Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബീച്ചിൽ വന്നു കഴിഞ്ഞാൽ ഞങ്ങളാണ് ഇവിടുത്തെ കാവൽക്കാർ എന്ന് പറഞ്ഞു അക്രമം നടത്താൻ ഇവന്മാർ ആരാണ്? ഇവന്മാർ ഒറിജിനൽ ഗുണ്ടകളാണ്; സദാചാരക്കാർ എന്ന് പറഞ്ഞു നടക്കുന്നത് ഞരമ്പ് രോഗികളാണ്; ശംഖുമുഖത്ത് ശ്രീലക്ഷ്മിയെ ആക്രമിച്ചതും ഞരമ്പുരോഗികൾ തന്നെ; കൂടെയുള്ള പുരുഷന്മാരെ മർദ്ദിക്കുക; ഇവന്റെയൊന്നും കുടുംബത്തിലല്ല ഇവർ കയറി ഇരിക്കുന്നത്; കേരളത്തിലുള്ളത് 1544 ഞരമ്പ് രോഗികളെന്നും ഇവരെ പൂട്ടാൻ നിയമം ആലോചനയിലെന്നും ബിജു പ്രഭാകർ ഐഎഎസ്

ബീച്ചിൽ വന്നു കഴിഞ്ഞാൽ ഞങ്ങളാണ് ഇവിടുത്തെ കാവൽക്കാർ എന്ന് പറഞ്ഞു അക്രമം നടത്താൻ ഇവന്മാർ ആരാണ്? ഇവന്മാർ ഒറിജിനൽ ഗുണ്ടകളാണ്; സദാചാരക്കാർ എന്ന് പറഞ്ഞു നടക്കുന്നത് ഞരമ്പ് രോഗികളാണ്; ശംഖുമുഖത്ത് ശ്രീലക്ഷ്മിയെ ആക്രമിച്ചതും ഞരമ്പുരോഗികൾ തന്നെ; കൂടെയുള്ള പുരുഷന്മാരെ മർദ്ദിക്കുക; ഇവന്റെയൊന്നും കുടുംബത്തിലല്ല ഇവർ കയറി ഇരിക്കുന്നത്; കേരളത്തിലുള്ളത് 1544  ഞരമ്പ് രോഗികളെന്നും ഇവരെ പൂട്ടാൻ നിയമം ആലോചനയിലെന്നും ബിജു പ്രഭാകർ ഐഎഎസ്

എം മനോജ് കുമാർ

 തിരുവനന്തപുരം: സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടാൽ ശക്തമായ നടപടികൾ സർക്കാർ ഭാഗത്ത് നിന്നും വരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നു വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ. ശ്രീലക്ഷ്മി അറയ്ക്കൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ ഇതിന് തെളിവാണെന്നും ബിജു പ്രഭാകർ പറഞ്ഞു. ശ്രീലക്ഷ്മി അറയ്ക്കലിനും സുഹൃത്തുക്കൾക്കുമെതിരെ ശംഖുമുഖം ബീച്ചിൽ കഴിഞ്ഞ ദിവസം സദാചാരവാദികളുടെ ആക്രമണം നേരിട്ട പശ്ചാത്തലത്തിൽ, സർക്കാർ സംഘടിപ്പിക്കുന്ന രാത്രി നടത്തത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്ന പാശ്ചാത്തലത്തിൽ മറുനാടനോട് സംസാരിക്കുകയായിരുന്നു വനിതാ-ശിശുക്ഷേമ വകുപ്പ് സെക്രട്ടറി. ശ്രീലക്ഷ്മി പ്രശ്‌നത്തിൽ സദാചാര പൊലീസ് ചമഞ്ഞവർക്ക് എതിരെ ശക്തമായ നടപടികൾക്ക് പൊലീസിൽ സമ്മർദ്ദം ചെലുത്തുകയും അക്രമികളുടെ പേര് വിവരങ്ങൾ അച്ഛന്റെ പേരും വിലാസവും സഹിതം ഫെയ്‌സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് സോഷ്യൽ മീഡിയ വനിതാ-ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ടു വന്നത്.

ശ്രീലക്ഷ്മിക്ക് നേരെ നടന്ന സദാചാര ആക്രമണം ഞാൻ അറിഞ്ഞിരുന്നില്ല. പക്ഷെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു സർക്കാർ നടത്തുന്ന രാത്രി നടത്തം പ്രായോഗികമാണോ? വിജയപ്രദമാണോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ശ്രീലക്ഷ്മി പ്രശ്‌നാത്തോട് ചേർത്ത് ഉയർത്തി ചുറ്റുമുള്ളവർ ആളുകൾ എന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സംഭവം ഞാൻ അറിയുന്നത്. ശംഖുമുഖം ബീച്ചിൽ നടന്ന സദാചാര ആക്രമണം പ്രശ്‌നമായി എനിക്ക് തോന്നുകയും ചെയ്തു. ആക്രമണത്തിൽ വലിയതുറ പൊലീസ് നിസ്സംഗത കാണിച്ചു എന്നും വ്യക്തമായി. ഇതോടെയാണ് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാധ്യായയെ വിളിച്ച് ഈ കാര്യം ഞാൻ പറയുന്നത്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ ഉടൻ ഉത്തരവിടാം എന്നാണ് കമ്മിഷണർ പറഞ്ഞത്. നാലുപേരെ അറസ്റ്റ് ചെയ്തു എന്നും ഇവരുടെ വിശദാംശങ്ങൾ എനിക്ക് കൈമാറുകയും ചെയ്തു. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും എന്നും പറഞ്ഞു.

ഞങ്ങൾ നേരത്തെ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന മെസ്സേജ് തന്നെ ഇതാണ്. ആ കുട്ടി എന്ത് കാര്യത്തിനു വേണമെങ്കിലും പോയ്ക്കോട്ടെ... അത് നോക്കാൻ ഇവിടെ പൊലീസുണ്ട്. ലോ ആൻഡ് ഓർഡർ ഉണ്ട്. അല്ലാതെ കുറച്ചുപേർ അവിടെയിരുന്നു മദ്യപിക്കുക... ഒരു പെൺകുട്ടിയെ കാണുമ്പോൾ തന്നെ... നാളെ ഒരു പക്ഷെ അത് ഒരു ഫാമിലിയാകും... പ്രായമായവർ ആകും. സൗകര്യം കിട്ടി കഴിയുമ്പോൾ ഇവർ തന്നെയാണ് റേപ്പും, ബാക്കിയുള്ള ടെൻഡൻസിയിലേക്കും പോകുന്നത്...വിജനമായ സ്ഥലങ്ങളിൽ ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. ശ്രീലക്ഷ്മി അറയ്ക്കൽ അവിടെ റെയ്‌പ്പ് ചെയ്യപ്പെടുമായിരുന്നോ എന്ന് ചോദിച്ചാൽ അവിടുത്തെ സാഹചര്യം എനിക്ക് അറിയില്ല. ശ്രീലക്ഷ്മിയുടെ ഒപ്പമുള്ള പുരുഷന്മാർക്ക് എതിരെ അക്രമം നടന്നു. ഡൽഹിയിലെ നിർഭയ കേസിൽ എന്താണ് നടന്നത്? കൂടെയുള്ള പുരുഷനെ മർദ്ദിച്ച് അവശനാക്കിയാണ് ആ പെൺകുട്ടിയോട് പ്രതികൾ ഏറ്റവും ഭീഭത്സമായി പെരുമാറിയത്. ഇവിടെയും പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ ചിലർ ചോദിച്ചെന്നു കേട്ടു. അതും തെറ്റാണ്. നാലഞ്ചുപേർ വരുക. കൂടെയുള്ള പുരുഷന്മാരെ മർദ്ദിക്കുക. ഇങ്ങിനെയൊക്കെ സാധ്യതയാണ് പലയിടത്തും കാണുന്നത്. ഇവന്റെയൊന്നും കുടുംബത്തിലല്ല ഇവർ കയറി ഇരിക്കുന്നത്.

ബീച്ചിൽ വന്നു കഴിഞ്ഞാൽ ഞങ്ങളാണ് ഇവിടുത്തെ കാവൽക്കാർ എന്ന് പറഞ്ഞു അക്രമം നടത്താൻ ഇവന്മാർ ആരാണ്? ഇവന്മാർ ഒറിജിനൽ ഗുണ്ടകളാണ്. സദാചാരക്കാർ എന്ന് പറഞ്ഞു നടക്കുന്നത് മാനസിക രോഗികളാണ്. ഞരമ്പ് രോഗികളാണ്. അങ്ങിനെയുള്ള ഒരു സാഹചര്യം ഇവിടെയുണ്ടാകുമ്പോൾ...ഇവിടെ പൊലീസും പട്ടാളവുമുണ്ട്. അല്ലാതെ കുറച്ച് പേർ ചേർന്ന് ലോ ആൻഡ് ഓർഡർ കയ്യിലെടുക്കേണ്ടതില്ല. ഇവരൊക്കെ ഞരമ്പ് രോഗികളാണ്. ഇവർക്കൊക്കെയുള്ള പ്രശ്‌നം എന്ന് പറഞ്ഞാൽ ഇരുട്ടിന്റെ മറവിലാണ് ഇവരുടെ പ്രവർത്തനങ്ങൾ മുഴുവൻ...ഇവർക്കെതിരെയാണ്, ഇവരെ തുറന്നു കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് സധൈര്യം മുന്നോട്ടു എന്ന് പറഞ്ഞു ഞങ്ങൾ നൈറ്റ് വാക്ക് നടത്തിയത്..എല്ലാ തരത്തിലുള്ള ആളുകൾ ഇതിൽ പങ്കാളികളാകുന്നുണ്ട്. അത് ചോദിക്കാൻ ഇവർ ആരാണ്? കേരളത്തിലെ ഞരമ്പ് രോഗികൾക്ക് മാത്രമേ ഇത്തരം പ്രശ്‌നങ്ങളുള്ളൂ. മുംബെയോ, ബംഗളൂരുവോ മറ്റു സംസ്ഥാനങ്ങളിലോ ഇത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ല. വിദേശത്തും ഈ രീതിയിൽ പ്രശ്‌നങ്ങളില്ല. രാത്രി ഇഷ്ടം പോലെ ആളുകൾ നടന്നു പോകുന്നുണ്ട്. ഞാൻ ഇന്നലെ പൂണെയിൽ ആണുള്ളത്. രാവിലെ അഞ്ചരയ്ക്ക് പുറത്ത് വന്നാൽ ഷോർട്ട് ട്രൌസർ ഇട്ട് പെൺകുട്ടി മോർണിങ് വാക്ക് നടത്തുന്നത് കാണാം. എന്നാൽ കേരളത്തിലെ വന്നാലോ പൈതൃകമായി, നമ്മുടെ സദാചാരമായി എന്നൊക്കെ പറഞ്ഞു ആക്ഷേപിക്കേണ്ട കാര്യമില്ല. അതിന്റെ ആവശ്യമില്ല.

ഭരണഘടന വിഭാവനം ചെയ്ത പ്രകാരം നിയമപരമായി എവിടെയുള്ളവർക്കും എവിടെയും യാത്ര ചെയ്യാം. അങ്ങിനെയുള്ള ഒരു സാഹചര്യത്തിൽ കുറച്ചു പേർ ഇങ്ങോട്ട് വരുക... തിണ്ണ മിടുക്ക് കാണിക്കുക, ഞങ്ങളുടെ ഏരിയയിൽ വന്നു കഴിഞ്ഞാൽ ഞങ്ങൾ ഇങ്ങിനെ ചെയ്തു കളയും... അങ്ങിനെയൊന്നും വേണ്ട....ഞാൻ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വളരെ വ്യക്തമായി എഴുതിയിരിക്കുന്ന കാര്യം സദാചാര പൊലീസ് ചമയുന്നവർ മനോരോഗികളാണ്. ഇവർക്കൊക്കെ ലൈംഗിക വൈകൃതങ്ങളും കാണും. എത്രയോ സ്ത്രീകൾക്ക് ഏതൊക്കെ അനുഭവിക്കേണ്ടി വരുന്നു. ഭർത്താവ് അല്ലേ... പോട്ടെ എന്ന് പറഞ്ഞു ഇവർ നിശബ്ദരായിരിക്കുകയാണ്. വനിതാ0-ശിശുവികസനവകുപ്പിൽ ഇരുന്ന് ഞങ്ങൾ അത് കാണുന്നതാണ്.. ഇവരുടെ വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടെന്നുണ്ടെങ്കിൽ സ്വന്തം മക്കൾ ആണെങ്കിൽ പോലും കാണിക്കാൻ മടിയില്ലാത്തതാണ്. ഇങ്ങിനെയുള്ളവർക്കെതിരെ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം സർക്കാർ ആവിഷ്‌ക്കരിച്ച നടപടി പ്രകാരം നെയ്മിങ് ആൻഡ് ഷെയ്മിങ് ആണ്. ഇവരുടെ പടം ഉൾപ്പെടെയുള്ളവ പുറത്ത് വരണം. ഇവർക്ക് പെൺകുട്ടികളെ ആരും വിവാഹം ചെയ്തു നൽകരുത്.

ഞങ്ങൾ ഇപ്പോൾ ആലോചിച്ച് കൊണ്ടിരിക്കുന്നത് സെക്‌സ് ഒഫൻഡെഴ്‌സ് രജിസ്ട്രിയെക്കുറിച്ചാണ്. ഇത് നിയമമായി കേന്ദ്ര സർക്കാർ കൊണ്ട് വന്നിട്ടുണ്ട്. ഞങ്ങൾ ആലോചിക്കുന്നത് സെക്‌സ് ഒഫൻഡേഴ്‌സ് രജിസ്ട്രിയുമായി ബന്ധപ്പെട്ടാണ്. രജിസ്ട്രിയിൽ പേര് വന്നിരിക്കുന്നവരെ സർക്കാർ ജോലികൾക്കോ മറ്റു ജോലികളിലോ എടുക്കരുത്. നാളെ ഒരുപക്ഷെ സ്വകാര്യ മേഖലയ്ക്കും ഇത് എക്‌സ്‌ടെൻഡ് ചെയ്ത് നൽകണം. ഇതിനു നിയമനിർമ്മാണം ആവശ്യമുണ്ട് എന്ന ചിന്തയിലാണ് ഞങ്ങൾ ഉള്ളത്. ഇങ്ങിനെയുള്ളവർ പോയി ഒരധ്യാപകൻ ആയാലോ ഹോസ്റ്റൽ വാർഡൻ ആയാലോ എന്ത് സംഭവിക്കും. പന്ത്രണ്ടായിരം പോക്‌സോ-റെയിപ്പ് കേസുകൾ ആണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശങ്ങളിൽ ഒക്കെ ഉള്ളതാണ് സെക്‌സ് ഒഫൻഡെഴ്‌സ് രജിസ്ട്രി. പത്ത് മുപ്പത് രാജ്യങ്ങളിലുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ പോലുമുണ്ട്. സ്ഥിരമായുള്ള ലൈംഗിക കുറ്റവാളികൾ,,, ഇവർ വളരെ രഹസ്യമായി ചെയ്യുന്ന കുറ്റമാണിത്. ഇവരെ സംബന്ധിച്ചിടത്താണെങ്കിൽ, വിചാരണയിൽ തെളിവുകൾ പോലുമില്ലാതെ രക്ഷപ്പെടുന്ന സാഹചര്യമുണ്ട്. അമേരിക്കയിലും മറ്റുമാണെങ്കിൽ ആ രജിസ്ട്രിക്ക് അകത്തു വരുന്നവർ, അവർ വന്നു കഴിഞ്ഞാൽ അവിടുത്തെ ടൗണിൽ അറിയിക്കും.

രജിസ്ട്രിയിൽ പേരുവന്നാൽ ഇവർ വിദേശങ്ങളിൽ പോകുകയാണെങ്കിൽ, അമേരിക്കൻ സംസ്ഥാനങ്ങളിൽ പോകുകയാണെങ്കിൽ അവിടുത്തെ പൊലീസുകാർ പറയും ഇങ്ങിനെ ഒരാൾ വന്നിട്ടുണ്ട്, ഇയാൾ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ആളാണ്, ആൺകുട്ടികളെ ഉപയോഗിക്കുന്ന ആളാണ്, പെൺകുട്ടികളെ ഉപയോഗിക്കുന്ന ആളാണ് ഇയാൾക്ക് ഒരു റെയിപ്പ് ടെൻഡസിയുണ്ട്. സുരക്ഷയിൽ ശ്രദ്ധിക്കണം. സൊസൈറ്റി തന്നെ ശ്രദ്ധിക്കുന്ന അവസരം ഒരുങ്ങുകയാണ്. ഇങ്ങിനെ ഒരു രജിസ്ട്രി കേരളത്തിൽ നിലവിലുണ്ട്. പക്ഷെ കേന്ദ്ര നിയമപ്രകാരം ഉള്ളതാണ്. കേന്ദ്രം കൊണ്ടുവന്ന ആക്റ്റ് ആണിത്. ഇതനുസരിച്ച് കേരളത്തിൽ ആകെ 1544 ഓളം കേരളീയരായ ഞരമ്പ് രോഗികളുണ്ട്. കേരളത്തിലെ പൊലീസിന്റെ പക്കലുള്ള അതെ സമയം കേന്ദ്ര സർക്കാരിന്റെ സെക്‌സ് ഒഫൻഡെഴ്‌സ് രജിസ്ട്രിയിലേക്ക് കേരളം നൽകിയ വിവരങ്ങൾ പ്രകാരമുള്ള കണക്ക് ആണിത്. ഇവർക്ക് ജോലിയും മറ്റുള്ള കാര്യങ്ങളും എങ്ങിനെ തടയാം. നാളെ ഏതെങ്കിലും ഒരു പിതാവ് മകളെ വിവാഹം കഴിച്ചു കൊടുക്കുമ്പോൾ ഈ രജിസട്രിയിലേക്ക് നോക്കിക്കഴിഞ്ഞാൽ ഇയാൾ ഒരു സെക്ഫ് ഒഫൻഡറാണ് എന്ന് മനസിലാക്കാൻ കഴിയും. സാധാരണ ഗതിയിൽ ഒരു പൊലീസ് സ്റ്റേഷൻ എഫ്‌ഐആർ ആണെങ്കിൽ ആരും അറിയാൻ പോകുന്നില്ല. കോഴിക്കോട്ടു ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ തിരുവനന്തപുരത്തുള്ള ഒരു അച്ഛന് ഇത് എങ്ങിനെ മനസിലാക്കാൻ കഴിയും. ഇതറിയിക്കാൻ നിയമനിർമ്മാണം നടത്തണോ, അതിന്റെ നിയമവശങ്ങൾ എന്ത് എന്നൊക്കെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഡിജിപിയും ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.

സ്ത്രീകൾക്കെതിരായ-കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ തരംകിട്ടിക്കഴിഞ്ഞാൽ സ്ത്രീകളെ ആണെങ്കിലും കുട്ടികളെ ആണെങ്കിലും വെറുതെ വിടാൻ പോകുന്നില്ല. ഈ മാനസിക രോഗത്തിന്റെ ആദ്യ ലക്ഷണമാണ് ആരെയെങ്കിലും കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ പോയി? എന്താണ് ഇവിടെ നിൽക്കുന്നത്? എന്നൊക്കെ ചോദ്യങ്ങൾ ഉതിർക്കുന്നത്. സെക്‌സ് ഒഫൻഡെഴ്‌സ് രജിസ്ട്രിയുള്ളത് ദേശീയ തലത്തിലാണ്. ഇത് ഒരു ദേശീയ ഡാറ്റാ ബെയ്‌സ് ആണ്. ഇന്ത്യയിലും അതുണ്ട്. പക്ഷെ പൊലീസിന്റെ പക്കൽ മാത്രമാണ് ഇതുള്ളത്. ഇങ്ങിനെയുള്ള ആളുകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന വിധത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകണം. ഇന്ത്യൻ നിയമമനുസരിച്ച് ഒരാളെ കോടതി ശിക്ഷിക്കും വിധം അയാൾ നിരപരാധിയാണ്. ശിക്ഷിക്കുന്നിടം വരെ ഇങ്ങിനെ ഒരു പേര് ഉണ്ടെങ്കിൽ അത് പ്രൊഫിഷണലായി അപ്പോയിന്റ് ചെയ്യാം. ഇയാൾ ഒരു ജോലിയിലാണ് എന്നുണ്ടെങ്കിൽ മാറ്റി നിർത്താൻ കഴിയും. തത്ക്കാലം ഈ കേസ് തീരട്ടെ എന്ന് പറഞ്ഞു മാറ്റി നിർത്താൻ കഴിയും. ഇയാൾ ഒരധ്യാപകൻ ആണെങ്കിൽ അവിടുത്തെ കുട്ടികൾക്ക് രക്ഷപ്പെടാൻ കഴിയും. ബിൽ കേരളത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. വിദേശങ്ങളിൽ ഉള്ളത് പോലെ ഇന്ത്യയിലും കേരളത്തിലും ഒരു രജിസ്ട്രി നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്. പക്ഷെ നിലവിൽ ഇത് പൊലീസിന് മാത്രമേ പരിശോധിക്കാൻ കഴിയൂ എന്നതാണ് പ്രശ്‌നമായി മുന്നിൽ നിൽക്കുന്നത്. മറ്റു രാജ്യങ്ങളിൽ ആണെങ്കിൽ സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ പ്രസിദ്ധീകരിക്കാൻ നിയമമുണ്ട്. പക്ഷെ ഇന്ത്യയിൽ അങ്ങിനെ ഒരു നിയമമില്ല. മിസ് യൂസ് ചെയ്യുമോ എന്ന പേടിയുള്ളതുകൊണ്ടാണ് ഇത് നിയമമായി മാറാത്തത്.

നമ്മുടെ കേരളത്തിൽ സാംസ്‌കാരികമായി ഉന്നതിയിൽ നിൽക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? അച്ഛൻ മകളെ ഗർഭിണിയാക്കുന്നു. അപ്പൂപ്പൻ മകളെ ഗർഭിണിയാക്കുന്നു. വൈകീട്ട് നാല് മണിക്ക് ഒരാൾ സ്ത്രീകൾ ഇരിക്കുന്ന ഇടത്ത് വന്നു പാന്റ് ഉരിഞ്ഞു കാണിക്കുന്നു. സ്ത്രീകൾ അടി കൊടുത്തു. ഇതാണ് ചെയ്യേണ്ടത്. ഇങ്ങിനെയുള്ള ഞരമ്പ് രോഗികൾക്ക് എതിരെ ഇങ്ങിനെ ചെയ്താൽ.. അതിനാലാണ് നൈറ്റ് വാക്ക് എന്ന ക്യാമ്പയിൻ ഇപ്പോൾ എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നു. സ്ത്രീകൾ ആവേശത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. നിങ്ങൾ ഒരു വിസിൽ അടിക്കുക. ഞരമ്പ് രോഗികളുടെ ഫോട്ടോ എടുത്ത് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്യുക. ഇങ്ങിനെ വരുമ്പോഴെയ്ക്കും ,നാലഞ്ചു പേരെ ഒഫൻസിൽ പെടുത്തിക്കഴിഞ്ഞാൽ അത് ഗുണം കാണും. ഞാൻ തിരുവനന്തപുരം കലക്ടർ ആയിരിക്കെ 36 പേരെയാണ് വിവിധ കേസുകളിൽപ്പെടുത്തി രണ്ടു വർഷത്തിനുള്ളിൽ ജയിലിൽ ഇട്ടത്. ഒന്ന് രണ്ടു കേസുകളിൽ മാത്രമാണ് ഹൈക്കോടതി എതിരഭിപ്രായം രേഖപ്പെടുത്തിയത്. ഇവന്മാരെയൊക്കെ പിടിച്ച് ഒരു വർഷം ജയിലിൽ എട്ടു കഴിഞ്ഞാൽ ഇവരുടെ വിളയാട്ടം കേരളത്തിൽ നിൽക്കും. ഇത്തരം ഗുണ്ടകളെ എടുത്ത് അകത്തിടുമ്പോൾ ഗുണ്ടാ വിളയാട്ടം കുറയും. സ്ത്രീകൾക്ക് നേരെ അതിക്രമം നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വരെ ഈ കാര്യത്തിൽ മീറ്റിങ് നടത്തിയിട്ടുണ്ട്. നൈറ്റ് വാക്കിങ് എന്ന് പറഞ്ഞാൽ തന്നെ സർക്കാർ നയമാണ്. ഞങ്ങൾ നടപ്പിലാക്കിയതും സർക്കാർ നയം തന്നെയാണ്. പക്ഷെ കേരളത്തിന്റെ ആവശ്യ പ്രകാരം 28 പോക്‌സോ കോടതികൾ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 28 കോടതികൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെ 56 കോടതികൾ അനുവദിച്ച് കഴിഞ്ഞാൽ പെട്ടെന്ന് ഇവരെ കോടതിക്ക് ശിക്ഷിക്കാൻ കഴിയും.-ബിജു പ്രഭാകർ പറയുന്നു,

ശഖുമുഖം ബീച്ചിൽ രാത്രി എത്തിയ സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായ പ്രശ്‌നം അറിഞ്ഞയുടൻ വനിതാ-ശിശുക്ഷേമ സംരക്ഷണ വകുപ്പിന്റെ സെക്രട്ടറി കൂടിയായ ബിജു പ്രഭാകർ ഇടപെട്ടിരുന്നു. കുറ്റവാളികൾ പിടിക്കപ്പെടുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. അതിന് ശേഷമാണ് പൊലീസ് എടുത്ത നടപടിക്രമങ്ങൾ വിശദീകരിച്ച് പോസ്റ്റിടുകയും ചെയ്തു. ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചിൽ രാത്രിയിൽ പോയപ്പോൾ ഉണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കാനും ആ രാത്രിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകാനും കാണിച്ച ആ ബോൾഡ്നെസ് വേണം നമ്മുടെ പെൺകുട്ടികൾ മാതൃക ആക്കേണ്ടത് . ശ്രദ്ധയിൽ പേട്ടയുടൻതന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ശ്രി. ബലറാം കുമാർ ഉപാധ്യായ ഐപിഎസിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു എന്ന് പറഞ്ഞാണ് ബിജു പ്രഭാകറിന്റെ പോസ്റ്റ് തുടങ്ങുന്നത്. സോഷ്യൽ മീഡിയയുടെ വൻ പിന്തുണയാണ് ഈ പോസ്റ്റ് നേടിയത്.

കൂടുതൽ ജനങ്ങൾ ഇത്തരക്കാർക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം അന്ന് അഭ്യർത്ഥിക്കുന്നു. ഇത്രത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ ആ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങൾ മനസ്സിലാക്കണം. അതിനാൽ ഇത്തരക്കാർക്ക് പെൺ മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുൻപ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകൾ ഇത്തരക്കാർക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാൽ നിരവധി പെൺകുട്ടികൾ രക്ഷപെടും-ഇതാണ് ബിജു പ്രഭാകർ മുമ്പോട്ട് വയ്ക്കുന്ന സന്ദേശം

ബിജു പ്രഭാകറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചിൽ രാത്രിയിൽ പോയപ്പോൾ ഉണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കാനും ആ രാത്രിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകാനും കാണിച്ച ആ boldness വേണം നമ്മുടെ പെൺകുട്ടികൾ മാതൃക ആക്കേണ്ടത് . ശ്രദ്ധയിൽ പേട്ടയുടൻതന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ശ്രി. ബലറാം കുമാർ ഉപാധ്യായ IPS ന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു.

ഇന്നലെ (11 01 2020) രാത്രി 11ന് 45 മണിക്ക് ശംഖുമുഖം ബീച്ച് ഭാഗത്ത് വച്ച് കണ്ടാലറിയാവുന്ന ഏഴോളം പേർ ചേർന്ന് ചീത്ത വിളിച്ചും ടിയാളുടെ മാനത്തെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രവർത്തിച്ചും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത തിലേക്ക് ശ്രീലക്ഷ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് സ്റ്റേഷൻ ക്രൈം 64/2020 U/s 341,294(b) 323,509 & 34 IPC പ്രകാരം12/01/2020 14.15 മണിക്ക് കേസ് രജിസ്റ്റർ ചെയ്‌തെന്നു അദ്ദേഹം അറിയിച്ചു . ഇപ്പോൾ ഇന്ന് വൈകിട്ട് നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അറസ്റ് ചെയ്യപ്പെട്ട ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു.

1. Nahas S/o.Mohammed Ibtrahim Mahin, TC.70/3101, Puthuval Purayidam, Vallakadavu.P.O,
2. Mohammed Ali, S/o/.Abdul Salam, TC 46/203, Kurissumoodu Vila, Vallakadavu,
3. Suhaib S/o Nazarudheen , TC 70/3101, Puthuvel Purayidom, Vallakadavu
4. Anzari, S/o. Mohammed Salam TC 70/1830, Manikkavilakom, Poothura P.O.,

ഇത്തരത്തിൽ ഇനിയും കേസുകൾ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവർത്തിച്ചു രജിസ്റ്റർ ചെയ്താൽ Kerala Anti Social Activties (Prevention ) Act 2007 അനുസരിച്ചു ഒരു വർഷം വരെ ജയിലിൽ തടവിൽ ഇടാൻ ജില്ലാ കളക്ടർമാർക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതൽ ജനങ്ങൾ ഇത്തരക്കാർക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം അന്ന് അഭ്യർത്ഥിക്കുന്നു. ഇത്രത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ ആ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങൾ മനസ്സിലാക്കണം. അതിനാൽ ഇത്തരക്കാർക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുൻപ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകൾ ഇത്തരക്കാർക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാൽ നിരവധി പെൺകുട്ടികൾ രക്ഷപെടും.

''സധൈര്യം മുന്നോട്ട് ' എന്ന വനിതാ ശിശു വികസന വകുപ്പിന്റെ പരിപാടിയുടെ ഭാഗമായുള്ള ''പൊതു ഇടം, എന്റേതും' എന്ന Night walk ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസം എന്ന രീതിയിൽ വകുപ്പ് സംഘടിപ്പിച്ചു വരുന്നു. മാർച്ച് 8 വരെയോ അതിനു ശേഷമോ തുടർച്ചയായി കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലുമാണ് സംഘടിപ്പിക്കുന്നത്. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തിൽ കൂടുതൽ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങൾ വീണ്ടെടുക്കാനായി രാത്രിയിൽ ഇറങ്ങി നടന്നാൽ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പൊലീസിൽ ഏൽപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് മനസിലാക്കുക. ഇറങ്ങി നടക്കുമ്പോൾ ഒപ്പം ഒരു വിസിൽ കരുതാൻ മറക്കേണ്ട. ഒക്കുമെങ്കിൽ പേപ്പർ സ്പ്രേയും. സർക്കാർ നിങ്ങൾക്കൊപ്പമുണ്ട്.

Biju Prabhakar IAS, Secretary (Women and Child Development Department), Kerala

ശ്രീലക്ഷ്മി അറയ്്ക്കലിന്റെ എഫ്ബി പോസ്റ്റ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP