Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ഇടവമാസ പൂജയ്ക്ക് ശബരിമല നടതുറന്നതിന് പിന്നാലെ റാന്നിയിൽ ബിന്ദു അമ്മിണി എത്തി; നവോത്ഥാന നായിക ലക്ഷ്യമിട്ടത് ബന്ധുവിട്ടിലേക്കും പ്രമാടത്തെ കുടുംബ വീട്ടിലും പോകാൻ; പൊലീസ് സംരക്ഷണത്തിന് ആവശ്യപ്പെട്ടപ്പോൾ ശബരിമല കയറാൻ ഇടുക്കി സ്വദേശിനി എത്തുന്നുവെന്ന അഭ്യൂഹവും പരന്നു; ഫ്‌ളാഷ് ന്യൂസ് നൽകി ആർഎസ്എസ് ചാനലായ ജനം ടിവി; ബിന്ദു അമ്മണിയുടെ സ്വന്തം തറവാട്ടിലേക്കുള്ള നട തുറക്കൽ ദിവസത്തെ യാത്ര വിവാദമായി; പൊലീസിന് തലവേദനയായി ആക്ടിവിസ്റ്റിന്റെ എസ്‌കോർട്ടും

ഇടവമാസ പൂജയ്ക്ക് ശബരിമല നടതുറന്നതിന് പിന്നാലെ റാന്നിയിൽ ബിന്ദു അമ്മിണി എത്തി; നവോത്ഥാന നായിക ലക്ഷ്യമിട്ടത് ബന്ധുവിട്ടിലേക്കും പ്രമാടത്തെ കുടുംബ വീട്ടിലും പോകാൻ; പൊലീസ് സംരക്ഷണത്തിന് ആവശ്യപ്പെട്ടപ്പോൾ ശബരിമല കയറാൻ ഇടുക്കി സ്വദേശിനി എത്തുന്നുവെന്ന അഭ്യൂഹവും പരന്നു; ഫ്‌ളാഷ് ന്യൂസ് നൽകി ആർഎസ്എസ് ചാനലായ ജനം ടിവി; ബിന്ദു അമ്മണിയുടെ സ്വന്തം തറവാട്ടിലേക്കുള്ള നട തുറക്കൽ ദിവസത്തെ യാത്ര വിവാദമായി; പൊലീസിന് തലവേദനയായി ആക്ടിവിസ്റ്റിന്റെ എസ്‌കോർട്ടും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല കയറിയ യുവതിയെന്ന നിലയിൽ ശ്രദ്ധേയയാണ് പ്രമാടം മല്ലശേരി സ്വദേശിയായ ബിന്ദു അമ്മിണി. എന്നാൽ, ആ ഒറ്റ കയറ്റത്തോടെ അവർ കുപ്രസിദ്ധയുമായി. പൊലീസിന്റെ എസ്‌കോർട്ടില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഈ നവോഥാന നായിക. എവിടെപ്പോയാലും അതത് സ്റ്റേഷനുകളിൽ നിന്ന് സുരക്ഷ തേടേണ്ട ഗതികേടിലാണ് ഈ ആക്ടവിസ്റ്റ്. ചെയ്തു പോയതിന്റെ പശ്ചാത്താപം എന്ന നിലയിൽ, ബിന്ദുവിന് സുരക്ഷയൊരുക്കാൻ സർക്കാർ പൊലീസിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Stories you may Like

ഇന്നലെ ഇങ്ങനെ ബിന്ദു തേടിയ പൊലീസ് സുരക്ഷ വലിയ പുലിവാലാക്കി. വിവാദമാക്കിയതാകട്ടെ ആർഎസ്എസ് ചാനലായ ജനവും. ഇന്നലെ രാത്രി ഒമ്പതരയോടെ ജനം ടിവിയിൽ ന്യൂസ് ഫ്ളാഷ് പ്രത്യക്ഷപ്പെട്ടു. ശബരിമലയിൽ ആചാരലംഘനത്തിന് വീണ്ടും സർക്കാർ നീക്കം. ഇടുക്കിയിൽ നിന്നുള്ള യുവതി ശബരിമല ദർശനം നടത്താൻ സഹായം തേടി റാന്നി പൊലീസിനെ സമീപിച്ചു. കേട്ട പാതി കേൾക്കാത്ത പാതി ബിജെപി-ആർഎസ്എസ് പ്രവർത്തകരും വിശ്വാസികളും തമ്പടിച്ചു. ചിലർ റാന്നി പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. പൊലീസിനും വെപ്രാളമായി. തങ്ങൾ അറിയാതെ മലകയറാൻ വരുന്ന ആ മഹതിക്ക് വേണ്ടി അവരും അന്വേഷണം ആരംഭിച്ചു.

പിന്നെയാണ് രസം. റാന്നിയിലെ ബന്ധു വീട്ടിൽ പോകാൻ നവോത്ഥാന നായിക ബിന്ദു അമ്മിണി വരുന്നതിനെയാണ് ജനം ടിവി ആചാരലംഘനമായി ചിത്രീകരിച്ച് ഫ്ളാഷ് നൽകിയത്. കോഴിക്കോട് നിന്ന് റാന്നിയിലെ ബന്ധു വീട്ടിലേക്കും ഇന്ന് രാവിലെ അവിടെ നിന്ന് പത്തനംതിട്ട പ്രമാടത്തെ സ്വന്തം വീട്ടിലേക്കും പോകാനാണ് ബിന്ദു വന്നത്. ചേർത്തല വരെ വനിതാ പൊലീസ് ഉണ്ടായിരുന്നു. അവിടെ നിന്ന് മല്ലപ്പള്ളിയിലേക്കുള്ള ഒരു ഫാസ്റ്റ് പാസഞ്ചർ ബസിൽ ബിന്ദുവിനെ കയറ്റി വിട്ടിട്ട് വനിതാ പൊലീസ് മടങ്ങി. രാത്രി 11 നാണ് ബസ് മല്ലപ്പള്ളിയിൽ എത്തുക. ഈ സമയത്ത് ഇവിടെ നിന്ന് റാന്നിയിലേക്ക് ബസില്ല.

പൊലീസ് സുരക്ഷയൊരുക്കുമെന്നല്ലാതെ യാത്രാ ക്രമീകരണം അവർ നൽകില്ല. ഈ സാഹചര്യത്തിൽ റാന്നിയിലുള്ള ബന്ധു സുരേഷിനെ വിളിച്ചു വരുത്തി ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകാനാണ് ബിന്ദു പദ്ധതിയിട്ടത്. ഈ വിവരം റാന്നി പൊലീസിനെ അറിയിച്ചു. ഇതാണ് തെറ്റായി വ്യാഖ്യാനിച്ചതും നാട്ടുകാരെ വട്ടം ചുറ്റിച്ചതും. എടവമാസത്തിലെ പുജയ്ക്ക് ഇന്നലെയാണ് ശബരിമല നട തുറന്നത്. നവോത്ഥാന കേരളം കൂട്ടായ്മ സ്ത്രീകളുമായി മല ചവിട്ടാനെത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് ബിന്ദു അമ്മണി പത്തനംതിട്ടയിൽ എത്തിയതും വിവാദങ്ങളുണ്ടായതും.

തോലിക്കറ്റ് കോളജിൽ പഠിക്കുന്ന കാലത്താണ് ബിന്ദു നക്‌സലൈറ്റ് പാർട്ടിയിൽ ചേർന്നതെന്നും പിന്നീട് ഇതിന്റെ പേരിൽ ഒരു ദിവസം ജയിലിൽ കിടന്നിട്ടുമുണ്ടെന്ന് മാതാവ് പ്രമാടം ചാഞ്ഞപറമ്പിൽ അമ്മിണി പറഞ്ഞിരുന്നു. അവൾ ചെറുപ്പത്തിൽ ശബരിമലയ്ക്ക് പോയിട്ടുണ്ട്. ഇപ്പോൾ അവൾക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. അഞ്ചു മക്കളാണ് എനിക്ക്. മൂന്നാണും രണ്ടു പെണ്ണും. പഠിക്കാൻ ഏറ്റവും മിടുക്കി ബിന്ദുവാണ്. പ്രമാടം നേതാജി ഹൈസ്‌കൂൾ, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠിക്കുന്ന സമയത്താണ് നക്‌സലൈറ്റുകളുടെ സംഘത്തിൽ ചേരുന്നത്. ഞാൻ എതിർത്തപ്പോൾ അതൊക്കെ തന്റെ ഇഷ്ടമല്ലേ എന്നാണ് ചോദിച്ചത്. എനിക്കിഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനാൽ ഏറെ നാളായി വലിയ അടുപ്പമില്ലായിരുന്നുവെന്നും അമ്മിണി. ബിന്ദുവിന്റെ ശബരിമല ദർശനത്തിന് പിന്നിൽ ആരോ ഉണ്ടെന്നും അമ്മ ആരോപിച്ചിരുന്നു.

പരപ്രേരണയാൽ ആണെങ്കിലും അത് ചെയ്യാൻ പാടില്ലായിരുന്നു. നാട്ടിൽ നിന്ന് ബിന്ദു പോയിട്ട് 20 വർഷമായി. വീടു വച്ച് കോഴിക്കോട്ടാണ് താമസം. കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് മൂന്നു വർഷം വരെ ഞാനുമായി ബന്ധമൊന്നും ഇല്ലായിരുന്നു. കുഞ്ഞ് ജനിച്ചപ്പോഴാണ് വീണ്ടും ബിന്ദുവിനെ വിളിക്കുന്നതെന്നും അമ്മ പറഞ്ഞിരുന്നു. ഇതിന് ശേഷം വീട്ടിലേക്ക് വല്ലപ്പോഴും ബിന്ദുവെത്താറുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP