Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സാറെ.. സീറ്റ് ബെൽറ്റൊക്കെ ഒന്നിടാം; ഇടാൻ വിഷമമാണോ.. എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഒന്നു നിർത്തിക്കേ... പൊലീസ് വാഹനം പിന്തുടർന്ന് പിന്നാലെ കൂടി തടഞ്ഞുനിറുത്തി മാസ് കാണിച്ച് ബൈക്ക് യാത്രികൻ; ഇത് വിജിലൻസിന്റെ വണ്ടിയാണെന്നും ഞങ്ങൾ സാധാരണ അങ്ങനെ ചെയ്യാറില്ലെന്നും പൊലീസുകാരന്റെ മറുപടി; നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമലംഘനം കൈയോടെ പിടികൂടി യുവാവ്; ഒടുവിൽ പൊലീസുകാർ മടങ്ങിയത് സീറ്റ് ബെൽറ്റും ധരിച്ച്

സാറെ.. സീറ്റ് ബെൽറ്റൊക്കെ ഒന്നിടാം; ഇടാൻ വിഷമമാണോ.. എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഒന്നു നിർത്തിക്കേ... പൊലീസ് വാഹനം പിന്തുടർന്ന് പിന്നാലെ കൂടി തടഞ്ഞുനിറുത്തി മാസ് കാണിച്ച് ബൈക്ക് യാത്രികൻ; ഇത് വിജിലൻസിന്റെ വണ്ടിയാണെന്നും ഞങ്ങൾ സാധാരണ അങ്ങനെ ചെയ്യാറില്ലെന്നും പൊലീസുകാരന്റെ മറുപടി; നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമലംഘനം കൈയോടെ പിടികൂടി യുവാവ്; ഒടുവിൽ പൊലീസുകാർ മടങ്ങിയത് സീറ്റ് ബെൽറ്റും ധരിച്ച്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ നിയമലംഘനം നടത്തുന്നത് കേരളത്തിൽ പതിവുള്ള കാഴ്‌ച്ചയാണ്. ഇത്തരക്കാരുടെ നിയമലംഘനങ്ങൾ ചോദ്യം ചെയ്യാൻ പോലും ആരും ഉണ്ടാകില്ല. മോട്ടോർ വാഹന വകുപ്പും പൊലീസും എല്ലാം ചേർന്ന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നതും പതിവാണ്. എന്നാൽ, സ്വന്തം കാര്യം വരുമ്പോൾ മാത്രം നിയമങ്ങൾ പാലിക്കാത്തവരാണ് ഈ ഉദ്യോഗസ്ഥർ.

വാഹനം ഓടിക്കുന്നയാൾ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കണമെന്ന് അടുത്തിടെയാണ് തീരുമാനിച്ചത്. ആദ്യ ഘട്ടമെന്ന നിലയിൽ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാത്തവർക്ക് ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും തീരുമാനം. ബോധവത്കരണം പൂർത്തിയാക്കിയതിന് ശേഷം കർശനമായ നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ഇതിനിടെയാണ് നിയമം തെറ്റിച്ച ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടിയ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. പൊലീസിന്റെ പിന്നാലെ കൂടി പണി കൊടുത്തത് ഒരു ബൈക്ക് യാത്രികനാണെന്ന് മാത്രം. പൊലീസ് വാഹനത്തിന് പിന്നാലെ എത്തുന്ന ബൈക്കുകാരൻ മുന്നിൽ കയറി പൊലീസുകാരോട് സാറേ സീറ്റ് ബെൽറ്റൊക്കെ ഇടാം എന്ന് പറയുന്നിടത്താണ് തുടക്കം. എന്നാൽ ബൈക്കുകാരൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനത്തിലിരുന്ന പൊലീസുകാരൻ സീറ്റ് ബെൽറ്റിടാൻ തയ്യാറാകുന്നില്ല.

എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ബൈക്കുകാരൻ ചോദിക്കുമ്പോൾ ഞങ്ങൾ സീറ്റ് ബെൽറ്റിടാതെ ഇരുന്നാൽ തനിക്കെന്ത് വേണമെന്നാണ് പൊലീസുകാരുടെ മറുചോദ്യം. ഇനിയാണ് മാസ്, സാധാരണക്കാരനാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യുമെന്ന് ചോദിച്ച് പൊലീസ് വാഹനത്തിന് കുറുകെ ബൈക്കുവച്ച യുവാവ് പൊലീസ് വാഹനത്തിന് അടുത്തേക്ക് ചെല്ലുന്നു. തുടർന്ന് ഇത് വിജിലൻസിന്റെ വണ്ടിയാണെന്നും ഞങ്ങൾ സാധാരണ അങ്ങനെ ചെയ്യാറില്ലെന്നും പൊലീസുകാരൻ ബൈക്കുകാരനോട് മറുപടി നൽകുന്നുണ്ട്. പൊലീസുകാരുടെ പേരും വിവരവും ചോദിച്ച് മനസിലാക്കുന്ന ബൈക്കുകാരൻ അവരെകൊണ്ട് സീറ്റ് ബെൽറ്റ് ഇടീക്കാൻ നിർബന്ധിക്കുന്നു.

ഒടുവിൽ സീറ്റ് ബെൽറ്റ് ധരിക്കുന്ന പൊലീസുകാരുടെ ദൃശ്യവും വീഡിയോയിലുണ്ട്. കെ.എൽ.01.ബി.ആർ.9471 എന്ന നമ്പരിലുള്ള പൊലീസ് വാഹനത്തിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഇതാരുടെ വാഹനമാണെന്നോ വീഡിയോ എന്ന് ചിത്രീകരിച്ചുവെന്നോ ചിത്രീകരിച്ചത് ആരാണെന്നോ വ്യക്തമല്ല. ആലപ്പുഴ ടൗണിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.വീഡിയോ കാണാം...അതേസമയം, ഇക്കാര്യത്തെ പറ്റി ആലപ്പുഴ പൊലീസിൽ അന്വേഷിച്ചെങ്കിലും തങ്ങൾക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പ്രതികരണം ലഭിച്ചത്.

ഇത്തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും വ്യക്തമാക്കി.എന്നാൽ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭാ രാജിൽ മാത്രേമ കണ്ടിട്ടുള്ളൂ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP