Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീംകോടതി വിധിയുടെ ഫയൽ എടുക്കാനെത്തിയ ബിന്ദു അമ്മണിക്ക് നേരെയുണ്ടായത് 'മുളക് സ്‌പ്രേ' പ്രയോഗം; പ്രതിരോധിക്കാൻ എത്തിയ ഒരാളെ ചൂണ്ടി ഇയാളാണ് ആക്രമിച്ചതെന്ന് ആക്ടിവിസ്റ്റ്; പമ്പയിലേക്ക് ആരേയും വിടില്ലെന്ന് പറഞ്ഞ് ചീറിയടുത്ത് പ്രതീഷ് വിശ്വനാഥനും സംഘവും; ഒരാളെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് ഇടപെടലും; തൃപ്തി ദേശായിയ്‌ക്കൊപ്പം ശബരിമലയിലേക്ക് പോകാനെത്തിയവർ പൊലീസിനോട് ആവശ്യപ്പെട്ടത് ആശുപത്രിയിലേക്ക് പോകണമെന്നും; കൊച്ചി കമ്മീഷണർ ഓഫീസിന് മുമ്പിൽ ബിന്ദു അമ്മണി പെട്ടപ്പോൾ

സുപ്രീംകോടതി വിധിയുടെ ഫയൽ എടുക്കാനെത്തിയ ബിന്ദു അമ്മണിക്ക് നേരെയുണ്ടായത് 'മുളക് സ്‌പ്രേ' പ്രയോഗം; പ്രതിരോധിക്കാൻ എത്തിയ ഒരാളെ ചൂണ്ടി ഇയാളാണ് ആക്രമിച്ചതെന്ന് ആക്ടിവിസ്റ്റ്; പമ്പയിലേക്ക് ആരേയും വിടില്ലെന്ന് പറഞ്ഞ് ചീറിയടുത്ത് പ്രതീഷ് വിശ്വനാഥനും സംഘവും; ഒരാളെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് ഇടപെടലും; തൃപ്തി ദേശായിയ്‌ക്കൊപ്പം ശബരിമലയിലേക്ക് പോകാനെത്തിയവർ പൊലീസിനോട് ആവശ്യപ്പെട്ടത് ആശുപത്രിയിലേക്ക് പോകണമെന്നും; കൊച്ചി കമ്മീഷണർ ഓഫീസിന് മുമ്പിൽ ബിന്ദു അമ്മണി പെട്ടപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ ബിന്ദു അമ്മണിക്ക് എതിരെ ശബരിമല കർമ്മ സമിതിയുടെ പ്രതിഷേധം. കർമ്മ സമിതിക്ക് പുറമേ മറ്റ് ഹിന്ദു സംഘടനകളും കൊച്ചി കമ്മീഷണർ ഓഫീസിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ബിന്ദു അമ്മണിയെ ആശുപത്രിയിലേക്ക് പൊലീസ് മാറ്റി. മുളക് സ്േ്രപ മുഖത്ത് വീണുവെന്നാണ് ബിന്ദു അമ്മിണിയുടെ ആരോപണം.

തൃപ്തി ദേശായിയുമായി കൊച്ചി കമ്മീഷണർ ഓഫീസിലേക്കാണ് ബിന്ദു അമ്മണി എത്തിയത്. യുവതി പ്രവേശനത്തെ തടയാൻ പൊലീസ് തയ്യാറാകുമെന്ന് റിപ്പോർട്ടുകളെത്തി. ഇതിനെ പ്രതിരോധിക്കാൻ കോടതി ഉത്തരവുകളുമായാണ് തൃപ്തി ദേശായി എത്തിയത്. ആരും അറിയാതെ കമ്മീഷണർ ഓഫീസിന് അകത്ത് തൃപ്തിദേശായി എത്തി. ഇതിന് ശേഷം കോടതി വിധിയുടെ ഫയൽ എടുക്കാൻ ബിന്ദു അമ്മണി പുറത്തേക്ക് വന്നു. അപ്പോഴേക്കും കർമ്മസമിതി പ്രവർത്തകർ കൊച്ചി കമ്മീഷണർ ഓഫീസ് വളഞ്ഞു. ഇത് അറിയാതെ പുറത്തെത്തിയ ബിന്ദു അമ്മണിയെ വലയ്ക്കുന്ന പ്രതിഷേധമാണ് ഉണ്ടായത്. തന്റെ മുഖത്തേക്ക് മുളക് സ്േ്രപ ചെയ്തുവെന്ന് ആരോപിച്ച് അവർ ബഹളം വച്ചു. ഇതിനിടെ ചിലരെ ബിന്ദു അമ്മണിയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ ഒരാളെ ചൂണ്ടി ഇയാളാണ് മുഖത്ത് സ്േ്രപ ചെയ്തതെന്ന് പറഞ്ഞു. അയാളെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി. ഇതോടെ തനിക്ക് ആശുപത്രിയിലേക്ക് പോകണമെന്ന് ബിന്ദു അമ്മണി നിലപാട് എടുത്തു. അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ബിന്ദു അമ്മണിക്ക് നേരെ വലിയ പ്രതിഷേധമാണ ഉണ്ടായത്. ശബരിമലയിലേക്ക് പോകാൻ ആരേയും അനുവദിക്കില്ലെന്ന് അവിടെ ഉണ്ടായിരുന്ന പ്രതീഷ് വിശ്വനാഥൻ ആവർത്തിച്ചു. ഹിന്ദുക്കളെ അപമാനിച്ച് ആരേയും ദർശനത്തിന് വിടില്ലെന്നാണ് പറഞ്ഞത്. കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് കൂടുതൽ ഭക്തർ എത്തുകയാണ്. അതുകൊണ്ട് തന്നെ തൃപ്തി ദേശായിയുടെ യാത്ര ഇവിടെ അവസാനിക്കാനാണ് സാധ്യത. പുലർച്ചെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദർശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ സംഘത്തോടൊപ്പം ചേരുകയായിരുന്നു.

ശബരിമല ദർശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും കമ്മീഷണർ ഓഫീസിലെത്തിയത്. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഒരുസംഘവും കമ്മീഷണർ ഓഫീസിന് മുന്നിലെത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തന്നെ തടഞ്ഞ പ്രതിഷേധക്കാർ മുഖത്ത് മുളകുപൊടിയെറിഞ്ഞതായി ബിന്ദു അമ്മിണി പറഞ്ഞു. തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ കഴിയുകയാണ്. നേരത്തെ വിമാനത്താവളത്തിൽനിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ശബരിമല ദർശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സർക്കാർ എഴുതി നൽകിയാൽ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാൽ ശബരിമല കർമസമിതി അടക്കമുള്ള സംഘടനകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി അന്ന് മടങ്ങിപ്പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP