Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

രമേശൻ കോൺട്രാക്ടറുടെ ശിഷ്യൻ മുതലാളിയായപ്പോൾ രാജധാനി ഗ്രൂപ്പുമായി തെറ്റി; കോൺട്രാക്ടറുടെ മകന്റെ നമ്പർ വൺ ശത്രു; ബാർ കോഴയ്ക്കായി ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ലെന്നും ബിജു രമേശിന്റെ നിലപാടുകൾക്ക് സ്ഥിരതയില്ലെന്നും ആരോപിച്ച് വീണ്ടും ചൈനാ സുനിൽ; ചെന്നിത്തലയെ കുടുക്കാനുള്ള സർക്കാർ ഇടപെടലിന് വെല്ലുവിളി ഉയർത്തി സിപിഎം വിശ്വസ്തൻ

രമേശൻ കോൺട്രാക്ടറുടെ ശിഷ്യൻ മുതലാളിയായപ്പോൾ രാജധാനി ഗ്രൂപ്പുമായി തെറ്റി; കോൺട്രാക്ടറുടെ മകന്റെ നമ്പർ വൺ ശത്രു; ബാർ കോഴയ്ക്കായി ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ലെന്നും ബിജു രമേശിന്റെ നിലപാടുകൾക്ക് സ്ഥിരതയില്ലെന്നും ആരോപിച്ച് വീണ്ടും ചൈനാ സുനിൽ; ചെന്നിത്തലയെ കുടുക്കാനുള്ള സർക്കാർ ഇടപെടലിന് വെല്ലുവിളി ഉയർത്തി സിപിഎം വിശ്വസ്തൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാർ കോഴക്കേസിൽ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാറാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല. ബിജു രമേശിന്റെ നിലപാടുകൾക്ക് സ്ഥിരതയില്ല. ബിജു രമേശിന്റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്നും സുനിൽകുമാർ പറഞ്ഞു. ചൈനാ സുനിൽ എന്ന് അറിയപ്പെടുന്ന സുനിൽ കുമാറിന് സിപിഎമ്മുമായി അടുത്ത ബന്ധമാണുള്ളത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് സുനിൽ. ഇങ്ങനെ സർക്കാരുമായി അടുത്തു നിൽക്കുന്ന വ്യക്തിയാണ് ബാർ കോഴയിൽ ബിജു രമേശിനെ തള്ളി പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ബിജു രമേശ് ഉന്നയിച്ചത്. രമേശ് ചെന്നിത്തല മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് നേരത്തേ ബിജുരമേശ് ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസിന് മൊഴി നൽകരുതെന്ന് രമേശ് ചെന്നിത്തല കാല് പിടിച്ച് അപേക്ഷിച്ചെന്നും അതിനാൽ മൊഴി കൊടുത്തില്ലെന്നുമാണ് പറഞ്ഞത്. കെ.എം മാണി ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ബാർകോഴ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.

ബാർ കോഴ ഇടപാടിൽ ഉൾപ്പെടെ ഉയർന്ന പേരാണ് ചൈനാ സുനിലിന്റേത്. ബിജു രമേശിന്റെ അച്ഛൻ രമേശൻ കോട്രോക്ടറുടെ അടുപ്പക്കാരനായാണ് ചൈനാ സുനിൽ മദ്യ വ്യവസായത്തിലേക്ക് കടക്കുന്നത്. പിന്നീട് സ്വന്തം സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു. ബിജു രമേശുമായി ചൈനാ സുനിൽ തെറ്റിയതും ഏറെ ചർച്ചാ വിഷയമായിരുന്നു. ബാർ കോഴയിൽ ബിജുരമേശ് പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ച ചൈനാ സുനിൽ മാണിക്ക് കോഴ നൽകിയിട്ടില്ലെന്ന് വിജിലൻസിന് മൊഴി നൽകിയ ബാറുടമയാണ്. കേസ് നടത്തിപ്പിനായി ബാറുടമകളിൽ നിന്ന് പിരിവുനടത്തിയത് സത്യമാണ്. എന്നാൽ അത് കോഴ നൽകാനായിരുന്നില്ലെന്നും പറഞ്ഞിരുന്നു. അങ്ങനെ ബാർ കോഴ ആരോപണം മുക്കി കളയാൻ ശ്രമിച്ചവരിൽ പ്രധാനിയാണ് ചൈനാ സുനിൽ. ഇതേ വ്യക്തിയാണ് ഇപ്പോഴും ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തള്ളിപ്പറയുന്നത്.

കുട്ടിക്കാലം മുതലേ സിപിഎമ്മുമായി അടുത്ത ബന്ധം ചൈനാ സുനിലിനുണ്ട്. വൈറ്റ് ഡാമർ ഉടമയായ സുനിൽ തിരുവനന്തപുരത്തെ പഴയ എസ്എഫ്ഐ പ്രവർത്തരിൽ പ്രമുഖനായിരുന്നു. സിപിഎം ജില്ലാ കമ്മറ്റി ഓഫീസുള്ള മേട്ടുക്കട കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ ചൈനാ സുനിലിന്റെ പ്രവർത്തനം. സഹോദരങ്ങളും ജില്ലയിലെ സിപിഎം നേതാക്കളാണ്. ഇടത് പക്ഷവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സുനിലാണ് ഇപ്പോൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ കേരള ഘടകം പ്രസിഡന്റ്. സിപിഎമ്മിന്റെ പ്രത്യേക താൽപ്പര്യമാണ് സുനിലിനെ ഈ പദവിയിലെത്തിച്ചത്.

സിപിഎം ബാർക്കോഴക്കേസിൽ വിപ്ലവം സൃഷ്ടിക്കുകയും പിന്നേട് മാണിക്ക് ക്ലീൻ ചീട്ട് നൽകി, മാണിയെ കേസിൽ നിന്ന് ഒഴിവാക്കിയതിലും ബിജുരമേശ് എന്ന വ്യവസായി കടുത്ത അമർഷത്തിലായിരുന്നു. കാലം കാത്തുവച്ചതുപോലെ ഇപ്പോൾ ആയുധം ബിജുരമേശിന്റെ പക്കലെത്തിയിരിക്കുന്നു. അത് മുതലെടുക്കാനായിരുന്നു ജോസ് കെ മാണിയും കൂട്ടരും ഇടതു പക്ഷത്ത് എത്തിയതിന് പിന്നാലെയുള്ള വെളിപ്പെടുത്തൽ. ഇത് കേട്ട ഉടൻ കേസെടുക്കാൻ സർക്കാരും തയ്യാറായി. ഇതിനിടെയാണ് ചൈനാ സുനിൽ തന്നെ ബിജു രമേശിന്റെ ആരോപണങ്ങൾ തള്ളി രംഗത്ത് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP