Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ.ഡി കസ്റ്റഡിയിൽ ബിനീഷ് കോടിയേരിക്ക് മർദ്ദനമേറ്റോ? ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് ആരോപിച്ചു അഭിഭാഷകൻ; ആശുപത്രിയിൽ വെച്ച് ബിനീഷിനെ കാണാൻ ശ്രമിച്ചു സഹോദരൻ ബിനോയിയും; അകത്തേക്കു കടത്തിവിടാതെ സുരക്ഷാ ജീവനക്കാർ; ബിനീഷിന് ദ്വീർഘനേരം ഇരുന്നതു കൊണ്ടുള്ള നടുവേദന മാത്രമെന്ന് ഡോക്ടർമാർ; ബിനീഷിനെ നാളെ കോടതിയിൽ ഹാജരാക്കിയേക്കും

ഇ.ഡി കസ്റ്റഡിയിൽ ബിനീഷ് കോടിയേരിക്ക് മർദ്ദനമേറ്റോ? ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് ആരോപിച്ചു അഭിഭാഷകൻ; ആശുപത്രിയിൽ വെച്ച് ബിനീഷിനെ കാണാൻ ശ്രമിച്ചു സഹോദരൻ ബിനോയിയും; അകത്തേക്കു കടത്തിവിടാതെ സുരക്ഷാ ജീവനക്കാർ; ബിനീഷിന് ദ്വീർഘനേരം ഇരുന്നതു കൊണ്ടുള്ള നടുവേദന മാത്രമെന്ന് ഡോക്ടർമാർ; ബിനീഷിനെ നാളെ കോടതിയിൽ ഹാജരാക്കിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ ബിനീഷ് കോടിയേരിക്ക് മർദ്ദനമേറ്റോ? ഇന്ന് ആശുപത്രിയിലേക്ക് ഉദ്യോഗസ്ഥർ ബിനീഷിനെ എത്തിച്ചതിന് ശേഷം ബിനീഷിന്റെ അഭിഭാഷകൻ ആരോപിച്ചത് ഇക്കാര്യമായിരുന്നു. ഇഡി ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ബിനീഷിനെ ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ രണ്ടര മണിക്കൂർ നിരീക്ഷണത്തിന് ശേഷം ബിനീഷിനെ ഇഡി ഓഫീസിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു. ബീനീഷിന് ദീർഘനേരം ഇരുന്നതിനാലുള്ള നടുവേദന മാത്രമേ ഉള്ളൂവെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

ബിനീഷിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നതിനാലാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റാതിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടയിൽ ബിനീഷിന്റെ സഹോദരനും അഭിഭാഷകരും കാണാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ അവരെ അകത്തേക്ക് കടത്തിവിട്ടില്ല. ഇതിനിടെയാണ് ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചതായി അഭിഭാഷകർ ആരോപിച്ചു.

നാല് മണിയോടെയാണ് ചോദ്യം ചെയ്യലിനിടയിൽ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടർന്ന് ഇഡി ഉദ്യോഗസ്ഥർ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇത് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥർ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് സ്റ്റേറ്റ്മെന്റുകളിൽ ബിനീഷ് ഒപ്പുവെക്കേണ്ടതുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെയും ചോദ്യംചെയ്യൽ തുടരും. ഉച്ചയോടെ ചോദ്യംചെയ്യൽ അവസാനിപ്പിച്ച് കോടതിയിലേക്ക് കൊണ്ടുപോകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. ഇനി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാധ്യതയില്ല.

അതിനിടെ ബിനീഷിന്റെ മയക്കുമരുന്നു ബന്ധത്തിന്റെ ചുവടു പിടിച്ചുള്ള അന്വേഷണം മലയാള സിനിമയിലേക്കും അന്വേഷണം നീളുകയാണ്. കേരളത്തിൽ നടന്ന പൗരത്വ രജിസ്റ്റർ പ്രക്ഷോഭത്തിൽ പങ്കെടുത്ത ചലച്ചിത്രതാരങ്ങൾ അടക്കമുള്ള ചിലർ ബിനീഷുമായി അടുപ്പം പുലർത്തുന്നവരാണ്. ഇവരിൽ ചിലർക്ക് ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദും നിയാസുമായും ബന്ധമുണ്ട്. ബെംഗളൂരുവിൽ നടന്ന നിശാ പാർട്ടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. ഇവരേയും കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കും.

ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ആഭ്യന്തര സുരക്ഷാ വിഭാഗം ശേഖരിച്ചതായാണ് വിവരം. ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന സൂചനയാണ് ആഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും നൽകുന്നത്. ലഹരിമരുന്നു പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ. പൗരത്വ രജിസ്റ്റർ ഭേദഗതിക്കെതിരെ കർണാടകത്തിൽ നടന്ന പ്രതിഷേധങ്ങളിൽ മലയാളി സാന്നിധ്യം വ്യക്തമായിരുന്നു. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണം ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്കാണ് എത്തി നിൽക്കുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗം ഇതുവരെ എട്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീലങ്ക, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങളുടെ ഭാഗമായ റാക്കറ്റും ഇന്ത്യയിൽ ലഹരിമരുന്ന് എത്തിക്കുന്നതിനു പിന്നിലുണ്ടെന്നു കണ്ടെത്തിയിരുന്നു.

അതിനിടെ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ കഴിയുന്ന ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറയുന്നത്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്നും എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നത്. കേസിൽ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷും തമ്മിൽ ബന്ധമുണ്ട്. അനൂപ് നടത്തിയിരുന്ന ഹോട്ടലിന്റെ ഉടമ ബിനീഷാണെന്ന് എൻഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

നിലവിൽ കസ്റ്റഡിയിൽ കഴിയുന്ന ബിനീഷിനെ വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ബിനീഷ് ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകാത്തതിനാലാണ് ചോദ്യം ചെയ്യൽ ഇത്രയും നീണ്ട് പോയതെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. മയക്കുമരുന്ന് ഇടപാടിൽ ബിനീഷിനു അറിവുണ്ടെന്നു തെളിഞ്ഞാൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയെ(എൻസിബി) വിവരം അറിയിക്കുമെന്നും എൻഫോഴ്സ്മെന്റ് അറിയിച്ചു. ബെംഗളൂരുവിലെ കല്യാൺനഗറിലെ ഹോട്ടൽ നടത്തിപ്പിനായി അനൂപിനെ മറയാക്കി ബിനീഷ് പണം മുടക്കുകയായിരുന്നു. എന്നാൽ മയക്കുമരുന്ന് ബിസിനസ്സിനായാണ് അനൂപ് ഇത് ഏറ്റെടുത്തതെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.

അനൂപിന്റേയും സംഘത്തിന്റെയും ലഹരി മരുന്ന് ഇടപാടുകൾ നിരീക്ഷച്ചതിന് ശേഷമാണ് എൻസിബി ഇവരെ പിടികൂടുന്നത്. ലഹരി മരുന്ന് പാർട്ടികൾ നടക്കാറുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻസിബി ഹോട്ടലിനെ നിരീക്ഷണത്തിലാക്കിയത്. പിന്നീട് ഓഗസ്റ്റ് മാസം ഹോട്ടലിൽ നിന്നും ലഹരി മരുന്നുമായി അനൂപിനെ എൻസിബി പിടികൂടുകയായിരുന്നു. 25 ലക്ഷം മുൻകൂർ നൽകി പ്രതിമാസം മൂന്നര ലക്ഷം രൂപ വാടകയ്ക്കാണ് അനൂപ് മുഹമ്മദ് കല്യാൺനഗറിലെ റോയൽസ്യൂട്ട്‌സ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്. ഇതേ ഹോട്ടലിന്റെ 205 -ാം മുറിയിലാണ് അനൂപ് താമസിച്ചിരുന്നത്. ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖർ ഇവിടെ സന്ദർശകരായി എത്തിയിട്ടുണ്ട്. വിദേശികളും ഇവിടെ വന്നുപോയതായും അനൂപ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ബിനീഷ് കോടിയേരി പ്രതിയായ ബംഗളൂരു മയക്കുമരുന്നു കേസിനു തീവ്രവാദബന്ധവുമുണ്ടെന്നും പൗരത്വ നിയമഭേദഗതിക്കെതിരേ കർണാടകയിൽ നടന്ന സമരങ്ങളിൽ ഈ ലഹരിമാഫിയ സംഘം സജീവമായിരുന്നുവെന്നും അക്രമങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും നിഗമനം. മലയാളികളടക്കമുള്ള ചില ചലച്ചിത്ര താരങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ചില മലയാളി ചലച്ചിത്രപ്രവർത്തകർക്കു സംഭവങ്ങളുമായി ബന്ധമുണ്ട്. പലരും അടുത്തകാലത്ത് ചലച്ചിത്രമേഖലയിലെത്തിയവരാണ്. ഇവരുമായി ബിനീഷിന് അടുത്ത ബന്ധമാണുള്ളത്. പലരും ചലച്ചിത്രമേഖലയിൽ എത്തിയതിന് പിന്നിൽ ബിനീഷിന്റെ സഹായമുണ്ടായിരുന്നു. ബിനീഷിലൂടെ സിനിമാ നിർമ്മാണത്തിന് പണം ഉപയോഗിക്കാനും ഇവർ ശ്രമിച്ചു. എന്നാൽ ഇവരുടെ യഥാർഥലക്ഷ്യം എന്താണെന്ന് മനസിലാക്കാൻ ബിനീഷിന് കഴിഞ്ഞില്ലെന്നും അന്വേഷണസംഘം കരുതുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP