Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചാറ്റൽ മഴയ്ക്കിടെ കടന്നുവന്ന ബ്രൗൺ കളർ ഇന്നോവാ ക്രിസ്റ്റയിൽ നിന്നും കടുംനീല ഫുൾ സ്ലീവ് ഷർട്ടും കറത്ത പാൻസും ധരിച്ച് വന്നിറങ്ങിയത് സിനിമാ സ്റ്റൈലിൽ; കാത്തുനിന്ന ക്യാമറകണ്ണുകളെ വെട്ടിച്ചുകടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അതിവേഗം സ്‌റ്റേഷന് അകത്തേക്ക് കടന്നു; ബിഹാറി യുവതിയുടെ ലൈംഗിക പീഡനപരാതിയിൽ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ബിനോയി കോടിയേരി ഹാജരായത് ഇങ്ങനെ; ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയത് ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ നൽകാൻ സമ്മതം മൂളി

ചാറ്റൽ മഴയ്ക്കിടെ കടന്നുവന്ന ബ്രൗൺ കളർ ഇന്നോവാ ക്രിസ്റ്റയിൽ നിന്നും കടുംനീല ഫുൾ സ്ലീവ് ഷർട്ടും കറത്ത പാൻസും ധരിച്ച് വന്നിറങ്ങിയത് സിനിമാ സ്റ്റൈലിൽ; കാത്തുനിന്ന ക്യാമറകണ്ണുകളെ വെട്ടിച്ചുകടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അതിവേഗം സ്‌റ്റേഷന് അകത്തേക്ക് കടന്നു; ബിഹാറി യുവതിയുടെ ലൈംഗിക പീഡനപരാതിയിൽ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ബിനോയി കോടിയേരി ഹാജരായത് ഇങ്ങനെ; ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയത് ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ നൽകാൻ സമ്മതം മൂളി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബിഹാർ സ്വദേശിനി യുവതി ലൈംഗിക പീഡന ആരോപണം ഉന്നയിച്ച രംഗത്തെത്തിയത് മാധ്യമ വാർത്തകളിൽ വന്നതിന് ശേഷം പിന്നെയാരും ബിനോയി കോടിയേരിയെ കണ്ടിട്ടില്ല. ഒളിവിൽ പോയി സിപിഎം പാർട്ടി സെക്രട്ടറിയുടെ പുത്രൻ പിന്നീട് പൊങ്ങിയത് മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ്. കോടതി വിധി പ്രകാരം ഇന്ന് രാവിലെ ബിനോയി മുംബൈ ഒഷിവാര പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. മുൻകൂർ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ബിനോയി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്.

ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി കേസ് അന്വേഷണ നടപടികളുമായി സഹകരിക്കണമെന്നാണ് ജാമ്യത്തിലെ വ്യവസ്ഥ. ഇത് പ്രകാരം ഇന്ന് ബിനോയി എത്തുമെന്ന കാര്യം ഉറപ്പായിരുന്നു. ഇതനുസരിച്ച് ബിനോയിയുടെ വരവു കാത്ത് ഇന്ന് മലയാളം മാധ്യമങ്ങളുടെ പടതന്നെ സ്റ്റേഷന് മുന്നിൽ ഉണ്ടായിരുന്നു. ബ്രൗൺ കളർ ഇന്നോവ ക്രിസ്റ്റ കാറിലാണ് ബിനോയി പൊലീസ് സ്‌റ്റേഷനിൽ വന്നിറങ്ങിയത്.

പന്ത്രണ്ടേകാലോടെയാണ് ബിനോയ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ബിനോയ് എത്തുന്നതിന് അര മണിക്കൂർ മുൻപ് അന്വേഷണ ഉദ്യോഗസ്ഥനും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഫുൾസ്ലീവിൽ നീല നിറത്തിലുള്ള ഷർട്ടും കറുത്ത പാൻസും ധരിച്ച് ടിപ് ടോപ്പായാണ് ബിനോയി എത്തിയത്. അദ്ദേഹം എത്തുന്ന വേളയിൽ ചെറിയ ചാറ്റൽമഴയും ഉണ്ടായിരുന്നു. കാത്തു നിന്ന ക്യാമറയ്ക്ക് പിടികൊടുക്കാതെ പൊലീസ് സ്‌റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മാധ്യമങ്ങൾ ചുറ്റും കൂടിയിരുന്നു. ക്യാമറാ കണ്ണിൽ പെട്ടതോടെ ഞെടിയിടയിൽ അദ്ദേഹം സ്റ്റേഷന് ഉള്ളിലേക്ക് കടന്നു.

തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ബിനോയിയെ വിശദമായി ചോദ്യം ചെയ്തു. ുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്നാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ച ബിഹാർ സ്വദേശി യുവതിയുടെ ആവശ്യം. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് പൊലീസ് മുമ്പാകെ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കു സമ്മതം അറിയിച്ചുകയും ചെയ്തു ബിനോയി. രക്തസാംപിളുകൾ നൽകണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം ബിനോയ് അംഗീകരിക്കുകയായിരുന്നു.

എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ബിനോയിക്കു മുൻകൂർ ജാമ്യം അനുവദിച്ച ദിൻഡോഷി കോടതി ജാമ്യവ്യവസ്ഥകളിൽ നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ബിനോയ് ഇന്നു പൊലീസ് സ്റ്റേഷനിൽ എത്തിയത്. കർശന കർശന ഉപാധികളോടെയാണു ബിനോയ് കോടിയേരിക്കു ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് തയാറാകണമെന്നും കോടതി നിർദേശമുണ്ട്.

മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയിലെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. പീഡനപരാതി നിയമപരമായി നേരിടുമെന്നും കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ബിനോയി പറഞ്ഞിരുന്നു. ഡാൻസ് ബാർ നർത്തകിയായിരുന്ന ബിഹാർ സ്വദേശി നൽകിയ പരാതിയിലാണ് ഓഷിവാര പൊലീസ് ബിനോയിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ ഒളിവിൽ പോയ ബിനോയ് കോടിയേരി മുൻകൂർ ജാമ്യം ലഭിച്ച പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP