Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിനോയി കോടിയേരി വിവാദത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ രാഹുലിന്റെ അഭിഭാഷകൻ പത്രസമ്മേളനം വിളിച്ചിരിക്കുന്നത് നാളെ; കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവ് വ്യാഖ്യാനിച്ച് പത്രസമ്മേളനം ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങളുമായി ബിനോയിയും സംഘവും; പത്രസമ്മേളനം റദ്ദു ചെയ്യാൻ പ്രസ് ക്ലബ്ബിന് മേൽ കടുത്ത സമ്മർദ്ദം

ബിനോയി കോടിയേരി വിവാദത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ രാഹുലിന്റെ അഭിഭാഷകൻ പത്രസമ്മേളനം വിളിച്ചിരിക്കുന്നത് നാളെ; കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവ് വ്യാഖ്യാനിച്ച് പത്രസമ്മേളനം ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങളുമായി ബിനോയിയും സംഘവും; പത്രസമ്മേളനം റദ്ദു ചെയ്യാൻ പ്രസ് ക്ലബ്ബിന് മേൽ കടുത്ത സമ്മർദ്ദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിനോയി കോടിയേരിയും ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനും എതിരായി കുടുതൽ വെളിപ്പെടുത്തലുമായി യുഎഇ പൗരൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖി വിളിച്ചു ചേർത്ത വാർത്താസമ്മേളനം നാളെയാണ് നടക്കാനിരിക്കുന്നത്. ബിനോയിക്കും ശ്രീജിത്തിനും എതിരായി നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച് കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വേണ്ടിയാണ് നാളെ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. എന്നാൽ ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെതിരായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന വിധത്തിൽ കരുനാഗപ്പള്ളി സബ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ വ്യാഖ്യാനിച്ച് വാർത്താസമ്മേളനം മുടക്കാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോൾ നടക്കുനന്ത്.

ശ്രീജിത്തുമായി ബന്ധപ്പെട്ട കേസ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു കേസിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നു. ഈ സാഹചര്യത്തിൽ ശ്രീജിത്തുമായി ബന്ധപ്പെട്ട കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിനെ കുറിച്ച് വാർത്ത പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി ഉത്തരവ്. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്തിനെതിരെ വാർത്തകളൊന്നും പ്രസിദ്ധീകരിക്കരുതെന്ന വിധത്തിൽ വ്യാഖ്യാനങ്ങൾ ഉയർന്നത്.

വാർത്ത വിലക്കി തിരുവനന്തപുരം പ്രസ്‌ക്ലബിനും മാധ്യമ സ്ഥാപനങ്ങൾക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. മാതൃഭൂമിയും മനോരമ, കേരള കൗമുദി അടക്കമുള്ള പത്രങ്ങളും ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18, മനോരമ ന്യൂസ് അടക്കമുള്ളമുള്ള ചാനലുകൾക്കും വാർത്ത പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ട്. മറുനാടൻ മലയാളിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട വാർത്തകൾകളോ റിപ്പോർട്ട് ചെയ്യരുതെന്നാണ് കോടതി ഉത്തരവിനെ വ്യാഖ്യാനിക്കുന്നത്. ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉൾപ്പെട്ട തട്ടിപ്പ് കേസ് കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇത് ഒരു ദിവസം മുതൽ ചർച്ച ചെയ്യാൻ പാടില്ലെന്ന് പറയാൻ എങ്ങനെ കോടതിക്ക് കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്.

ബിനോയിയും സംഘവും തന്നെയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് അറിയുന്നത്. വാർത്താ സമ്മേളനം ഒഴിവാക്കാൻ വേണ്ടി പ്രസ് ക്ലബ് അധികൃതർക്ക് മേലും കടുത്ത സമ്മർദ്ധമുണ്ട്. സിപിഎം കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് ഈ സമ്മർദ്ദമെന്നാണ് അറിയുന്നത്. കോടതി വിലക്ക് നിലനിൽക്കുന്നതിനാലാണ് വാർത്താസമ്മേളനം നടത്താൻ സാധിക്കില്ലെന്ന വാദമാണ് ഉയർത്തുന്നത്.

ബിനോയി കേസും ശ്രീജിത്തിന്റെ കേസും രണ്ടും ബന്ധപ്പെട്ടു കിടക്കുന്നതാണ്. ചവറ എംഎൽഎയുടെ മകൻ ശ്രീജിത്ത് വിജയനെതിരെയും പരാതിക്കാരൻ മർസൂഖി തന്നെയാണ്. ഈ സാഹചര്യത്തിൽ വാർത്താസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂചിപ്പിക്കേണ്ടിവരും. ഇത് കോടതിയലക്ഷ്യമാകും എന്ന കാര്യം ചൂണ്ടിക്കാട്ടി വാർത്താസമ്മേളനം ഉപേക്ഷിക്കാനുള്ള നടപടിയാണ് നടക്കുന്നത്.

 ശ്രീജിത്ത് വിജയനെതിരായ കേസിനെ കുറിച്ച് മാധ്യമ ചർച്ചകളുണ്ടാകരുതെന്ന് വിലക്കിയ കോടതി വിധിയുടെ പകർപ്പ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലും ബന്ധപ്പെട്ട മാധ്യമ സ്ഥാപനങ്ങളിലും പതിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് വാർത്താസമ്മേളനം നിരോധിക്കാൻ പ്രസ് ക്ലബ്ബ് നിർബന്ധിതമായിരിക്കുന്നത്.

അതേസമയം കരുനാഗപ്പള്ളി ഉത്തരവിൽ ആ വ്യക്തിക്കെതിരെ വാർത്തകൾ നൽകുന്നത് സംബന്ധിച്ച ഉത്തരവാണെന്നും പ്രസ്‌ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്താൻ വരുന്നവരോട് അവർ ഉന്നയിക്കാൻ പോകുന്ന വിഷയങ്ങൾ എന്താണെന്ന് ചർച്ച ചെയ്യുന്ന പതിവ് പ്രസ്‌ക്ലബിനില്ലെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ് അറിയിച്ചു. ഇക്കാര്യത്തിൽ യുക്തമായ തീരുമാനം എടുക്കാൻ വാർത്താ സമ്മേളനം നടത്താനെത്തുന്ന ആളോട് ആവശ്യപ്പെടുമെന്നും പ്രസ്‌ക്ലബ് അറിയിച്ചു.

ബിനോയ് കോടിയേരിയുടെ സാമ്പത്തിക കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഫെബ്രുവരി അഞ്ചിന് വാർത്താസമ്മേളനത്തിലൂടെ പുറത്തുവിടുമെന്നായിരുന്നു മർസൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകൻ രാം കിഷോർ യാദവ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നത്.

 

ബിനോയ് 13 കോടിയും ശ്രീജിത്ത് 11 കോടിയും നൽകാനുണ്ടെന്നാണ് മർസൂഖിയുടെ ജാസ് ടൂറിസം കമ്പനി അവകാശപ്പെടുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ വേണ്ടി പല ശ്രമങ്ങളും നടന്നു വരികയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയുമായുള്ള സാമ്പത്തിക ഇടപാട് ഒത്തുതീർപ്പായിട്ടില്ലെന്ന് യു എ ഇ പൗരൻ അൽ മർസൂഖിയുടെ അഭിഭാഷകൻ വ്യക്തമാക്കുകയും ചെയ്തിരന്നു.

ബിനോയിക്കെതിരായ നിയമ നപടികളേക്കാൾ പണം തിരിച്ചുകിട്ടാനാണ് ഇപ്പോഴത്തെ ശ്രമമെന്നാണ് അഭിഭാഷകൻ രാംകിഷൻ സിങ് യാദവ് വ്യക്തമാക്കിയത്. ദുബായിലെ കേസിൽ കോടതി ബിനോയിക്ക് സമൻസ് അയച്ചിട്ടുണ്ടെന്നും യാദവ് വ്യക്തമാക്കിയിരുന്നു. വിവാദമാക്കാതെ ഒത്തുതീർപ്പാക്കാനാണ് യെച്ചൂരിയെ സമീപിച്ചത്. കേരള സർക്കാരുമായി ബന്ധപ്പെട്ട ചില അഭിഭാഷകരും ഒത്തുതീർപ്പ് ചർച്ചകൾക്കായി സമീപിച്ചിരുന്നെന്നും ഉത്തർ പ്രദേശ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കൂടിയായ യാദവ് പറയുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP