Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേദി പങ്കിടില്ലെന്ന അനിൽ രാധാകൃഷ്ണ മേനോന്റെ നിലപാടിൽ ബിനീഷ് ബാസ്റ്റിന്റെ തലവര മാറി; വിവാദം നിറഞ്ഞ് ഒരു പകൽ ഇരുട്ടി വെളുത്തപ്പോൾ ബിനീഷിന് കൈനിറയെ ചിത്രങ്ങൾ; നാല് സിനിമകളിൽ അവസരം കിട്ടിയത് കൂടാതെ ലഭിച്ചത് നിരവധി ഉദ്ഘാടന ചടങ്ങുകൾക്കുമുള്ള ക്ഷണം; തർക്കം സോഷ്യൽ മീഡിയ അലക്കി കഴിഞ്ഞതോടെ സിനിമാ സംഘടനകൾ വഴി എല്ലാം കോംപ്രമൈസാക്കി ഇരുവരും; ഒരാളുടെ ഈഗോയും രണ്ടാമന്റെ എടുത്തു ചാട്ടവുമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് എസ്എഫ്‌ഐയും

വേദി പങ്കിടില്ലെന്ന അനിൽ രാധാകൃഷ്ണ മേനോന്റെ നിലപാടിൽ ബിനീഷ് ബാസ്റ്റിന്റെ തലവര മാറി; വിവാദം നിറഞ്ഞ് ഒരു പകൽ ഇരുട്ടി വെളുത്തപ്പോൾ ബിനീഷിന് കൈനിറയെ ചിത്രങ്ങൾ; നാല് സിനിമകളിൽ അവസരം കിട്ടിയത് കൂടാതെ ലഭിച്ചത് നിരവധി ഉദ്ഘാടന ചടങ്ങുകൾക്കുമുള്ള ക്ഷണം; തർക്കം സോഷ്യൽ മീഡിയ അലക്കി കഴിഞ്ഞതോടെ സിനിമാ സംഘടനകൾ വഴി എല്ലാം കോംപ്രമൈസാക്കി ഇരുവരും; ഒരാളുടെ ഈഗോയും രണ്ടാമന്റെ എടുത്തു ചാട്ടവുമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് എസ്എഫ്‌ഐയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോഷ്യൽ മീഡിയയിൽ അലത്തിത്തീർത്ത ഒരു വിവാദം നിറഞ്ഞ പകലിന് ശേഷം ഒന്ന് ഇരുട്ടി വെളുത്തപ്പോൾ ബിനീഷ് ബാസ്റ്റിന് കോളടിച്ചു. അനിൽ രാധാകൃഷ്ണ മേനോന്റെ അധിക്ഷേപവുമായി ബന്ധപ്പെട്ട വിവാദം ഒഴിഞ്ഞതോടെ കൈനിറയെ സിനിമകളാണ് നടൻ ബിനീഷ് ബാസ്റ്റിന് ലഭിച്ചത്. ചുരുക്കിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദത്തോടെ ബിനീഷ് ബാസ്റ്റിന്റെ തലവര മാറിയിരിക്കയാണ്. അധിക്ഷേപത്തിൽ അനിൽ രാധാകൃഷ്ണ മേനോനെതിരെ ജനരോഷം ഉയരുന്നതിനിടെ ഒറ്റ ദിവസത്തിനുള്ളിൽ നടൻ ബിനിഷ് ബാസ്റ്റിന് ലഭിച്ചത് നാലു സിനിമകളിൽ അഭിനയിക്കാനുള്ള അവസരം. ഇത് മാത്രമല്ല, സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധ് സ്ഥാപനങ്ങളുടെ ഉദ്ഘാടനവും കോളേജുകളിലെയും മറ്റു പരിപാടികളിലേക്കും ക്ഷണം ലഭിച്ചു.

നിലവിൽ വിജയ് നായകനായ തമിഴ്ചിത്രം തെരിയിലെ നടൻ എന്ന നിലയിലാണ് ബിനീഷ് ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ ബിനീഷിന്റേതായ മറ്റൊരു മലയാള ചിത്രം കട്ടപ്പനയിലെ ഹൃദിക് റോഷൻ ആയിരുന്നു. ഇത് കൂടാതെ അിൽ രാധാകൃഷ്ണമേനോന്റേതടക്കം നിരവധി സിനിമകളിൽ ബിനീഷ് ചെറിയ വേഷങ്ങൾ ചെയ്തു. അതേസമയം, പാലക്കാട് മെഡിക്കൽ കോളജിലെ ചടങ്ങിലുണ്ടായ അധിക്ഷേപത്തോടെ നാലുസിനിമകളിലേക്കാണ് ബിനീഷിനെ ക്ഷണിച്ചിരിക്കുന്നത്. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഗൾഫിൽ ചിത്രീകരണം നടക്കുന്ന ചിത്രമാണ് ഇതിൽ പ്രധാനപ്പെട്ടത്. സിനിമയിൽ അഭിനയിക്കാനായി ബിനീഷ് ഉടൻ വിമാനം കയറും. മൂന്നു സംവിധായകർ കൂടി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി.

പാലക്കാട്ടെ വേദിയിൽ പ്രതിഷേധിച്ചെങ്കിലും നടന് ഉദ്ഘാടനച്ചടങ്ങുകൾക്കും പഞ്ഞമില്ല. ആലപ്പുഴയടക്കം മെഡിക്കൽ കോളജുകളിൽ നിന്നും ക്ഷണം ലഭിച്ചു. പത്തിലധികം ഉദ്ഘാടനങ്ങൾ വേറെയും. എന്നാൽ സിനിമകളുടെ ക്ഷണം ലഭിച്ചിരിക്കുന്നതിനാൽ ഉദ്ഘാടനചടങ്ങുകൾക്ക് തീയതി നൽകിയിട്ടുമില്ല. പ്രതിഷേധത്തെ തുടർന്ന് സിനിമയിൽ നിന്ന് ഒതുക്കപ്പെടുമോയെന്ന ചോദ്യത്തിന് കുലശേഖരവുമായി കൂലിപ്പണിക്കിറങ്ങുമെന്നായിരുന്നു ബിനീഷ് ബാസ്റ്റിന്റെ മറുപടി. എന്നാൽ ഇനി തിരിഞ്ഞുനോക്കേണ്ടിവരില്ലെന്നാണ് നിലവിലെ വാഗ്ദാനങ്ങൾ നൽകുന്ന സൂചന.

അതേസമയം സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങൾക്ക് ശേഷം പ്രശ്‌നം എല്ലാം ഇരുവരും കോംപ്രമൈസ് ആക്കിയിട്ടുണ്ട്. ഫിലിം ചേബർ അടക്കമുള്ളവർ ഇടപെട്ടതോടെ ഇന്ന് മുതൽ ബിനീഷ് ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ലെന്ന് അറിയിച്ചു. സുഹൃത്തുക്കൾ വഴിയും മറ്റും ഇരുവരും തമ്മിലുള്ള പ്രശ്‌നം സംസാരിച്ചു തീർത്തിട്ടുണ്ട്. ബിനീഷിനോട് കോളേജ് പ്രിൻസിപ്പലും അനിൽ രാധാകൃഷ്ണ മേനോനും മാപ്പു പറഞ്ഞതോടെ വിവാദം അവസാനിച്ചിരുന്നു. ഈ വിഷയത്തിൽ കോളേജ് യൂണിയന്റെ പ്രതികരണവും വന്നു. നടനും സംവിധായകനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് കോളേജ് യൂണിയൻ ചെയർമാൻ വൈഷ്ണവ് രംഗത്തുവന്നത്. താരങ്ങളുടെ ഇഗോയും എടുത്തു ചാട്ടവുമാണ് പരിപാടി കുളമാക്കിയതെന്ന് വൈഷ്ണവ് പറയുന്നു.

ബിനീഷിനോട് ആദ്യം തന്നെ തങ്ങൾ എല്ലാം കാര്യവും പറഞ്ഞിരുന്നു. സംവിധായകൻ അനിൽ രാധകൃഷ്ണൻ പോയതിനു ശേഷം വേദിയിൽ എത്താമെന്ന് ആദ്യം സമ്മതിച്ചതുമായിരുന്നു. അതുപോലെ തന്നെ തന്റെ സിനിമയിൽ ചാൻസ് ചോദിച്ച എത്തിയ നടനോടൊപ്പം വേദി പങ്കിടാൻ പറ്റില്ലെന്ന് അനിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ബിനീഷിന്റെ ജാതിയെ കുറിച്ചോ മതത്തെ കുറിച്ചോ ഒന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. ഒരാളുടെ ഇഗോയും മറ്റൊരാളുടെ എടുത്തുച്ചാട്ടവുമാണ് പരിപാടി കുളമാക്കിയതെന്ന് വൈഷണവ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടന്നവനാണ് ബിനീഷ്. അവനോടൊപ്പം വേദി പങ്കിടുന്നതിൽ എനിക്ക് താൽപര്യമില്ല. ബിനീഷ് വേദിയിൽ ഉണ്ടെങ്കിൽ ഞാൻ അവിടെയുണ്ടാകില്ല ഉറപ്പ്. മാഗസിൽ പ്രകാശനം ചെയ്യുന്നതിനായി മുഖ്യാതിഥിയായി ക്ഷണിക്കാൻ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞതാണ്.

ഇക്കാര്യം ബിനീഷ് ബാസ്റ്റിനോട് പറഞ്ഞപ്പോൾ അദ്ദേഹം പോയി കഴിഞ്ഞ് കോളേജ് ഡേ ഉദ്ഘാടനം ചെയ്യാൻ വേദിയിൽ എത്താമെന്ന് ബിനീഷ് ഇങ്ങോട്ട് നിർദ്ദേശിച്ചതാണ്. എന്നീട്ട് അപ്രതീക്ഷിതമായി അദ്ദേഹം വികാര പ്രകടനം നടത്തുകയായിരുന്നു. പിന്നീട് നടന്നതെല്ലാം എല്ലാവരും കണ്ടതാണ്. ജാതി, മതം , മനുഷ്യൻ എന്നൊക്കെ പറഞ്ഞ് വികാരാധീനനാകേണ്ട ഒരു സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല. എല്ലാം ബിനീഷ് സമ്മതിച്ചതാണ്. ഈ സംഭവം തുടങ്ങുന്നതിനും തൊട്ട് മുൻപ് വരെ ബിനീഷ് സന്തോഷവാനായിരുന്നു. എന്നാൽ പരിപാടിയുടെ ഇടയിൽ കടന്നു വന്ന് ഇത്തരത്തിൽ പ്രതിഷേധിച്ചതിന്റെ പിന്നിലുള്ള കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ലെന്നും വൈഷ്ണവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP