Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനംതിട്ടയിൽ കാട്ടുമൃഗം ഒരു ജീവൻ കൂടി എടുത്തു; റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ചു മറിഞ്ഞു വീണ് ബൈക്ക് യാത്രികൻ മരിച്ചു; മരണമടഞ്ഞത് വടശേരിക്കര സ്വദേശി റെജി

പത്തനംതിട്ടയിൽ കാട്ടുമൃഗം ഒരു ജീവൻ കൂടി എടുത്തു; റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ചു മറിഞ്ഞു വീണ് ബൈക്ക് യാത്രികൻ മരിച്ചു; മരണമടഞ്ഞത് വടശേരിക്കര സ്വദേശി റെജി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരു മാസത്തിനിടെ ജില്ലയിൽ വന്യമൃഗങ്ങൾ രണ്ടാമത്തെ മനുഷ്യജീവനും എടുത്തു. വടശേരിക്കര അരീക്കക്കാവിൽ റോഡിനെ കുറുടെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ടാപ്പിങ് തൊഴിലാളി മരിച്ചു. വടശേരിക്കര അരീക്കക്കാവ് ഈറമലയിൽ റെജി (52) ആണ് മരിച്ചത്. വടശേരിക്കര-ചിറ്റാർ റോഡിൽ മണിയാർ തടി ഡിപ്പോയ്ക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം.

ടാപ്പിങിനായി ബൈക്കിൽ പോകുമ്പോൾ കാട്ടുപന്നി കുറുകെ ചാടുകയായിരുന്നുവെന്ന് കരുതുന്നു. പന്നിയെ ഇടിച്ച ബൈക്ക് മറിഞ്ഞു വീണ് പരുക്കേറ്റ റെജി ആരാലും ശ്രദ്ധിക്കപ്പെടാതെ റോഡിൽ കുറേ സമയം കിടന്നു. പ്രഭാത സവാരിക്കാർ വന്നു നോക്കുമ്പോഴാണ് വീണു കിടക്കുന്ന റെജിയെ കണ്ടത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബൈക്കിൽ പന്നിയുടെ രോമം പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. ഇതു കണ്ടാണ് പന്നിയെ ഇടിച്ചു വീണതാണെന്ന് മനസിലായത്. സംസ്‌കാരം ബുധനാഴ്ച നടത്തും ഭാര്യ സുജിനി. മക്കൾ നിത്യ, നീതു.
കഴിഞ്ഞ് മാസം ഏഴിന് തണ്ണിത്തോട് മേടപ്പാറയിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP