Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആനന്ദ് ആനന്ദത്തിന് വേണ്ടി ചെയ്തതാണെങ്കിലും ഇതൊരു നോൺ ബെയിലബിൾ ഒഫൻസാണ്; മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ വൈറലായത് ഇൻസ്‌പെക്ടർ ഗരുഡിലെ തകർപ്പൻ അഭിനയം; ലഹരിക്കേസിൽ അറസ്റ്റിലായ റോളിൽ ബിനീഷ് എത്തിയത് സ്വാധീനമുള്ള മുതലാളിയുടെമകനായി; ബിനീഷിനെ വാരിയലക്കി ട്രോളാക്കി പ്രതിപക്ഷവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആനന്ദ് ആനന്ദത്തിന് വേണ്ടി ചെയ്തതാണെങ്കിലും ഇതൊരു നോൺ ബെയിലബിൾ ഒഫൻസാണ്. ഇൻസ്‌പെക്ടർ ഗരുഡ് എന്ന ചിത്രത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി ചെയ്ത റോളാണ് ബിനീഷിന്റെ ഇ.ഡി അറസ്റ്റു ചെയ്തതിന് പിന്നാലെ ട്രോളായി മാറിയിരിക്കുന്നത്.

ദിലീപ് കാവ്യാ മാധവൻ ജോഡിയിലെ ഹിറ്റ് ചിത്രം ഇൻസ്‌പെക്ടർ ഗരുഡിലെ ബിനീഷ് കോടിയേരിയുടെ ആനന്ദ് എന്ന കതാപാത്രവും ബിനീഷിനെ കാണിക്കുന്ന രംഗവുമാണ് ട്രോളുകളായി ഏറ്റെടുത്തിരിക്കുന്നത്. മയക്ക് മരുന്നുമായി പിടികൂടുന്ന ആനന്ദ് എന്ന ചെറുപ്പക്കാരന്‌റെ റോളിലാണ് ബിനീഷ് സിനിമയിൽ എത്തുന്നത്. ദിലീപിന്റെ പൊലീസ് കഥാപാത്രം ബിനീഷിനെ ചോദ്യം ചെയ്യുന്ന രംഗമാണ് പ്രചരിക്കുന്ന വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ.

പെട്ടി നിറയെ കാശ് തന്നാൽ കേസ് ഒതുക്കാമെന്ന് കൈകൂലിക്കാരനായ ദിലീപ് കഥാുപാത്രം പറയുമ്പോൾ കൈക്കൂലി തരാതെ തന്നെ ഈ കേസിൽ നിന്ന് ഊരാൻ കഴിയുമെന്ന് ബിനീഷിന്റെ ആനന്ദ് എന്ന കഥാപാത്രം പറയുന്നു. ഈ രംഗത്തിൽ എന്റെ അച്ഛൻ ആരാണെന്ന് തനിക്ക് ശരിക്ക് അറിയില്ലെന്നും ബിനീഷ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസിൽ സാമ്പത്തിക ഇടപാട് കണ്ടെത്തിയതോടെയാണ് ബിനീഷ് അറസ്റ്റിലായത്. ഇതിന് പിന്നലെയാണ് മയക്കുമരുന്നുമായി പിടിയിലാകുപന്ന യുവാവിന്റെ കഥാപാത്രം അവതരിപ്പിച്ച ബിനീഷിന്റെ രംഗവും ചർച്ചയായാ മാറിയത്.

ഇടത് വിരുദ്ധ ക്യാമ്പുകൾ ഈ സിനിമാ രംഗമാണ് ഇപ്പോൾ ആഘോഷമാക്കുന്നത്. കൂടുതൽ എഴുതിയും പറഞ്ഞും ആക്രമിച്ചും സമയം കളയാതെ ഈ രംഗം സോഷ്യൽ മീഡിയയിൽ ട്രോളായി നൽകിയാണ് ബിനീഷ് കോടിയേരിയെ ട്രോളുന്നത്. സിപി,എം സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ പാർട്ടി നേതൃത്വവും പെട്ടിരിക്കുകയാണ്. ഈ അഴസരത്തിലാണ് സിനിമാ ട്രോളുമായി പ്രതിപക്ഷം രംഗത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP