്നിട്ടും അച്ഛനെ സസ്‌പെന്റ് ചെയ്തിരുന്നു. ബിനോയിയുടെ ശബരിമല ദർശന സമയത്ത് സിപിഎമ്മിനെ കളിയാക്കാൻ പരിവാറുകർ പങ്കുവയ്ക്കുന്നത് ഈ പഴയ വാർത്തയാണ്. ഇതിനൊപ്പം നിരവധി പരിഹാസവും.

ചിങ്ങമാസപ്പൂജകൾക്കായി ശബരിമല നട ശനിയാഴ്ച തുറന്നപ്പോഴാണ് വൈകീട്ടോടെ ബിനോയ് കോടിയേരിയും എട്ടംഗ സംഘവും ശബരിമലയിലെത്തിയത്. ബിനോയിയുടെ രണ്ട് മക്കളും കൂട്ടത്തിലുണ്ടായിരുന്നു. ബീഹാർ സ്വദേശിനിയായ ഡാൻസ് ബാർ നർത്തകി നൽകിയ പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കു മുംബൈ ഹൈക്കോടതി മുൻകൂർജാമ്യം നൽകിയിരുന്നു. പീഡനകേസിൽ ഡി എൻ എ പരിശോധനാ ഫലം അതിനിർണ്ണായകമാണ്. ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ വച്ചാണ് മുംബൈ പൊലീസ് ബിനോയിയുടെ രക്തസാംപിൾ ശേഖരിച്ചത്. രക്തസാംപിൾ കലീനയിലെ ഫൊറൻസിക് ലാബിന് അയച്ചു. ഡിഎൻഎ ഫലം ഹസ്യ രേഖ എന്ന നിലയിൽ ഇത് മുദ്ര വെച്ച കവറിൽബോംബെ ഹൈക്കോടതി രജിസ്റ്റ്രാർക്ക് കൈമാറുമെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു.

നേരത്തേ നിശ്ചയിച്ച ആശുപത്രിയിൽ നിന്ന് രക്തസാംപിൾ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ജൂഹുവിലെ കൂപ്പർ ആശുപത്രിയിലെത്താൻ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ എത്താൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് ഹാജരായിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കവെയാണ് ഡിഎൻഎ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ് മുൻകൂർ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

ഡിഎൻഎ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹർജിയിൽ അന്തിമ തീരുമാനം എടുക്കുകയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP