Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇഡി എന്നാൽ ഫൂൾസ് ആണെന്നാണോ കരുതിയത്? നീ ഭയങ്കര സ്മാർട്ട് ആണെന്നാണോ വിചാരിക്കുന്നത്? ഒപ്പിടാതെ വന്നപ്പോൾ സാക്ഷിയോട് ചൂടായി ഉദ്യോഗസ്ഥർ; ബിനീഷ് പറഞ്ഞാൽ ഒപ്പിടുമോയെന്ന് ഭാര്യ റെനീറ്റയോട്; ആരുപറഞ്ഞാലും ഒപ്പിടില്ലെന്ന് മറുപടി; ബിനീഷ് വളരെ ഹാപ്പിയാണ്..ടീ കുടിക്കുന്നുണ്ട് എന്നായി അനുനയം; ബിനീഷിന്റെ കബോഡിൽ നിന്ന് മുഹമ്മദ് അനൂപിന്റെ കാർഡ് കിട്ടിയതെന്ന് സ്ഥാപിക്കാനാണ് നോക്കിയത്; ഇഡി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും റെനീറ്റ ഒപ്പിടാത്തതിന് പിന്നിൽ

ഇഡി എന്നാൽ ഫൂൾസ് ആണെന്നാണോ കരുതിയത്? നീ ഭയങ്കര സ്മാർട്ട് ആണെന്നാണോ വിചാരിക്കുന്നത്? ഒപ്പിടാതെ വന്നപ്പോൾ സാക്ഷിയോട് ചൂടായി ഉദ്യോഗസ്ഥർ; ബിനീഷ് പറഞ്ഞാൽ ഒപ്പിടുമോയെന്ന് ഭാര്യ റെനീറ്റയോട്; ആരുപറഞ്ഞാലും ഒപ്പിടില്ലെന്ന് മറുപടി; ബിനീഷ് വളരെ ഹാപ്പിയാണ്..ടീ കുടിക്കുന്നുണ്ട് എന്നായി അനുനയം; ബിനീഷിന്റെ കബോഡിൽ നിന്ന് മുഹമ്മദ് അനൂപിന്റെ കാർഡ് കിട്ടിയതെന്ന് സ്ഥാപിക്കാനാണ്  നോക്കിയത്; ഇഡി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും റെനീറ്റ ഒപ്പിടാത്തതിന് പിന്നിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇന്ന് പുറത്തുവന്നു. തന്നെയും സാക്ഷികളെയുമൊക്കെ ഇഡി ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ വിവിധ ചാനൽ അഭിമുഖങ്ങളിൽ പറഞ്ഞു.

പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

ബിനീഷ് കോടിയേരി കസ്റ്റഡിയിലായപ്പോൾ മുതൽ ഭാര്യ റെനിറ്റ തന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ഇഡി ഉദ്യോഗസ്ഥർ കീ ആവശ്യപ്പെട്ട് റെനിറ്റയെ വിളിച്ചു. വീട്ടിൽ കയറാൻ വേണ്ടിയാണെന്നും പറഞ്ഞു. അച്ഛനെയും അമ്മയെയും ഇളയകുട്ടിയെയും കൂട്ടി എത്തിയപ്പോൾ സെർച്ച് വാറന്റ് നൽകി. സർച്ച് കഴിയുന്ന വരെ പുറത്തിറങ്ങാൻ പാടില്ലെന്ന് ചട്ടം കെട്ടി. ഇരുഭാഗത്തും സാക്ഷികളെയും വച്ചു. ആദ്യം തന്നെ മുകളിലത്തെ നിലയിലേക്കാണ് കയറിയത്. ബിനീഷിന്റെ ഡ്രസൊക്കെ വയ്ക്കുന്ന മുറിയിൽ കയറി തിരച്ചിൽ തുടങ്ങി.

റൂമിൽ നിന്നൊരു ഡയറിയുമായി വന്നു. 2014 ലെയോ 15 ലെയോ മറ്റോ കണക്കെഴുതിയ ഡയറി. പിന്നീട് തന്റെയും അമ്മയുടെയുംം അച്ഛന്റെയും ഫോൺ പരിശോധിച്ച ശേഷം പിടിച്ചെടുത്തു. ആ സ്റ്റേറ്റ്‌മെന്റിൽ റെനിറ്റ സൈൻ ചെയ്തു. തുടർന്നാണ് കാർഡ് കാണിച്ചത്. അത് അവിടുന്ന് കിട്ടിയതെന്ന് പറഞ്ഞു. അപ്പോൾ റെനിറ്റ പ്രതിഷേധിച്ചു. ഇവിടുന്ന് നിങ്ങൾക്ക് കാർഡൊന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞു. അത് സൈൻ ചെയ്യില്ല എന്ന് പറഞ്ഞപ്പോഴാണ് ഭീഷണി വന്നത്. സൈൻ ചെയ്‌തേ പറ്റൂ...അല്ലെങ്കിൽ ബിനീഷിന് കുരുക്ക് മുറുകും. കള്ളത്തരത്തിൽ സൈൻ ചെയ്താലേ കുരുക്ക് മുറുകയുള്ളുവെന്ന് റെനീറ്റ് പറഞ്ഞു. ഞാൻ ശനിയാഴ്ച ബിനീഷ് തിരിച്ചെത്തണമെന്ന് പ്രാർത്ഥിക്കുന്ന കുട്ടിയാണ്. ഇത് തന്റെ ഫാമിലിയാണ്. കള്ളത്തരത്തിൽ ഒപ്പിട്ട് അത് തകിടം മറിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞു.

കാർഡ് വീട്ടിൽ നിന്ന് ലഭിച്ചതല്ലെന്ന് തനിക്ക് ഉത്തമബോധ്യമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഒപ്പിട്ട് നൽകാൻ വിസമ്മതിച്ചത്. ഒപ്പിടാൻ പറ്റില്ല എന്നാദ്യം പറഞ്ഞപ്പോൾ ഇട്ടില്ലെങ്കിലും സാരമില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. പക്ഷേ സമയം വൈകാൻ തുടങ്ങിയപ്പോൾ പല തരത്തിലും മാനസികമായി തങ്ങളെ ബുദ്ധിമുട്ടിച്ചു. ഇഡിയുടെ വിറ്റ്‌നസ് താഴെയിരിക്കുകയായിരുന്നു. അയാൾ ഒന്നും കാണാതെ തന്നെ സൈൻ ചെയ്തു. കാർഡ് ഇഡി കൊണ്ടുവന്ന് വച്ചതാണെന്ന് തനിക്ക് സംശയമുണ്ടെന്ന് രേഖപ്പെടുത്തിയാൽ ഒപ്പിടാമെന്ന് പറഞ്ഞു. എന്നാൽ, അത് തങ്ങളെ വെല്ലുവിളിക്കുന്നത് പോലെയാണെന്നും അത് സാധ്യമല്ലെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

അപ്പോൾ തന്റെ വിറ്റ്‌നസിനെ നിർബന്ധിച്ച് ഒപ്പിടുവിക്കാൻ ശ്രമിച്ചു. മുറിയിൽ നിന്ന് കാർഡ് എടുക്കുന്നത് കണ്ടുവെന്ന തരത്തിൽ ഒപ്പിടണമെന്ന് ഇഡി ആവശ്യപ്പെട്ടപ്പോൾ ആ സാക്ഷി പിന്മാറി. ഇത് ഇഡി ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു. അവർക്ക് ദേഷ്യം വന്നു. ഞങ്ങൾ ഫൂൾസാണെന്നാണോ കരുതിയത്, നീ ഭയങ്കര സ്മാർട്ടാണെന്നാണോ കരുതുന്നത് എന്നൊക്കെ ആ സാക്ഷിയോട് ചോദിച്ചു.

പിന്നീട് നിങ്ങൾ സൈൻ ചെയ്യേണ്ട എന്ന് പറഞ്ഞ് സിആർപിഎഫിൽ നിന്നൊരാളെ കൊണ്ട് സൈൻ ചെയ്യിച്ചു. എന്താണെങ്കിലും തനിക്ക് പകർപ്പ് പോലും വേണ്ടെന്നും റെനീറ്റ പറഞ്ഞു. ഈ കാർഡിനെ കുറിച്ച് നിങ്ങൾ കള്ളത്തരമാണ് പറയുന്നത്. അത് എന്തായാലും ഞാൻ സമ്മതിക്കൂല്ലാന്ന് പറഞ്ഞു. അപ്പോൾ നിങ്ങൾ ബിനീഷിനായി ട്രബിൾ ക്ഷണിച്ചുവരുത്തുകയാണ് എന്ന് ഭീഷണി മുഴക്കി. എന്തായാലും നിങ്ങൾ ബിനീഷിനെ അവിടെ കുടുക്കിയിട്ടേക്കുവാണല്ലോ. സൈൻ ചെയ്യാത്തതുകൊണ്ട് എനിക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിക്കാമെങ്കിൽ അതിനും തയ്യാറെന്ന് പറഞ്ഞു.

പിന്നീട് ഒരു ഓഫീസർ വന്ന് പറഞ്ഞു: ബിനീഷ് പറഞ്ഞാൽ ഒപ്പിടുവോ എന്ന്. അപ്പോഴും ഞാൻ പറഞ്ഞു...ഒപ്പിടില്ലാന്ന്. ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്താലും ഒപ്പിടില്ല എന്ന് പറഞ്ഞു. എനിക്ക് നന്നായിട്ട് മനസ്സിലായി ഇതിന്റെ പിന്നിലുള്ള കളി എന്താണെന്ന് എന്ന് പറഞ്ഞു. ആരും പറഞ്ഞാലും ഒപ്പിടില്ലെന്ന് പറഞ്ഞപ്പോളാണ് ഇഡി അവിടെ രാത്രി സ്‌റ്റേ ചെയ്തത്.

ഭീഷണി എന്നുപറഞ്ഞാൽ ഇങ്ങനെയാണ്..അതായാത് കേസുമായി മുന്നോട്ട് പോകും, കസ്റ്റഡി നീളും, ഉടനെ ഒന്നും ഭർത്താവിനെ കാണാൻ പറ്റില്ല,,ന്നൊക്കെ..ഇതേ പോലെ നിങ്ങൾ ബിനീഷേട്ടനും എന്തോ പേപ്പർ കൊടുത്തിട്ടുണ്ട്. ബിനീഷ് അത് സൈൻ ചെയ്യാത്തതുകൊണ്ട് മാത്രമാണ് ബിനീഷ് കോപ്പറേറ്റ് ചെയ്യുന്നില്ലാന്ന് നിങ്ങൾ പറഞ്ഞതെന്ന് മനസ്സിലായി എന്നും പറഞ്ഞു.

എന്റെയടുത്ത് ഇവർ പറയുന്നുണ്ട്..ബിനീഷ് വളരെ ഹാപ്പിയാണ്..ടീ കുടിക്കുന്നുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു...ഹാപ്പിനെസ് ഇപ്പോൾ എങ്ങനെയാണെന്ന് എനിക്ക് നന്നായി മനസ്സിലായി. കാർഡിൽ മുഹമ്മദ് അനൂപെന്ന് പേരുണ്ട്. കാർഡ് ഇവിടുന്നാണ് കിട്ടിയതെന്ന് പറഞ്ഞ്..ബിനീഷിന്റെ് കബോഡിൽനിന്ന് കിട്ടിയതെന്ന് പറഞ്ഞാണ് അവർ സ്ഥാപിക്കാൻ നോക്കിയത്. അത് ഞാൻ പറഞ്ഞ...അല്ലാ.മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ തനിക്ക് പരിചയമില്ലെന്നും എന്നാൽ ബിനീഷിന്റെ സുഹൃത്താണ് അനൂപ് മുഹമ്മദെന്ന് അറിയാമെന്നും റനീറ്റ പറഞ്ഞു.

രാത്രി അവരെയൊന്നും പേടി തോന്നിയില്ല,. പക്ഷേ അൺഇൻവൈറ്റഡായി കുറെ ഗസ്റ്റുകൾ വന്നു നിൽക്കുമ്പോഴുള്ള ബുദ്ധിമുട്ടറിഞ്ഞു. സിനിമയിൽ മാത്രമാണ് ഇങ്ങനെ കുടുക്കാൻ നോക്കുന്നതൊക്കെ കണ്ടിട്ടുള്ളു. രണ്ട് മക്കളിൽ ഒരാളെ വീട്ടിലിരുത്തി മറ്റേയാളെയും ഒപ്പം കൂട്ടിയാണ് റെയ്ഡിനെത്തിയത്. രാത്രി ആയിട്ടും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ പോകുന്നില്ലെന്ന് മനസിലായപ്പോൾ മകളുടെ കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചു. തന്റെ ആവശ്യം പരിഗണിച്ച് ഒപ്പമുണ്ടായിരുന്ന അച്ഛനെ പോകാൻ അനുവദിക്കുകയായിരുന്നുവെന്നും റിനീറ്റ വ്യക്തമാക്കി.

ഉച്ചയായപ്പോഴേ റെയ്‌ഡെല്ലാം കഴിഞ്ഞു. പിന്നെ ചോദിച്ചത് മുഹമ്മദ് അനൂപിനെ അറിയാമോ എന്നൊക്കെ ബാങ്ക് അക്കൗണ്ടും പാൻകാർഡും അടക്കമുള്ള വിവരങ്ങളെല്ലാം കൊടുത്തു. ലാസ്റ്റ് ആയപ്പോഴാണ് കാർഡിനെ ചൊല്ലി തെറ്റിയത്. ഇനി അവർ എന്താക്കുമെന്ന് ഭയമുണ്ടെന്നും റെനീറ്റ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP