Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രൂപമാറ്റം വരുത്തിയ അടിപൊളി ബൈക്കിൽ പെൺകുട്ടിയുടെ സൂപ്പർ സഞ്ചാരം! ഹെൽമറ്റു ധരിക്കാതെയുള്ള ബൈക്ക് യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഞ്ചാരമെന്ന പരാതിയും; പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതോടെ കണ്ടെത്തിയത് യമഹ ബൈക്കിൽ രൂപമാറ്റം നടത്തിയത്; ഗിയറുള്ള ബൈക്ക് ഓടിക്കാൻ ലൈസൻസ് ഇല്ലെന്നും കണ്ടെത്തി; 20,500 രൂപ പിഴ ചുമത്തി അധികൃതർ; വീഡിയോ ചിത്രീകരിക്കാൻ മാത്രമാണ് ഹെൽമറ്റൂരി വാഹനമോടിച്ചതെന്ന് ബൈക്കുടമ

രൂപമാറ്റം വരുത്തിയ അടിപൊളി ബൈക്കിൽ പെൺകുട്ടിയുടെ സൂപ്പർ സഞ്ചാരം! ഹെൽമറ്റു ധരിക്കാതെയുള്ള ബൈക്ക് യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഞ്ചാരമെന്ന പരാതിയും; പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതോടെ കണ്ടെത്തിയത് യമഹ ബൈക്കിൽ രൂപമാറ്റം നടത്തിയത്; ഗിയറുള്ള ബൈക്ക് ഓടിക്കാൻ ലൈസൻസ് ഇല്ലെന്നും കണ്ടെത്തി; 20,500 രൂപ പിഴ ചുമത്തി അധികൃതർ; വീഡിയോ ചിത്രീകരിക്കാൻ മാത്രമാണ് ഹെൽമറ്റൂരി വാഹനമോടിച്ചതെന്ന് ബൈക്കുടമ

ആർ പീയൂഷ്

കൊല്ലം: രൂപമാറ്റം നടത്തി ബൈക്ക് ഹെൽമെറ്റില്ലാതെ ഓടിച്ച പെൺകുട്ടിക്കെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. കൊല്ലം പുന്തലത്താഴം സ്വദേശി അഞ്ജുവിനെതിരെയും ബൈക്കിന്റെ ഉടമയായ പുന്തലത്താഴം സ്വദേശി ഭഗത്തിനെതിരെയുമാണ് മോട്ടർ വാഹന വകുപ്പിന്റെ കൊല്ലം എൻഫോഴ്സ്മെന്റ് വിഭാഗം നിയമ നടപടി സ്വീകരിച്ചത്. പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു.

പെൺകുട്ടി ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്ത് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലേക്ക് നിരവധിപേർ പരാതിയുമായെത്തി. തുടർന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടിഒ ഡി.മഹേഷ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബൈക്ക് ഓടിക്കുന്നു എന്നായിരുന്നു പരാതി. ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് സഹദേവൻ നടത്തിയ അന്വേഷണത്തിൽ വാഹനം ഭഗത്തിന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തി. ഭഗത്തിനെ ബന്ധപ്പെട്ട് പെൺകുട്ടിയുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ പെൺകുട്ടിയോട് ഭഗത്തിന്റെ വീട്ടിലെത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.

ഉദ്യോഗസ്ഥരുടെ പരിശോധനയിൽ യമഹ ബൈക്കിൽ രൂപ മാറ്റം നടത്തിയത് കണ്ടെത്തി. ഗിയർ ഇല്ലാത്ത സ്‌കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻസാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. ഇതുപയോഗിച്ചു ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേർത്താണ് 20,500 രൂപ പിഴ ചുമത്തിയത്. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ബിരുദ വിദ്യാർത്ഥിയായ അഞ്ജുവും ഭഗത്തും സുഹൃത്തുക്കളാണ്. ഇരുവരും ബൈക്ക് സ്റ്റണ്ട് നടത്തുന്ന ഗ്രൂപ്പിലെ അംഗങ്ങളാണ്. ലോക്ക് ഡൗൺ സമയത്താണ് ഭഗത്തും അഞ്ജുവും കൊല്ലം ഫാത്തിമ കോളേജിന് മുന്നിലെ റോഡിൽ ബൈക്കോടിച്ചു കൊണ്ടുള്ള വീഡിയോ ദൃശ്യം സുഹൃത്തുക്കളുടെ സഹായത്തോടെ പകർത്തിയത്. അഞ്ജു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ ദൃശ്യങ്ങൾ ഷെയർ ചെയ്തതോടെ വലിയ രീതിയിൽ വൈറലായി. പെൺകുട്ടി ഹെൽമെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചതിന് വ്യാപക പ്രതിഷേധമുയർന്നു. പെൺകുട്ടിക്ക് 18 വയസ്സിന് താഴെയാണ് പ്രായമെന്നും ആരോപണമുയർന്നു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പിന് പരാതി എത്തുന്നത്. പരിശോധനയിൽ പെൺകുട്ടിക്ക് 21 വയസ്സുള്ളതായി കണ്ടെത്തി.

അതേ സമയം വീഡിയോ ചിത്രീകരിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിൽ പെൺകുട്ടി ബൈക്ക് ഓടിച്ചതെന്നും പിന്നീട് ഹെൽമെറ്റ് വച്ചാണ് യാത്ര ചെയ്തിരുന്നതെന്നും അഞ്ജുവിന്റെ സുഹൃത്തും ബൈക്ക് ഉടമയുമായ ഭഗത് മറുനാടനോട് പ്രതികരിച്ചു. കേരളത്തിൽ ഒരുപാട് പേർ ഇത്തരത്തിൽ ബൈക്ക് രൂപമാറ്റം വരുത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലല്ലോ എന്നു ഭഗത് ചോദിക്കുന്നു. യാതൊരു സുരക്ഷയുമില്ലാതെ വാഹനം ഓടിച്ച് അത് ചിത്രികരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാൽ മറ്റുള്ളവർക്ക് ഒരു പ്രചോദനമായി മാറും. അതിനാലാണ് ഉടൻ ഇക്കാര്യത്തിൽ നടപടി എടുത്തതെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വ്യക്തമാക്കി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP