Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിനി ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പിന് ടെൻഡർ ലഭിച്ചത് ജെനീഷ് ഷംസുദ്ദീന്; പണം അടച്ചത് ശക്തൻ ചേംബേഴ്‌സ് എന്ന കമ്പനിയും; സ്വകാര്യ വ്യക്തിക്ക് ലഭിച്ച ടെൻഡറിന്റെ തുക എങ്ങനെ മറ്റൊരു കമ്പനിക്ക് അടയ്ക്കാനാകും? തൃശൂർ കോർപ്പറേഷന്റെ റസ്റ്റ് ഹൗസ് ടെൻഡറിൽ അടിമുടി ദുരൂഹത; മേയറും കോർപറേഷൻ സെക്രട്ടറിയും പ്രതിക്കൂട്ടിൽ

ബിനി ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പിന് ടെൻഡർ ലഭിച്ചത് ജെനീഷ് ഷംസുദ്ദീന്; പണം അടച്ചത് ശക്തൻ ചേംബേഴ്‌സ് എന്ന കമ്പനിയും; സ്വകാര്യ വ്യക്തിക്ക് ലഭിച്ച ടെൻഡറിന്റെ തുക എങ്ങനെ മറ്റൊരു കമ്പനിക്ക് അടയ്ക്കാനാകും? തൃശൂർ കോർപ്പറേഷന്റെ റസ്റ്റ് ഹൗസ് ടെൻഡറിൽ അടിമുടി ദുരൂഹത; മേയറും കോർപറേഷൻ സെക്രട്ടറിയും പ്രതിക്കൂട്ടിൽ

റയാൻ

തൃശൂർ: കോർപ്പറേഷന്റെ റസ്റ്റ് ഹൗസായ ബിനി ടൂറിസ്റ്റ് ഹോമിന്റെ ടെൻഡർ ലഭിച്ചത് ഷംസുദ്ദീൻ ജനീഷിന്. എന്നാൽ പണം അടച്ചത് ശക്താൻ ചേംബേഴ്‌സ് എന്ന കമ്പനിയും. ബിനി ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ടെൻഡറിൽ നിറയുന്നത് ദൂരൂഹത മാത്രം. സ്വകാര്യ വ്യക്തിക്ക് ലഭിച്ച ടെൻഡറിന്റെ തുക എങ്ങനെ മറ്റൊരു കമ്പനി അടയ്ക്കാനാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്താൻ മേയറോ കോർപ്പറേഷൻ സെക്രട്ടറിയോ തയ്യാറായിട്ടില്ല. ടെൻഡർ വ്യവസഥകൾ പ്രകാരം റസ്റ്റ് ഹൗസിന്റെ നടത്തിപ്പിന് അവകാശം കിട്ടിയവർ തന്നെ മുഴുവൻ തുകയും അടയ്ക്കണം. അങ്ങനെ ആണെങ്കിൽ ജെനീഷിനാണ് ടെൻഡർ ലഭിച്ചത്. നിയമപ്രകാരം മുഴുവൻ തുകയും കരാറുകാരൻ അടച്ചാൽ മാത്രമേ താക്കോൽ കോർപറേഷൻ സെക്രട്ടറി മുഖേന കൈമാറാനാകൂ.

ഇതിനുപുറമെ കോർപറേഷൻ കൗൺസിലിന്റെയും നിയമവിഭാഗത്തിന്റെയും അനുമതി കൂടി ലഭിച്ചാൽ മാത്രമാണ് സെക്രട്ടറിക്ക് താക്കോൽ കൈമാറാൻ കഴിയുക. എന്നാൽ ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല. പിന്നെ എങ്ങനെ ജെനീഷിന് അനുവദിച്ച ടെൻഡറിന് ശക്തൻ ചേംബേഴ്‌സിന് പണം അടയ്ക്കാനാകുന്നത്. 2022 സെപ്റ്റംബർ 16ന് നടത്തിയ ടെൻഡറിൽ ജെനീഷ്.പി.എസ്, ഗ്രാം പ്രോബിസിസ് സർവീസ്, ജെ.കെ.ആർ ഡൊമിനിയൻ പ്രൈവറ്റ് ലിമിറ്റഡ്, പ്രേംജി കൊള്ളന്നർ, ഓമന അശോകൻ എന്നിവരാണ് പങ്കെടുത്തിട്ടുള്ളത്. ശക്തൻ ചേംബേഴ്‌സ് എന്ന കമ്പനിയുടെ പേര് എവിടെയുമില്ല. കൂടുതൽ തുകയായ 7,.25,00 ക്വാട്ട് ചെയ്ത ജെനീഷിന് കോർപറേഷൻ നെഗോസിയേഷനിലൂടെ 7,50,000 ആകി നടത്തിപ്പവകാശം നൽകുകയായിരുന്നു. അത്പ്രകാരം നടത്തിപ്പവകാശം ലഭിച്ച ജെനീഷ് ആണ് പണം അടയ്‌ക്കേണ്ടത്. എന്നാൽ ജെനീഷ് മാനേജിങ് പാർട്ണറായ ശക്തൻ ചേംബേഴ്‌സ് ആണ് പണം അടച്ചിരിക്കുന്നത്.

നിബന്ധന പ്രകാരം കൈവശാവകാശം കിട്ടണമെങ്കിൽ ഒരു മാസത്തെ ലൈസൻസ് ഫീസായ 7.50 ലക്ഷം രൂപ വീതം 12 മാസത്തേക്ക് മുൻകൂറായി അടയ്ക്കണം. അതിന് പുറമെ ജിഎസ്ടിയും കരാറുകാരൻ തന്നെ അടയ്ക്കണം. എന്നാൽ ജെനീഷിന് പകരം മുഴുവൻ തുകയും അടച്ചത് ശക്തൻ ചേംബേഴ്‌സ് ആണ്. ടെൻഡർ വ്യവസ്ഥകൾ പ്രകാരം അത് നിയമവിരുദ്ധമാണ്. കേർപറേഷൻ ഓഫർ നോട്ടീസിൽ ടൂറിസ്റ്റ് ഹോം നടത്തിപ്പ് സംബന്ധിച്ച് കർശനമായ വ്യവസ്ഥകൾ എഴുതിചേർത്തിട്ടുണ്ട്. ഓഫർ നോട്ടീസിലെ 12ാം ഖണ്ഡികയിൽ പറയുന്നത് ഇങ്ങനെയാണ് നഗരസഭാ കൗൺസിലിന്റെ അനുവാദം കൂടാതെ ലൈസൻസ് കൈമാറ്റം ചെയ്യുകയോ കീഴ്തുകയ്ക്ക്(സബ്‌ലെറ്റ്) കൊടുക്കുകയോ ചെയ്യാൻ പാടുള്ളതല്ല, കുത്തകയുടെ നടത്തിപ്പിൽ പങ്കളായിയെ ചേർക്കണമെങ്കിൽ നഗരസഭയുടെ മുൻകൂർ അനുമതി ലഭിക്കണം. വ്യവസ്ഥകളിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദ് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ബിനി ടൂറിസ്റ്റ് ഹോമിന്റെ കൈവശാവകാശം കരാറുകാരൻ ലഭിച്ചതെന്ന് വ്യക്തം. തൃശൂർ നഗരത്തിൽ പ്രമുഖമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്ന വ്യക്തിയാണ് കരാർ ലഭിച്ച ജെനീഷ്. അദ്ദേഹത്തിന് ഹോട്ടൽ, റസ്‌റ്റോറന്റ്, ബാർ എന്നിവ നടത്തിയുള്ള പരിചയമില്ല. അതിനാൽ ശക്തൻ ചേംബേഴ്‌സ് എന്ന കമ്പനി രൂപീകരിച്ച് മറ്റുള്ളവർക്ക് ഷെയർ നൽകുകയായിരുന്നു. ടൂറിസിറ്റ് ഹോം ഏറ്റെടുത്ത് ബാർ, റസ്‌റ്റോറന്റ് എന്നിവയുടെ നടത്തിപ്പ് സബ് കോൺട്രാക്ടിലൂടെ മറ്റുള്ളവർക്ക് നൽകുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഈ കമ്പനിയാണ് ടൂറിസ്റ്റ് ഹോം നടത്തിപ്പിന് ആവശ്യമായ 98 ലക്ഷം രൂപയോളം കോർപറേഷനിൽ അടച്ചിരിക്കുന്നത്. ജെനീഷിന് ബിസിനസിൽ പാർട്ണർമാരെ ചേർക്കണമെങ്കിൽ കൗൺസിലിന്റെ അനുമതി ആവശ്യമാണ്. കൗൺസിലിന്റെ അമനുമതിയോട് കൂടിയാണോ പുതിയ പാർട്ണർമാരെ ജെനീഷ് ചേർത്തതെന്ന കാര്യം കോർപറേഷൻ സെക്രട്ടറിയോ മേയറോ വ്യക്താക്കേണ്ടതാണ്. എന്നാൽ കോർപറേഷൻ അധികാരികൾ ഇക്കാര്യത്തിൽ കുറ്റകരമായ മൗനമാണ് പാലിക്കുന്നത്.

കോർപറഷന്റെ കീഴിലുള്ള ഗസ്റ്റ് ഹൗസായ ബിനി ടൂറിസ്റ്റ് ഹോം പൊൡച്ചതിന് പിന്നിൽ സിപിഎമ്മിന്റെ പ്രമുഖരായ രണ്ട് കൗസിലർമാരെ വാദം ശക്തമായതോടെ പാർട്ടിയിലും മുന്നണിയിലും വലിയ അസ്വാരസ്യങ്ങൾക്ക് വഴിവച്ചിരുന്നു. കരാർ നേടിയ ശക്തൻ ചേംബേഴ്‌സിന് പിന്നിൽ പ്രവർത്തിക്കുന്നത് ഈ നേതാക്കളുടെ ബിനാമികളാണെന്നും ആരോപണമുണ്ട്. തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗത്താണ് ബിനി ടൂറിസ്റ്റ് ഹോം സ്ഥിതി ചെയ്യുത്. ഇവിടെ നിരവധി മുറികളും റെസ്‌റ്റോറന്റും ബാറും ഉണ്ട്. 40 വർഷം മുമ്പാണ് ബിനിയുടെ പണി കഴിപ്പിച്ചത്. സ്വകാര്യ വ്യക്തികൾക്ക് ടെൻഡർ വിളിച്ച് നിശ്ചിത കാലത്തേക്ക് നടത്താൻ കൊടുക്കുകയാണ് പതിവ്. നിലവിൽ പ്രമുഖ അബ്കാരി വി കെ അശോകനാണ് ബിനി നടത്തിയിരുന്നത്. കാലാവധി കഴിഞ്ഞതോടെയാണ് പുതിയ ടെൻഡർ ക്ഷണിച്ചത്.

ടെൻഡർ ലഭിച്ചവർ തെന്നയാണ് മേയർ പോലും അറിയാതെ കെട്ടിടം പൊളിക്കൽ ആരംഭിച്ചത്. മാധ്യമങ്ങളിലൂടെ വിവരം പുറത്തായതോടെ പ്രതിപക്ഷമായ കോഗ്രസും ബിജെപിയും രംഗത്ത് വതോടെ പോളിക്കൽ നിർത്തിവയ്ക്കുകയായിരുന്നു. ഇതിനിടെ ടൂറിസ്റ്റ് ഹോമിലെ വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി കൊണ്ടുപോയതായും പറയുന്നു. നിയമപ്രകാരം കോർപ്പറേഷൻ സെക്രട്ടറിയാണ് ചാവി കൈമാറേണ്ടത്. എന്നാൽ ആരാണ് ടെൻഡർ നടപടികൾ പൂർത്തിയാകാതെ കരാറുകാരന് താക്കോൽ കൈമാറിയതെന്ന കാര്യത്തിൽ മേയർക്കും സെക്രട്ടറിക്കും മറുപടിയില്ല. കെട്ടിടം പൊളിച്ചതിലൂടെ പൊതുജനങ്ങൾക്കും ഖജനാവിന് സംഭവിച്ച നഷ്ടവും കുറ്റക്കാരിൽ നിന്ന് ഈടാക്കേണ്ടതാണ്. എന്നാൽ ഇക്കാര്യത്തിലും ആവശ്യമായ നടപടി കോർപറേഷൻ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ക്രമക്കേടുകൾക്കെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാർ, പൊതുപ്രവർത്തകൻ എൻ.വി ബാബുരാജ് എന്നിവർ വിജിലൻസ് കോടതിയിൽ നൽകിയ പരാതി പരിഗണനയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP