Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിൽചെന്നുകണ്ട ശേഷമാണ് ബാർ കോഴക്കേസിലെ അന്വേഷണം നിലച്ചത്; രഹസ്യമൊഴി നൽകാതിരിക്കാൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണിൽ വിളിച്ചു; ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഇരുവരും എന്നോട് അഭ്യർത്ഥിച്ചു; വെളിപ്പെടുത്തലുമായി ബിജു രമേശ്

കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിൽചെന്നുകണ്ട ശേഷമാണ് ബാർ കോഴക്കേസിലെ അന്വേഷണം നിലച്ചത്; രഹസ്യമൊഴി നൽകാതിരിക്കാൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണിൽ വിളിച്ചു; ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഇരുവരും എന്നോട് അഭ്യർത്ഥിച്ചു; വെളിപ്പെടുത്തലുമായി ബിജു രമേശ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബാർ കോഴയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണവുമായി ബിജു രമേശ്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിൽചെന്നുകണ്ട ശേഷമാണ് ബാർ കോഴക്കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് അന്വേഷണം നിർത്താൻ നിർദ്ദേശം പോയെന്നും അദ്ദേഹം ആരോപിച്ചു.

രഹസ്യമൊഴി നൽകാതിരിക്കാൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണിൽ വിളിച്ചിരുന്നു. ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഇരുവരും തന്നോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മൊഴിയിൽ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും ബിജു രമേശ് വ്യക്തമാക്കി.

കേസുമായി മുന്നോട്ടുപോയ തനിക്ക് ന്യായവും നീതിയും ലഭിക്കുന്നില്ല. എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണ്. കേസ് പരസ്പരം ഒത്തുതീർപ്പാക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. ഇപ്പോഴത്തെ വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

ആദ്യം തനിക്ക് പിന്തുണ നൽകിയ പിണറായിയും കോടിയേരി ബാലകൃഷ്ണനും പിന്നീട് നിലപാട് മാറ്റി. ജോസ് കെ മാണി സ്വാധീനിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കാര്യങ്ങളും നിരവധി നേതാക്കളുടെ പേരുവിവരങ്ങളും വിജിലൻസിന് മുമ്പ് മൊഴി നൽകിയതാണ്. എന്നാൽ അതൊന്നും അന്വേഷിക്കാൻ അധികാരമില്ലെന്നാണ് വിജിലൻസ് തന്നോട് പറഞ്ഞത്. ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും കൂടുതൽ തെളിവുകൾ കൈവശമുണ്ടെന്നും ബിജു രമേശ് വ്യക്തമാക്കി.

ബാർ കോഴ വിഷയത്തിൽ സിപിഎമ്മിന് ഒരു ആദർശവുമില്ല, തന്നെ എപ്പോഴും ഉപയോഗിക്കാവുന്ന കരുവായി കാണരുത്. കൂടുതൽ കേസുമായി മുന്നോട്ടുപോകാനുള്ള ബാധ്യത തനിക്കില്ല. സർക്കാർ കേസുമായി മുന്നോട്ടുപോകട്ടെ. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം പ്രഹസനമാകാനാണ് സാധ്യത. ഈ സർക്കാരിന്റെ വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. ജോസ് കെ. മാണി സ്വാധീനിക്കാൻ ശ്രമിച്ചതും താൻ ഉന്നിയിച്ചതാണ്. ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് 164 മൊഴിയിൽ അദ്ദേഹത്തിന്റെ പേരു പറയാതിരുന്നത്. ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ചെന്നിത്തല വിളിച്ചു. ഉപദ്രവിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാർ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ 36 പേരുടെ സ്വത്തുക്കളുടെ രേഖകൾ കൈവശമുണ്ട്. ഇക്കാര്യം കൈയിലിരിക്കട്ടെ എന്ന് കോടിയേരി പറഞ്ഞു. മുൻപ് മൊഴി കൊടുത്തപ്പോൾ വിജിലൻസിനോട് എല്ലാ പേരും പറഞ്ഞതാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP